Department of Survey and Land Records - Kerala

Department of Survey and Land Records - Kerala

Share

Official page of the Department of Survey and Land Records - Kerala. Pioneering digital land solutions with Ente Bhoomi Portal & Digital Resurvey Mission.

Stay updated on land records, policies & events! Visit: https://dslr.kerala.gov.in/en/home/

14/04/2026

കൈനീട്ടവും കണിക്കൊന്നയുമായി വീണ്ടുമൊരു വിഷുക്കാലം.

ഭൂമിയുടെ അളവുകളിലും രേഖകളിലും കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തിക്കൊണ്ട് 'എന്റെ ഭൂമി' പദ്ധതി മുന്നേറുകയാണ്. ഈ ശുഭദിനത്തിൽ എല്ലാ മലയാളികൾക്കും ഐശ്വര്യപൂർണ്ണമായ വിഷു ആശംസകൾ നേരുന്നു..

എല്ലാവർക്കും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരു നല്ല നാളെ ആശംസിക്കുന്നു.

05/04/2026

എല്ലാവർക്കും 'എന്റെ ഭൂമി' ടീമിന്റെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ

20/03/2026

ഏവർക്കും ഈദ് ആശംസകൾ 🌙✨

15/03/2026

ഓരോ മനുഷ്യനും തന്റെ മണ്ണും അതിന്റെ ഉടമസ്ഥാവകാശ രേഖകളും ജീവശ്വാസം പോലെ പ്രധാനമാണ്. എന്നാൽ കാലപ്പഴക്കം ചെന്ന ഭൂഭരണ രീതികളും സങ്കീർണ്ണമായ നടപടിക്രമങ്ങളും സാധാരണക്കാരെ സംബന്ധിച്ച് എപ്പോഴും വലിയൊരു കടമ്പയായിരുന്നു. ജനങ്ങളുടെ ഈ പ്രായോഗിക ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് ഭൂമി സംബന്ധമായ എല്ലാ സേവനങ്ങളും അങ്ങേയറ്റം സുതാര്യവും ലളിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ എന്റെ ഭൂമി പദ്ധതി നടപ്പിലാക്കുന്നത്. പൂർണ്ണമായും ജനങ്ങളെ മുൻനിർത്തിക്കൊണ്ടുള്ള വിപ്ലവകരമായ ഈ ചുവടുവെപ്പിലൂടെ കേരളം ഡിജിറ്റൽ സർവ്വേയിൽ വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നത്. പത്തു ലക്ഷം ഹെക്ടർ എന്ന വലിയ ലക്ഷ്യത്തിലേക്ക് പദ്ധതി അതിവേഗം മുന്നേറുകയാണ്.

രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സർവ്വേ സൊല്യൂഷനും ദേശീയ തലത്തിൽ തന്നെ മാതൃകയുമായ ഈ പദ്ധതിയിലൂടെ ഭൂഭരണ രംഗത്തെ കാലപ്പഴക്കം ചെന്ന സങ്കീർണ്ണതകൾക്ക് ശാശ്വത പരിഹാരമാവുകയാണ്. എഴുപത് ലക്ഷത്തോളം ലാൻഡ് പാഴ്സലുകളിലായി കേരളത്തിലെ റവന്യൂ ഭൂമിയുടെ മൂന്നിലൊന്നിലധികം സർവ്വേ ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. നിലവിൽ അറുനൂറോളം വില്ലേജുകളിൽ ഡിജിറ്റൽ സർവ്വേ നടപടികൾ ആരംഭിക്കുകയും നാനൂറ് വില്ലേജുകളിൽ പൂർത്തീകരണത്തിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഇരുനൂറിലധികം വില്ലേജുകളിലെ സർവ്വേ രേഖകൾ റവന്യൂ ഭരണത്തിനായി കൈമാറിക്കഴിഞ്ഞു എന്നത് പദ്ധതിയുടെ വേഗത തെളിയിക്കുന്നു.

