26/07/2026
"പാറ്റകൾ വീണത് ഹൃദയ വാൾവുകൾക്കിടയിലാണ് ".....
ഇനി അസ്വസ്ഥതയുടെ നാളുകൾ ....
നെഞ്ചകം മാന്തി പൊളിക്കുന്ന
അധികാരികൾക് ഇനി സുഖനിദ്രയില്ല.
സുഹൃത്തും,വ്യവസായ പ്രമുഖനും വിദ്യാഭ്യാസ വിചക്ഷണനുമായ എ. ഐ സാങ്കേതിക പണ്ഡിതൻ ഡോ: ഷാഹിദ് ചോലയിൽ വർഷങ്ങൾക് മുംബ് എന്നോട് നടത്തിയ ഒരു രാഷ്ട്രീയ പ്രവചനത്തിനാണ് ദില്ലി സാക്ഷ്യം വഹിച്ചത്.
കോൺഗ്രസൊ ഇടതു പക്ഷമൊ ആവില്ല ഇന്ത്യൻ ക്യാമ്പസ് തെരുവിലിറങ്ങിയായിരിക്കും അധികാര ഫാസിസത്തെ തിരുത്തി എഴുതുക എന്നായിരുന്നു ഡോ ഷാഹിദ് ചോലയിലിൻ്റെ പ്രവചനം.
പ്രത്യയ ശാസ്‌ത്ര ശാഠ്യങ്ങളില്ലാതെ പുറത്ത് വന്ന കോക്രാച്ചികളുടെ വരവ് കണ്ടപ്പോൾ
ആദ്യം അരാഷ്‌ട്രീയ പാറ്റകളുടെ ആർപ്പുവിളി കൂട്ടമായി ഞാൻ സംശയിച്ചെതെങ്കിലും,
വെറുതെ ഒരു വാക്കും ഇന്നോളം പറയാത്ത ഡോ: ഷാഹിദ് ചോലയിലിലിൻ്റെ പ്രവചനം വെറുതായ കാറില്ലന്ന അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ കോക്രാച്ചി മൂവ് മെൻ്റിനെ തുടക്കം മുതലെ ഞാൻ അതീവ ഗൗരവത്തിൽ ശ്രദ്ധയോടെ തന്നെയാണ് എടുത്തത്.
കർഷക സമരപന്തലിലേൽക് ടോപ്ഗീറിൽ തൻ്റെ വാഹനം കയറ്റിയിറക്കി സമര പോരാളികളെ ഞെരിച്ചു കൊല്ലാൻ തുനിഞ പൈശാചികൻ്റെ പിതാവിന് പോലും ,കേന്ദ്ര മന്ത്രിസഭയിൽ സസുഖം തുടരാൻ വളവും വെള്ളവും ഒഴിച് ശീലമുള്ളവർ
നീറ്റ് പരീക്ഷ കുളമാക്കിയതിൻ്റെ ഉത്തരവാദിത്വമേറ്റെടുത്ത് പാറ്റകൾക് മുന്നിൽ വിദ്യഭ്യാസ മന്ത്രിക് അധികാരം വിട്ടൊഴിയേണ്ടി വന്നെങ്കിൽ സുഹൃത്ത് ഡോ: ഷാഹിദ് ചോലയിൽ സൂചിപ്പിച്ചത് പോലെ അധികാരികളെ തുരത്താൻ വിദ്യാർത്ഥികളുടെ തെരുവ് പോരാട്ടങ്ങൾ കൊണ്ടെ സാധ്യമാകൂ എന്നതിൻ്റെ ഒന്നാം പാഠമാണ് പാറ്റകൾ ഇന്ത്യയെ പഠിപ്പിച്ചത്.
ഇനി പാറ്റകൾ കയറേണ്ടതും പാഞടുക്കേണ്ടതും ജനാധിപത്യത്തെ നോക്കുകുത്തിയാക്കുന്ന ബഹുമാനപ്പെട്ട ഇലക്ഷൻ കമ്മീഷന് നേരെയാണ് .....
യന്ത്ര വത്കൃത തെരഞെടുപ് സംവിധാനങ്ങൾ വഴി ജനഹിതം അട്ടിമറിക്കപെടുന്നതായ സംശയം വ്യാപകമായി നിലനിൽക്കെ, വോട്ടിങ്ങ് പഴയ ബാലറ്റ് പേപ്പർ സിസ്‌റ്റത്തിലേക് തിരിച്ചു കൊണ്ടുപോകാനും . പോളിങ്ങ് സംശയാതീതമാക്കി മാറ്റിഎഴുതാനും, കോക്രാച്ചികൾക് കഴിയണം , അവർക്കെ അതിന് കഴിയൂ ,
കോക്രോച്ച് സമരം കാലത്തിൻ്റെ വരദാനമാണ് .....
