KSU GECT Unit

Call Directions Contact the organization

KSU GECT Unit KSU Government Engineering College Thrissur Unit Official page

KSU GEC Unit has submitted a representation to the Principal of Government Engineering College Thrissur, requesting reco...
15/08/2026

KSU GEC Unit has submitted a representation to the Principal of Government Engineering College Thrissur, requesting reconsideration of certain instructions related to the Graduation Day ceremony.

The representation highlights concerns regarding the prescribed dress code, registration fee, and the registration deadline, seeking more flexibility and convenience for graduating students.

Resistance is a mindset. Freedom is a responsibility. 🇮🇳The spirit of freedom lives on when we question, speak up, and s...
15/08/2026

Resistance is a mindset. Freedom is a responsibility. 🇮🇳

The spirit of freedom lives on when we question, speak up, and stand for what is right.

As engineers, let’s not just build technology — let’s build a society where rights are respected, voices are heard, and change is never feared.

Happy Independence Day 🇮🇳

ECE Department ലെ അധ്യാപക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് KSU GEC പ്രതിനിധികൾ മുഖ്യമന്ത്രിയെ നേരിട്ട...
10/08/2026

ECE Department ലെ അധ്യാപക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് KSU GEC പ്രതിനിധികൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി. സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാവില്ലെന്ന റിപ്പോർട്ടിന്റെ അടിത്തറയിലായിരുന്നു  2024ൽ കോഴ്‌സുകൾ അനുവദിച്ചിരുന്നതെന്നും, അതിനാൽ നിലവിലെ സാമ്പത്തിക വശങ്ങൾ പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ നടപടികൾ വേഗത്തിലാവുകയും,  കഴിഞ്ഞ ഒന്നര മാസം കൊണ്ട് ഫയൽ നീക്കം finance ഡിപ്പാർട്ട്മെന്റിൽ എത്തി അന്തിമഘട്ടത്തിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഭാവി പരിഗണിച്ച് അനുകൂലമായ ഒരു തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുൻ സർക്കാരിന്റെ കാലത്ത് ആവശ്യത്തിന് പഠനങ്ങളോ കൃത്യമായ ആസൂത്രണമോ ഇല്ലാതെ കോഴ്‌സുകൾ അനുവദിച്ചതാണ് ഇന്ന് കോളേജ് അനുഭവിക്കുന്ന ഈ അധ്യാപക പ്രതിസന്ധിക്ക് കാരണമായത്. അന്നത്തെ ദീർഘവീക്ഷണമില്ലാത്ത നയങ്ങൾ വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്ന അവസ്ഥയുണ്ടാക്കി. 9 അധ്യാപകരെ ആവശ്യപ്പെട്ട സ്ഥാനത്ത് വെറും 3 പേരെ മാത്രമാണ് അന്ന് അനുവദിച്ചത്. അന്ന് ആവശ്യത്തിന് അധ്യാപകരെ നിയമിച്ചിരുന്നെങ്കിൽ ഇന്ന് ഡിപ്പാർട്മെന്റിന്റെ അക്രഡിറ്റേഷനെപ്പോലും ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേരുമായിരുന്നില്ല. മുൻകാലങ്ങളിൽ മാസങ്ങളോളം നടപടികളൊന്നുമില്ലാതെ വൈകിയ ഫയലുകളിലാണ് ഇപ്പോൾ വേഗത്തിൽ നീക്കങ്ങൾ നടക്കുന്നത്.

KSU-GEC എന്നും ഓരോ വിദ്യാർത്ഥിയുടെയും ശബ്ദമായി ഒപ്പമുണ്ടാകും.

