18/02/2026
ആശംസകൾ...
C-apt offers quality printing and training in Computer and Modern Printing Equipment
18/02/2026
ആശംസകൾ...
05/02/2026
വട്ടിയൂർക്കാവ് ഹെഡ് ഓഫീസ് കോംപ്ലക്സിൽ പുതുതായി പണിത രണ്ടാം നിലയുടെ ഉദ്ഘാടനം ബഹു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ. പി. സുരേഷ് കുമാർ, മുൻ മാനേജിംഗ് ഡയറക്ടറും ഗവേണിംഗ് ബോഡി അംഗവും എൽബിഎസ് ഡയറക്ടറുമായ ഡോ. എം. അബ്ദുൾ റഹിമാൻ, തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു...
02/02/2026
സി-ആപ്റ്റ് ഹെഡ് ഓഫീസ് കോംപ്ലക്സ് രണ്ടാം നിലയുടെ ഉദ്ഘാടനം 2026 ഫെബ്രുവരി 5-ാം തിയതി ബഹു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും...
01/12/2025
കോട്ടയം ഉപകേന്ദ്രത്തിൽ നിന്ന് വിരമിച്ച ശ്രീ.വേണുഗോപാൽ ഡി. ക്ക് സി-ആപ്റ്റ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ യാത്ര അയപ്പ് നൽകി. കോട്ടയം സെൻ്റർ മേധാവി ജോൺസൺ സി. ജോൺ യാത്ര അയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വെൽഫെയർ അസോസിയേഷൻ സെക്രട്ടറി സജിത് കുമാർ, ട്രഷറർ സുൾഫിക്കർ അലി, ജെസ്സി ജോസഫ്, ബിനു എസ്., റോബി എൻ. എസ്, സ്മിത, സാലി വർഗീസ് , സൈബു കെ. എം., ജോസഫ് കെ.പി., എന്നിവർ സംസാരിച്ചു...
26/11/2025
ഭരണഘടന ദിനം പ്രമാണിച്ച് നവംബർ ഇരുപത്തി ആറാം തിയതി ഹെഡ് ഓഫീസ് കോംപ്ലക്സിൽ ഭരണഘടനയുടെ ആമുഖം ജീവനക്കാരെ വായിച്ചു കേൾപ്പിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സി. പി. പ്രേംചന്ദ് ആമുഖ സന്ദേശം നൽകി. പബ്ലിക് റിലേഷൻസ് ഓഫീസർ സാം അൽഫോൻസ് ഭാരതത്തിൻ്റെ ഭരണഘടനയുടെ ആമുഖം വായിച്ചു കേൾപ്പിച്ചു.
#ഭരണഘടനദിനം
01/11/2025
മലയാള ദിനം പ്രമാണിച്ച് നവംബർ ഒന്നാം തിയതി ഹെഡ് ഓഫീസ് കോംപ്ലക്സിൽ ജീവനക്കാർ ഭരണഭാഷാ പ്രതിജ്ഞയെടുത്തു.
അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സി. പി. പ്രേംചന്ദ് ആമുഖ സന്ദേശം നൽകി. പബ്ലിക് റിലേഷൻസ് ഓഫീസർ സാം അൽഫോൻസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
#മലയാളദിനം
01/11/2025
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി-ആപ്റ്റ് ആധുനികവല്ക്കരണത്തിൻ്റെ പാതയിലെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. സി-ആപ്റ്റിൻ്റെ കൊല്ലം ഉപകേന്ദ്രത്തിലെ നവീകരിച്ച മന്ദിരത്തിൻ്റെയും വെബ് ഓഫ്സെറ്റ് മെഷീൻ്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സി-ആപ്റ്റിൻ്റെ സംസ്ഥാനത്തെ മിക്ക കേന്ദ്രങ്ങളും സ്വയം പര്യാപ്തമായി, അഭിമാനകരമായ പല നേട്ടങ്ങളും കൈവരിച്ചു. ജീവനക്കാരുടെ അവകാശ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കിയതിനോടൊപ്പം സ്ഥാപനത്തിൻ്റെ തുടർ വികസനത്തിനും നടപടി സ്വീകരിച്ചു.
സി-ആപ്റ്റിന് വിവിധ സർവകലാശാലകളുടെ പ്രസിദ്ധീകരണങ്ങൾ, ചോദ്യപേപ്പറുകൾ, പാഠപുസ്തകങ്ങൾ എന്നിവയുടെ പ്രിൻ്റിംഗ് ഓർഡർ ലഭിക്കാൻ പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിച്ചു. പഠനത്തോടൊപ്പം വരുമാനവും സാർഥകമാക്കി വിദ്യാർത്ഥികൾക്ക് പ്രിൻ്റിംഗ്, ബയൻ്റിഗ് മേഖലകളിൽ സ്റ്റൈപ്പൻ്റോടെ പരിശീലനവും സി-ആപ്റ്റ് കേന്ദ്രങ്ങളിൽ നൽകുന്നു.
ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൻ്റെ നവീകരണത്തിനും വെബ് ഓഫ്സെറ്റ് മെഷീൻ വാങ്ങാനും 1.66 കോടി രൂപയാണ് ചെലവഴിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
എം. നൗഷാദ് എംഎൽഎ അധ്യക്ഷത വഹിച്ചു. സി-ആപ്റ്റ് മാനേജിംഗ് ഡയറക്ടർ പി. സുരേഷ് കുമാർ, ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊ. (ഡോ.) വി. പി. ജഗതി രാജ്, മയ്യനാട് പഞ്ചായത്ത് പ്രസിഡൻ്റ് ജെ. ഷാഹിദ, ജില്ലാ പഞ്ചായത്ത് അംഗം എസ്. സെൽവി എന്നിവർ പങ്കെടുത്തു.
31/10/2025
കൊല്ലം ഉപകേന്ദ്രത്തിൻ്റെ നവീകരിച്ച മന്ദിരത്തിൻ്റെയും വെബ് ഓഫ്സെറ്റ് മെഷീൻ്റെയും ഉദ്ഘാടനം ബഹു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഇന്ന് നിർവ്വഹിക്കും...
20/09/2025
2025 സെപ്റ്റംബർ 30 ന് സേവനത്തിൽ നിന്ന് വിരമിക്കുന്ന ശ്രീ. ഗിരിജാ വല്ലഭന് എല്ലാ ഭാവുകങ്ങളും നേരുന്നു...
30/08/2025
ആഗസ്റ്റ് 31 ന് സേവനത്തിൽ നിന്ന് വിരമിക്കുന്ന ശ്രീമതി. ശ്രീദേവി പി. ക്ക് ഹെഡ് ഓഫീസിൽ യാത്രയയപ്പ് നൽകിയപ്പോൾ...
30/08/2025
ഈ വർഷത്തെ ഓണാഘോഷത്തിന് തിരി തെളിഞ്ഞു...