Kerala Sarppakavu Samrekshana Samithi Trust.

Call Directions Website Contact the organization

Kerala Sarppakavu Samrekshana Samithi Trust. Kerala Sarpakavu Samrekshana Samithi Public Charitable Trust. Reg No. KTM 421/2008. Ananthankavu Naga Lakshmi Temple. Kodungoor. Kottayam.686504,

This is a Public Charitable Trust for Protecting Sarppakavu in Kerala..and Involved in Social Works..Conducting Group marriages for Poor Girls..and Organising Widows Marriages also.. serving Society in the Name of Nag Davatha..

സർപ്പങ്ങളുടെ ജന്മനാൾ കന്നി മാസത്തിലെ ആയില്യം  2026 ഒക്ടോബർ 6 ചൊവ്വാഴ്ച
19/09/2026

സർപ്പങ്ങളുടെ ജന്മനാൾ
കന്നി മാസത്തിലെ ആയില്യം
2026 ഒക്ടോബർ 6 ചൊവ്വാഴ്ച

സർപ്പബലി ചെയ്യുന്നത് എന്തിനാണ് ?--------------------------------------------സർപ്പദോഷം ബാധിക്കുന്നത്   രണ്ട് വിധത്തിലാണ്....
14/09/2026

സർപ്പബലി ചെയ്യുന്നത് എന്തിനാണ് ?
--------------------------------------------
സർപ്പദോഷം ബാധിക്കുന്നത് രണ്ട് വിധത്തിലാണ്.

1. ജന്മനാലുള്ള സർപ്പദോഷം
----------------------------

ഒരു കുഞ്ഞ് ജനിക്കുന്ന സമയം കൊണ്ട് എടുക്കുന്ന ഗ്രഹനിലയും, നവാംശവും കൊണ്ട് എഴുതുന്ന ജാതകത്തിലാണ് ജന്മനാലുള്ള സർപ്പദോഷം കണ്ട് പിടിക്കുന്നത്.

ആയുസ്സ്. വിദ്യാഭ്യാസം മംഗല്യം, സന്താനം, സഹോദരങ്ങൾ, മാതാവ്, പിതാവ്,വിവാഹ മോചനം, വീട് വാഹനം, വാഹന അപകടം, തൊഴിൽ, ജയിൽ വാസം, വരാൻ സാധ്യതയുള്ള രോഗം, സർജറി ദുർമരണം എല്ലാം ജാതകത്തിൽ പറയും.

രാഹു - കേതു, ഗുളികൻ അഥവാ മാന്ദി, എന്നിവരെ കൊണ്ടാണ്‌ ജന്മനാലുള്ള സർപ്പദോഷം കണ്ടു പിടിക്കുന്നത്.
ജന്മനാലുള്ള സർപ്പദോഷത്തിനു ജാതകദോഷ പരിഹാരം ചെയ്താൽ മതി.

ജാതകദോഷ പരിഹാരം ചെയ്യുന്ന ഏക ക്ഷേത്രമാണ് അനന്തൻകാവ് നാഗലക്ഷ്മി ക്ഷേത്രം.
www.ananthankavu.com.
----------------------------

കർമ്മണാലുള്ള സർപ്പദോഷം.
------------------------------------
പാമ്പിനെ കൊല്ലുക. സർപ്പങ്ങളുടെ ആവാസ സ്ഥാനമായ സർപ്പക്കാവ് നശിപ്പിക്കുക സർപ്പക്കാവിന് തീയിടുക. സർപ്പക്കാവിലെ വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുക, മനപൂർവ്വം ചെയ്യുന്ന ഭ്രുണഹത്യ. ജന്മം ഇതെല്ലാം കർമ്മണാലുള്ള സർപ്പദോഷത്തിനു ഇടയാകുന്നതാണ്.

