കോൺഗ്രസിന് വോട്ട് ചെയ്യാൻ നിൽക്കുന്ന സജീവ രാഷ്ട്രീയ അനുഭാവമില്ലാത്ത ആരെങ്കിലുമിവിടെയുണ്ടോ..?
ഉണ്ടെങ്കിൽ അവരോടാണ്..
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് വരെ ചത്തു കിടന്ന സംവിധാനമാണ് ഇവിടത്തെ UDF ഉം പ്രതിപക്ഷവും.
ആ തിരഞ്ഞെടുപ്പിൽ കിട്ടിയ നേരിയ മുൻ തൂക്കത്തിന്റെ പിൻബലത്തിലാണ് വരുന്ന തവണ കേരളം ഭരിച്ചു കളയാമെന്ന മോഹം പോലും ഇവരിൽ ജനിക്കുന്നത്.
ആ മോഹത്തിന് ജീവൻ വെച്ച് വരുമ്പോഴേക്കും കാണുന്ന തമ്മിലടിയാണ് കേരളം ഇപ്പോൾ കാണുന്നത്.
കോൺഗ്രസിന്റെ എംപിമാർ മുതൽ ഏറ്റവും മുതിർന്ന സീനിയർ നേതാക്കൾ വരെ അധികാരത്തിനായി പൊരിഞ്ഞ കൂട്ടയടിയിലാണ്.
സുധാകരൻ മുതൽ അടൂർ പ്രകാശൻ വരെ രാജി ഭീഷണി മുഴക്കി നിൽക്കുന്നു.
ദീപ്തി മേരി വർഗീസ് മുതൽ ചെറുകിടക്കാർ വരെ സ്വന്തം നിലയ്ക്ക് പോസ്റ്ററൊട്ടിച്ചു തുടങ്ങുകയും പിന്നീട് നാണം കെടുകയും ചെയ്യുന്നു.
എൽദോസ് കുന്നപ്പിള്ളിയെ പോലുള്ള എംഎൽഎമാർ എന്റെ പീഡനത്തിന് തീവ്രത കുറഞ്ഞു പോയതാണോ ഇക്കുറി സീറ്റ് നൽകാഞ്ഞതെന്ന് പരസ്യമായി ചോദിച്ചു കൊണ്ട് സീറ്റ് കിട്ടിയവരുടെ തീവ്രതയളക്കുന്നു.
ഇവർക്ക് ജനങളുടെ വിവരക്കേട് ഒന്ന് കൊണ്ട് മാത്രം ഭരണം കിട്ടിയാൽ എന്തായിരിക്കുമവസ്ഥ..
ഒന്നാലോചിച്ചു നോക്കിയിട്ടുണ്ടോ..!!!
തമ്മിൽ തല്ലും കുതികാൽ വെട്ടും പീഡനവും അഴിമതിയും അത്യാഗ്രഹവും അധികാര ഭ്രാന്തുമായി നടക്കുന്ന ഈ ആൾക്കൂട്ടത്തിന് എന്ത് കാര്യമാണ് കേരളത്തിന് വേണ്ടി ചെയ്യാൻ കഴിയുക..?
എന്ത് പ്രൊജക്റ്റാണ്, എന്ത് ഡെവലപ്പ്മെന്റാണ് ഈ കോമാളി കൂട്ടത്തിന് ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ കഴിയുക..?
ഗ്രൂപ്പിസം, മത സമുദായിക ലോബികൾ എന്നിവ നിയന്ത്രിക്കുന്ന ഈ അച്ചടക്കമില്ലാത്ത ടീമിന് എന്ത് പോസിറ്റീവായ മാറ്റമാണ് കൊണ്ട് വരാൻ കഴിയുക..
രാഷ്ട്രീയ വിയോജിപ്പുകൾ ഇപ്പോഴുള്ള ഭരണത്തോടുണ്ടാകാം..
പക്ഷേ ഇപ്പോഴത്തെ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്പ്മെന്റ് ഉൾപ്പെടെ വന്ന മാറ്റങ്ങൾ നാളെ തുടരാനോ മുന്നോട്ട് കൊണ്ട് പോകാനോ ഈ തമ്മിൽ തല്ലു കൂട്ടത്തെ കൊണ്ട് സാധിക്കുമോ..!!!!
നിങ്ങളുടെ മക്കൾ, വരും തലമുറ, നാളത്തെ നമ്മുടെ അടിസ്ഥാന ആവശ്യങ്ങളും വികസനങ്ങളും ഇതൊക്കെ നിങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ തന്നെയല്ലേ..
നിങ്ങൾക്ക് തന്നെയറിയാം UDF എന്ന സംവിധാനത്തെ കൊണ്ട് സമുദായിക ലോബികൾക്കല്ലാതെ വേറൊരാൾക്കും ഒരു ഗുണവും സംഭവിക്കാൻ പോകുന്നില്ല.
