BJP Keralam

Directions Website Contact the organization

BJP Keralam The official page of BJP Keralam Bharatiya Janata Party, founded in 1980, is World's largest political party.

It currently leads the National Democratic Alliance, which is governing India.

09/10/2026

നമുക്ക് വേണം വികസിത കേരളം…

തുടങ്ങാം ഒരു പുതു ചർച്ച…

Episode: 8

09/10/2026

സ്വന്തമായി ആരംഭിച്ച ബിസിനസിൽ പ്രതിസന്ധി നേരിട്ടപ്പോഴാണ് ഈ സംരംഭകൻ നരേന്ദ്രമോദി സർക്കാരിന്റെ പ്രധാനമന്ത്രി മുദ്ര യോജന വഴി സാമ്പത്തിക സഹായം തേടിയത്.

മുദ്ര ലോൺ വഴി ലഭിച്ച സാമ്പത്തിക സഹായം ഉപയോഗിച്ച് ഇന്ന് ഇദ്ദേഹത്തിന്റെ സംരംഭം നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. ഇതര സംസ്ഥാന തൊഴിലാളികളും മലയാളികളുമായി നാൽപ്പതോളം പേർ ഇന്ന് ഇദ്ദേഹത്തിന്റെ വർക്ക്‌ഷോപ്പിൽ ജോലി ചെയ്യുന്നു.

സ്വന്തം ബിസിനസ് നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകുക എന്ന സ്വപ്നം സാക്ഷാത്കരിക്കുക മാത്രമല്ല, നാൽപ്പതോളം പേർക്ക് തൊഴിൽ നൽകുക കൂടിയാണ് ഈ സംരംഭകൻ. അദ്ദേഹത്തിന് കരുത്തായത് നരേന്ദ്രമോദി സർക്കാരിന്റെ പ്രധാനമന്ത്രി മുദ്ര യോജന പദ്ധതിയാണ്.


09/10/2026

‼️CMRL–എക്സാലോജിക് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. കേസിൽ പ്രഥമദൃഷ്ട്യാ അന്വേഷണം ആവശ്യമായ സാഹചര്യമുണ്ടെന്ന് കോടതി വിലയിരുത്തിയതിന്റെ ഗൗരവം ഉൾക്കൊള്ളാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തയ്യാറാകണം.

🔹SFIO, ഇൻകം ടാക്സ് വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികളുടെ അന്വേഷണങ്ങളും, റിപ്പോർട്ടുകളും ഉയർത്തിയ ചോദ്യങ്ങൾ ഇത്രകാലം രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് മറച്ചുവെക്കാമെന്നാണോ കരുതിയത്?

🔹 മുഖ്യമന്ത്രി വി ഡി സതീശനെയും, ഭരണപക്ഷത്തെ പ്രമുഖരെയും, പരസ്പരം സംരക്ഷിക്കാൻ ഇൻഡി സഖ്യം നടത്തിയ നീക്കങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് ഈ കോടതി ഉത്തരവ്.

🔹നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണം.

🔹അധികാരത്തിലിരിക്കുന്നവർക്ക് പ്രത്യേക പരിഗണനയൊന്നുമില്ല.

🔹കോടതിയോടും, ഭരണഘടനയോടും ജനാധിപത്യ സംവിധാനങ്ങളോടും, ബഹുമാനമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രാജിവെച്ച് അന്വേഷണത്തെ നേരിടണം.

🔹കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിലപാടുകളോട് ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി വി ഡി സതീശനും തന്റെ നിലപാട് വ്യക്തമാക്കണം.

🔹കേരളത്തിലെ ജനാധിപത്യത്തെ രാഷ്ട്രീയ ഒത്തുകളികൾക്ക് പണയം വെക്കാൻ അനുവദിക്കില്ല.

🔹ഭരണപക്ഷവും, പ്രതിപക്ഷവും പരസ്പരം സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങൾക്ക് ജനങ്ങൾക്കു മുന്നിൽ മറുപടി പറയണം.

