ഏത്ത വാഴയ്ക്ക് മുന്നിൽ
ഏത്തമിട്ട്
എത്തക്കുല വിളയിച്ച കർഷകൻ..😀
കർഷകൻ അഭിമാനം..👍
എനിക്ക് കൃഷി വളരെ ഇഷ്ടമാണ് വെറുതെ ഒരു നേരമ്പോക്കിനായി കൃഷി ചെയ്തു തുടങ്ങിയതാണ്. കഴക്കൂട്ടത്തെ സർക്കാർ ടിഷ്യുകൾച്ചർ ലാബിൽ നിന്നും വാഴത്തൈ വാങ്ങി കൃഷി ആരംഭിച്ചു.
ഓരോ നാമ്പുകൾ ഉയർന്നുവരുമ്പോഴും കിട്ടുന്ന സന്തോഷം.
പടിപടിയായി വളർന്നു വരുമ്പോൾ ഉള്ള ആനന്ദം.
ഒരു ദിവസം വെള്ളമൊഴിച്ചില്ലെങ്കിൽ അനുഭവിക്കുന്ന ആശങ്ക.
കുല വരുമ്പോൾ നമുക്കുണ്ടാകുന്ന ആഹ്ലാദം.
ഈ കിട്ടുന്ന ആനന്ദവും സന്തോഷവും മറ്റു വികാരങ്ങളെല്ലാം ഒറ്റയടിക്ക് വിഷമമായി മാറുന്നത് കുല വിൽക്കാൻ കൊണ്ട് ചെല്ലുമ്പോഴാണ്..😢
Lalithambika N.S.S Karayogam - 2394 Mudavan mukal, Poojappura
Social work
11/01/2026
നമ്മുടെ കരയോഗ അംഗവും സമുദായ സ്നേഹിയുമായ ശ്രീ മോഹൻലാൽ അവർകളുടെ പ്രിയ മാതാവ് വിടപറഞ്ഞതിന്റെ പതിനാറടിയന്തിരമായിരുന്നു ഇന്ന്.
മരണാനന്തര ചടങ്ങുകൾ ഭംഗിയായി ചെയ്തതിൽ അദ്ദേഹം വളരെ സന്തുഷ്ടി പ്രകടിപ്പിക്കുകയും കരയോഗ പ്രവർത്തനങ്ങളെ ശ്ലാഖിക്കുകയും ചെയ്തു.
അപരക്രിയാസംഭാവനയി ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അദ്ദേഹം കരയോഗത്തിന് നൽകി ...
അദ്ദേഹത്തിന്റെ മാതാവിന്റെ വിയോഗത്തിൽ ഒരിക്കൽക്കൂടി ദു:ഖവും ആദരാഞ്ജലിയും രേഖപ്പെടുത്തിക്കൊള്ളുന്നു....🙏
02/01/2026
ഭാരതകേസരി മന്നത്ത് പത്മനാഭൻ(1878-1970) ഇന്ന് 149-ാംമത് ജന്മദിനം, സാമൂഹ്യ നവോത്ഥാന മുന്നേറ്റത്തിൽ സുപ്രധാന പങ്കുവഹിച്ച മഹാനായ ആചാര്യന്റെ ദീപ്തസ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു....
കരയോഗത്തിലെ പൂജവയ്പ്പ്...🙏
07/01/2025
https://youtube.com/shorts/AchSmc6XRkI?si=9ac1KM3MzjiFBtHH
നിത്യവും ഏതെങ്കിലും ഒരു മന്ത്രോപാസന ചെയ്യുക, അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം ചെയ്യുക! നിത്യവും ഏതെങ്കിലും ഒരു മന്ത്രോപാസന ചെയ്യുക, അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം ചെയ്യുക.. For more details:https://www.youtube.com/...
23/11/2023
കഴിഞ്ഞ ദിവസം കോട്ടയത്തേയ്ക്കുള്ള യാത്രയിൽ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ യാദൃശ്ചികമായാണ് ചങ്ങനാശ്ശേരിയിലുള്ള പത്മാ കഫേയിൽ കയറിയത്.
