24/05/2026
പെന്തകൊസ്തി പെരുന്നാളിനോട് അനുബന്ധിച്ചു ഇന്ന് മണിമല സെന്റ് തിമോത്തി ബിലിവേഴ്സ് ഈസ്റ്റേൺ പള്ളിയിൽ മോറാൻ മോർ Dr. സാമൂവേൽ തിയോഫിലസ് മെത്രാപൊലീത്ത കുർബ്ബാന അർപ്പിച്ചപ്പോൾ
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Believers Eastern Church Diocese of Kerala, Social service, Believers Eastern Church, Trivandrum/Kerala Diocese Office House no. 3274 Oposite Manmohan Bunglow, Kowdiar, Trivandrum city.
24/05/2026
പെന്തകൊസ്തി പെരുന്നാളിനോട് അനുബന്ധിച്ചു ഇന്ന് മണിമല സെന്റ് തിമോത്തി ബിലിവേഴ്സ് ഈസ്റ്റേൺ പള്ളിയിൽ മോറാൻ മോർ Dr. സാമൂവേൽ തിയോഫിലസ് മെത്രാപൊലീത്ത കുർബ്ബാന അർപ്പിച്ചപ്പോൾ
23/05/2026
നാളെ പെന്തകോസ്തി ഞായർ
ക്രൈസ്തവ സഭയിലെ അത്യന്തം പ്രധാനപ്പെട്ട തിരുനാളുകളിൽ ഒന്നാണ്. ഈ ദിവസം, യേശുക്രിസ്തുവിന്റെ ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങി വന്ന സംഭവം ഓർക്കപ്പെടുന്നു. ഇത് ക്രൈസ്തവ സഭയുടെ ഔദ്യോഗിക ആരംഭദിനമായും കണക്കാക്കപ്പെടുന്നു.
യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം, പരിശുദ്ധാത്മാവ് ശിഷ്യന്മാരുടെ മേൽ ഇറങ്ങി വന്ന്, അവരെ ശക്തിപ്പെടുത്തിയതിന്റെ ഓർമ്മ പുതുക്കിയാണ് പരിശുദ്ധ സഭ ഈ തിരുനാൾ ആചരിക്കുന്നത്.
Feast of Pentecost
ഭാഗ്യസ്മരണീയനായ മോറാൻ മോർ അത്തനാസിയോസ് യോഹാൻ I മെത്രാപ്പോലീത്തായുടെ രണ്ടാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ബിലീവേഴ്‌സ് ഈസ്റ്റേൺ സഭയുടെ ലോകമെമ്പാടുള്ള എല്ലാ ഇടവകകളിലും വിശുദ്ധ കുർബാനയും പ്രത്യേക പ്രാർത്ഥനകളും ആചരിച്ചു .
തിരുവല്ലയിലെ സഭ ആസ്ഥാനത്തെ സെൻറ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ കത്തീഡ്രലിൽ മോറാൻ മോർ ഡോ. സാമുവേൽ തിയോഫിലസ് മെത്രപൊലീത്ത അർപ്പിച്ച വിശുദ്ധ കുർബാനയുടെയും, കബറിടത്തിലേക്കുള്ള പ്രദക്ഷിണത്തിന്റെയും, സ്നേഹപൂർവ്വമായ അനുസ്മരണമായി അർപ്പിച്ച ധൂപപ്രാർത്ഥനകളുടെയും ചില ദൃശ്യങ്ങൾ. മലബാർ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷൻ His Beatitude.സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത ശുശ്രുഷയിൽ സാന്നിധ്യം അരുളി.
15/05/2026
നിയുക്ത മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്റെ പ്രത്യേക ക്ഷണപ്രകാരം കഴിഞ്ഞ രാത്രിയിൽ ഇപ്പോഴത്തെ ഔദ്യോഗീക വസതിയിൽ തിരുവനന്തപുരം അതിഭദ്രാസനദിപൻ അഭിവന്ദ്യ മാത്യൂസ് മോർ സിൽവാനുസ് തിരുമേനി സന്ദർശിച്ചു . ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെയും, പരമാദ്ധ്യക്ഷൻ മോറാൻ മോർ ഡോക്ടർ സാമൂവേൽ തിയോഫിലോസ് മെത്രാപ്പൊലീത്തയുടെയും ആശംസകൾ അറിയിച്ചു.
