Kisan Morcha Keralam

Kisan Morcha Keralam

Share

political organization

30/05/2026

ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടന്ന പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. 2021 നെ അപേക്ഷിച്ച് മൂന്നിരട്ടി വാർഡുകളിൽ ബിജെപി വിജയിച്ചു.

49 ൽ നിന്ന് 170+ ലേക്ക് ബിജെപിയുടെ അംഗസംഖ്യ ഉയർന്നു. ചരിത്രത്തിൽ ആദ്യമായി അബോഹർ കോർപ്പറേഷനും ബിജെപി പിടിച്ചെടുത്തു. 50 സീറ്റിൽ 28 ഇടത്തും വിജയിച്ചാണ് കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കേ പഞ്ചാബിലുടനീളം ബിജെപിയുടെ സ്വാധീനം വർദ്ധിക്കുകയാണെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.

29/05/2026

"വയോജനങ്ങളുടെ ക്ഷേമത്തിനായി ഒരു പുതിയ വകുപ്പ് തന്നെ സൃഷ്ടിച്ച സർക്കാർ പക്ഷെ, മാനദണ്ഡങ്ങളൊന്നും ഇല്ലാതെ 70 കഴിഞ്ഞ എല്ലാവർക്കും സൗജന്യ ചികിത്സ നൽകുന്ന മോദി സർക്കാരിൻ്റെ പദ്ധതി നടപ്പാക്കുമെന്ന് നയ പ്രഖ്യാപനത്തിൽ പറഞ്ഞില്ല.

വയോജന ക്ഷേമത്തിന് വേണ്ടി ഒരു പ്രത്യേക വകുപ്പ് രൂപീകരിച്ച സാഹചര്യത്തിലെങ്കിലും സൗജന്യ ചികിത്സ നൽകുന്ന പദ്ധതി നടപ്പാക്കുമെന്ന് പറയാൻ സർക്കാർ തയ്യാറാകണമായിരുന്നു."

ശ്രീ വി മുരളീധരൻ എം എൽ എ

28/05/2026

അഴിമതിക്ക് എതിരെ ഏതറ്റം വരെയും ബിജെപി പോരാടും. മകളെ മുൻനിർത്തി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മാസപ്പടി കൊള്ളക്ക് എതിരെ പോരാടിയത് ബിജെപിയാണ്.

അധികാരം ഉപയോഗിച്ച് സാധ്യമായ രീതിയിൽ എല്ലാം അന്വേഷണത്തെ തടസ്സപ്പെടുത്താൻ മുൻ മുഖ്യമന്ത്രി പരിശ്രമിച്ചിരുന്നു. എന്നാൽ ബിജെപിയുടെ പോരാട്ടം തുടർന്നു.

അഴിമതിക്കാരോട് ഞങ്ങൾക്ക് പറയാനുള്ളത് ഒന്ന് മാത്രമാണ് NOT AN INCH BACK...!

28/05/2026

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അഗ്നിനക്ഷത്രം..

വീർ സാവർക്കർ ജയന്തി...

Photos from Kisan Morcha Keralam's post 27/05/2026

കർഷക മോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ സമിതി 2026 മെയ് 26 വൈകിട്ട് 5 30ന് ബിജെപി ഈസ്റ്റ് ജില്ലാ കാര്യാലയത്തിൽ (കൊട്ടാരക്കര) കൂടി.
കർഷകമോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ അധ്യക്ഷൻ ശ്രീ ഇടമൺ റെജിയുടെ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി ശ്രീ ഏരൂർഅനിൽ സ്വാഗതം പറഞ്ഞു കർഷകമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ ആറ്റുപുറം സുരേഷ് ജി ഉദ്ഘാടനം ചെയ്തു കർഷകമോർച്ച സംസ്ഥാന ട്രഷറർ ശ്രീ കോട്ടത്തല അജയകുമാർ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു കർഷക മോർച്ച ജില്ലാ അധ്യക്ഷൻ ശ്രീ ഇടമൺ റെജി ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ജില്ലാസമിതിക്ക് നിർദ്ദേശം നൽകി.
ജൂൺ 2നകം എല്ലാ മണ്ഡലം കമ്മിറ്റികളും കൂടുന്നതിനും ജൂൺ 5ന് പരിസ്ഥിതി ദിനത്തിൽ എല്ലാ സംഘടന മണ്ഡലം തലത്തിൽ ഫല വൃക്ഷത്തൈ നടുന്നതിനും പ്രകൃതിക്ക് വെല്ലുവിളിയാകുന്നു പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിനും തീരുമാനിച്ചു എല്ലാ പഞ്ചായത്ത് അടിസ്ഥാനത്തിലും എഫ് ഐ ജി കളിലും ഈ പ്രവർത്തനങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചു. ജൂൺ 5 പരിസ്ഥിതി ദിന പരിപാടികൾ കോഡിനേറ്റ് ചെയ്യുവാൻ കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശ്രീ പട്ടാഴി ഹരീഷ് കുമാറിനെ ചുമതലപ്പെടുത്തി. ജൂൺ 21 യോഗാ ദിനത്തിൽ കർഷക മോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര മന്നം മെമ്മോറിയൽ എൻഎസ്എസ് ഹാളിൽ യോഗ ദിനം ആചരിക്കുവാൻ തീരുമാനിച്ചു 2026 ജൂൺ 21രാവിലെ 8 മണിക്ക് മുൻപ് തന്നെ എല്ലാ സംഘടനാ മണ്ഡലങ്ങളിൽ നിന്നും മണ്ഡലം ഭാരവാഹികളും ഉപരി ഭാരവാഹികളും കുറഞ്ഞത് (10 അംഗങ്ങൾ) പങ്കെടുക്കണം. യോഗ ദിന പരിപാടിയുടെ കോഡിനേറ്ററായി കർഷക മോർച്ച ജില്ലാ ഉപാധ്യക്ഷൻ ശ്രീ സുധാകരൻ നായർ സാറിനെ ചുമതലപ്പെടുത്തി. ജില്ലാ സമിതി യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ശ്രീ ഹരീഷ് പട്ടാഴി കൃതജ്ഞത രേഖപ്പെടുത്തി.