🔹കേരളം അർഹിക്കുന്നത് അഴിമതിയാരോപണങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ഭരണത്തെയല്ല, സുതാര്യതയും ഉത്തരവാദിത്തവുമുള്ള ഭരണമാണ്.

‼️പിണറായി വിജയൻ രാജിവെക്കണം.

‼️വി ഡി സതീശൻ നിലപാട് വ്യക്തമാക്കണം.

‼️കേരള നിയമസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്യണം.



SIR പ്രക്രിയയിലൂടെ തിരഞ്ഞെടുപ്പ് നടക്കുകയും ആ തിരഞ്ഞെടുപ്പിലൂടെ വിജയം കൈവരിക്കുകയും ചെയ്ത കേരള മുഖ്യമന്ത്രി വിഡി സതീശൻ, ...
09/10/2026

SIR പ്രക്രിയയിലൂടെ തിരഞ്ഞെടുപ്പ് നടക്കുകയും ആ തിരഞ്ഞെടുപ്പിലൂടെ വിജയം കൈവരിക്കുകയും ചെയ്ത കേരള മുഖ്യമന്ത്രി വിഡി സതീശൻ, കേന്ദ്ര സർക്കാരിനെതിരെ നടക്കുന്ന SIR-മായി ബന്ധപ്പെട്ട സമരത്തിന് പോയി പിന്തുണ പ്രഖ്യാപിക്കുകയും സമരക്കാർക്കൊപ്പം ചേരുകയും ചെയ്തതിന്റെ ഇരട്ടത്താപ്പാണ് നാം മനസ്സിലാക്കേണ്ടത്.

നടന്ന തിരഞ്ഞെടുപ്പുകളെല്ലാം illegal തിരഞ്ഞെടുപ്പുകളായിരുന്നു എന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.

അങ്ങനെയാണെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് മുഖ്യമന്ത്രിമാരെല്ലാം നിയമവിരുദ്ധമാണോ?

ധാർമ്മികതയുണ്ടെങ്കിൽ പാർട്ടിയുടെ അധ്യക്ഷനായ ഖാർഗെ പറഞ്ഞ വാക്കുകൾ ഉൾക്കൊണ്ട് തന്റെ മുഖ്യമന്ത്രിസ്ഥാനം രാജി വെക്കുവാൻ വിഡി സതീശൻ തയ്യാറാവണം.


ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് മുന്നേറ്റം..ബംഗാളിലും, പുതുച്ചേരിയിലും, അസമിലും ബിജെപിക്ക് തിളക്കമാർന്ന വിജയം.ജനവിശ്വാസ...
09/10/2026

ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് മുന്നേറ്റം..

ബംഗാളിലും, പുതുച്ചേരിയിലും, അസമിലും ബിജെപിക്ക് തിളക്കമാർന്ന വിജയം.

ജനവിശ്വാസത്തിന്റെ കരുത്തും, വികസന രാഷ്ട്രീയത്തിന്റെ സ്വീകാര്യതയും വീണ്ടും ചർച്ചയാകുന്നു. പ്രതിസന്ധികളെ അതിജീവിച്ച് ജനപിന്തുണയോടെ ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയുടെ മുന്നേറ്റം തുടരുന്നു..

വികസിത ഭാരതത്തിലേക്ക്, വിജയയാത്ര തുടരുന്നു..

09/10/2026

‼️അഴിമതി ആരോപണങ്ങളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.

🔹എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ രേഖകളും, പരാതിയിൽ ഉന്നയിച്ച കാര്യങ്ങളും പരിശോധിച്ചാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന നിലപാടിലേക്ക് കോടതി എത്തിയിരിക്കുന്നത്.

🔹ഈ ഉത്തരവ് പിണറായി വിജയൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയെന്നതിന് തുല്യമല്ല. ആരോപണങ്ങളിൽ നിയമാനുസൃതമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരേണ്ടതുണ്ട്.