പുതിയ മുഖങ്ങൾ, പുതിയ പ്രതീക്ഷകൾ, പുതിയ യാത്രകൾ... 🤍ജി. ഇ. സി യുടെ മണ്ണിലേക്ക് നവാഗതർക്ക് ഹൃദയം നിറഞ്ഞ സ്വാഗതം! 💙
10/08/2026

പുതിയ മുഖങ്ങൾ, പുതിയ പ്രതീക്ഷകൾ, പുതിയ യാത്രകൾ... 🤍

ജി. ഇ. സി യുടെ മണ്ണിലേക്ക് നവാഗതർക്ക് ഹൃദയം നിറഞ്ഞ സ്വാഗതം! 💙

ഓണം എന്നാൽ മലയാളികൾക്ക് വെറുമൊരു ആഘോഷമല്ല ; അത് ഹൃദയത്തിൽ തൊടുന്ന ഒരുമയുടെയും സമൃദ്ധിയുടെയും സ്മരണ പുതുക്കലാണ്. ഈ ഓണക്കാ...
08/08/2026

ഓണം എന്നാൽ മലയാളികൾക്ക് വെറുമൊരു ആഘോഷമല്ല ; അത് ഹൃദയത്തിൽ തൊടുന്ന ഒരുമയുടെയും സമൃദ്ധിയുടെയും സ്മരണ പുതുക്കലാണ്. ഈ ഓണക്കാലത്ത് പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ഒരു ആശ്വാസമാകാം. ALPHA PALLIATIVE CARE സംഘടിപ്പിക്കുന്ന ഓണക്കിറ്റ് വിതരണത്തിൽ പങ്ക് ചേരാനായി നിങ്ങളാൽ കഴിയുന്ന സഹായം ചെയ്ത് ഈ പൊന്നോണത്തെ നമുക്ക് വരവേൽക്കാം
സഹായങ്ങൾ നൽകാൻ QR code വഴിയോ അതോ താഴെ കൊടുത്ത നമ്പറിലോ ബന്ധപ്പെടാം
ബിനീറ്റ: 8301837560
രമേഷ്: 7306128090

ഹോസ്റ്റൽ മെസിലെ ജീവനക്കാരുടെ ക്ഷാമവും താൽക്കാലിക ജീവനക്കാരുടെ ശമ്പള കുടിശികയും മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ കെ.എസ്....
07/08/2026

ഹോസ്റ്റൽ മെസിലെ ജീവനക്കാരുടെ ക്ഷാമവും താൽക്കാലിക ജീവനക്കാരുടെ ശമ്പള കുടിശികയും മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ കെ.എസ്.യു ജി.ഇ.സി യൂണിറ്റ് അടിയന്തര നടപടി ആവശ്യപ്പെട്ടു. കുടിശിക ശമ്പളം ഉടൻ വിതരണം ചെയ്യുകയും ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും എല്ലാ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കും ഗുണമേന്മയുള്ള ഭക്ഷണവും കാര്യക്ഷമമായ മെസ് സേവനവും ഉറപ്പാക്കണമെന്നും യൂണിറ്റ് അധികൃതരോട് ആവശ്യപ്പെട്ടു.

KSU GEC has demanded immediate action to resolve the hostel mess crisis caused by staff shortages and delayed salaries of temporary workers. The unit has urged the authorities to clear pending wages, appoint adequate staff, and ensure quality food and efficient mess services for all hostel residents.

06/08/2026

കഴിഞ്ഞ സർക്കാർ അശാസ്ത്രീയമായി കോഴ്സ് അനുവദിക്കുകയും, 9 ഫാക്കൽറ്റികൾ ആവശ്യമുണ്ടായിരുന്നിടത്ത് വെറും 3 പേരെ മാത്രം നൽകി കൈകഴുകിയതുമാണ് ഇന്നീ പ്രതിസന്ധി ഇത്രത്തോളം രൂക്ഷമാവാൻ കാരണം!
​എന്നാൽ ഈ പ്രശ്നപരിഹാരത്തിനായി നിലവിൽ ശക്തമായ ഇടപെടലുകളാണ് നടക്കുന്നത്:
​▪️ EC വിദ്യാർത്ഥികൾ: മുൻകൈയെടുത്ത് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെ നേരിട്ട് കണ്ട് വിഷയം ധരിപ്പിച്ചു.
▪️ പ്രിൻസിപ്പളും അധ്യാപകരും: ഔദ്യോഗിക തലത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
▪️ KSU: രാഷ്ട്രീയമായി വിഷയം ഏറ്റെടുത്ത് നിരന്തരം ഫോളോ-അപ്പ് നടത്തുന്നു.
​ഇത്തരത്തിൽ എല്ലാവരും ഒറ്റക്കെട്ടായി ഈ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുമ്പോഴാണ്, ചിലർ വിലകുറഞ്ഞ രാഷ്ട്രീയവുമായി വന്ന് വിഷയത്തെ വഴിതിരിച്ചുവിടാൻ നോക്കുന്നത്. ഇത്തരം വ്യാജപ്രചാരണങ്ങളെ നമുക്ക് യഥാർത്ഥ വസ്തുതകൾ കൊണ്ട് മറികടക്കാം.
​വിഷയത്തിന്റെ പൂർണ്ണമായ സത്യവസ്ഥ അറിയാൻ വീഡിയോ മുഴുവ

തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ DYFI സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ പരിപാടി “College Union presents” എന്ന വ്യാജേന പാനൽ ...
04/08/2026

തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ DYFI സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ പരിപാടി “College Union presents” എന്ന വ്യാജേന പാനൽ ഡിസ്കഷനായി സംഘടിപ്പിച്ച് വിദ്യാർത്ഥികളെ വഞ്ചിച്ച കോളേജ് യൂണിയനെതിരെ KSU-GEC പ്രിൻസിപ്പലിന് പരാതി നൽകി. ഈ പരിപാടിയുടെ മറവിൽ DYFI സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണം നടത്തി കോളേജ് പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും, കോളേജ് യൂണിയൻ വിദ്യാർത്ഥികളോട് പരസ്യമായി മാപ്പുപറയണമെന്നും KSU-GEC ആവശ്യപ്പെട്ടു.

KSU-GEC has submitted a complaint to the Principal against the College Union of Government Engineering College, Thrissur, that it misled students by organizing a promotional event for the DYFI State Conference under the guise of a panel discussion, presented as “College Union Presents.”
KSU-GEC has demanded immediate action against the misuse of the college platform to promote the DYFI State Conference under the cover of this event and also called on the College Union to issue a public apology to the students for misleading them.

കോളേജ് ലോഗോയും യൂണിയൻ നാമവും ദുരുപയോഗം ചെയ്തതിനെതിരെ KSU GEC നൽകിയ പരാതിയിൽ അടിയന്തര നടപടി സ്വീകരിച്ചു. അനധികൃതമായി കോളേ...
03/08/2026

കോളേജ് ലോഗോയും യൂണിയൻ നാമവും ദുരുപയോഗം ചെയ്തതിനെതിരെ KSU GEC നൽകിയ പരാതിയിൽ അടിയന്തര നടപടി സ്വീകരിച്ചു. അനധികൃതമായി കോളേജ് ലോഗോ ഉപയോഗിക്കുന്നത് നിരോധിച്ച് പ്രിൻസിപ്പൽ കർശനമായ നോട്ടീസ് പുറപ്പെടുവിച്ചു.

Immediate action has been taken on the complaint filed by KSU GEC against the misuse of the college logo and union name. The Principal has issued a strict notice prohibiting the unauthorized use of the official college logo.

വിവരാവകാശ അപേക്ഷകൾ അയക്കാൻ പഴയ രീതികൾ മാറി ഓൺലൈൻ  പോർട്ടൽ വന്നിട്ടും ലിസ്റ്റ് ചെയ്യപ്പെടാത്ത ടെക്നിക്കൽ കോളേജായ ജി.ഇ.സി ...
03/08/2026

വിവരാവകാശ അപേക്ഷകൾ അയക്കാൻ പഴയ രീതികൾ മാറി ഓൺലൈൻ പോർട്ടൽ വന്നിട്ടും ലിസ്റ്റ് ചെയ്യപ്പെടാത്ത ടെക്നിക്കൽ കോളേജായ ജി.ഇ.സി തൃശ്ശൂരിനെ അതിൽ ഉൾപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട്കൊണ്ട്
കെ എസ് യു ജി ഈ സി. പ്രിൻസിപ്പലിനും സ്റ്റേറ്റ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർക്കും മെയിൽ അയച്ചു.

KSU GEC has mailed the Principal and SPIO in order to list our college in the RTI portal, highlighting the vital role of the Right to Information Act and the importance of such online portals in promoting transparent, efficient, and barrier-free public accountability.

Address

Government Engineering College Thrissur
Thrissur
680009

Telephone

+918943256975

Website

Alerts

Be the first to know and let us send you an email when KSU GECT Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU GECT Unit:

Shortcuts

Share