26/05/2026

𝟏𝟐 𝐲𝐞𝐚𝐫𝐬 𝐨𝐟 𝐒𝐞𝐯𝐚, 𝐒𝐚𝐧𝐤𝐚𝐥𝐩 𝐚𝐧𝐝 𝐕𝐢𝐤𝐚𝐬. One Man. One Vision. One Mission: Viksit Bharat 🇮🇳

26/05/2026

12 വർഷത്തെ സദ്ഭരണത്തിന് തുടക്കമിട്ട ദിനം!!
മെയ്‌ 26 2014 നാണ്
Narendra Modi ജി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. BJP Keralam Kisan Morcha Keralam

26/05/2026

കർഷക മോർച്ച കോട്ടയം ഈസ്റ്റ് ജില്ലാ സമ്പൂർണ്ണ ഭാരവാഹി യോഗം 25/05/2026 തിങ്കളാഴ്ച്ച നടന്നു. ജൂൺ അഞ്ചിനു നടക്കുവാൻ പോകുന്ന ലോക പരിസ്ഥിതി ദിനം വിപുലമായ രീതിയിൽ മോർച്ചയുടെ നേതൃത്വത്തിൽ എല്ലാ മണ്ഡല കേന്ദ്രങ്ങളിലും നടത്തുവാൻ യോഗം തീരുമാനം എടുത്തു.അന്തരാഷ്ട്ര യോഗാ ദിനമായ 21/06/2026 ഞായറാഴ്ച്ച പൊൻകുന്നം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് കർഷക മോർച്ചയുടെ നേതൃത്വത്തിൽ യോഗാ ദിനം ആചരിക്കുവാൻ യോഗം തീരുമാനം എടുത്തു. കർഷകരിൽ നിന്നും നെല്ല് സംഭരിച്ചിട്ടും നാളിതുവരെയായിട്ടും സർക്കാർ നെല്ലിന്റെ വില കർഷകർക്കു കൊടുക്കാത്തതിനെ പറ്റിയും, നീയമ സഭയിൽ അംഗത്വം ആയതോടുകൂടി വിവിധ കാർഷിക വികസന സമിതികളിൽ അംഗമാകേണ്ടതിന്റെ ആവശ്യകതകളെ കുറിച്ചും മാടപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ സന്തോഷ് യോഗത്തിൽ അവതരിപ്പിച്ചു. മോർച്ച പ്രസിഡന്റ് ശ്രീ ശ്രീജേഷ് അധ്യക്ഷത വഹിച്ച യോഗം കർഷക മോർച്ച സംസ്ഥാന സെക്രട്ടറിയും കോട്ടയം ജില്ലാ പ്രഭാരിയും ആയ ശ്രീ രാജ്‌കുമാർ ഉദ്‌ഘാടനം ചെയ്തുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം ശ്രീ വർഗീസ് ബാബു, ജനറൽ സെക്രട്ടറിമാരായ സന്തോഷ് കൊട്ടാരത്തിൽ, മഹേഷ് കുമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
കൺവീനർമാർ :
ലോക പരിസ്‌ഥിതി ദിനം :
മഹേഷ് കുമാർ
സന്തോഷ് കൊട്ടാരത്തിൽ
യോഗാ ദിനം :
റെജി പൊൻകുന്നം
അനീഷ് മുണ്ടക്കയം
മോദിജി പദ്ധതിവിശദീകരണം :
സന്തോഷ് മാടപ്പള്ളി
ഗോപിനാഥൻ നായർ വാഴൂർ

