15/10/2026
നഗര പഞ്ചായത്തുകളായി കേരളം അതിവേഗം വികസിക്കണം
ഷാഫി പറമ്പിൽ എം പി
⭐⭐⭐⭐⭐⭐
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ഫണ്ടുകളും പദ്ധതികളും നഗരവികസിത പഞ്ചായത്തുകൾക്ക് കൂടുതൽ ലഭ്യമാകുന്ന സാഹചര്യമാണ് ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്നതെന്ന് ഷാഫി പറമ്പിൽ എം പി അഭിപ്രായപ്പെട്ടു
കേരളത്തിന് പുറത്ത് നാഗരികവൽക്കരണത്തിന്റെ ഭാഗമായി പഞ്ചായത്തുകൾ വികസിക്കുകയും അതിൻറെ ഭാഗമായി വലിയ തോതിലുള്ള ഫണ്ട് കൈപ്പറ്റുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട് കേരളത്തിലെ നിലവിലുള്ള പഞ്ചായത്ത് സാഹചര്യം അടിസ്ഥാനമായി മാറേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു നിലവിലുള്ള സാഹചര്യത്തിലൂടെ തന്നെ മുന്നോട്ടു പോയാൽ ഇനിയും ഫണ്ട് ലഭ്യതയുടെ കാര്യത്തിൽ നാം ഏറെ പുറകോട്ട് പോകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ സാഹചര്യത്തെ മുറിച്ചു കടക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര ഗവൺമെൻ്റിൻ്റെ മുമ്പിൽ പ്രത്യേകമായ പദ്ധതികൾ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഫോക്കസ് 2030 സമഗ്ര വികസന സെമിനാർ മന്ത രത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം I
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി കെ അഷ്റഫ് സെമിനാറിൽ അധ്യക്ഷത വഹിച്ചു വികസന പദ്ധതികളുടെ സമീപനം എന് വിഷയത്തെ ആസ്പദമാക്കി പ്രൊഫസർ ടി പി കുഞ്ഞി ക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി പി പ്രഭാകരൻ, ദിൻഷ കെ, ആസ്യ ടീച്ചർ, എൽ വി രാമകൃഷ്ണൻവിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ, പി കെ ദിവാകരൻ മാസ്റ്റർ, ശ്രീജിത്ത്എടത്തട്ടനൊച്ചാട്ട് കുഞ്ഞബ്ദുള്ള ആയാടത്തിൽ രവീന്ദ്രൻ ,രാമദാസ് മണലേരി ടി മോഹൻ ദാസ് , വള്ളിൽ ശാന്ത,എന്നിവർ ആശംസ പ്രസംഗം നടത്തി
തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ അടുത്ത അഞ്ചു വർഷക്കാലം നടത്താൻ ഉദ്ദേശിക്കുന്ന സമഗ്ര വികസന പദ്ധതികളെ സംബന്ധിച്ച് 13 വിഷയ ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചയും ക്രോഡീകരണവും നടത്തി
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മോഹൻരാജ് നന്ദി പ്രകാശിപ്പിച്ചു