Kerala Forest Ranger's Association

Kerala Forest Ranger's Association

Share

This is an official platform of the Kerala Forest Ranger's AssociationReg.No.35 GO(MS) No. 843/59/PD Dated: 17-08-1959) etc related to nature. "YES WE DO CARE"

Kerala Forest Ranger's Association is a registered organisation for the range forest officers in kerala forest department. we are the flag bearers of the department. we along with our colleagues works shoulder to shoulder for the protection of precious nature and its resources. Most of the time we are shown in bad light as hinderers of progression. We are protecting this valuable resources not for

21/07/2025

മുൻ മുഖ്യമന്ത്രി ശ്രി VS അച്ചുതാനന്ദന് വിട 🌹
കേരള ഫോറസ്റ്റ് റെയ്ഞ്ചെഴ്സ് അസോസിയേഷൻ.

Photos from Kerala Forest Ranger's Association's post 08/06/2025

നിലമ്പൂരിൽ ജീവൻ നഷ്ടപ്പെട്ട പ്രിയ അനുജന് ആദരാഞ്ജലികൾ. നിയമ ലംഘനങ്ങൾ ആവർത്തിക്കാതിരിക്കട്ടെ. ഇതേകുറിച്ച് മുൻപ് എഴുതിയത് ഷെയർ ചെയ്യുന്നു.
2)സോളാർ വേലിയിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കുന്നത് അപകടമാകുന്നത് മൃഗങ്ങൾക്ക് മാത്രമല്ല മനുഷ്യർക്ക് കൂടിയാണ് . കേരളത്തിൽ ഇത്തരത്തിൽ മുൻപ് അപകടങ്ങൾ നടന്നിട്ടുള്ളത് നമ്മുടെ മുൻപിലുണ്ട്

2) വൈദ്യുത മോഷണത്തിൻ്റെ പരിധിയിൽ വരുന്ന കുറ്റകൃത്യം കൂടിയാണ് ഇത്

Photos from Kerala Forest Ranger's Association's post 17/05/2025

നിലപാടുകളിൽ ഉറച്ച് തന്നെ നിൽക്കുന്നു. റിപ്പോർട്ട് ചെയ്ത് പോസ്റ്റ് കളയാനുള്ള ആൾബലം ഇല്ലായിരിക്കാം പക്ഷെ അനീതിയ്ക്കെതിരെ നിവർന്ന് നിന്ന് മുന്നോട്ട് തന്നെ പോകും. മാന്യതയോടെ തൊഴിലെടുക്കാനുള്ള അവകാശം ഏതൊരു പൗരൻ്റെയും മൗലികമായ അവകാശമാണ്. അത് സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവർ തന്നെ അത് ലംഘിക്കുന്നത് ഭരണഘടന വിരുദ്ധവും, സത്യപ്രതിജ്ഞ ലംഘനവുമാണ്. പ്രചരണങ്ങൾക്കിടയിൽ മറന്നു പോകരുതാത്ത ചില വസ്തുതകൾ കൂടിയുണ്ട്
1) തികച്ചും മാതൃക പരമായ രീതിയിൽ , നിയമലംഘനം നടത്തിയ MLAക്ക് എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത സർക്കാറിൻ്റെ നടപടി ഭരണഘടനയുടെ അന്തസത്ത ഉൾകൊള്ളുന്ന ജനപക്ഷ സർക്കാരിൻ്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു.

2)സോളാർ വേലിയിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കുന്നത് അപകടമാകുന്നത് മൃഗങ്ങൾക്ക് മാത്രമല്ല മനുഷ്യർക്ക് കൂടിയാണ് . കേരളത്തിൽ ഇത്തരത്തിൽ മുൻപ് അപകടങ്ങൾ നടന്നിട്ടുള്ളത് നമ്മുടെ മുൻപിലുണ്ട്

2) വൈദ്യുത മോഷണത്തിൻ്റെ പരിധിയിൽ വരുന്ന കുറ്റകൃത്യം കൂടിയാണ് ഇത്

3) നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥരെ അത് ചെയ്യാൻ അനുവദിക്കേണ്ടതും ആയതിൽ വീഴ്ചയുള്ള പക്ഷം നിയമപരമായ നടപടികൾ കൈ കൊള്ളേണ്ടതുമാണ്. നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഗുണ്ടായിസം കാണിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് പ്രത്യേകിച്ച് സാമൂഹികമായി വളരെ പക്വത കൈവരിച്ച കേരള സമൂഹത്തിന് ഭൂഷണമല്ല.