കർമ്മം കൊണ്ട് ഉണ്ടാകുന്ന സർപ്പദോഷം മാറാൻ കൊന്ന സർപ്പങ്ങളുടെ ആത്മാകൾക്ക് സർപ്പക്കളം, അല്ലെങ്കിൽ കടും തുടി പത്മത്തിൽ ബലിയിട്ട് പ്രായചിത്തം ചെയ്യുന്നതാണ് സർപ്പബലി. സർപ്പങ്ങളുടെ ജന്മനക്ഷത്രമായ ആയില്യം നാളിൽ വെളുത്ത പക്ഷത്തിൽ ചെയ്യുന്ന സർപ്പബലി പൂർണ്ണ ഫലം നൽകുമെന്ന് വിശ്വാസം.

ലോകത്ത് ആദ്യമായി സർപ്പബലി ചെയ്തത് അഭിമന്യു വിന്റെ പുത്രനായ പരീക്ഷിത് മഹാരാജാവിന്റെ മകൻ ജനമേജയ രാജാവാണ്.

പരീക്ഷിത്തിനെ നാഗരാജാവ് തക്ഷകൻ കടിച്ചു കൊന്നതിനു പ്രതികാരം ചെയ്യാൻ ഹസ്തിനപുരിയിൽ സർപ്പസത്രം എന്ന മഹായാഗം നടത്തി.
സർപ്പങ്ങളെ അഗ്നിയിൽ ആവാഹിച്ചു ചുട്ടു കൊന്നു.
നാഗരാജാവ് വാസുകിയുടെ സഹോദരി ജരൽക്കാരു എന്ന നാഗകന്യകയിൽ,
ജരൽക്കാരു മഹർഷിക്കുണ്ടായ പുത്രൻ ആസ്തികൻ ജനമേജയ രാജാവിൽ നിന്നും യാഗം നിർത്തി വെക്കാൻ വരം വാങ്ങി.

ശമീക മഹർഷിയുടെ കഴുത്തിൽ ചത്ത പാമ്പിനെ എടുത്തിട്ട പരീക്ഷിത്തിനെ,
ശമീക മഹർഷിയുടെ പുത്രൻ സൃഗി മുനിയുടെ ശാപത്താൽ സർപ്പം കടിച്ചതിന് കടിച്ച സർപ്പം എങ്ങിനെയാണ് ഉത്തരവാദി ആകുന്നത് ?.

കൈകളും കാലുകളും ഇല്ലാത്ത സർപ്പങ്ങളെ ഹോമകുണ്ഡത്തിൽ ചുട്ടു കൊന്നതിനാൽ സർപ്പദോഷം കർമ്മഫലമായി തലമുറകൾ അനുഭവിക്കേണ്ടിവരുമെന്ന് ആസ്തികൻ പറഞ്ഞു.

ചെയ്ത കർമ്മത്തിൽ പശ്ചാത്താപം തോന്നിയ ജനമേജയ മഹാരാജാവിന് ആസ്തികൻ ഉപദേശിച്ചതാണ് സർപ്പബലി..

കർമ്മം കൊണ്ട് ബാധിച്ച സർപ്പദോഷത്തിന് പ്രായശ്ചിത്തമായി ലോകത്ത് ആദ്യമായ് അഭിമന്യുവിന്റെ പൗത്രൻ ജനമേജയ മഹാരാജാവ് സർപ്പബലി ചെയ്തു 🙏.

Dr Dileep Kumar KP
State president
Kerala Sarpakkavu Samrekshana Samithi Trust
---------------------------------------------------

ആകാശസർപ്പങ്ങളുടെ ഉല്പത്തി 🙏🌹ഐതിഹ്യം .------------------ദക്ഷ പുത്രിയും കശ്യപ മഹർഷിയുടെ ഭാര്യയുമായ നാഗമാതാവ് കദ്രുവിന്റെ ദ...
13/09/2026

ആകാശസർപ്പങ്ങളുടെ ഉല്പത്തി 🙏🌹
ഐതിഹ്യം .
------------------
ദക്ഷ പുത്രിയും കശ്യപ മഹർഷിയുടെ ഭാര്യയുമായ നാഗമാതാവ് കദ്രുവിന്റെ ദാസിയായിരുന്നു.., സഹോദരിയും, സപത്നിയും, പക്ഷിരാജനായ ഗരുഡന്റെ മാതാവുമായ വിനത.

