Jointcouncil Thrissur

Call Directions Website Contact the organization

Jointcouncil Thrissur കാലം തിരിച്ചറിഞ്ഞ അചഞ്ചലമായ നിലപാടു?

26/08/2026
ജീവനക്കാരുടേയുംഅദ്ധ്യാപകരുടേയുംഓണം ബോണസ്‌/ ഉത്സവ ബത്ത വര്‍ദ്ധിപ്പിക്കാതിരുന്നത്വഞ്ചന. അദ്ധ്യാപക സര്‍വ്വീസ് സംഘടന  സമര സമ...
16/08/2026

ജീവനക്കാരുടേയും
അദ്ധ്യാപകരുടേയും
ഓണം ബോണസ്‌/ ഉത്സവ ബത്ത വര്‍ദ്ധിപ്പിക്കാതിരുന്നത്
വഞ്ചന. അദ്ധ്യാപക സര്‍വ്വീസ്
സംഘടന സമര സമിതിയുടെ നേതൃത്ത്വത്തിൽ തൃശൂർ കളക്ടേറ്റിലേക്ക് നാളെ 1.30 ന് പ്രതിഷേധ പ്രകടനം നടത്തുന്നു. മുഴുവൻ ജിവനക്കാരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

31/07/2026
31/07/2026

13-7-2026 ല്‍ ലാന്റ് റവന്യു കമ്മീഷണര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയ ഉത്തരവാണിത്.
ഈ ഉത്തരവിന് അടിസ്ഥാനം കെ.ആര്‍.ഡി.എസ്‌.എ കെ.എ.ടി യില്‍ ഫയല്‍
ചെയ്ത ഒ.എ(ഇ.കെ.എം) 629/2026 നമ്പര്‍ കേസിലെ വിധിന്യായമാണ്.ഭരണമാറ്റത്തെ തുടര്‍ന്ന് കേട്ടുകേള്‍വിയില്ലാത്ത കാട്ട് നീതിയാണ്
കഴിഞ്ഞ രണ്ട് മാസം റവന്യു വകുപ്പില്‍ ഭരണണാനുകൂല ദല്ലാള്‍ സംഘടന അഴിച്ചു വിട്ടത്!!.ഭിന്നശേഷിക്കാരും വനിതകളും അടക്കം അസംഖ്യം ജീവനക്കാരെയാണ് തലങ്ങും വിലങ്ങും സ്ഥലംമാറ്റിയത്.ഒ.എ/ക്ളാര്‍ക്/ വി.എഫ്.എ മാരെക്കൂടി ഓണ്‍ലൈന്‍ സ്ഥലംമാറ്റത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന് എച്ച്.ആര്‍.എം.എസില്‍ അവരുടെ ഡേറ്റാ അപ്ഡേഷന്‍ നടത്തണമെന്ന്
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതും അതനുസരിച്ചുള്ള ജോലികള്‍ ജില്ലകളില്‍ നടന്ന് വരുന്നതിനിടയാണ് കോടതി വിധിയും സര്‍ക്കാര്‍ ഉത്തരവുകളും അട്ടത്ത് വച്ച് ജില്ലാ കളക്ടര്‍മാരെ
സമ്മര്‍ദ്ധപ്പെടുത്തി സ്ഥലംമാറ്റ ഭീകരത അഴിച്ച് വിട്ടത്!!ഈ ഘട്ടത്തിലാണ് സംഘടന ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അല്ലാതെ നടത്തുന്ന സ്ഥലംമാറ്റങ്ങള്‍ വിലക്കണമെന്നും
ആ വിഭാഗം ജീവനക്കാരുടെ പൊതു സ്ഥലംമാറ്റ നടപടികള്‍ അടിയന്തിരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എ.ടി യെ സമീപിച്ചത്‌.22-6-2026 ലെ കെ.എ.ടി യുടെ ഒ.എ(ഇ.കെ.എം) 629/2026 നമ്പര്‍ വിധിയില്‍ ഈ വിഭാഗം ജീവനക്കാരുടെ സ്ഥലംമാറ്റങ്ങള്‍ പൊതു സ്ഥലംമാറ്റം നിലവില്‍ വരുന്നത് വരെ പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തരുതെന്ന് കര്‍ശനമായി എല്‍.ആര്‍.സിക്ക് നിര്‍ദ്ദേശം നല്‍കിയത്‌.എന്നാല്‍ അതിന് ശേഷവും കോടതി വിധിയെ നഗ്നമായി ലംഘിച്ച്
ജില്ലകളില്‍ ഉത്തരവിറക്കിയത്.ഇതിനെതിരെ
എല്‍.ആര്‍.സിക്ക് കോടതയലക്ഷ്യ കേസ് ഫയല്‍ ചെയ്യുന്നത് സംബന്ധിച്ച് ലീഗല്‍ നോട്ടീസ് സംഘടന നല്‍കിയിരുന്നു.ഈ ഘട്ടത്തിലാണ് 13-7-2026 ലെ എല്‍.ആര്‍.സി കത്ത് പിറവിയെടുത്തത്.വൈകിയെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു.പക്ഷേ കോടതി ഉത്തരവ്
നില നില്‍ക്കെ അതിനെ മറികടന്ന് ഉത്തരവുകള്‍
ഇറക്കിയവര്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി സംഘടന മുന്നോട്ട് പോകും.
ഏതായാലും ഇനിമേല്‍ ഒരു ജില്ലയിലും ഈ ഉത്തരവിന്‍ പ്രകാരം ഒ.എ/ക്ളാര്‍ക്/വി.എഫ്.എ
ജീവനക്കാരുടെ ഓണ്‍ലൈനല്ലാതെ ഒരു സ്ഥലംമാറ്റവും നടത്താനാകില്ല!! അതിന് വിരുദ്ധമായി ഇറക്കുന്ന ഏത് ഉത്തരവിനും
കണക്ക് പറയേണ്ടി വരും!!!.കാട്ടു നീതിക്കെതിരെ
നിയമ പോരാട്ടത്തില്‍ അണി നിരന്നവരെ അഭിവാദ്യം ചെയ്യുന്നു.

Address

Joint Council Building
Thrissur
680001

Telephone

9961149149

Alerts

Be the first to know and let us send you an email when Jointcouncil Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Jointcouncil Thrissur:

Shortcuts

Share