VimukthiKerala

VimukthiKerala

Share

'Vimukthi', is an awareness mission against liquor and narcotic abuse among the society,

ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായി ബഹു ജന പങ്കാളിത്തത്തോടെ കേരള സംസ്ഥാന സര്‍ക്കാര്‍ രൂപികരിച്ച ലഹരി വര്‍ജന മിഷന്‍ " വിമുക്തി "

01/06/2026

2026 ഏപ്രിൽ,മെയ് മാസങ്ങളിൽ തൃശൂർ തേക്കിൻകാട് മൈതാനത്ത് വെച്ച് നടന്ന തൃശൂർ പൂരം എക്സിബിഷൻറെ സമാപന ദിവസമായ മെയ് 31ന് മികച്ച പ്രകടനം നടത്തിയ പവലിയനുകൾക്ക് പുരസ്കാര വിതരണം നടന്നു. സെമി മേജർ പവലിയൻ സംസ്ഥാന വിഭാഗത്തിൽ കേരള എക്സൈസ് വകുപ്പിന് ഒന്നാം സ്ഥാനം ലഭിച്ചു.കേന്ദ്ര പെട്രോളിയം,പ്രകൃതി വാതകം,ടൂറിസം വകുപ്പ് മന്ത്രി സുരേഷ് ഗോപി, സംസ്ഥാന യുവജന ക്ഷേമം, കായിക വകുപ്പ് മന്ത്രി ഒ. ജെ ജനീഷ് എന്നിവരിൽ നിന്ന് തൃശ്ശൂർ എക്സൈസ് വിമുക്തി മാനേജർ വിനീത് രവി പുരസ്കാരം ഏറ്റുവാങ്ങുന്നു.

Photos from VimukthiKerala's post 01/06/2026

മെയ് 31 ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ കായംകുളത്ത് ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും പൊതുപരിപാടിയും സംഘടിപ്പിച്ചു. കായംകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്ന് ബഹുമാനപ്പെട്ട ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അജയ് കെ. ആർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
സെന്റ് മേരീസ് സ്കൂളിന്റെ ബാൻഡിന്റെ അകമ്പടിയോടെ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും എസ്.പി.സി., എൻ.എസ്.എസ്, എൻ.സി.സി. അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ, യുവ ആപ്തമിത്രകൾ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.
തുടർന്ന് നടന്ന പൊതുസമ്മേളനം ബഹുമാനപ്പെട്ട എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു അവർകൾ ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട കായംകുളം നഗരസഭ ചെയർമാൻ ശരത് ലാൽ ബല്ലാരി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അജയ് കെ. ആർ സ്വാഗതം ആശംസിച്ചു.

31/05/2026

May 31
World No-Tobacco Day
#ലഹരിയോട്NOപറയാം

31/05/2026

മെയ്‌ 31 ലോക പുകയില വിരുദ്ധ ദിനം #ലഹരിയോട്NOപറയാം

22/05/2026

മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്‌കൂൾ & സൈനിക സ്‌കൂളിൽ 2026 ലെ വാർഷിക ഓറിയൻേറഷൻ പ്രോഗ്രാമിൻെറ ഭാഗമായി VI മുതൽ VIll വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സന്തോഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അദ്ധ്യാപികമാരായ ദീപ സ്വാഗതവും അശ്വതി നന്ദിയും പറഞ്ഞു. മാവേലിക്കര എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ (Gr) സുനിൽകുമാർ C ക്ലാസ്സ് എടുത്തു.

Photos from VimukthiKerala's post 18/05/2026

അഷ്‌റഫ്‌ കൂട്ടായ്മ കേരള ഘടകം സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയുടെ സമാപന സംഗമം പൊന്നാനി കർമറോഡിൽ വച്ച് നടന്നു. സംഗമത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും ആശംസ പ്രസംഗവും പൊന്നാനി എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എൻ. ബാലു നിർവഹിച്ചു
#ലഹരിയോട്NOപറയാം

12/05/2026

ലഹരിക്കെതിരെ "ഒരു കവിത"