careful our kids are watching

# save ,

15/05/2025

നിലമ്പൂർ കാളികാവിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ശ്രീ ഗഫൂറിൻ്റെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്ക്ചേരുന്നു. നരഭോജി കടുവയെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് സംഘടന ആവശ്യപ്പെടുന്നു. മനുഷ്യജീവനേക്കാൾ വലുതല്ല മറ്റൊരു ജീവനും. സർക്കാരിൻ്റെ ഭാഗത്ത് നിന്നും ചെയ്യാൻ കഴിയുന്ന എല്ലാ സേവനങ്ങളും അദ്ദേഹത്തിൻ്റെ കുടുംബത്തിന് ലഭ്യമാക്കാൻ എല്ലാ ഫീൽഡ് ജീവനക്കാരും കഴിവിൻ്റെ പരമാവധി ശ്രമിക്കുന്നതാണ്. ഒരിക്കൽ മനുഷ്യനെ വേട്ടയാടി കഴിഞ്ഞാൽ എത്ര മാത്രം ദുർബലനാണ് മനുഷ്യൻ എന്ന് കടുവ തിരിച്ചറിയുവാനും മനുഷ്യർക്കെതിരെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുവാനും സാധ്യത ഉണ്ട്. കടുവകൾ ഇരപിടിക്കുന്നത് പ്രകാശം കുറഞ്ഞ സമയങ്ങളിൽ ആയതിനാൽ കടുവയെ പിടി കൂടുന്നത് വരെ പ്രദേശവാസികൾ വൈകുന്നേരങ്ങളിലും പുലർച്ചസമയത്തും പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കേരള ഫോറസ്റ്റ് റെയ്ഞ്ചേഴ്സ് അസോസിയേഷൻ

people nature

30/04/2025

Thank you Ganga sigh sir, you were interesting ..
Welcome Rajesh sir you are inspiring… # Change

Photos from Kerala Forest Ranger's Association's post 21/01/2025

പ്രഥമ "Green Guardian Award” ശ്രീ. മുഹമ്മദ് അൻവർ ACF ന്. കേരള ഫോറസ്റ്റ് റെയ്ഞ്ചേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ പ്രഥമ ഗ്രീൻ വാരിയർ അവാർഡിന് അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ മുഹമ്മദ് അൻവർ Y അർഹനായി. അസോസിയേഷൻറെ പാലക്കാട്ട് നടന്ന സംസ്ഥാന സമ്മേളനത്തിൽ വച്ച് അദ്ദേഹത്തിനുവേണ്ടി ബഹുമാനപ്പെട്ട വനം വകുപ്പ് മന്ത്രി ശ്രീ. A K ശശീന്ദ്രനിൽ നിന്നും ബഹു: ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീ. പ്രമോദ് ജി കൃഷ്ണൻ lFS അവാർഡ് ഏറ്റുവാങ്ങി. ആവാസവ്യവസ്ഥ സേവനങ്ങൾക്കും , മനുഷ്യ-വന്യജീവി പ്രതികൂല സമ്പർക്കങ്ങളിലെ ക്രിയാത്മക ഇടപെടലുകൾക്കും, വനപാലക-പൊതുജന ബന്ധം ഊഷ്മളമാക്കിയതുമാണ് ഈ അവാർഡിന് അദ്ദേഹത്തെ അർഹനാക്കിയത്. കേരളത്തി പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച "SARPA" യുടെ സ്ഥാപക അംഗവും ,സംസ്ഥാന നോഡൽ ഓഫീസറുമാണ് അദ്ദേഹം. കേരളത്തിൽ 300ൽപരം ആളുകൾ ഒരു വർഷം പാമ്പുകടി മൂലം മരണപ്പെട്ടിരുന്നതിൽ നിന്നും നാലിലൊന്നായി മരണനിരക്ക് കുറയ്ക്കുന്നതിൽ ഇദ്ദേഹത്തിൻറെ പങ്ക് വളരെ നിസ്ഥുലമാണ്. ഒരു പക്ഷെ പൊതുജന പങ്കാളിത്തത്തോടെ വന്യജീവികളെ റെസ്ക്യൂ ചെയ്ത് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള ആദ്യ ആപ്ലിക്കേഷനാണ് "SARPA". ഇത് കൂടാതെ സമൂഹത്തിൽ നിലനിൽക്കുന്ന പാമ്പുകളെയും വിഷബാധയേയും സംബന്ധിച്ച അന്ധവിശ്വാസങ്ങൾക്കെതിരെയും തെറ്റായ റെസ്ക്യൂ രീതിയ്ക്കെതിരെയും ഫലപ്രദമായ ബോധവൽകരണം അദ്ദേഹത്തിൻറെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. ശബരിമല തീർത്ഥാടന കാലത്ത് ഭക്തർക്കിടയിൽ സേവനപ്രവർത്തനങ്ങൾ നടത്തി വനംവകുപ്പിൻറെ യശസ്സ് ഉയത്തുന്നതിന്നും അദ്ദേഹത്തിന് കഴിഞ്ഞു. ആവാസവ്യവസ്ഥ പുനസ്ഥാപനം, പരിസ്ഥിതി സംരക്ഷണം, പൊതുജന ബോധവൽക്കരണം എന്നി മേഖലകളിൽ മികച്ച സേവനം കാഴ്ച വെച്ച പത്ത് വ്യക്തിത്വങ്ങളിൽ നിന്നുമാണ് ജൂറി ശ്രീ. മുഹമ്മദ് അൻവറിനെ തെരെഞ്ഞെടുത്തത്. വരും വർഷങ്ങളിലും ഈ അവാർഡ് നൽകുന്നതാണ് എന്ന് സംഘടന അറിയിച്ചു

