SDPI Azhiyur

Call Directions Website Contact the organization

SDPI Azhiyur “വിശപ്പിൽ നിന്ന് മോചനം ഭയത്തിൽ നിന്ന് മോചനം“ 💚💚❤️❤️❤️

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മഹത്തായ ആദർശങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സാമൂഹിക ക്രമവും രാഷ്ട്രീയ സംവിധാനവും യാഥാർത്ഥ്യമാക്കുന്നതിന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ നിലകൊള്ളും. തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള ജനാധിപത്യ പോരാട്ടങ്ങളിലൂടെ പൗരാവകാശങ്ങൾ ആസ്വദിക്കാൻ SDPI ജനങ്ങളെ അണിനിരത്തും.

*തെരുവുനായ ആക്രമണം നടപടി ആവശ്യപ്പെട്ടുകൊണ്ട് വടകര നഗരസഭ ചെയർപേഴ്സൺ , നഗരസഭ സെക്രട്ടറി എന്നിവർക്ക് എസ്ഡിപിഐ വടകര മുനിസിപ്...
03/10/2026

*തെരുവുനായ ആക്രമണം നടപടി ആവശ്യപ്പെട്ടുകൊണ്ട് വടകര നഗരസഭ ചെയർപേഴ്സൺ , നഗരസഭ സെക്രട്ടറി എന്നിവർക്ക് എസ്ഡിപിഐ വടകര മുനിസിപ്പൽ കമ്മിറ്റി നിവേദനം നൽകി.*

03/10/26
വടകര:
മാസങ്ങളായി അതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന തെരുവുനായ ആക്രമണത്തിൽ 30ൽ പരം ആളുകൾക്കാണ് കടിയേറ്റത്. നഗരസഭയുടെ പല ഭാഗങ്ങളിലായി ഭ്രാന്തൻ നായയുടെ ശല്യം വർദ്ധിച്ചുവരുകയാണ്.
നഗരസഭ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് SDPI മുനിസിപ്പൽ കമ്മിറ്റി സമർപ്പിച്ച നിവേദനത്തിന് അനുഭാവപൂർണ്ണം നടപടി കൈക്കൊള്ളാമെന്ന് അധികാരികൾ ഉറപ്പു നൽകി. SDPI വടകര മുൻസിപ്പൽ പ്രസിഡണ്ട് റഹീം എം, സെക്രട്ടറി ഷെഫീഖ് .കെ .കെ, വൈസ് പ്രസിഡണ്ട് സലിം .പി.പി, പുത്തൂർ ബ്രാഞ്ച് പ്രസിഡണ്ട് കെ പി അബ്ദുൽ ഗഫൂർ, മുക്കോല ഭാഗം ബ്രാഞ്ച് പ്രസിഡണ്ട് നൗഫൽ സി.വി എന്നിവർ സംബന്ധിച്ചു.

02/10/2026

ഒക്ടോബർ 2
ഗാന്ധിജയന്തി

വിദ്വേഷത്തിന്റെ ഫാസിസ്റ്റ് കാലത്ത് രാഷ്ട്രപിതാവിന്റെ ഓർമ്മകൾ പോലും വിപ്ലവമാണ്.

*വടകരയിൽ തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്; മുനിസിപ്പാലിറ്റി അടിയന്തര നടപടി സ്വീകരിക്കണം: എസ്.ഡി.പി.ഐ**വടകര:*...
02/10/2026

*വടകരയിൽ തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്; മുനിസിപ്പാലിറ്റി അടിയന്തര നടപടി സ്വീകരിക്കണം: എസ്.ഡി.പി.ഐ*

*വടകര:* വടകരയിൽ നിരന്തരം തെരുവുനായ ആക്രമണം വർദ്ധിക്കുന്നത് മുനിസിപ്പാലിറ്റിയുടെ ജാഗ്രതക്കുറവ് മൂലമാണെന്നും തെരുവുനായ ഭീഷണിയെ നേരിടാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്നും എസ്.ഡി.പി.ഐ വടകര മുനിസിപ്പൽ കമ്മിറ്റി പ്രസ്താവിച്ചു.

വടകര താഴങ്ങാടിയിൽ ഇന്ന് തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിനു മുൻപും നിരവധി തവണ തെരുവുനായ ആക്രമണം ഉണ്ടായിട്ടും, നിയമവും സംവിധാനവും ഉണ്ടായിട്ടും ഭീഷണിയെ നേരിടാൻ മുനിസിപ്പാലിറ്റിക്ക് സാധിക്കാത്തത് ജനങ്ങളോടുള്ള ഉത്തരവാദിത്തമില്ലായ്മയാണ് സൂചിപ്പിക്കുന്നത്.

ഒരു വർഷം മുൻപ് രൂക്ഷമായ തെരുവുനായ ആക്രമണത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ വടകര മുനിസിപ്പാലിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. അന്ന് തന്നെ ഈ വിഷയത്തിൽ ഗൗരവതരമായ ഇടപെടൽ ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് ഈ ആക്രമണം ഉണ്ടാകുമായിരുന്നില്ല.