Photos from Kisan Morcha Keralam's post 26/05/2026

കർഷക മോർച്ചകോഴിക്കോട് നോർത്ത് ജില്ല കമ്മിറ്റി അവതരിപ്പിക്കുന്ന പ്രമേയം

കാവിലുംപാറ കായ കൊടിമരുതോങ്കര പഞ്ചായങ്കുകളിലെ മലയോര മേഖലകളിൽ ഉണ്ടായ അതിശക്തമായ ചുയലി കാറ്റിൽ കൃഷിനാശവും കർഷകരുടെ വീടുകൾക്ക് നാശനഷ്ടവും ഉണ്ടായ കർഷകർക്ക് അർഹമായ നഷ്‌ടപരിഹാരം കാലതാമസം കൂടാതെ നൽകണമെന്ന് സർക്കാറിനോട് ശക്തമായി ആവശ്യപ്പെടുന്നു നാളികേര കർഷകരുടെ ആവശ്യമായ നീര പദ്ധതി ഇന്ന് സ്തംഭനാവസ്തയിലാണ് ഇത് പരിശോധിച്ച് കാരാക്ഷമമായ ഇടപെടൽ നടത്തി നീര പദ്ധതി പൂർവ്വാധികം ശക്തമായി മുന്നോട്ട് കൊണ്ട് പോകാൻ പുതിയ സർക്കാർ മുൻകൈ എടുക്കണമെന്നും ഈ പ്രെമേയത്തിലൂടെ ആവശ്യപെടുന്നു. കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്ന കാട്ട് പന്നികളെ നിയന്ത്രിക്കാനുള്ള ശക്തമായ പ്രധിരോധ മാർഗങ്ങൾ സ്വീകരിക്കാൻ ബെന്ധപ്പെട്ട സർക്കാർ വകുപ്പുക തെയ്യാറ കണമെന്നും ഈ പ്രമേയം ആവശ്യപ്പെട്ടു.
കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് ഒ പി ദിലിപൻ പ്രമേയം അവതരിപ്പിച്ചു.
കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ബാലൻ ചെത്തിൽ,
കർഷകമോർച്ച ജില്ലാ വൈ: പ്രസിഡൻ്റ് അടിയേരി രവിന്ദ്രൻ , രജീവൻ കെ സി , ബാലൻ കെ എം ,സെക്രട്ടറി അനൂപ് കെ കെ തുടങ്ങിയവർ സംസാരിച്ചു .

26/05/2026

കർഷക മോർച്ച കോട്ടയം വെസ്റ്റ് ജില്ലാ ഭാരവാഹിയോഗം 25 - ന് കോട്ടയത്ത് AB വാജ്പെയ് ഭവനിൽ ചേർന്നു.

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ജില്ലയിലെ മുഴുവൻ പഞ്ചായത്തകളിലും ഫലവൃക്ഷ തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനം വിപുലമായി ആചരിക്കാൻ തീരുമാനിച്ചു. ഇതിന് വേണ്ടി ജില്ലാ ഉപാധ്യക്ഷൻ K N ജഗജിത്കുമാർ . ഷിൻ ഗോപാൽ , P K പ്രദിപ് , ബാലകൃഷ്ണൻ ,തമ്പി M പുത്തൻചിറ എന്നിവരെ സബ് കമ്മറ്റിയായി തിരുമാനിച്ചു.

ജൂൺ 21 ന് അന്താരഷ്ട്ര യോഗദിനം ഏറ്റുമാനൂരിൽ വിപുലമായി നടത്താൻ തീരുമാനിച്ചു. ഇതിനായി ജില്ല ജനറൽ സെക്രട്ടറി സുരേഷ് കൊച്ചുപുരക്കൽ ,രതീഷ് ,സുരേഷ് B എലിക്കുളം, ബാലകൃഷ്ണൻ, S R ഷിജോ എന്നിവരെ സബ് കമ്മറ്റിയായി നിയമിച്ചു.

മോദിജീ സർക്കാരിന്റെ 12-ാം വാർഷികത്തോട് അനുബദ്ധിച്ച്‌ വൈക്കത്ത് കർഷക സമ്മേളനം നടത്തുന്നതിനായി K N വാസൻ , രാജീവ് തലയാഴം, തമ്പി M പുത്തൻചിറ , M N കാർത്തികേയൻ കുമരകം, K രാജേ ദ്രകുമാർ എന്നിവരെ സബ്കമ്മറ്റിയായി നിശ്ചയിച്ചു.

ജില്ല പ്രസിഡന്റ് K N വാസൻ അധ്യക്ഷത വഹിച്ച യോഗം കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ശ്രീ ജയപ്രകാശ് വാകത്താനo ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുരേഷ് കൊച്ചുപുരക്കൽ . ജില്ല വൈസ് പ്രസിഡന്റെമാരായ K N ജഗജിത്കുമാർ , S R ഷാജോ ,ജില്ലാ സെക്രട്ടറി സുരേഷ് B എലിക്കുളം, ജില്ലാ ട്രഷറർ രതീഷ് ഏറ്റുമാനൂർ എന്നിവർ പ്രസംഗിച്ചു.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


Maraji Smruthi Mandiram, K. G. Marar Road, Thycaud. P. O. Trivandrum/Keralam
Thiruvananthapuram
695014