ഒരു സമൂഹം സ്വയം മാറിയില്ലങ്കിൽ ആ സമൂഹത്തെ മാറ്റി മറ്റൊരു വിഭാഗത്തെ കൊണ്ടുവരിക എന്നത് കാലത്തിന്മേൽ നടപ്പാക്കപെടുന്ന ദൈവിക നടപടിയാണ്
ഇന്ത്യയിലെ പരീക്ഷാ ക്രമക്കേട്, യുവജന അസ്വസ്ഥത, സോഷ്യൽ മീഡിയ പ്രചരണം എന്നിവയുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധധാരയാണ് പ്രതിപക്ഷ രാഷ്‌ട്രീയത്തിന് പ്രത്യാശ നൽകുന്നത്.
രാഹുൽ ഗാന്ധിയും , ഘാർഗെയും , കെ.സി യും നേതൃത്വം നൽകുന്ന കോൺഗ്രസും , ഇടതുപക്ഷവും പാറ്റകളെ ആനകളെക്കാൾ ഗൗരവത്തിലെടുത്തതും, സമരങ്ങൾക് സാനിധ്യം കൊണ്ടും സാമിപ്യം കൊണ്ടും പോരാട്ടവീര്യം പകർന്നതും ഫാസിസ്റ്റ് സർക്കാറിൻ്റെ കണ്ണു തുറപ്പിച്ചിട്ടുണ്ട്.
ഓൺലൈൻ പരിഹാസ-ഹാഷ്ടാഗ് ചലനമായി വളർന്ന പാറ്റകൾ പിന്നീട് വിദ്യാർത്ഥി–യുവജന വിഷയങ്ങളിലേക്കും കടന്നു ചെല്ലുകയായിരുന്നു.
ജന്തർ മന്തറിൽ നടന്ന പ്രതിഷേധം കാലത്തിൻ്റെ കനത്ത മുന്നറിയിപ്പാണ് ,
താല്പര്യങ്ങളുടെ ഡീൽ അറിയാത്ത സംശുദ്ധ രാഷ്‌ട്രീയത്തിൻ്റെ ക്ഷുഭിത യവ്വനമാണ് ഇന്ത്യൻ രാഷ്‌ട്രീയത്തിന് പുതിയ പ്രതീക്ഷ പകരുന്നത്.
“cockroach” എന്ന പേര് തന്നെ ഇപ്പോൾ പ്രതിഷേധ കൊടുക്കാറ്റിൻ്റെ തിരിച്ചറിയൽ വാ മൊഴി വഴക്കമായി മാറി.
കോക്രാച്ചികളെ പിന്തുണക്കുന്ന അക്കൗണ്ടുകളും, ഗ്രൂപ്പുകളും അതിവേഗം ബഹുദൂരം വളരുകയാണ്.
പരീക്ഷാ ചോർച്ച, റദ്ദാക്കലുകൾ, തൊഴിൽവായ്പകളിലെ ആശങ്കകൾ എന്നിവയെക്കുറിച്ച് യുവാക്കളുടെ പ്രതിഷേധം ഇന്ത്യൻ രാഷ്‌ട്രിയത്തിന് ശക്തമായ മുന്നറിയിപ്പാണ്.
ആശയങ്ങളെ അധികാരബലം കൊണ്ട് നേരിടുന്നത് ജനാധിപത്യത്തിന് ക്ഷതം വരുത്തുമെന്ന മുന്നറിയിപ് സർക്കാർ ഉൾകൊണ്ടിട്ടുണ്ടെന്ന് തോന്നുന്നു.
അയൽക്കാരി ശൈഖ് ഹസീനക്കുണ്ടായ ദുരനുഭവം ഭരണക്കാരുടെ കണ്ണു തുറപ്പിചിട്ടുണ്ടാവണം.
അധികാര വർഗത്തിൻ്റെ ഹൃദയ മിടിപ്പുകൾക് ചുറ്റും അസ്വസ്ഥതയുടെ പാറ്റ കൂട്ടങ്ങൾ ഇനിയും വട്ടമിടും .. ബി.ജെ പിക് പകരം സിജെപി ഇറങ്ങിയത് അധികാര കസേരയുടെ സുഖം സ്വപ്നം കണ്ടു കൊണ്ടല്ല എന്നതാണ് ഈ സമര മൂവ്മെൻ്റിൻ്റെ കയ്യിലൊതുങ്ങാത്ത കാതൽ ശക്തി.
നിയാസ് പുളിക്കലകത്ത്
ചെയർമാൻ
രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