ആക്രമണം ഉണ്ടാകുമ്പോൾ മാത്രം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന താൽക്കാലിക പരിഹാരമല്ല ആവശ്യം. ജനങ്ങൾക്ക് സ്വൈര്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റാൻ മുനിസിപ്പാലിറ്റി അധികൃതർ ജാഗ്രതയോടെ ഇടപെടണം. ഇപ്പോൾ വിദ്യാർത്ഥികൾക്കടക്കം പരിക്കേറ്റ വിഷയത്തിൽ മാന്യമായ നഷ്ടപരിഹാരം നൽകണമെന്നും എസ്.ഡി.പി.ഐ വടകര മുനിസിപ്പൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
യോഗത്തിൽ മുൻസിപ്പൽ പ്രസിഡന്റ് റഹീം എം അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ സെക്രട്ടറി ഷഫീക് കെ കെ, സമദ് മാകൂൽ, അഷ്‌കർ എം വി, സലീം പി പി, മുനീസ് എന്നിവർ പങ്കെടുത്തു.

വികസനത്തിന്റെ പാതയിൽ കീഴാരി തയ്യിൽ!5 ലക്ഷം രൂപയുടെ വികസന പദ്ധതി യാഥാർഥ്യത്തിലേക്ക്!2024–25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി...
02/10/2026

വികസനത്തിന്റെ പാതയിൽ കീഴാരി തയ്യിൽ!

5 ലക്ഷം രൂപയുടെ വികസന പദ്ധതി യാഥാർഥ്യത്തിലേക്ക്!

2024–25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവിൽ കീഴാരി തയ്യിൽ ഡ്രെയിനേജ് കം ഫുട്പാത്ത് പദ്ധതി യാഥാർഥ്യമാകുന്നു.

പ്രദേശവാസികളുടെ ദീർഘകാല ആവശ്യത്തിന് പരിഹാരമൊരുക്കുന്ന ഈ വികസന പ്രവർത്തനം ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും മഴവെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും സഹായകമാകും.

വാർഡ് മെമ്പർ റാജിഷ ഷെജീറിന്റെ നേതൃത്വത്തിൽ പ്രദേശവാസികളായ ഹരിദാസേട്ടൻ, ഷാജിയേട്ടൻ, പ്രഭാകരേട്ടൻ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതിക്ക് തുടക്കമാകുന്നത്.

അസിസ്റ്റന്റ് എൻജിനീയർ പ്രിയ, ഓവർസിയർ അശ്വന്ത്, വാർഡ് വികസന സമിതി കൺവീനർ ഷിയാദ്, സർജാസ്, മൻഷൂദ്, അസ്‌ലം തുടങ്ങിയവർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകി.

പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ പ്രതീക്ഷയേകുന്ന ഈ പദ്ധതി ജനങ്ങളുടെ കൂട്ടായ്മയുടെയും സഹകരണത്തിന്റെയും നേർസാക്ഷ്യമാണ്.

റാജിഷ ഷെജീർ
വാർഡ് മെമ്പർ – 18
അഴിയൂർ ഗ്രാമപഞ്ചായത്ത്

02/10/2026
30/09/2026

30/09/2026

*അഫീഫയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക!..*
*ഡോക്ടർ സജിനയുടെ മെഡിക്കൽ ലൈസൻസ് റദ്ദാക്കുക!...*

*വടകര ബേബി മെമ്മോറിയൽ ആശുപത്രിയിലെ അഫീഫയുടെ മരണത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.*

വടകര ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ *എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് സമീർ കുഞ്ഞിപ്പള്ളി സംസാരിച്ചു.*

* #അഫീഫയ്ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരും!*
* *

30/09/2026

മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക

ജനാധിപത്യത്തിനു കാവലാവുക

SDPI പ്രതിഷേധം
30/09/26 ബുധൻ വൈകീട്ട് 4:15
പുതിയ ബസ് സ്റ്റാൻഡ് കോഴിക്കോട്

ഉദ്ഘാടനം
അജ്മൽ.ഇസ്മയിൽ
ദേശീയ പ്രവർത്തക സമിതി അംഗം

SDPI കോഴിക്കോട് ജില്ലാ കമ്മിറ്റി

എംജി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ തൊടുപുഴ അൽ അസ്ഹർ ലോ കോളേജിൽ നിന്നും UUC സീറ്റിൽ മത്സരിച്ചു വിജയിച്ച യങ് ഡെമോക്രാറ്റ്സ...
29/09/2026

എംജി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ തൊടുപുഴ അൽ അസ്ഹർ ലോ കോളേജിൽ നിന്നും UUC സീറ്റിൽ മത്സരിച്ചു വിജയിച്ച യങ് ഡെമോക്രാറ്റ്സ് പ്രതിനിധികൾ

അനസിനും നജാദിനും അഭിവാദ്യങ്ങൾ

Address

Azhiyur
Vadakara
673309

Alerts

Be the first to know and let us send you an email when SDPI Azhiyur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Azhiyur:

Shortcuts

Share