പഴയ കാലത്തെ സർവ്വേ രീതികളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സർക്കാരിന്റെ ഇച്ഛാശക്തി പ്രകടമാണ്. 1996 മുതൽ 2022 വരെയുള്ള ഇരുപത്തിയാറ് വർഷം കൊണ്ട് കേവലം 95,531 ഹെക്ടർ മാത്രം പൂർത്തിയാക്കിയ സ്ഥാനത്താണ് എന്റെ ഭൂമി പദ്ധതിയിലൂടെ വെറും മൂന്ന് വർഷത്തിനുള്ളിൽ പത്തു ലക്ഷം ഹെക്ടർ എന്ന ലക്ഷ്യത്തിലേക്ക് കേരളം കുതിക്കുന്നത്. പത്തിരട്ടി വേഗത്തിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കി ഭൂഭരണ രംഗത്ത് സമാനതകളില്ലാത്ത മാതൃക സൃഷ്ടിക്കുകയാണ് നമ്മുടെ സർക്കാർ. ജനങ്ങളുടെ ഭൂമി സുരക്ഷിതമാക്കാനും ഭൂഭരണ രംഗത്തെ അഴിമതിരഹിതവും വേഗത്തിലുള്ളതുമായ സേവനം ഉറപ്പാക്കാനും ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

25/01/2026

ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും ഭരണഘടനാ മൂല്യങ്ങളും കാത്തുസൂക്ഷിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

06/01/2026

കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ എന്റെ ഭൂമി ഡിജിറ്റൽ സർവെ യുടെ ഭാഗമായി, അത്യാധുനിക സർവെ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനായി സർവെ ലാൻഡ് റെക്കോർഡ്സ് വകുപ്പ് ടെണ്ടറുകൾ ക്ഷണിക്കുന്നു. സംസ്ഥാനത്തെ ഓരോ പൗരനും കൃത്യവും സുതാര്യവുമായ ഭൂരേഖകൾ ഉറപ്പാക്കുന്ന ഈ ദൗത്യത്തിൽ പങ്കാളികളാകാൻ സാങ്കേതിക സ്ഥാപനങ്ങൾക്ക് ഇപ്പോൾ അവസരമുണ്ട്.

താഴെ പറയുന്നവയ്ക്കായാണ് ടെൻഡറുകൾ ക്ഷണിക്കുന്നത് :

റേഡിയോ മോഡം ഉള്ള RTK (Real Time Kinematic) ഉപകരണങ്ങളുടെ വിതരണവും ഇൻസ്റ്റലേഷനും.

ഫീൽഡ് സർവെയ്ക്കായുള്ള റഗ്ഗ്ഡ് ടാബ്‌ലെറ്റ് പിസികൾ (Rugged Tablet PCs).

സർവെ സോഫ്റ്റ്‌വെയറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും.

താല്പര്യമുള്ളവർക്ക് ഔദ്യോഗിക ഇ-പ്രൊക്യൂർമെന്റ് പോർട്ടൽ വഴി ഓൺലൈനായി ടെണ്ടറുകൾ സമർപ്പിക്കാം.

വെബ്സൈറ്റ്: https://etenders.kerala.gov.in

The Department of Survey and Land Records, Government of Kerala, is inviting tenders for the supply and installation of high-precision survey equipment under the prestigious "Ente Bhoomi" project.

We are looking for advanced technology partners to support the state’s mission of creating a digital, transparent, and accurate land record system for every citizen.

Inviting Tender:

# Supply & Installation of RTK (Real Time Kinematic) Devices with Radio Modems.

# Provision of Rugged Tablet PCs for field operations.

# Comprehensive Software Solutions and survey accessories.

Tender ID: 2026_DSLY_825693_1
Reference No: DSLR/3129/2025-B6/N
Location: Across the State of Kerala.

Interested bidders can view documents and submit bids online only through the official e-Procurement portal.

Submit here: https://etenders.kerala.gov.in

31/12/2025

ഏവർക്കും പുതുവത്സരാശംസകൾ

30/12/2025

ഡിജിറ്റൽ റീസർവെയുമായി ബന്ധപ്പെട്ട് എന്റെ ഭൂമി പോർട്ടൽ സംബന്ധിച്ച സംശയങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1800 425 5080 യിൽ വിളിക്കുക 📞☎️

29/12/2025

24/12/2025

ഏവർക്കും ക്രിസ്മസ് ആശംസകൾ
❤️

26/11/2025

ഏവർക്കും ഭരണഘടനാ ദിനാശംസകൾ

01/11/2025

Kerala proudly moved towards eradicating extreme poverty by November 2025 - an inspiring mission that reflected our shared vision for a better, inclusive, and compassionate Kerala❤️



Want your business to be the top-listed Government Service in Trivandrum city?

Click here to claim your Sponsored Listing.

Location

Address


Survey Bhavan, Survey Directorate, Vazhuthacadu, Thycadu PO
Trivandrum City