🔹പ്രതിപക്ഷ നേതൃസ്ഥാനം കേവലം ഒരു പദവിയല്ല. അതിന് ജനാധിപത്യപരമായ ഉത്തരവാദിത്വവും, മാന്യതയുമുണ്ട്.

🔹സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ശബ്ദമാകേണ്ട വ്യക്തിക്കെതിരെ തന്നെ അന്വേഷണം ആവശ്യമായ സാഹചര്യം നിലനിൽക്കുമ്പോൾ, ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.

🔹നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയാണ്.

🔹അധികാരത്തിലിരുന്നവർക്കും അധികാരത്തിൽ നിന്ന് പുറത്തായവർക്കും ഒരേ നിയമം ബാധകമാകണം.

🔹ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടുകയല്ല, സുതാര്യമായ അന്വേഷണത്തെ നേരിടുകയാണ് വേണ്ടത്.

‼️പിണറായി വിജയൻ രാജിവെക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങളുമായി ബിജെപി മുന്നോട്ടുപോകും.

🔹ജനാധിപത്യത്തിന്റെ മാന്യതയും, പൊതുജീവിതത്തിലെ ഉത്തരവാദിത്വവും ഉയർത്തിപ്പിടിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ്.

അഡ്വ ഷോൺ ജോർജ്
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ



09/10/2026

‼️ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതനെതിരെ കാപ്പ ചുമത്തി ജയിലിലടച്ച യുഡിഎഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടത്താപ്പ് പുറത്ത് വന്നിരിക്കുകയാണ്.

🔹കോൺഗ്രസും, സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ഡീലിന്റെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്.

‼️മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെളിവുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സർക്കാർ തയ്യാറായില്ല.

🔹എന്നാൽ തിരുവനന്തപുരം മേയർ വി വി രാജേഷിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നു.

❓എന്താണ് ഈ ഇരട്ടനീതിയുടെ മാനദണ്ഡം?

❓മേയർ രാജേഷിനെതിരെ എന്ത് പ്രാഥമിക അന്വേഷണം നടത്തിയിട്ടാണോ എഫ്ഐആർ രജിസ്റ്റർ ചെയ്തത്?

❓നിയമം എല്ലാവർക്കും ഒരുപോലെയല്ലേ?

❓രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ചാണോ നിയമ നടപടികൾ തീരുമാനിക്കുന്നത്?

ഈ വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വവും, മുഖ്യമന്ത്രി വി ഡി സതീശനും വ്യക്തമായ നിലപാട് വ്യക്തമാക്കണം.

🔹മറുപടി നൽകണം.

🔹നിയമം രാഷ്ട്രീയ പകപോക്കലിനുള്ള ആയുധമാകരുത്!

ശ്രീ പി കെ കൃഷ്ണദാസ്
ബിജെപി ദേശീയ നിർവാഹകസമിതി അംഗം



09/10/2026

Rahul Gandhi ഒരു ഫ്രോഡ് ആണ് എന്നുള്ളത് വീണ്ടും പരിശോധിക്കണോ? ഇതാ വായിക്കൂ

തിരഞ്ഞെടുപ്പിന് മുൻപ്, അഴിമതിയുടെ പേരിൽ Pinarayi Vijayan നെ ജയിലിലടയ്ക്കണമെന്ന് പറഞ്ഞ ആളാണ് രാഹുൽ ഗാന്ധി.

എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചിത്രം മാറി. എക്സാലോജിക് അഴിമതിക്കേസിൽ ശക്തമായ തെളിവുകൾ ഉണ്ടായിട്ടുപോലും, പിണറായി വിജയനെ രക്ഷിക്കാൻ കേരളത്തിലെ രാഹുലിന്റെ മുഖ്യമന്ത്രി V D Satheesan സർവ്വതും ചെയ്യുന്നു. ഒരു എഫ്ഐആർ പോലും ഇടാൻ അദ്ദേഹം തയ്യാറാകുന്നില്ല. സിപിഎം ഇപ്പോൾ കോൺഗ്രസിന്റെ ബി-ടീം ആയി മാറിയിരിക്കുകയാണ്.

