30/08/2025
ഗവ. ഐ ടി ഐ മലയിൻകീഴിൽ നിന്നും ട്രെയിനിംഗ് പൂർത്തിയാക്കിയ 10 വിദ്യാർത്ഥികളെ ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശോഭാ ഡെവലപ്പേഴ്സ് എന്ന കമ്പനി അവരുടെ ഷാർജയിലെ ഓഫീസിലേക്ക് സെലക്ട് ചെയ്തിരിക്കുന്നു. ഐടിഐ ക്യാമ്പസിൽ നടന്ന ചടങ്ങിൽ ട്രെയിനികളുടെ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വത്സലകുമാരി, വാർഡ് മെമ്പർ ശ്രീ വാസുദേവൻ നായർ എന്നിവർ ട്രെയിനികൾക്ക് ഇ - വിസയുടെ കോപ്പിയും വിമാന ടിക്കറ്റും കൈമാറി സമുചിതമായ യാത്രയയപ്പ് നൽകി.
26/11/2024
2024 ലെ അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ ദേശീയ തലത്തിലും സംസഥാന തലത്തിലും റാങ്ക് ജേതാക്കളായ ട്രെയിനികളെയും അവരെ പരിശീലിപ്പിച്ച ഇൻസ്ട്രക്ടർമാരെയും, ദേശീയ അദ്ധ്യാപക അവാർഡ് നേടിയ ഇൻസ്ട്രക്ടർമാരെയും അനുമോദിക്കുന്ന ചടങ്ങ് 2024 നവംബർ 29 ന് ബഹു: തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി നിർവഹിക്കുന്നു.
26/11/2024
സർക്കാർ പുതുതായി അനുവദിച്ച ഗവൺമെൻറ് ഐ ടി ഐ ചാല ഉദ്‌ഘാടനം ബഹു: തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി നിർവഹിക്കുന്നു.
05/09/2024
കോഴിക്കോട് ഗവ. ഐടിഐയിലെ സീനിയർ ഇൻസ്ട്രക്ടർ ശ്രീ. രാധാകൃഷ്ണൻ പി.കെയ്ക്കും, കൊയിലാണ്ടി ഗവ. ഐടിഐ യിലെ സീനിയർ ഇൻസ്ട്രക്ടർ ശ്രീ.മുഹമ്മദ് അക്ബറിനും 2024ലെ മികച്ച ഐടിഐ അദ്ധ്യാപകർക്കുള്ള ദേശീയ പുരസ്കാരം. ദേശീയ അദ്ധ്യാപക ദിനമായ ഇന്ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ സമ്മാനിക്കും.
ദേശീയതലത്തിൽ നടക്കുന്ന ദീർഘകാല നൈപുണ്യ വികസന പരിശീലന പദ്ധതികളിലെ അദ്ധ്യാപകർക്കായി ഏർപ്പെടുത്തിയിട്ടുള്ള ആകെ 9 ദേശീയ പുരസ്കാരങ്ങളിൽ 2 എണ്ണവും കേരള സർക്കാരിന്റെ വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള പരിശീലകർക്ക് കരസ്ഥമാക്കാനായി
നൈപുണ്യ പരിശീലന രംഗത്ത് ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട പല മികച്ച മാതൃകകളും കേരളത്തിന്റെതായുണ്ട്. സംസ്ഥാനത്തെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ അന്തർ ദേശീയ നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടതും, പോഷകാഹാര- ഉച്ചഭക്ഷണ പദ്ധതികൾ രാജ്യത്താദ്യമായി ഐടിഐകളിൽ നടപ്പിലാക്കിയതും, ദുരന്ത മുഖങ്ങളിൽ പുനരധിവാസം ഉറപ്പാക്കുന്നതിന് നൈപുണ്യ പരിശീലനം നേടിയ യുവാക്കളുടെ സേവനം ലഭ്യമാക്കുന്നതിനായി ആരംഭിച്ച നൈപുണ്യ കർമ്മ സേന പഠനത്തോടൊപ്പം സമ്പാദ്യം പദ്ധതി ഉൾപ്പെടെയുള്ള വ്യാവസായിക പരിശീലന വകുപ്പിന്റെ വിവിധ പദ്ധതികളിലെ മികച്ച പ്രകടനവും അക്കാദമിക പ്രവർത്തനങ്ങൾക്കുപരിയായി ദേശീയ പുരസ്കാരത്തിന് പരിഗണിക്കുന്നതിന് പരിശീലകരെ പ്രാപ്തരാക്കിയിട്ടുണ്ട്.കഴിഞ്ഞ വർഷവും നൈപുണ്യ വികസന പരിശീലന രംഗത്ത് രണ്ട് ദേശീയ അവാർഡുകൾ കരസ്ഥമാക്കാൻ വ്യാവസായിക പരിശീലന വകുപ്പിന് സാധിച്ചിട്ടുണ്ട്. തുടർച്ചയായ വർഷങ്ങളിൽ ദേശീയ പുരസ്‌കാരങ്ങൾ നേടാനായത് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന മികച്ച നൈപുണ്യ വികസന പരിശീലന നയത്തിൻ്റെ ഫലമാണ്.
ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് നടക്കുന്ന പുരസ്‌കാര ദാന ചടങ്ങ് തത്സമയം https://www.youtube.com/live/gTRoJmy-l3M?si=VOK2fOb6i83p_9hj ലിങ്കിലൂടെ കാണാവുന്നതാണ്
06/06/2024
2024-25 പരിശീലന വർഷത്തെ ഐടിഐ അഡ്മിഷനായുള്ള ജാലകം പോർട്ടലിന്റെ ഔദ്യോദിക ഉദ്ഘാടനം ബഹു. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി അവർകൾ നിർവഹിച്ചു. കേരളത്തിലെ 104 സർക്കാർ ഐടിഐകളിലെ 72 ട്രേഡുകളിലേക്കുള്ള അഡ്മിഷനുള്ള അപേക്ഷകൾ 06/06/2024 4:00 PM മുതൽ ജാലകം പോർട്ടൽ വഴി നൽകാവുന്നതാണ്.
15/03/2024
തിരുവനന്തപുരം ജില്ലയിലെ നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന PMKSY ( പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന )
എന്ന പദ്ധതിയിലൂടെ ആർജ്ജിച്ച 193 ആസ്തികൾ (Assets) രണ്ടുദിവസം കൊണ്ട് ഗവൺമെന്റ് ഐടിഐ മലയിൻകീഴിലെ ട്രെയിനികൾ ജിയോ ടാഗിംഗ് നടത്തി പൂർത്തീകരിച്ചു . സമയബന്ധിതമായി ചെയ്ത ഈ പ്രവർത്തിക്കുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ ആദരവും സർട്ടിഫിക്കറ്റ് വിതരണവും ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് S K പ്രീജ നിർവ്വഹിച്ചു.
14/10/2023
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വച്ച് നടന്ന Meritoria 2023ൽ വച്ച് അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ റാങ്ക് ജേതാക്കളായ ട്രെയിനികൾക്കുള്ള അനുമോദനവും ദേശീയ പുരസ്കാരം നേടിയ അദ്ധ്യാപകർക്ക് ആദരവും നല്കിയ ചടങ്ങിൽ ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജു അധ്യക്ഷത വഹിക്കുകയും ബഹു. വിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻ കുട്ടി ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.