നിയുക്ത മുഖ്യമന്ത്രി മെത്രാപ്പലീത്താ പിതാവിനെ ഫോണിൽ വിളിച്ച് പ്രാർത്ഥനാശീർവാദങ്ങൾ സ്വീകരിക്കുകയും ചെയ്തു.
14/05/2026
കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി
ശ്രീ. വി ഡി സതീശന് അഭിനന്ദനങ്ങൾ.
സംസ്ഥാനത്തെ ഭരിക്കുവാനുള്ള എല്ലാ അനുഗ്രഹങ്ങളും കൃപകളും സർവശക്തനായ ദൈവം നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
07/05/2026
നാളെ, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വേൾഡ് ഹെഡ്ക്വാർട്ടേഴ്സ് , തിരുവല്ലയിൽ നടക്കുന്ന മോറൻ മോർ അത്തനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ രണ്ടാം അനുസ്മരണ ദിനത്തിൽ പ്രാർത്ഥനാപൂർവ്വം പങ്കുചേരുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
രാവിലെ 7:00 മണിക്ക് വിശുദ്ധ കുർബാനയോടുകൂടിയ അനുസ്മരണ ശുശ്രൂഷ ആരംഭിക്കും.
തുടർന്ന് വൈകുന്നേരം സ്മാരക പ്രഭാഷണവും “Echoes in Melody” എന്ന സംഗീതാനുസ്മരണവും ഉണ്ടായിരിക്കുന്നതാണ്.
ക്രിസ്തുവിനോടുള്ള അഗാധമായ ഭക്തിയും അളവറ്റ സ്നേഹവും കരുണാപൂർണ്ണമായ ശുശ്രൂഷയും കൊണ്ട് അനേകരുടെ ജീവിതങ്ങളെ സ്പർശിച്ച നമ്മുടെ പ്രിയ മെത്രാപ്പോലീത്തായുടെ വിശുദ്ധ സ്മരണയും ശാശ്വത പാരമ്പര്യവും അനുസ്മരിക്കുന്ന ഈ ദിനത്തിൽ എല്ലാവരെയും ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു.
📍 വേദി: സെന്റ് തോമസ് ബെലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രൽ, തിരുവല്ല
📅 വെള്ളിയാഴ്‌ച, മേയ് 08, 2026
🔴 രാവിലെ 7:00 മണിയ്ക്കുള്ള അനുസ്മരണ ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം YouTube-ൽ കാണാം:
https://www.youtube.com/live/dkDsKrePpdY?si=rEtCCIPDN5fy4VaJ�
07/05/2026
പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിൽ ഇന്നലെ നടന്ന നവഒലി ജ്യോതിർദിന സമ്മേളനത്തിൽ മോറാൻ മോർ സാമുവൽ തിയോഫിലോസ് മെത്രാപ്പോലീത്ത പ്രസംഗിച്ചു. ആശ്രമ സ്ഥാപകനായ നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ സമാധിയുടെ 27 വർഷം പൂർത്തിയായതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ശ്രീ കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു.
ശ്രീ എ.എ. റഹീം എം.പി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ശ്രീ ജി. കൃഷ്ണകുമാറിനെ ആദരിച്ചു.
ശ്രീ എം. വിൻസെന്റ് എം.എൽ.എ, ആശ്രമ ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, , പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ബിലിവേഴ്സ് തിരുവനന്തപുരം അതിഭദ്രസനാധിപൻ അഭിവന്ദ്യ മാത്യൂസ് മോർ സിൽവാനുസ്,മാർത്തോമാ സഭ കൊട്ടാരക്കര–പുനലൂർ ഭദ്രാസന ബിഷപ്പ് ഡോ. തോമസ് മാർ തീത്തോസ്, ശ്രീ പന്ന്യൻ രവീന്ദ്രൻ, ശ്രീ കെ.എസ്. ശബരിനാഥൻ, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, ശ്രീ എം.എ. വാഹീദ്, ശ്രീ ബി.എസ്. ബാലചന്ദ്രൻ, ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ശ്രീ ആർ. സുകുമാരൻ, ജീവൻ ജ്യോതി മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് ചെയർമാൻ ശ്രീ ജെ.ആർ. പത്മകുമാർ എന്നിവർ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു.
