13/05/2026
പൊന്മുണ്ടം എം.കോയാമു സാഹിബ് സ്മാരക വെളിച്ചം വായനശാല പ്രദേശത്തെ SSLC വിദ്യാർത്ഥികൾക്കായി ദിശ - 26 തുടർ പഠന മാർഗ്ഗ നിർദ്ദേശ പരിപാടി സംഘടിപ്പിച്ചു.
വായനശാല ഹാളിൽ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി.സുമയ്യ പാലേരി ഉൽഘാടനം നിർവ്വഹിച്ചു.
സിജിയുടെ സീനിയർ കരിയർ കൗൺസിലർ ഫയാസ് ഹബീബ്.എം വിദ്യാർത്ഥികളുമായി സംവദിച്ചു.
വെളിച്ചം വായനശാല സെക്രട്ടറി ജൗഹർ പൊന്മുണ്ടം സ്വാഗതമാശംസിച്ച പരിപാടിയിൽ വായനശാല പ്രസിഡന്റ് ശ്രീ.അബ്ദുൽ ജലീൽ.കെ* അധ്യക്ഷത വഹിച്ചു സംസാരിച്ചു.
30 വിദ്യാർത്ഥികൾ പങ്കെടുത്ത പ്രോഗ്രാമിൽ വായനശാല സാരഥികളായ എൻ.അഷ്റഫ്, മുഹമ്മദ് സാഹിർ.ടി, മജീദ്. പി.പി, ജലീൽ കുറിയോടത്ത്, നദ ഹസ്ന, ഷിഫ്ല പി, ഷബീബ്.പി എന്നിവർ സന്നിഹിതരായിരുന്നു.
വായനശാല ജോയിന്റ് സെക്രട്ടറി ശ്രീ.ത്വയ്യിബ്.എ.പി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.