ഒരിക്കൽ ദാസിയായ വിനതയോട് തന്നെ തോളിൽ എടുത്തുകൊണ്ട് ചുറ്റി നടന്നു കാണിക്കുവാൻ കദ്രു ആജ്ഞാപിച്ചു.

വിനത സഹോദരിയെ തോളിൽ എടുത്തു..
ഇരു കാലുകളും തോളിലൂടെ മുൻപിലെക്ക് ഇട്ട് നാഗമാതാവ് സഹോദരിയുടെ തോളിൽ ഇരുന്നു...

സഹോദരിയുടെ ഭാരം താങ്ങാൻ വിനത വളരെ പാട് പെട്ടു.
സങ്കടവും നിസ്സഹായയുമായ വിനതയുടെ കണ്ണും നിറഞ്ഞു..

ഈ സമയം അവിടേക്ക് വിനതാ തനയനായ ഗരുഡൻ പറന്നെത്തി..

സർപ്പകുഞ്ഞുങ്ങളെ ചിറകിലേറ്റി ആകാശ മാർഗം ഞങ്ങളെ പിൻതുടരാൻ കദ്രു ഗരുഡനോട്‌ ആജ്ഞാപിച്ചു..

നിസ്സഹായതയോടെയും നിറകണ്ണുകളോടെയും,
സഹോദരിയോട് മകനെ ഒഴിവാക്കാൻ വിനത യാചിച്ചു..

ദാസിയുടെ പുത്രനും ദാസനായി വരും, അതിനാൽ ഗരുഡാ നീയും എന്റെ ദാസനാണ് എന്ന് കദ്രു പറഞ്ഞു.

ഇടറുന്ന ചുവടുകളോടെ സഹോദരിയെ തോളിൽ എടുത്തു വിനത നടന്നു..

അമ്മയുടെ നിസ്സഹായത മനസിലാക്കി ഗരുഡൻ സർപ്പങ്ങളെ ചിറകിലേറ്റി ആകാശ മാർഗം പിന്തുടർന്നു..

അത്യുഗ്രമായ ചൂടോടെ സൂര്യൻ തലയ്ക്ക് മുകളിൽ എത്തുന്ന ഉച്ച സമയം..

ഹുങ്കാര ശബ്ദത്തോടേ ചിറകടിച്ചു ഗരുഡൻ ആകാശത്തെക്ക് അതിവേഗം പറന്നുയർന്നു..
സൂര്യന്റെ നേരെ പറക്കാൻ തുടങ്ങി.

ചുട്ടു പൊള്ളുന്ന വെയിലേറ്റ് സർപ്പകുഞ്ഞുങ്ങൾ തളർന്നു നിലവിളിച്ചു തുടങ്ങി ...
സൂര്യ താപം സഹിക്കാതെ ഗരുഡന്റെ ചിറകിൽ നിന്നും സർപ്പക്കുഞ്ഞുങ്ങൾ അന്തരീക്ഷത്തിലേക്ക് എടുത്തു ചാടി..

ഭയന്ന് പോയ നാഗമാതാവ് ദേവേന്ദ്രനെ വിളിച്ചു പ്രാർഥിച്ചു 🙏

കദ്രു തനയന്മാരെ രക്ഷിക്കാൻ ഇടിമുഴക്കത്തോടെ ദേവന്ദ്രൻ മഴ പെയ്യിച്ചു..