29/04/2026
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറിയുടെ 70-ാം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന Thanks Giving സമ്മേളനം 2026 ഏപ്രിൽ 28-ന് തിരുവല്ലയിലെ മാർത്തോമാ സഭ ആസ്ഥാനത്ത് സംഘടിപ്പിച്ചു.
ഈ യോഗത്തിൽ മോറാൻ മോർ Dr. സാമൂവേൽ തിയോഫിലസ് മെത്രാപൊലീത്തയടക്കം കേരളത്തിലെ 18 സഭകളിൽ നിന്നുള്ള ഏകദേശം 60-ഓളം സഭാനേതാക്കളും പ്രതിനിധികളും പങ്കെടുത്തു.
ഓക്സിലറി പ്രസിഡന്റായ Most Rev. Dr. Theodosius Mar Thoma Metropolitan അധ്യക്ഷനായ യോഗം, മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ കാതോലിക്കബാവ മോറാൻ Baselios Marthoma Mathews III ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ ബൈബിൾ സൊസൈറ്റി നടത്തിയ ഏഴ് ദശാബ്ദങ്ങളായ സേവനങ്ങളെ യോഗത്തിൽ നന്ദിപൂർവ്വം അനുസ്മരിച്ചു. 70 വർഷത്തെ യാത്രയുടെ ചിത്രങ്ങളും റിപ്പോർട്ടുകളും ഉൾപ്പെടുത്തി അവതരിപ്പിച്ച പ്രത്യേക വീഡിയോയും പ്രദർശിപ്പിച്ചു. വിവിധ സഭകളിലെ നേതാക്കൾ ആശംസകളും പ്രാർത്ഥനകളും നേർന്നു
24/04/2026
2026 ഏപ്രിൽ 23-ാം തീയതി വൈകിട്ട് 5.00 മണിക്ക് തിരുവല്ലയിലെ എസ്.സി.എസ് ജംഗ്ഷനിൽ ജോയ് ആലുക്കാസിന് സമീപം, നാഷണൽ കൗൺസിൽ ഓഫ് വൈ.എം.സി.എ ഓഫ് ഇന്ത്യയുടെ ക്രിസ്ത്യൻ എംഫസിസ് & ഇന്റർ റിലിജിയസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “സമാധാന പ്രാർത്ഥന സംഗമം” മോറാൻ മോർ സാമുവേൽ തിയോഫിലസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. ദേശീയ ട്രഷറര്‍ ശ്രീ. റെജി ജോർജ് അധ്യക്ഷത വഹിച്ചു. ഡോ. രമേശ് ഇളമൺ നമ്പൂതിരി,ശ്രീ. നവാസ് സഖാഫി ആറാട്ട്പുഴ, ശ്രീ. കുര്യൻ തൂമ്പുങ്കൽ എന്നിവർ സമൂഹത്തിൽ സമാധാനവും ഐക്യവും വളർത്തുന്നതിനുള്ള ആശയങ്ങൾ പങ്കുവെച്ചു.
17/04/2026
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എത്രയും പ്രിയമുള്ള ഞങ്ങളുടെ അഭിവന്ദ്യ മാത്യൂസ് മോർ സിൽവാനുസ് തിരുമേനിക്ക് തിരുവനന്തപുരം അതിഭദ്രാസനത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. ദൈവമായ കർത്താവു തിരുമേനിയെ ആരോഗ്യത്തോടെ ക്ഷേമത്തോടെ കാത്തു പരിപാലിച്ചു സഭയെ നയിക്കുവാനുള്ള കൃപകൾ വർഷിക്കുമാറാകട്ടെ. ആമേൻ
Mathews Mor Silvanus
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5am |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 2pm |