ശരിക്കുമാലോചിച്ചോരു തീരുമാനമെടുത്തോളൂ..ഏപ്രിൽ 9 വരെ സമയമുണ്ട്..👉
LEFT LOVER
To represent the interests of the working class, peasantry, and toiling masses, striving for a social
19/03/2026
അതെന്താ പ്പൊ അങ്ങനെ വരാൻ?
കേരളത്തിൽ എവിടേയും മത്സരിക്കാനില്ല എന്നാണോ,
അതോ,
അമ്പലപ്പുഴയിയിൽ കോൺഗ്രസില്ല
കൊട്ടാരക്കരയിൽ കോൺഗ്രസില്ല
നാട്ടികയിൽ കോൺഗ്രസില്ല
മലമ്പുഴയിൽ കോൺഗ്രസില്ല
ഒറ്റപ്പാലത്ത് കോൺഗ്രസില്ല
പയ്യന്നൂരിൽ കോൺഗ്രസില്ല
എന്നിങ്ങനെ ഏകദേശം 12 അസംബ്ലിയിൽ മത്സരിക്കാൻ കോൺഗ്രസില്ലാതായി എന്നതാണോ
സതീശൻ്റെ വിസ്മയം ?!
അവസ്ഥ!
19/03/2026
Team udf
19/03/2026
ഡോക്ടർ ഷാനവാസിന്റെ കുറിപ്പ് പങ്കിടുന്നു ❤️👍🏽
ഡോക്ടർ എന്ന നിലയിൽ പറയുക ആണെങ്കിൽ പിണറായി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം -- നാഷണൽ ഹൈവേ യഥാർത്ഥമാക്കിയതോ, ഗൈൽ പൈപ്പ് ലൈൻ യഥാർത്ഥമാക്കിയതോ, മലയോര തീരദേശ ഹൈവേ കൊണ്ടുവന്നതോ, വിദ്യാഭ്യാസ മേഖലയിൽ കൊണ്ട് വന്ന മാറ്റമോ, സാമൂഹിക പെൻഷൻ വർദ്ധിപ്പിച്ചതോ അല്ല -- ഞാൻ ഹൈലൈറ്റ് ചെയ്യുക.
അത് പിണറായി സർക്കാർ ആരോഗ്യ മേഖലയിൽ കൊണ്ട് വന്ന മാറ്റങ്ങൾ തന്നെയാണ് -- ഇതിനെ ഒറ്റ വാക്കിൽ പറയാൻ പറഞ്ഞാൽ ഇങ്ങനെ പറയാം -- കേരളത്തിന്റെ "ആരോഗ്യവിപ്ലവം."
👉 KIIFB യുടെ ധനസഹായത്തോടെ വിവിധ സർക്കാർ ആശുപത്രികളിൽ 10,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ ആണ് വന്നത്.🔥🔥🔥
👉 ആർദ്രം മിഷനിലൂടെ 740-ലധികം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി.
👉 5,417 പൊതുജനാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കി.
👉 സംസ്ഥാനത്തെ 684 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കി.
👉 സർക്കാർ ആശുപത്രികളിലെ ഔട്ട്‌പേഷ്യന്റ് (OP) രജിസ്ട്രേഷനുകൾ 2015–16-ൽ ഏകദേശം 8.3 കോടിയിൽ നിന്ന് 2024–25-ൽ 13.5 കോടിയായി ശ്രദ്ധേയമായി വർധിച്ചു.
👉 കേരളമാണ് രാജ്യത്ത് സൗജന്യ ചികിത്സ നൽകുന്നതിൽ ഏറ്റവും മുന്നിൽ . കഴിഞ്ഞ നാല് വർഷങ്ങളിൽ ഏകദേശം 30 ലക്ഷം രോഗികൾക്ക് 7,000 കോടി രൂപ വിലമതിക്കുന്ന സൗജന്യ ചികിത്സ ലഭിച്ചു. ഈ നേട്ടത്തിന് തുടർച്ചയായി മൂന്ന് വർഷം ‘ആയുഷ്മാൻ ഭാരത് ആരോഗ്യ മന്തൻ’ അവാർഡ് ലഭിച്ചു.
👉 സ്ത്രീശിശു വികസന വകുപ്പ് ഈ കാലയളവിൽ 28-ത്തിലധികം ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടി.
👉 NITI Aayog ന്റെ വിലയിരുത്തലിൽ സുസ്ഥിര ആരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു.
ശിശുമരണനിരക്കും മാതൃമരണനിരക്കും വികസിത രാജ്യങ്ങൾക്ക് സമാനമായി കുറഞ്ഞു, ആയുർദൈർഘ്യം 77 വയസ്സായി.
👉 ഇന്ത്യയിലെ ആദ്യ ‘One Health’ പദ്ധതി കേരളം നടപ്പാക്കി.
1.2 കോടി പേരെ ഉൾപ്പെടുത്തി ജീവിതശൈലി രോഗ സ്ക്രീനിംഗിന്റെ രണ്ടാംഘട്ടം നടപ്പിലാക്കി.
