29/09/2026
സെപ്റ്റംബർ 29
സ: പി.കെ രമേശൻ
രക്തസാക്ഷി ദിനം
കോഴിക്കോട് ജില്ലയിലെ മടപ്പള്ളി ഗവണ്മെൻ്റ് കോളേജിലെ ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരുന്നു സഖാവ് പി. കെ രമേശൻ. ഭൂരിപക്ഷ വർഗീയവാദികളുടെ ആശയങ്ങൾ കടന്നുവരാൻ കഴിയാത്ത വിധം ക്യാമ്പസിൽ ആശയരംഗത്ത് എസ്.എഫ്.ഐക്ക് മേൽകൈ ഉണ്ടായിരുന്നു. അത് തകർക്കാൻ അക്രമത്തിലൂടെ കഴിയുമെന്ന വ്യാമോഹമാണ് എ. ബി. വി. പി സംഘത്തെ നയിച്ചത്. കോളേജ് യുണിയൻ തിരഞ്ഞെടുപ്പിനു ശേഷം എസ്. എഫ്. ഐ പ്രവർത്തകരെ ഭീകരമായി ആക്രമിച്ചു. ക്യാമ്പസിൽ നിന്നും കുറേ ദിവസം മാറിനിന്ന് അക്രമിസംഘം പുറത്തുനിന്നുള്ള ആർ.എസ്.എസ് കാപാലികരുമായി ചേർന്ന് 1994 സെപ്റ്റംബർ 26ന് എസ്. എഫ്. ഐ സഖാക്കളെ ആക്രമിച്ചു. തുടയെല്ലിനും തലയ്ക്കും പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സഖാവ് രമേശൻ 1994 സെപ്റ്റംബർ 29 ന് നമ്മെ വിട്ടുപിരിഞ്ഞു. സ്വന്തം അധ്വാനത്തിലൂടെ പഠനത്തിന് പണം കണ്ടെത്തിയും പാവപ്പെട്ട കുടുംബത്തിന് താങ്ങായും നിന്ന വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട നേതാവായിരുന്നുന്നു സഖാവ് രമേശൻ.