വാഹനം കടന്നു ചെല്ലുമ്പോൾ കാണുന്നത് വിശാലമായ മുറ്റവും രണ്ടു വശങ്ങളിലും അതിവിശാലമായ കാർ പാർക്കിംഗും..
ഹോട്ടലിനകത്ത് കയറി. വാഷ് റൂം മുതൽ ഇരിപ്പിടങ്ങൾ വരെ വളരെ നന്നായി വൃത്തിയായി പരിപാലിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്നു.
തൂശനിലയിട്ട് രുചികരങ്ങളായ കറികളുടെ അകമ്പടിയിൽ നല്ല ചൂട് ചോറ് വളരെ ഹൃദ്യമായ പെരുമാറ്റത്തോടെ ജീവനക്കാർ വിളമ്പിത്തരും
മായം കലർന്ന ഭക്ഷണത്തിലൂടെ നിരവധി രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ശുദ്ധമായ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തിൽ
മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഈ സംരംഭം..
വനിതാ സ്വയം സഹായ സംഘങ്ങൾ ആരംഭിച്ച ഡയറി ഫാമുകളിൽ ഉൽപാദിപ്പിക്കുന്ന പാൽ, ജൈവപച്ചക്കറി തോട്ടത്തിൽ നിന്ന് വിഷമില്ലാത്ത പച്ചക്കറികൾ, വനിതാ യൂണിറ്റുകളിൽ നിന്നുള്ള മായം കലരാത്ത കറിപ്പൊടികൾ, ഗുണനിലവാരമുള്ള അരിപ്പൊടി, പുട്ടുപൊടി, ഗോതമ്പുപൊടി തുടങ്ങിയവ ഉപയോഗിച്ചാണ് കഫേയിൽ ഭക്ഷണം ഉണ്ടാക്കുന്നത്.
ഇതു കൂടാതെ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചുള്ള അടുക്കള, ഭക്ഷണശാല, മാലിന്യ സംസ്കരണത്തിന് ബയോഗ്യാസ് പ്ലാന്റ്, ഉപയോഗിക്കുന്ന പാത്രങ്ങളും പ്ലേറ്റുകളും അണുനശീകരണം വരുത്തി നൽകുന്നതിനുള്ള സംവിധാനം, എന്നിവയുമുണ്ട്.
ഹോട്ടൽ മേഘലയിൽ സർവ്വവ്യാപിയായ ബംഗാളികൾ ഇവിടെ ഇല്ല എന്നതാണ് ഏറ്റവും വലിയ ആശ്വാസം..
കൊട്ടാരക്കരയിലും, പത്തനംതിട്ടയിലും, അടൂരും, ചേർത്തലയിലും നിലവിൽ പത്മാ കഫേകൾ ഉണ്ട്. പല സ്ഥലങ്ങളിലും തുടങ്ങാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുമുണ്ട്.
ഇനി യാത്ര ചെയ്യുമ്പോൾ ഏതെങ്കിലും ഒരു പത്മാകഫേയിൽ കയറി നോക്കൂ, വീണ്ടും നിങ്ങൾ അവിടെ പോയിരിക്കും ഉറപ്പാണ്...
25/10/2023
ഇടതുവശം കസേരയിൽഇരിക്കുന്നത് ശ്രീ ആണ്ടിപിള്ള മജിസ്ട്രേറ്റ്, ശ്രീ വിദ്യാധിരാജാചട്ടമ്പിസ്വാമികൾ, നിൽക്കുന്നത് വലതുവശം ശ്രീ വിദ്യാധിരാജാ ചട്ടമ്പിസ്വാമിയുടെ പ്രഥമ ശിഷ്യൻ ശ്രീ. നീലകണ്ഠ തീർത്ഥപാദസ്വാമികൾ...
27/09/2023
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Katturoad
Thiruvananthapuram
695012
Opening Hours
| Monday | 5:30pm - 7pm |
| Tuesday | 5:30pm - 7pm |
| Wednesday | 5:30pm - 7pm |
| Thursday | 5:30pm - 7pm |
| Friday | 5:30pm - 7pm |
| Saturday | 5:30pm - 7pm |
| Sunday | 5:30pm - 7pm |