പക്ഷേ കോടതി അത് സമ്മതിച്ചില്ല, എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടു.

പ്രതിപക്ഷ നേതാവായി തുടരാൻ ഇനി പിണറായി വിജയന് യാതൊരു അർഹതയുമില്ല. അദ്ദേഹം ഉടൻ രാജിവെക്കണം.

?

09/10/2026

‼️പൂർണ്ണ നഗ്നരായിരിക്കുകയാണ് കോൺഗ്രസ്സും, സിപിഎമ്മും. ഇരുകൂട്ടരും തമ്മിലുണ്ടാക്കിയ രാഷ്ട്രീയ ഡീൽ പൊളിഞ്ഞിരിക്കുന്നു.

🔹മാസപ്പടി–സിഎംആർഎൽ കേസിൽ പിണറായി വിജയനും, മകൾക്കും, മരുമകനുമെതിരെ കൈക്കൂലി, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി വിധി പിണറായി വിജയനും, സിപിഎമ്മിനും മാത്രമല്ല, അവരെ നിയമനടപടികളിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിച്ച യുഡിഎഫ് സർക്കാരിനും കനത്ത തിരിച്ചടിയാണ്.

🔹എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണത്തിന്റെ പേരിൽ കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കങ്ങൾക്കാണ് ഹൈക്കോടതി വിധിയിലൂടെ തിരിച്ചടിയേറ്റിരിക്കുന്നത്.

❓എഫ്ഐആർ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ യുഡിഎഫ് സർക്കാർ ആരെയാണ് സംരക്ഷിക്കാൻ ശ്രമിച്ചത്?

❓നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന തത്വം പിണറായി വിജയന്റെ കാര്യത്തിൽ മാത്രം ബാധകമല്ലെന്നാണോ കോൺഗ്രസ് കരുതുന്നത്?

🔹ഡൽഹിയിൽ രാഹുൽ ഗാന്ധിക്കൊപ്പം സിപിഎം എംപിമാർ സമരത്തിനിറങ്ങിയാലും, നിയമനടപടികളിൽ നിന്ന് ആർക്കും രക്ഷപ്പെടാനാവില്ല.

🔹രാഷ്ട്രീയ ഒത്തുതീർപ്പുകളിലൂടെ കേസുകളിൽ നിന്ന് രക്ഷപ്പെടാമെന്ന ധാരണയ്ക്കാണ് ഇപ്പോൾ തിരിച്ചടിയേറ്റിരിക്കുന്നത്.

🔸 പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് പിണറായി വിജയൻ ഉടൻ രാജിവെക്കണം.

🔸 നിയമസഭാ സമ്മേളനത്തിന് മുമ്പ് രാജി പ്രഖ്യാപിക്കണം.

🔸 കേസിൽ സ്വീകരിച്ച നിലപാടിൽ യുഡിഎഫ് സർക്കാർ ജനങ്ങളോട് പരസ്യമായി മാപ്പുപറയണം. ഇതാണ് ബിജെപിയുടെ ആവശ്യം.

🔹കോൺഗ്രസ്സും, സിപിഎമ്മും പരസ്പരം പോരടിക്കുന്നവരാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുമ്പോഴും, നിർണായക ഘട്ടങ്ങളിൽ ഒരേ നിലപാടിലേക്ക് എത്തുന്നതെന്തിനാണ്?

🔹ഈ രാഷ്ട്രീയ ഇരട്ടത്താപ്പിന് കേരളത്തിലെ ജനങ്ങൾ മറുപടി ചോദിക്കണം.

‼️കോൺഗ്രസ്സും-സിപിഎമ്മും രണ്ടല്ല, ഒന്നാണ്.

‼️ഈ അപകട രാഷ്ട്രീയം അവസാനിപ്പിച്ചേ മതിയാകൂ.



09/10/2026

ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു...

Address


Alerts

Be the first to know and let us send you an email when BJP Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Keralam:

Shortcuts

  • Want your organization to be the top-listed government service?

Share