കോരി ചൊരിയുന്ന പേമാരിയിൽ അവശേഷിച്ച സർപ്പങ്ങളുമായി ഗരുഡൻ ഭൂമിയിൽ തിരിച്ചിറങ്ങി 🙏

ഗരുഡന്റെ മുകളിൽ നിന്നും അന്തരീക്ഷത്തിലേക്ക് ചാടിയപ്പോൾ ഭൂമിയുടെ ആകർഷണ ഭരിതിക്ക് പുറത്തേക്ക് വീണ സർപ്പക്കുഞ്ഞുങ്ങൾ ആകാശത്തിൽ ലയിച്ചു ചേർന്നു..

സർപ്പം പാട്ടിൽ പറനാഗം എന്ന് വാഴ്ത്തി പാടുന്ന ആകാശ സർപ്പങ്ങൾക്ക് വേണ്ടിയാണ്‌ എല്ലാ വർഷവും കന്നി മാസത്തിൽ രാത്രി 7 മണി മുതൽ 9 വരെ തട്ടിന്മേൽ നുറും പാലും ചടങ്ങ് നടത്തുന്നത്.

നിലത്തു നിന്നും പത്തടി ഉയരത്തിൽ പലക കൊണ്ട് തട്ട് ഉണ്ടാക്കി..
തീവെട്ടി വെളിച്ചത്തിൽ ആകാശ സർപ്പങ്ങളെ നാഗരാജാവിനും, നാഗലക്ഷ്മിക്കും മധ്യത്തിൽ മേളവും, ശംഖ നാദവുമായി ആവാഹിച്ചു നുറും പാലും തളിച്ച് കൊടുത്ത ശേഷം.

തിരികെ ആകാശത്തിലേക്ക് യാത്രയാക്കുന്ന മനോഹരവും ഭക്തി നിർഭരവുമായ ചടങ്ങാണ്

"തട്ടിന്മേൽ നുറും - പാലും ".

സർപ്പങ്ങൾ ജനിച്ച കന്നി മാസത്തിലേ ആയില്ല്യം നാളിൽ രാത്രി 7 മുതൽ അനന്തൻകാവിൽ വർഷത്തിൽ ഒരിക്കൽ മാത്രം.

2026 ഒക്ടോബർ 6 എല്ലാ ഭക്ത ജനങ്ങളെയും കോട്ടയം, വാഴൂർ, കൊടുങ്ങൂർ അനന്തൻകാവിലേക്ക് സത്യമുള്ള സർപ്പങ്ങളുടെ തിരുനാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു 🙏.

സന്താനങ്ങളും സമ്പത്തും നൽകി നാഗലക്ഷ്മി അനുഗ്രഹിക്കട്ടെ 🌹🌹🙏

സംസ്ഥാന പ്രസിഡന്റ്‌
കേരള സർപ്പക്കാവ് സംരക്ഷണ സമിതി
അനന്തൻകാവ്. ടെമ്പിൾ റോഡ് കൊടുങ്ങൂർ. വാഴൂർ PO. കോട്ടയം ജില്ല. 686504.
മൊബൈൽ 9847245103
www.ananthankavu.com

പരിസ്ഥിതി സംരക്ഷണം പ്രസംഗിച്ചാൽ മാത്രം പോരാ ..
04/09/2026

പരിസ്ഥിതി സംരക്ഷണം പ്രസംഗിച്ചാൽ മാത്രം പോരാ ..

04/09/2026
⚖️ സർപ്പക്കാവ് സംരക്ഷണവുമായി ബന്ധപ്പെട്ട റിട്ട് കേസ് കേരള ഹൈക്കോടതിയിൽസർപ്പക്കാവിലെ വൃക്ഷങ്ങൾ വെട്ടിമാറ്റുന്നതിനായി ഉത്ത...
01/09/2026

⚖️ സർപ്പക്കാവ് സംരക്ഷണവുമായി ബന്ധപ്പെട്ട റിട്ട് കേസ് കേരള ഹൈക്കോടതിയിൽ

സർപ്പക്കാവിലെ വൃക്ഷങ്ങൾ വെട്ടിമാറ്റുന്നതിനായി ഉത്തരവ് പുറപ്പെടുവിച്ച ഹരിപ്പാട് മുനിസിപ്പാലിറ്റി (LSGD) സെക്രട്ടറിക്കെതിരെ സമർപ്പിച്ച റിട്ട് ഹർജി കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

കേസിൽ നോട്ടീസ് അയച്ചിട്ടുണ്ട്.

