22/04/2026
കോഴിക്കോട്ടെ നാദാപുരത്തു നിന്നും വന്ന അതിഥികൾക്ക് കാവപ്പുരയിൽ സ്വീകരണം നൽകി.
കാവപ്പുര മർഹും മൂസ മുസ്ലിയാർ മകൻ മുഹമ്മദ് മുസ്‌ലിയാർ, മഹാന്മാരുടെ കുടുംബം പരമ്പരയിലെ ഇരുപതോളം അംഗങ്ങളായി (മക്കളും പേരമക്കളും) ചരിത്രവും ഓർമ്മകളും തേടിയാണ് കോഴിക്കോട്ടെ നാദാപുരത്തുനിന്നും കാവപ്പുരയിലെത്തിയത്. കാവപ്പുര മഹല്ല് നേതൃത്വം ബഹുമാനപ്പെട്ട എംടി ഷാഫി അവർകൾ മറ്റു ഭാരവാഹികൾ മഹല്ല് ഖത്തീബ് സൈഫുദ്ധീൻ സഖാഫി തുടങ്ങിയവർ യാത്രക്കാരെ സ്വീകരിച്ചു. കാവപ്പുര മഹല്ല് ഒരുക്കിയ കാവപ്പുരയുടെ ചരിത്രപുസ്തകം അതിഥികൾക്ക് സമ്മാനിച്ചു. മഖാമിലെ സിയാറത്തിന് ശേഷം കാവപ്പുരയിലെ പൗരസമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രത്യേകവിരുന്നിൽ യാത്രവന്നവർക്കുള്ള ഭക്ഷണവും സൗകര്യങ്ങളും ഒരുക്കി. പൊട്ടേങ്ങൽ സലീം, പുതുപ്പറമ്പിൽ മുഹമ്മദ് സഫീർ തുടങ്ങിയവർ കാവപ്പുര ചരിത്രം വിശദീകരിച്ചു. ശേഷം കാവപ്പുരയിലെ മർഹും മൂസ മുസ്ലിയാർ സ്മാരക സുന്നി സെന്ററിൽ പ്രത്യേക സ്വീകരണം നൽകി. സുന്നി സെന്റർ പ്രസിഡന്റ് കെ കെ കുഞ്ഞിപ്പ അവർകൾ കാവപ്പുര ചരിത്രം "കെടാവിളക്കുകൾ" ഓർമകൾ വിശദീകരിച്ചു സ്വീകരണത്തിന് നേതൃത്വം നൽക്കി. കേരളമുസ്‌ലിം ജമാഅത് കാവപ്പുര യൂണിറ്റ് സെക്രട്ടറി തവക്കൽ സലാം , എസ് വൈ എസ് ജനറൽ സെക്രട്ടറി പറമ്പൻ അസീസ്, ഫിനാൻസ് സെക്രട്ടറി എൻകെ നാസർ തുടങ്ങിയവർ സ്വീകരണം നൽക്കി സംസാരിച്ചു. പൗരസമിതിയൊരുക്കിയ വിരുന്നിനു ശേഷം കൈതക്കൽ റിയാസിൻ്റെ നേതൃത്വത്തിൽ നന്ദിയും പറഞ്ഞു വിരുന്നുകാരെ തിരിച്ചുയാത്രയാക്കി.