Balasangham vallathol nagar AC

Call Directions Contact the organization

Balasangham vallathol nagar AC സെക്രട്ടറി :അർച്ചന
പ്രസിഡന്റ് :ദിനേന്ദ്ര
കൺവീനർ :ഹക്കീം ആറ്റൂർ
കോഡിനേറ്റർ :രാധിക മോഹൻദാസ്

ബാലസംഘം പാഞ്ഞാൾ വില്ലേജ് സമ്മേളനം
16/07/2026

ബാലസംഘം
പാഞ്ഞാൾ വില്ലേജ് സമ്മേളനം

ബാലസംഘം മുള്ളൂർക്കര വില്ലേജ് സമ്മേളനം
16/07/2026

ബാലസംഘം
മുള്ളൂർക്കര വില്ലേജ് സമ്മേളനം

ഭരണഘടനയുടെ തിരുത്തപ്പെട്ട ആമുഖം വിദ്യാലയങ്ങൾക്കയച്ച നടപടി പിൻവലിക്കുക: ബാലസംഘംരാജ്യത്തെ 1290 വിദ്യാലയങ്ങൾക്ക് കേന്ദ്രം പ...
15/07/2026

ഭരണഘടനയുടെ തിരുത്തപ്പെട്ട ആമുഖം വിദ്യാലയങ്ങൾക്കയച്ച നടപടി പിൻവലിക്കുക: ബാലസംഘം

രാജ്യത്തെ 1290 വിദ്യാലയങ്ങൾക്ക് കേന്ദ്രം പ്രത്യേകമായി അയച്ചു കൊടുത്ത ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വവും സോഷ്യലിസവും ഒഴിവാക്കിയിരിക്കുന്നു. യഥാർത്ഥ ഭരണഘടനയുടെ പതിപ്പാണെന്നും ഇത് അർഹിക്കുന്ന ആദരവോടെ സൂക്ഷിക്കണമെന്നും കേന്ദ്രീയ വിദ്യാലയ സമിതി ഡെപ്യൂട്ടി കമ്മീഷണർ സ്കൂളുകളെ അറിയിച്ചിരിക്കുന്നു.
1976 ലെ 42 ആം ഭരണഘടന ഭേദഗതിയാണ് സോഷ്യലിസവും മതേതരത്വവും ഭരണഘടനയിൽ ഉൾപ്പെടുത്തിയത്,ഇതാണ് അംഗീകൃത ഭരണഘടന.ഈ അംഗീകൃത ഭരണഘടനയാണ് വിദ്യാലയങ്ങളിൽ പഠിപ്പിക്കേണ്ടത്. സോഷ്യലിസം, മതേതരത്വം തുടങ്ങിയ പദങ്ങളോട് ആർക്കെങ്കിലും വിരോധമുണ്ടെങ്കിൽ കുട്ടികളെ പഠിപ്പിക്കുന്ന ഭരണഘടനയിൽ നിന്ന് അതൊഴിവാക്കുന്നത് കുറ്റകരവും,ഭരണഘടനയോടുള്ള അനാദരവുമാണ്. 13 ലക്ഷം കുട്ടികളുടെ ധാരണയെ വികലമാക്കുന്ന പ്രസ്തുത ഉത്തരവ് പിൻവലിക്കണമെന്നും, ഭരണഘടനയോടു കാണിച്ച അനാദരവിന് നടപടിയെടുക്കണമെന്നും കേന്ദ്ര സർക്കാരിനോടഭ്യർത്ഥിക്കുന്നു.
കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 1976 ൽ ഭേദഗതിചെയ്യപ്പെട്ട ഭരണഘടനയുടെ ആമുഖം അയച്ചുകൊടുക്കണമെന്നും അത് ആദരവോടെ പ്രദർശിപ്പിക്കണമെന്നും പഠന സാമഗ്രിയായി ഉപയോഗിക്കണമെന്ന് നിർദേശിക്കണമെന്നും ബാലസംഘം സംസ്ഥാന കമ്മിറ്റി കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

വർണ്ണകൂടാരം പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം ശിശു കേന്ദ്രീകൃത വിദ്യാഭ്യാസ നയത്തിൽ നിന്നുള്ള പിന്മാറ്റം : ബാലസംഘംഅന്താരാഷ്ട...
09/07/2026