📌 കേസ് നമ്പർ: W.P.(C) No. 29199/2026

സർപ്പക്കാവുകൾ നമ്മുടെ പൈതൃക സമ്പത്തും ജൈവ വൈവിധ്യത്തിന്റെ പ്രധാന ആവാസ വ്യവസ്ഥയുമാണ്.

പാറശാല മുതൽ നീലേശ്വരം വരെയുള്ള മുഴുവൻ സർപ്പക്കാവുകളുടെയും സംരക്ഷണത്തിനായി കേരള സർപ്പക്കാവ് സംരക്ഷണ സമിതി 2021 ൽ സംസ്ഥാനത്തെ അഞ്ച് പ്രിൻസിപ്പൽ സെക്രട്ടറിമാരെ കക്ഷി ചേർത്ത് ഫയൽ ചെയ്ത റിട്ട് ഹർജിയിൽ ജസ്റ്റിസ് VG അരുണിന്റെ സുപ്രധാനമായ വിധി ഉള്ളതാണ്..

കേരള സർപ്പക്കാവ് സംരക്ഷണ സമിതിയുടെ എല്ലാ നിർദേശങ്ങളും ഗവണ്മെന്റ് അംഗീകരിക്കുന്നു എന്ന് ഗവണ്മെന്റ് പ്ലീഡർ കോടതിയെ അറിയിച്ചു കൊണ്ടാണ് 2022ൽ കേസ് തീർന്നത്.

നുറു കണക്കിന് വർഷങ്ങൾ പഴക്കമുള്ള തലമുറകളായി ആരാധിച്ച് സംരക്ഷിച്ച് വരുന്ന സർപ്പക്കാവിലെ ഉയർന്ന വൃക്ഷങ്ങൾക്ക് കീഴിൽ വീട് നിർമിക്കാൻ 11 വർഷം മുൻപ് അനുവാദം നൽകിയിട്ട്,
വൃക്ഷം വെട്ടി മാറ്റാൻ ഉത്തരവ് കൊടുത്തത് ചോദ്യം ചെയ്താണ് റിട്ട് ഫയൽ ചെയ്തിരിക്കുന്നത്..

സംസ്ഥാനം ഒട്ടാകെ ഇത് തദ്ദേശ സ്വയംഭരണ (( LSGD) വകുപ്പിന്റെ സ്ഥിരം നടപടിയാണ്.

പരിസ്ഥിതി സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവർ നശിപ്പിക്കാൻ ഇറങ്ങിയാൽ
സർപ്പക്കാവ് സംരക്ഷണത്തിന് നിയമപരമായ നടപടികൾ തുടരും.

Dr ദിലീപ് കുമാർ KP
സംസ്ഥാന പ്രസിഡന്റ്‌
കേരള സർപ്പക്കാവ് സംരക്ഷണ സമിതി

നാഗപഞ്ചമി മഹോത്സവം 2026 ഓഗസ്റ്റ് 17.നാഗപഞ്ചമി മുഹൂർത്തം.6.15 Am to  8.43 Am
14/08/2026

നാഗപഞ്ചമി മഹോത്സവം
2026 ഓഗസ്റ്റ് 17.
നാഗപഞ്ചമി മുഹൂർത്തം.
6.15 Am to 8.43 Am

ഇത് സത്യമാണ്
21/07/2026

ഇത് സത്യമാണ്

സംസ്ഥാനത്ത്‌ സർപ്പക്കാവുകൾ നശിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന് വലിയ പങ്കുണ്ട്.( Biodiversity Heritage )തദ്ദേശ സ...
10/07/2026