31/12/2024

മുഖ്യവനപാലകന് കേരള ഫോറസ്റ്റ് റെയ്ഞ്ചേഴ്സ് അസോസിയേഷൻ്റെ സ്നേഹാദരം❤️

24/12/2024
02/08/2024

ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ഏറെ അഭിനന്ദനം അർഹിക്കുന്ന ഒരു രക്ഷാപ്രവർത്തനം. ഉരുൾപൊട്ടലിൽ കഷ്ടിച്ച രക്ഷപ്പെട്ട് വനത്തിൽ ഒറ്റപ്പെട്ടുപോയ ആദിവാസി കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു കൽപ്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ഹാഷിഫ്, മുണ്ടക്കയം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയചന്ദ്രൻ, കൽപ്പറ്റ റെയിഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ അനിൽകുമാർ, കൽപ്പറ്റ ആർ ആർ ടി അനൂപ് തോമസ് എന്നവരുടെ സംഘം. കാട്ടിലെ തിരച്ചിലിന്റെ ഇടയിലാണ് ഇവർ കാട്ടിൽ അകപ്പെട്ടുപോയ ഈ കുടുംബത്തെ കണ്ടെത്തുന്നത്. അച്ഛനും അമ്മയും ഒരു വയസ്സ് മുതൽ നാലു വയസ്സ് വരെയുള്ള നാല് കുട്ടികളെയും ആണ് ഈ സംഘം രക്ഷിച്ചത്. നാലുദിവസമായി ഭക്ഷണമോ വെള്ളമോ ഇല്ലാതെ അവശരായിരുന്ന ഇവർക്ക് വനപാലകരുടെ കയ്യിൽ ഉണ്ടായിരുന്ന ഭക്ഷണവും വെള്ളവും കൊടുക്കുകയും അതിസാഹസികമായും, സുരക്ഷിതമായും മണിക്കൂറുകൾ കഷ്ടപ്പെട്ട് ഈ സംഘം കാടിന് പുറത്തെത്തിച്ചത്.

മാതൃകാപരമായ ഈ രക്ഷാപ്രവർത്തനത്തിന് അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.

Mananthavady MLA

Salute to executive committee member KFRA

13/06/2024

കേരള ഫോറസ്റ്റ് റെയ്ഞ്ചേഴ്സ് അസോസിയേഷൻ്റെ
ആദരാജ്ഞലികൾ🙏

Want your business to be the top-listed Government Service in Trivandrum?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Trivandrum