വർണ്ണകൂടാരം പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം ശിശു കേന്ദ്രീകൃത വിദ്യാഭ്യാസ നയത്തിൽ നിന്നുള്ള പിന്മാറ്റം : ബാലസംഘം

അന്താരാഷ്ട്ര നിലവാരവും, ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ഉറപ്പുവരുത്തുന്നതിനായി കേരളത്തിൽ നടപ്പിലാക്കിവരുന്ന വിദ്യാഭ്യാസ പരിപാടികളിൽ പ്രധാനപ്പെട്ട വർണ്ണ കൂടാരം പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം ശിശു കേന്ദ്രീകൃത വിദ്യാഭ്യാസ നയത്തിൽ നിന്നുള്ള പിറകോട്ട് പോക്കാണ്. പ്രീപ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠനസൗകര്യം ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ വർണക്കൂടാരം പദ്ധതിയാണ് നിലച്ചിരിക്കുന്നത്. സ്‌കൂളുകളുടെ ഗുണനിലവാരം ഉയർത്തുന്നതിന്‌ വേണ്ടിയുള്ള സ്റ്റാർസ്‌ പദ്ധതി തുടരേണ്ടതില്ലെന്ന്‌ തീരുമാനിച്ചതോടെയാണ്‌ വർണക്കൂടാരവും ഉപേക്ഷിക്കുന്നത്‌. ഘട്ടങ്ങളായി കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ പ്രൈമറി വിദ്യാലയങ്ങളിലും പദ്ധതി നടപ്പാക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ ലക്ഷ്യമിട്ടത്‌. സംസ്ഥാനത്താകെ 1,516 വർണക്കൂടാരം നിർമിക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ തുക അനുവദിച്ചത്‌. മാർച്ച്‌ 31 വരെ 1268 എണ്ണം പൂർത്തിയാവുകയും, 248 എണ്ണം പുരോഗമിക്കുകയും ചെയ്തു.

സ്കൂളുകളിൽ അറിവ് നിർമാണത്തോടൊപ്പം
കുട്ടികളുടെ ശരീരികവും, മാനസികവുമായ വളർച്ചയ്‌ക്ക്‌ അനുയോജ്യമായ കളിയിടം, വരയിടം, കുഞ്ഞരങ്ങ്, ഗണിതയിടം, ആട്ടവും പാട്ടും, ശാസ്ത്രയിടം, ഹരിതോദ്യാനം പഞ്ചേന്ദ്രിയാനുഭവ ഇടം, നിര്‍മാണ ഇടം, ഇ–ഇടം, പുറം കളിയിടം, അകം കളിയിടം എന്നിവയാണ്‌ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത്‌. കൂടാതെ ടെലിവിഷന്‍, സൗണ്ട് സിസ്റ്റം, എല്‍സിഡി പ്രൊജക്ടര്‍, സൗണ്ട് റെക്കോഡര്‍, കളിക്കോപ്പുകൾ തുടങ്ങിയവയും ഒരുക്കും. കുട്ടികളുടെ വിദ്യാഭ്യാസ അന്തരീക്ഷത്തെ സന്തോഷാത്മകവും, വിജ്ഞാനാത്മകവുമാക്കി മാറ്റുന്നതിന് വേണ്ടി നടപ്പിലാക്കി കൊണ്ടിരിക്കുന്ന വർണ്ണകൂടാരം പദ്ധതി ഉപേക്ഷിക്കാനുള്ള ശ്രമത്തിൽ നിന്ന് പിന്മാറണമെന്നും, കുട്ടികൾക്ക് മികച്ച പഠനാനുഭവങ്ങൾ ഒരുക്കാനുള്ള ശിശു കേന്ദ്രീകൃത വിദ്യാഭ്യാസ നയം കേരളം ഉപേക്ഷിക്കരുതെന്നും ബാലസംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു...

അഭിവാദ്യങ്ങൾ ✊
05/07/2026

അഭിവാദ്യങ്ങൾ ✊

അഭിവാദ്യങ്ങൾ 🤍❤️
05/07/2026

അഭിവാദ്യങ്ങൾ 🤍❤️

Address

Attur
Thrissur

Telephone

+18156910943

Website

Alerts

Be the first to know and let us send you an email when Balasangham vallathol nagar AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Balasangham vallathol nagar AC:

Shortcuts

Share

Category