സംസ്ഥാനത്ത്‌ സർപ്പക്കാവുകൾ നശിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന് വലിയ പങ്കുണ്ട്.( Biodiversity Heritage )

തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD)

സർപ്പക്കാവുകൾ – Biodiversity Heritage നശിപ്പിക്കുന്ന വിധം

1. സർപ്പക്കാവിന് സമീപമുള്ള സ്ഥലങ്ങളിൽ വീട് നിർമ്മിക്കാൻ പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ സെക്രട്ടറിമാർ കെട്ടിടനിർമാണ അനുമതി നൽകുന്നു.

2. വീട് നിർമ്മാണം പൂർത്തിയായ ശേഷം, സർപ്പക്കാവിലെ വൃക്ഷങ്ങൾ അപകടകരമാണെന്ന കാരണം പറഞ്ഞു ദുരന്തനിവാരണ നിയമം ഉപയോഗിച്ച് വൃക്ഷങ്ങൾ മുറിച്ചുമാറ്റാൻ നടപടികൾ സ്വീകരിക്കപ്പെടുന്നു.

3. ഇതിന്റെ ഫലമായി Biodiversity Heritage ആയ സർപ്പക്കാവുകൾ നശിപ്പിക്കപ്പെടുകയും ജൈവവൈവിധ്യത്തിന് ഗുരുതരമായ ഭീഷണി ഉയരുകയും ചെയ്യുന്നു.

4. ആയിരം വർഷങ്ങൾ പഴക്കമുള്ള സർപ്പക്കാവിലെ ഉയരമുള്ള വൃക്ഷങ്ങൾക്ക്‌ കീഴിൽ വീട് നിർമിക്കാൻ അനുവാദം കൊടുത്തതും തദ്ദേശ സ്വയംഭരണ വകുപ്പാണ്.

5. വലിയ മരങ്ങൾ നിൽക്കുന്ന സർപ്പക്കാവ് ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അവിടെ വീട് പണിയുന്നതും.

കേരള ഹൈക്കോടതി ( WPC 27162/ 2021 )
വിധി പാലിക്കൂ.
സർപ്പക്കാവുകൾ സംരക്ഷിക്കൂ.
കേരള സർപ്പക്കാവ് സംരക്ഷണ സമിതി.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയേയും ഹരിപ്പാട് മുൻസിപ്പാലിറ്റി സെക്രട്ടറിയെയും കക്ഷി ചേർത്ത് ഉടനെ അടുത്ത ഒരു റിട്ട് കേരള ഹൈക്കോടതിയിൽ കേരള സർപ്പക്കാവ് സംരക്ഷണ സമിതി കൊടുക്കും.

ഹരിപ്പാട് ഉള്ള ഒരു സർപ്പക്കാവിന്റെ സമീപം വീട് വെക്കാൻ അനുവാദം കൊടുത്ത മുൻസിപാലിറ്റി സെക്രട്ടറി. ദുരന്തനിവാരണ നിയമം പറഞ്ഞു സർപ്പക്കാവിലെ വൃക്ഷങ്ങൾ വെട്ടാൻ ഉത്തരവ് ഇറക്കി കഴിഞ്ഞു.

* 210 kv ഇലക്ട്രിക് ടവർ ലൈനിന്റെ കീഴിൽ വീട് വെച്ചിട്ട് നാളെ ലൈൻ മാറ്റി തരണം എന്ന് പറയും പോലെ തന്നെയാണ്.

സംസ്ഥാന പ്രസിഡന്റ്‌
Kerala Sarppakavu Samrekshana Samithi Trust.

Address

Ananthankavu Naga Lakshmi Temple. Temple Road Kodungoor. Ph. +919847245103
Vazhoor
919847

Alerts

Be the first to know and let us send you an email when Kerala Sarppakavu Samrekshana Samithi Trust. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Sarppakavu Samrekshana Samithi Trust.:

Shortcuts

Share