27/05/2026
വിശപ്പിന് മുന്നിൽ രാഷ്ട്രീയം ഇല്ല… അവിടെ ഹൃദയപൂർവ്വം മാത്രം ❤️
DYFI ചെന്തിട്ട മേഖല കമ്മിറ്റി. ❤️
Date- 2026 June 02
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LDF വലിയശാല വാർഡ്, Social service, വലിയശാല, Thiruvananthapuram.
27/05/2026
വിശപ്പിന് മുന്നിൽ രാഷ്ട്രീയം ഇല്ല… അവിടെ ഹൃദയപൂർവ്വം മാത്രം ❤️
DYFI ചെന്തിട്ട മേഖല കമ്മിറ്റി. ❤️
Date- 2026 June 02
19/05/2026
“ജനങ്ങളാണ് എന്റെ ശക്തി.രാഷ്ട്രീയം അധികാരത്തിനല്ല, ജനസേവനത്തിനാണ്
പാവങ്ങളുടെ കണ്ണീരാണ് ഭരണകൂടത്തിന്റെ യഥാർത്ഥ പരീക്ഷ.സാധാരണക്കാരന്റെ വാതിൽ തട്ടുന്ന ഭരണമാണ് നല്ല ഭരണം.
ഞാൻ നേതാവല്ല, ജനങ്ങളുടെ കൂട്ടാളിയാണ്."
~സഖാവ് E K നായനാർ.~
കേരളം മറക്കാത്ത ഒരു ചിരി… ഒരു പേര്… പ്രിയ സഖാവ് E K നായനാർ.
ജീവിതത്തിൽ ഒരിക്കലെങ്കിലും ആ മനുഷ്യന്റെ കരുതൽ അനുഭവിച്ചിട്ടുള്ളവർ പിന്നീട് അദ്ദേഹത്തെ കാണുമ്പോൾ ആ കരങ്ങൾ പിടിക്കും 😍❤️
അതിന്റെ ജീവിക്കുന്ന തെളിവാണ് ഉമാ തോമസിന്റെ ശരീര ഭാഷ..!
08/05/2026
CPIM പിന്തുണക്ക് നന്ദി പറയാന്‍ വിജയ് തമിഴ്നാട് സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി...
നിരുപാധിക പിന്തുണയാണ് CPIM നല്‍കിയത്.
07/05/2026
അധികാരം നഷ്ടപ്പെട്ടാലും ആശയം ഇപ്പോഴും ജനങ്ങളുടെ ഹൃദയത്തിലുണ്ട് 🚩Power changes. Principles don’t.🔥
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് ഉണ്ടായ പരാജയം അപ്രതീക്ഷിതമാണ്. പരാജയത്തെ അംഗീകരിച്ചുകൊണ്ട്, വന്ന പോരായ്‌മകള്‍ തിരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും.
ആഗോളവല്‍ക്കരണ നയങ്ങള്‍ അതേപോലെ നടപ്പിലാക്കി തകര്‍ന്നുകിടന്ന കേരളത്തെ, അതിദാരിദ്ര്യം പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സംസ്ഥാനമാക്കി മാറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. കേരളത്തിന്റെ വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങളെല്ലാം നടപ്പിലാക്കുന്നതിനും സര്‍ക്കാരിന് കഴിഞ്ഞു. ഇതിന്റെ ഫലമായി കേരളത്തിന്റെ സമസ്‌ത മേഖലയിലും വലിയ പുരോഗതി ആര്‍ജ്ജിക്കാനായി. കാര്‍ഷിക-വ്യാവസായിക മേഖലകള്‍ ശക്തിപ്പെട്ടു. ക്ഷേമ പദ്ധതികളുടെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകയായി. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിട രംഗം, ശുചിത്വം തുടങ്ങിയ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകമാനം മാതൃകയായി.
രാജ്യത്താകമാനം ന്യൂനപക്ഷങ്ങളും, ജനാധിപത്യവാദികളും ആക്രമിക്കപ്പെട്ടപ്പോള്‍ അതില്‍ നിന്നും വ്യത്യസ്‌തമായി മതസൗഹാര്‍ദത്തിന്റെ നാടായി കേരളത്തെ മാറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. നീതി ആയോഗിന്റെ കണക്കില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന നിലയില്‍ കേരളം വളര്‍ന്നു. മതരാഷ്‌ട്ര രൂപീകരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരായുള്ള പോരാട്ടത്തിലും, ഫെഡറലിസം സംരക്ഷിക്കാനുള്ള സമരത്തിലും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു. ജനകീയ പോരാട്ടത്തിനോടൊപ്പം കോടതികളിലും അത്തരം സമരങ്ങള്‍ തുടര്‍ന്നു. ഇത് രാജ്യത്താകമാനമുള്ള ജനകീയ രാഷ്‌ട്രീയത്തിന് കരുത്ത് പകരുകയും ചെയ്‌തു.
കേരളത്തെ ഇത്തരത്തില്‍ മുന്നോട്ട് നയിക്കുകയും, രാജ്യത്തെ ജനകീയ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുകയും ചെയ്‌ത എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഉണ്ടായത്. ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളേയും, പോരായ്‌മകളേയും പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ ആവിഷ്‌ക്കരിക്കും.
