05/08/2026
ഭാരതീയ ചികിത്സാ വകുപ്പിന്റെ റിസർച്ച് പ്രവർത്തനങ്ങളുടെ നാഴികക്കല്ലായി The Ayush Researcher's Hand Book പ്രകാശനം ചെയ്തു. ഡോ. മിനി ബി. നായർ ( പ്രൊഫസ്സർ, ഐ.എം.ജി. ), ഡോ. അഞ്ജു പി. രാമചന്ദ്രൻ ( കൺവീനർ, ആയുർവേദ റിസർച്ച് ടീം ) എന്നിവർ ചേർന്ന് തയ്യാറാക്കിയ The Ayush Reasercher's Hand Book ന്റെ പ്രകാശനം ശ്രീ. അനു എസ്സ്. നായർ IAS ( സ്റ്റേറ്റ് മിഷൻ ഡയറക്ടർ, നാഷണൽ ആയുഷ് മിഷൻ ) ഡോ. കെ.എസ്. പ്രീയയ്ക്ക് ( ഡയറക്ടർ, ഭാരതീയചികിത്സാവകുപ്പ് ) നൽകി നിർവഹിച്ചു. ജോയിന്റ് ഡയറക്ടർമാരായ ഡോ. റോയ് ജോസഫ്, ഡോ. ബിന്ദു വി., സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ( NAM ) ഡോ. മുഹ്സീന എച്ച്, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മിനി എസ്സ്. പൈ, ISM-IMG ട്രെയിനിംഗ് സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. മനേഷ് കുമാർ ഇ., ഐ.എം.ജി. റിസർച്ച് അസോസിയേറ്റ് ശ്രീ. അശ്വിൻ, ART അംഗങ്ങൾ, റിസർച്ച് വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു.