CPI-M കല്ലുംമൂട് ബ്രാഞ്ച്

CPI-M കല്ലുംമൂട് ബ്രാഞ്ച്

Share

CPI-M Kallumoodu Branch

26/09/2021

#ദേശാഭിമാനി
വായിക്കുക... വരിക്കാരാവുക...

25/09/2021

കർഷക സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ കേരളത്തിൽ സെപ്തംബർ 27ന് എൽഡിഎഫ്‌ ഹർത്താൽ സംഘടിപ്പിക്കും. ഭാരത്‌ ബന്ദിന്റെ ഭാഗമായാണ്‌ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഒരു വർഷം പൂർത്തിയാകുന്ന കർഷക സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കുക കൂടിയാണ്‌ ഈ ഹർത്താൽ. അഞ്ച്‌ ലക്ഷത്തിലധികം ആളുകൾ ഹർത്താലുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ പങ്കാളികളാകും.

23/09/2021

സ. അഴീക്കോടൻ രക്തസാക്ഷി ദിനമായ ഇന്നു (സെപ്തംബർ 23) മുതൽ സ. സി എച്ച്‌ കണാരൻ അനുസ്‌മരണ ദിനമായ ഒക്ടോബർ 20 വരെ ദേശാഭിമാനി പത്രത്തിൻ്റെ പ്രചാരണം സംഘടിപ്പിക്കും. പത്രത്തിന്‌ പുതിയ വരിക്കാരെ കണ്ടെത്തുന്ന പ്രവർത്തനങ്ങളിൽ പാർടിയുടെ എല്ലാ ഘടകങ്ങളും സജീവമായി പങ്കുചേരണം.

23/09/2021

കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ അതുല്യനായ നേതാവായിരുന്നു സഖാവ് അഴീക്കോടൻ രാഘവൻ. വളരെ സാധാരണമായ തൊഴിലാളികുടുംബത്തിൽ ജനിച്ച് ബീഡിത്തൊഴിലാളിയായി മാറി ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ പാർടി നേതൃനിരയിലേക്ക് ഉയർന്നുവരികയായിരുന്നു സഖാവ്.

അക്കാലത്ത് കേരള രാഷ്ട്രീയത്തിൽ ഉയർന്നുവന്ന കോൺഗ്രസ് നേതൃത്വത്തിന്റെ അഴിമതിക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകവെയാണ് സ.അഴീക്കോടൻ രാഘവൻ തൃശൂരിൽവച്ച് കൊലചെയ്യപ്പെടുന്നത്. 1972 സെപ്തംബർ 23നായിരുന്നു ആ രക്തസാക്ഷിത്വം. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതിനുശേഷം നടന്ന ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒന്നായത് മാറി. കൊലയാളികളെ സംരക്ഷിക്കാനും അവർക്ക് മാന്യതയുടെ മുഖം നൽകാനുമുള്ള വലതുപക്ഷ രാഷ്ട്രീയശക്തികളുടെ നീക്കത്തെ ജനകീയശക്തിയിലൂടെയായിരുന്നു പുരോഗമന പ്രസ്ഥാനം മറികടന്നത്.

കണ്ണൂർ പട്ടണത്തിലെ തെക്കിബസാറിനടുത്തായിരുന്നു അഴീക്കോടന്റെ വീട്. ചെറുപ്രായത്തിൽത്തന്നെ രാഷ്ട്രീയപ്രവർത്തനത്തോട് സഖാവ് അഭിനിവേശം പുലർത്തി. ബീഡിത്തൊഴിലാളിയായി പ്രവർത്തിക്കവെ ബീഡിത്തൊഴിലാളികളുടെ യൂണിയന്റെ നേതാവായി. പിന്നീട് എല്ലാവിഭാഗത്തിൽപ്പെട്ട തൊഴിലാളികളെ സംഘടിപ്പിക്കാനും നേതൃത്വം നൽകി. ദേശീയപ്രസ്ഥാനത്തിന്റെ ഘട്ടത്തിൽത്തന്നെ അഴീക്കോടൻ രാഘവൻ രാഷ്ട്രീയപ്രവർത്തന രംഗത്തേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു. 1946ൽ കമ്യൂണിസ്റ്റ് പാർടിയുടെ കണ്ണൂർ ടൗൺ കമ്മിറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

രാഷ്ട്രീയപ്രവർത്തനത്തിന്റെയും ബഹുജനസമരത്തിന്റെയും ഭാഗമായി നിരവധി തവണ മർദനങ്ങൾക്ക് വിധേയനാക്കപ്പെടുകയുണ്ടായി. 1948ൽ പൊലീസ് അറസ്റ്റിനെ തുടർന്ന് ക്രൂരമായ മർദനത്തിനാണ് ഇരയാക്കപ്പെട്ടത്. 1950, 1962, 1964 എന്നീ വർഷങ്ങളിലും അഴീക്കോടൻ ജയിലിലടയ്ക്കപ്പെടുകയുണ്ടായി. മർദനങ്ങൾക്കും ജയിലറകൾക്കും തകർക്കാനാകാത്ത ഇച്ഛാശക്തിയുടെ പര്യായമായി അഴീക്കോടൻ രാഘവനെന്ന പേര് ഉയർന്നുവന്നു. ജനാധിപത്യത്തിനായുള്ള സമരങ്ങളിൽ ഏറ്റവും മുന്നിലായി അഴീക്കോടൻ നിലയുറപ്പിച്ചിരുന്നു.

നിരാലംബരായ ജനവിഭാഗങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ലഭ്യമാക്കാൻ ഇടതുപക്ഷത്തിൻ്റെ കരുത്ത് വർധിപ്പിക്കണമെന്ന് മനസ്സിലാക്കി, അതിനായി അക്ഷീണം പ്രയത്നിച്ച പോരാളിയായിരുന്നു അഴീക്കോടൻ രാഘവൻ. ഇന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ രണ്ടാം പർവ്വത്തിലേക്ക് കടന്ന് അതിദാരിദ്ര്യ നിർമ്മാർജ്ജനമടക്കമുള്ള ലക്ഷ്യവുമായി മുന്നോട്ടു കുതിക്കുമ്പോൾ സഖാവ് അഴീക്കോടൻ്റെ ഓർമകൾ കരുത്തായി മാറുന്നുണ്ട്.

അവശജനവിഭാഗങ്ങൾക്ക് കരുതലായി മാറുന്നതിനൊപ്പം വലതുപക്ഷരാഷ്ട്രീയത്തിനെതിരായ പോരാട്ടങ്ങളെ ശക്തിപ്പെടുത്താനും സഖാവ് നിരന്തരം ഓർമ്മപ്പെടുത്തുന്നു.

ലാൽസലാം

Photos from CPI-M കല്ലുംമൂട് ബ്രാഞ്ച്'s post 30/06/2021

ഇന്ധന വില വർദ്ധനവിനെതിരായുള്ള എൽഡിഎഫ് പ്രതിഷേധ സമരം

Cpi-m Kallummoodu Branch

Photos from CPI-M കല്ലുംമൂട് ബ്രാഞ്ച്'s post 13/06/2021

ജൂൺ 11 മുതൽ സെപ്തംബർ 19 വരെ നൂറു ദിവസം നീണ്ടു നിൽക്കുന്ന വികസന-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ ആരംഭം കുറിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വേളയിൽ ജനസമക്ഷം അവതരിപ്പിച്ച വാഗ്ദാനങ്ങൾ സമയബന്ധിതമായി നിറവേറ്റുന്നതിനുള്ള ഊർജ്ജസ്വലമായ തുടക്കമാണിത്. കോവിഡ് മഹാമാരി തീർത്ത സാമ്പത്തിക പ്രതിസന്ധികളും സാമൂഹിക വെല്ലുവിളികളും മറികടക്കാൻ സഹായകമായ നിരവധി പ്രവർത്തനങ്ങൾ 100 ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കപ്പെടും.

സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ മുന്നോട്ടു കൊണ്ടുപോവുക, വിജ്ഞാന സമ്പദ്ഘടനയുടെ അടിത്തറ ശക്തമാക്കുക, ദാരിദ്ര്യവും സാമൂഹിക അസമത്വങ്ങളും നിർമ്മാർജ്ജനം ചെയ്യുക തുടങ്ങിയ വിശാലമായ നിരവധി ലക്ഷ്യങ്ങൾക്ക് കരുത്തു പകരുന്ന വിധത്തിലാണ് 100 ദിന പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ്, റീബില്‍ഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പ്രവർത്തങ്ങളാണ് ഇതിൽ ഉള്‍പ്പെട്ടിട്ടുള്ളത്. വിവിധ വകുപ്പുകളുടെ കീഴില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉദ്ദേശം 77,350 തൊഴിലവസരങ്ങൾ ഈ പരിപാടിയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിസന്ധി നിറഞ്ഞ ഈ ഘട്ടത്തിൽ കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ ഉണർവ് നൽകാൻ 100 ദിന പരിപാടിയ്ക്ക് സാധിക്കും. എല്ലാവരുടേയും പിന്തുണയോടെ ഈ കർമ്മ പദ്ധതി നമുക്ക് വിജയിപ്പിക്കാം.

12/06/2021

കെ.എസ്.ഐ.ഡി.സി വഴി മടങ്ങിവന്ന പ്രവാസികള്‍ക്കായി 100 കോടി രൂപയുടെ വായ്പാ പദ്ധതിആരംഭിക്കും. ഒരു വ്യക്തിക്ക് 25 ലക്ഷം മുതല്‍ പരമാവധി 2 കോടി വരെ വായ്പ ലഭ്യമാക്കും.

യുവ സംരംഭകര്‍ക്കായി 25 സഹകരണ സംഘങ്ങള്‍ ആരംഭിക്കും. ഇവ കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ദ്ധന, ഐ.ടി. മേഖലയിലെ ചെറുകിട സംരംഭങ്ങള്‍, സേവന മേഖലയിലെ ഇവന്‍റ് മാനേജ്മെന്‍റ് പോലെയുള്ള സംരംഭങ്ങള്‍, ചെറുകിട മാര്‍ക്കറ്റിംഗ് ശൃംഖലകള്‍ എന്നീ മേഖലകളിലായിരിക്കും.

വനിതാ സഹകരണ സംഘങ്ങള്‍ വഴി മിതമായ നിരക്കില്‍ മാസ്ക്, സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ ഉല്‍പന്നങ്ങളുടെ 10 നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കും.

കുട്ടനാട്, അപ്പര്‍ കുട്ടനാട് ആസ്ഥാനമാക്കി ഒരു സംഭരണ, സംസ്കരണ വിപണന സഹകരണ സംഘം രജിസ്റ്റര്‍ ചെയ്ത് 2 ആധുനിക റൈസ് മില്ലുകള്‍ ആരംഭിക്കും.

12/06/2021

വിദ്യാശ്രീ പദ്ധതിയില്‍ 50,000 ലാപ്ടോപ്പുകളുടെ വിതരണം ആരംഭിക്കും. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹയര്‍ എഡ്യൂക്കേഷന്‍ സ്കോളര്‍ഷിപ്പ് വിതരണം തുടങ്ങും.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


പേട്ട, കല്ലുംമൂട്, തിരുവനന്തപുരം
Thiruvananthapuram
695029