CPIM Poojappura WARD

CPIM Poojappura WARD

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Poojappura WARD, Thiruvananthapuram.

Photos from CPI M Chala Area Committee's post 11/04/2025
15/04/2024

#യുവത്വം ഒത്തുകൂടുന്നു...
2024 ഏപ്രിൽ 19 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക്...
#പൂജപ്പുരമൈതാനത്ത്

Photos from CPIM Poojappura WARD's post 15/03/2024

എൽഡിഎഫ് പൂജപ്പുര മേഖലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ:

Photos from CPIM Poojappura WARD's post 08/02/2024

കേരള മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റു ജനപ്രധിനിധികളും കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ ദില്ലിയിൽ പ്രതിഷേധ സമരം നടത്തുന്നു .

ഈ സമരത്തിനു ഐക്യദാർഢ്യം പ്രകടപ്പിച്ചു കൊണ്ട് പ്രതിഷേധ കൂട്ടായ്മ പൂജപ്പുര ജംഗഷനിൽ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം സ : രാമചന്ദ്രൻ നായർ ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു..

30/01/2024

"രാം കേ നാം" ഡോക്യുമെൻ്ററി
ഡിവൈഎഫ്ഐ പൂജപ്പുര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ
പൂജപ്പുര ജംഗ്ഷനിൽ പ്രദർശിപ്പിക്കുന്നു

04/08/2023

‘സുവർണാവസര’മാക്കാൻ കോൺഗ്രസ്‌ : ഡോ. ടി എം തോമസ്‌ ഐസക്‌

സ്‌പീക്കർ എ എൻ ഷംസീറിന്റെ പ്രതികരണത്തിൽ വർഗീയ ധ്രുവീകരണം സൃഷ്‌ടിച്ച്‌ മുതലെടുപ്പിനുള്ള ശ്രമമാണ്‌ നടക്കുന്നതെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. വർഗീയ ചേരിതിരിവിനുള്ള ആസൂത്രിതനീക്കമാണ്‌ നടക്കുന്നത്‌. കോൺഗ്രസ് ഇതിനെ സുവർണാവസരമായി കാണുകയാണ്‌. ഗണപതി മിത്തല്ല എന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്. അത് വിശ്വസിക്കേണ്ടവർ അങ്ങനെ വിശ്വസിക്കട്ടെ. ആ വിശ്വാസമില്ലാത്ത ഒരാൾ അതിൽ വിശ്വാസം ഇല്ലെന്ന്‌ പറഞ്ഞാൽ എന്താണ്‌ തെറ്റ്‌? പക്ഷേ ഒരുകാര്യം തീർച്ചയാണ്. അത് ശാസ്ത്രം എന്ന് പറഞ്ഞ് പഠിപ്പിക്കരുത്. ഷംസീർ പറഞ്ഞത്‌ ഇങ്ങനെയുള്ള വിശ്വാസങ്ങളെ ശാസ്‌ത്രമായി പ്രചരിപ്പിക്കുന്നതിനെതിരെയാണ്‌. ഇക്കാര്യം ഷംസീർ പറഞ്ഞതാണ് ചിലരുടെ പ്രശ്നം. പേരിലാണ് പ്രശ്‌നം. കേരളത്തെ വർഗീയമായി ധ്രുവീകരിക്കാനുള്ള ബോധപൂർവമായ നീക്കമാണ്‌ നടക്കുന്നത്‌. ഇതിനെ അറിഞ്ഞ്‌ പ്രതിരോധിക്കും – -തോമസ്‌ ഐസക്‌ വാർത്താലേഖകരോട്‌ പറഞ്ഞു.

Photos from CPl- M പൂജപ്പുര LC's post 23/07/2023

വികസന_വഴിയിൽ_നേമം
എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചിലവഴിച്ച് പുനരുദ്ധാരണം നടത്തുന്ന പൂജപ്പുര വാർഡിലെ ചെറുകര റോഡിന്റെ പ്രവർത്തനം ഉത്ഘാടനം
സ :ശ്രീ. വി. ശിവൻകുട്ടി ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി നിർവഹിച്ചു.. സിപിഐഎം ഏരിയ കമ്മിറ്റിയംഗം സഖാവ് സി ഗോപകുമാർ സ്വാഗതം ആശംസിച്ചു, പൂജപ്പുര വാർഡ് കൗൺസിലർ അധ്യക്ഷത വഹിച്ചു. വിവിധ പാർട്ടി നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു

Photos from CPIM Poojappura WARD's post 22/07/2023

പൂജപ്പുര വാർഡിലെ ബിജെപിയുടെ കാപട്യത്തിനും നുണ പ്രചാരണത്തിനും എതിരെ പൂജപ്പുര ജംഗ്ഷനിൽ നടന്ന സായാഹ്ന ധർണ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം സ : കരമന ഹരി ഉത്ഘാടനം ചെയ്തു സംസാരിച്ചു. സിപിഐഎം ചാല ഏരിയ കമ്മിറ്റിയംഗം സ : സി. ഗോപകുമാർ സ്വാഗതം ചെയ്തു പൂജപ്പുര പാർട്ടി ലോക്കൽ കമ്മിറ്റി അംഗം ടി എസ് വിജയകുമാർ അധ്യക്ഷത വഹിച്ചു. സിപിഎം ചാടിയറ ബ്രാഞ്ച് സെക്രട്ടറി സ : ബാലഗോപാൽ നന്ദി പറഞ്ഞു. സിപിഐഎം പൂജപ്പുര ലോക്കൽ കമ്മിറ്റി സെക്രട്ടറി സ ശിവപ്രസാദ് എന്നിവർ പങ്കെടുത്തു

21/03/2023

മാർച്ച് 22

സഖാവ് എ കെ ജി ദിനം....