Photos from VimukthiKerala's post 06/05/2026

എൻ സി സി കേഡറ്റുകൾക്കായി വിമുക്തിയുടെ ബോധവൽക്കരണ ക്ലാസ്സ്

ജില്ലയിൽ 1 കേരളാ എയർ എസ് ക്യു എൻ എൻ സി സി കേഡറ്റുകൾക്കായി സംഘടിപ്പിച്ചു വരുന്ന സഹവാസ ക്യാമ്പിൽ വിമുക്തി മിഷന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
വിംഗ് കമാണ്ടർ ശ്രീ. ഉണ്ണികൃഷ്ണൻ സന്നിഹിതനായിരുന്ന പരിപാടിയിൽ ജോയിന്റ് എക്സൈസ് കമ്മീഷണർ ശ്രീ. വിനോദ് കുമാർ ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നൽകി.
വെള്ളനാട് വിക്രം സാരഭായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കോളേജിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ അറുന്നൂറോളം കേഡറ്റുകളാണ് പങ്കെടുത്തത്. ലഹരി ഉപയോഗത്തിന്റെ കാണപ്പുറങ്ങളെ കുറിച്ചും ജീവിതത്തിൽ ലഹരി ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യത്തെയും മുൻനിർത്തി വിദ്യാർത്ഥികളോട് പ്രസ്തുത പരിപാടിയിൽ സംവദിക്കുകയുണ്ടായി.

Photos from VimukthiKerala's post 04/05/2026

വയനാട്* : യുവതലമുറ ലഹരി വിപത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന സന്ദേശവുമായി ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേരള ബറ്റാലിയൻ 5-ൻ്റെ ആഭിമുഖ്യത്തിൽ വയനാട്, കോഴിക്കോട്,മലപ്പുറം, കണ്ണൂർ,കാസർകോഡ് എന്നീ ജില്ലകളിൽ നിന്നുള്ള എൻ.സി.സി. കേഡറ്റുകൾക്കായി നടന്നു വരുന്ന പത്തുദിവസത്തെ സി.എ.റ്റി.സി.(CATC) ക്യാമ്പിൻ്റെ ഭാഗമായാണ് എക്സൈസ് വിമുക്തി മിഷൻ *'യുവജാഗ്രത'* സെമിനാർ നടത്തിയത്.
​എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സെമിനാർ നയിച്ചു.ലഹരിയുടെ കാണാപ്പുറങ്ങളെക്കുറിച്ചും, യുവത്വം എപ്രകാരം ലഹരിക്കെതിരെ പ്രതിരോധം തീർക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. പ്രിവൻ്റീവ് ഓഫീസർ കെ.എം.ലത്തീഫ് ചടങ്ങിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.
​കേരള ബറ്റാലിയൻ 5 കമാൻ്റിംഗ് ഓഫീസർ കേണൽ മുകുന്ദ ഗുരുരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലഫ്റ്റനൻ്റ് കേണൽ അവീക് മുഖർജി, ക്യാപ്റ്റൻ ഡോ. കെ.എസ്. പ്രമോദ്, ലഫ്റ്റനൻ്റ് സാറ തോമസ് എന്നിവർ സംസാരിച്ചു.സുബേദാർ രാം നരേഷ്,നായിക് സുബേദാർ കുബേന്ദ്ര പാണ്ഡ്യൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് കേഡറ്റുകൾ സെമിനാറിൽ പങ്കെടുത്തു.

27/04/2026

വിമുക്തി മിഷന്റെ ഭാഗമായി "ജീവിതമാണ് ലഹരി ആരോഗ്യമാണ് സമ്പത്ത് "എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് ആലത്തൂർ എക്സൈസ് റേഞ്ച് ഓഫീസും വിസാർഡ് ഫുട്ബോൾ അക്കാദമിയുമായി ചേർന്ന് കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ കളിസ്ഥലത്തിൽ കുട്ടികളുടെ സൗഹൃദപരമായ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കൂടാതെ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നൽകി. ഈ പരിപാടിയിൽ വിമുക്തി കോർഡിനേറ്റർ രാജഗോപാൽ ക്ലബ്ബിന്റെ കോച്ചുമാരായ നിഷാദ്,വിമിത്ത് എന്നിവരും 40 കുട്ടികളും പങ്കെടുത്തു #നാളേക്ക്_നല്ലതിന്
#ലഹരിയോട്NOപറയാം

Want your business to be the top-listed Government Service in Trivandrum city?

Click here to claim your Sponsored Listing.

Location

Telephone

Address


Excise Commissionerate Vikas Bhavan P. O. , Nandavanam
Trivandrum City
695033