കേരള നിയമസഭയില്‍ ബിജെപിക്ക് 3 സീറ്റ് നേടാനായി എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ഈ 3 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്കെതിരെ പൊരുതി നാമമാത്രമായ വോട്ടുകള്‍ക്ക് പരാജയപ്പെട്ടത് എല്‍ഡിഎഫ് ആണ്. ഈ മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നുവെന്ന് ഓര്‍ക്കണം. മതസൗഹാര്‍ദത്തിന് പേര് കേട്ട കേരളത്തിന്റെ മണ്ണില്‍, വര്‍ഗ്ഗീയ രാഷ്‌ട്രീയത്തിനെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ഇത് ഓര്‍മ്മിപ്പിക്കുന്നുണ്ട്.
മാറി മാറി ഭരണത്തില്‍ വരികയെന്ന കേരളത്തിലെ പതിവ് രീതിയെ മാറ്റിമറിച്ചുകൊണ്ടാണ് കഴിഞ്ഞ 10 വര്‍ഷക്കാലം എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഭരണത്തിലിരുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങളെല്ലാം ഈ കാലയളവില്‍ പൂര്‍ത്തീകരിക്കാനും, പ്രകൃതി ദുരന്തങ്ങളിലും മഹാമാരിയുടെ ഘട്ടങ്ങളിലുമെല്ലാം ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിരുന്നു. എല്‍ഡിഎഫിന് വോട്ട് ചെയ്‌ത മുഴുവന്‍ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നു. കേരളം നേടിയ നേട്ടങ്ങള്‍ സംരക്ഷിക്കാനും, ജനകീയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും പാര്‍ടി പ്രതിജ്ഞാബദ്ധമാണ്.
09/04/2026
നന്ദി
05/04/2026
അപ്രിൽ 5, കേരളത്തിന്റെ ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളാൽ എഴുതപ്പെട്ട ദിനം. ലോകത്തിന്റെ നെറുകയിൽ വിപ്ലവത്തിന്റെ ചെങ്കൊടി പാറിച്ചുകൊണ്ട്, ബാലറ്റിലൂടെ ചരിത്രം കുറിച്ച ഇ.എം.എസ് മന്ത്രാലയത്തിന്റെ ഓർമ്മകൾ പുതുക്കുന്ന ഈ നിമിഷത്തിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ അഭിമാനത്തോടെ എനിക്ക് ഇത്രയും പറയാനുണ്ട്:
പ്രിയപ്പെട്ട സഖാക്കളേ,
നമ്മുടെ മണ്ണിൽ വിപ്ലവം പൂവിട്ടതിന്റെ 69-ാം വാർഷികമാണിന്ന്. ചൂഷണത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ്, സാധാരണക്കാരന്റെയും കർഷകന്റെയും ശബ്ദം ഭരണസിരാകേന്ദ്രങ്ങളിൽ മുഴങ്ങിയ ചരിത്ര നിമിഷം. ലോകം മുഴുവൻ ഉറ്റുനോക്കിയ ആ വിപ്ലവം തോക്കിൻകുഴലിലൂടെയല്ല, മറിച്ച് ജനകീയമായ ബാലറ്റിലൂടെയാണ് വിരിഞ്ഞത് എന്നത് ഓരോ മലയാളി കമ്മ്യൂണിസ്റ്റുകാരന്റെയും നെഞ്ചിലെ ആവേശമാണ്.
മണ്ണിൽ പണിയെടുക്കുന്നവന് മണ്ണ് നൽകിയ, അക്ഷരം നിഷേധിക്കപ്പെട്ടവന് വിദ്യാലയങ്ങൾ തുറന്നുകൊടുത്ത ആ പഴയ കാലം നമുക്ക് വെറുമൊരു ഓർമ്മയല്ല; അതൊരു പോരാട്ടവീര്യമാണ്. ജന്മിത്തത്തിന്റെ കോട്ടകൾ തകർത്ത്, സാമൂഹ്യനീതിയുടെ പുതിയ ആകാശം പണിത ഇ.എം.എസിന്റെയും സഖാക്കളുടെയും വഴികൾ ഇന്നും നമുക്ക് വഴികാട്ടിയാണ്. അധികാരം എന്നത് ആർഭാടമല്ല, അത് അടിച്ചമർത്തപ്പെട്ടവന്റെ കണ്ണീരൊപ്പാനുള്ള കരുത്താണെന്ന് നാം ലോകത്തിന് കാണിച്ചുകൊടുത്തു. ഈ ചെങ്കൊടി വെറുമൊരു തുണിക്കഷ്ണമല്ല, അത് വിയർപ്പൊഴുക്കുന്നവന്റെയും പോരാടുന്നവന്റെയും ആത്മബലമാണ്.
മാറ്റത്തിന്റെ പുതിയ കാറ്റുകൾ വീശുമ്പോൾ, ആ വിപ്ലവ സ്മരണകൾ നമ്മുടെ സിരകളിൽ അഗ്നിയായി പടരട്ടെ. വർഗ്ഗീയതയുടെയും ചൂഷണത്തിന്റെയും ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരാൻ ഈ ദിനം നമുക്ക് കരുത്തേകുന്നു. ഇനിയും ഉയരട്ടെ നമ്മുടെ മുദ്രാവാക്യങ്ങൾ, ഇനിയും ജ്വലിക്കട്ടെ നമ്മുടെ വിപ്ലവ വീര്യം! ഈ മണ്ണിൽ ചെങ്കൊടി ഉയർന്നുതന്നെയിരിക്കും, മാനവികതയുടെയും സമത്വത്തിന്റെയും പ്രതീകമായി. വിപ്ലവം ജയിക്കട്ടെ,
ഇൻക്വിലാബ് സിന്ദാബാദ്!💐
03/04/2026
ബാലറ്റ് മെഷീനിലെ പത്താമത്തെ ചിഹ്നമായ കാമറയിൽ വോട്ടുകൾ നൽകി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു... ❤🚩