26/01/2023

അടുത്ത ഉടായിപ്പുമായി ഇറങ്ങിട്ടുണ്ട് ബിജെപി....

DYFI ചാല ബ്ലോക്ക്‌ കമ്മിറ്റി പൂജപ്പുരയിൽ പ്രദർശിപ്പിച്ച BBC യുടെ ഡോക്യുമെന്ററി India : The Modi Question ഒരുത്തനും തടഞ്ഞിട്ടില്ല .

സംഘപരിവാർ നിരോധിച്ചതൊക്കെയും ഫെസ്റ്റിവൽ ആക്കിയ നാടാണ് നമ്മുടേത്. അതിനെന്നും നേതൃത്വം നൽകിയ യുവജന പ്രസ്ഥാനമാണ് DYFI. ആ നിലയ്ക്ക് തന്നെയാണ് കാണരുതെന്നും കാണിക്കരുതെന്നും നിങ്ങൾ വിലക്കിയ ഡോക്യുമെന്ററി ബിജെപി യുടെ ജില്ലാ പ്രസിഡന്റ് കൗൺസിലർ ആയിട്ടുള്ള പൂജപ്പുരയിൽ തന്നെ പ്രദർശിപ്പിക്കുമെന്ന് Dyfi ചാല ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചത്.

പൂജപ്പുര വാർഡിലെ ജനങ്ങൾക്ക് തെരെഞ്ഞെടുപ്പിന് ശേഷം അവരുടെ കൗൺസിലറെ കാണാനില്ല എന്ന പരാതി വ്യാപകമാണ്. DYFI യുടെ പ്രദർശനം തടയാൻ വേണ്ടിയിട്ടാണെങ്കിലും സ്വന്തം വാർഡിൽ നാളുകൾക്ക് ശേഷം കാലുകുത്തിയ ബിജെപി കൗൺസിലർക്ക് നമോവാകം.

ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഡോക്യുമെന്ററി മുഴുവൻ പ്രദർശിപ്പിച്ചാണ് അവസാന Dyfi ക്കാരനും അവിടെ നിന്ന് മടങ്ങിയത്.

ഗുജറാത്ത് വംശഹത്യയിൽ ഇന്നും ഒരു ചോദ്യ ചിഹ്നമായി തുടരുന്ന നരേന്ദ്ര മോഡി ഇന്നത്തെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയ കാൽപ്പാടുകളിൽ പുരണ്ട ചോരയുടെ ചരിത്രം കൂടി ഈ ഡോക്യൂമെന്ററി പങ്കുവയ്ക്കുമ്പോൾ, അത്‌ പിന്നേം ചർച്ച ചെയ്യപ്പെടുമ്പോ നിങ്ങൾക്ക് പൊള്ളും. സ്വാഭാവികം. പക്ഷെ അത്‌ കാണരുതെന്നും കാണിക്കരുതെന്നും തിട്ടൂരമിറക്കിയാൽ ആളെ കൂട്ടി എല്ലാരേം വിളിച്ചിരുത്തി കവലകളിൽ പ്രദർശനം നടത്താനും നിങ്ങളുയർത്തുന്ന വെല്ലുവിളിയെ സധൈര്യം നേരിടാനും പോന്നൊരു യുവജന പ്രസ്ഥാനം ഇവിടെയുണ്ട്. ഈ നാട്ടിലെ ജനങ്ങൾക്ക്‌ മത വർഗീയതയുടെ വെയിലിൽ തണലേകുന്ന സിപിഐഎം എന്ന പാർട്ടിയുടെ സംരക്ഷണമുണ്ട്.

തടയാൻ വന്നവരിൽ ചിലരുടെ വള്ളിപൊട്ടിയ ചെരുപ്പ് ഇപ്പോഴും പൂജപ്പുര റോഡിൽ കിടപ്പുണ്ട്. ആ ജാള്യത മറയ്ക്കാൻ DYFI യുടെ പ്രദർശനം തടഞ്ഞു എന്ന ആനക്കള്ളത്തരം വിളമ്പി നടന്നിട്ട് കാര്യമൊന്നുമില്ല.

എത്ര വലിയ നിരോധനങ്ങൾ പ്രഖ്യാപിച്ചാലും ഈ രാജ്യത്ത് മതത്തിന്റെ പേരിൽ കൂട്ടകൊലകൾ നടത്തുന്ന RSS നെയും RSS നയിക്കുന്ന മോഡി സർക്കാരിനെയും, മോഡിയെയും ഞങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിച്ചുകൊണ്ടേയിരിക്കും.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Culinary Team

Attire

Website

Address


Thiruvananthapuram