❤❤ ഇതൊക്കെ ഉണ്ടെങ്കിലും എന്റെ മാർക്ക് പ്രധാനമായും 4 കാര്യങ്ങൾക്കാണ്.
❤ (1) ഹൃദ്രോഗ ചികിത്സ മേഖലയിൽ കൊണ്ട് വന്ന മാറ്റങ്ങൾ.
🔺 പണ്ടൊക്കെ ഹാർട്ട് അറ്റാക്ക് ആയി ജില്ലാ ഹോസ്പിറ്റലുകളിലും താലൂക്ക് ഹോസ്പിറ്റലുകളിലും വന്നാൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുക എന്നുള്ളത് മാത്രമായിരുന്നു ഓപ്ഷൻ. അങ്ങനെ പോയില്ലെങ്കിൽ അവിടെ വാർഡിൽ കിടന്ന് ചിലപ്പോൾ രോഗി മരണപ്പെട്ടു പോകും.
ഇപ്പോൾ ജില്ലാ ഹോസ്പിറ്റലുകളിലും താലൂക്ക് ഹോസ്പിറ്റലുകളിലും ഹാർട്ട് അറ്റാക്ക് ആയി ഒരാൾ വന്നാൽ അവിടെ എല്ലാ സജ്ജീകരണങ്ങളുമുള്ള ഐസിയു ഉണ്ട്. ബ്ലോക്ക് അലിയിച്ച് കളയുന്ന റീറ്റിപ്ലേസ് ( Reteplase ) എന്ന ഇൻജക്ഷൻ ഉണ്ട് . ഓർക്കുക ഏകദേശം 30,000 രൂപ വിലയുള്ള 2 ഇൻജക്ഷൻ ഒരു രോഗിക്ക് വേണം. അതായത് ഒരാൾക്ക് 60,000 രൂപ വിലയുള്ള ഇൻജക്ഷൻ തികച്ചും സൗജന്യമായി ലഭിക്കുന്നു.
🔺 മാത്രമല്ല, ഹൃദയാഘാതങ്ങൾക്ക് സമയബന്ധിത ചികിത്സ ഉറപ്പാക്കാൻ സർക്കാർ ആശുപത്രികളിലെ കാത്ത് ലാബുകൾ 4-ൽ നിന്ന് 22-ആയി വർദ്ധിപ്പിച്ചു.
❤ (2) കിഡ്നി രോഗികളോടുള്ള കരുതൽ.
പണ്ടൊക്കെ ( എന്ന് വെച്ചാൽ ഒരു 10 കൊല്ലം മുൻപ് വരെ ) ഒരു സാധാരണക്കാരന് കിഡ്നി തകരാർ വന്നു ഡയാലിസിസ് വേണ്ടി വന്നാൽ മിക്കവാറും ആ രോഗിയുടെ കാര്യം ഒരു പ്രശ്നം തന്നെ ആയിരുന്നു. കാരണം അന്ന് സർക്കാർ മേഖലയിൽ ഡയാലിസിസ് സൗകര്യം വെറും 10 ഓ 12 ഓ കേന്ദ്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓർക്കുക ഒരു ഡയാലിസിസ് എന്നത് 4 മുതൽ 6 മണിക്കൂർ വരെ വേണ്ടുന്ന ഒരു ചികിത്സയാണ് അതും ആഴ്ചയിൽ 3 തവണ വേണം . അത് കൊണ്ട് തന്നെ സ്ഥിരമായി ഡയാലിസിസ് വേണ്ടുന്ന രോഗികളെ ഉൾക്കൊള്ളാൻ അന്ന് സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. കുറച്ചു കാലത്തേക്ക് ഡയാലിസിസ് വേണ്ടുന്ന ( എന്ന് വെച്ചാൽ ഡയാലിസിസ് വഴി പൂർണ്ണമായും നോർമൽ ആകുന്ന രോഗികൾക്ക് -- ഡെങ്കി പനി വന്നു കിഡ്നി കുഴപ്പം വന്നവർ, എലി പനി വന്നു കിഡ്നി കുഴപ്പം വന്നവർ, പാമ്പ് കടിയേറ്റ് കിഡ്നിക്ക് കുഴപ്പം വന്നവർ, അങ്ങനെ... ഉള്ളവർക്ക് ) ആയിരുന്നു പരിഗണന.
സ്ഥിരം ഡയാലിസിസ് രോഗികൾക്ക് 2 ഓപ്ഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ -- വൻ തുക മുടക്കി പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകുക ( 1500 മുതൽ 2000 ₹ വരെ ഒരു ഡയാലിസിസ്ന് ആകും, ആഴ്ചയിൽ 3 ഡയാലിസിസ്, അങ്ങനെ വരുമ്പോൾ മാസം ഏകദേശം 15,000 മുതൽ 18,000 ₹ വരെ ആകുമായിരുന്നു ). അല്ലെങ്കിൽ ഡയാലിസിസ് വേണ്ട എന്ന് വെക്കുക. എങ്കിൽ എന്ത് സംഭവിക്കും എന്ന് ഊഹിക്കാമല്ലോ.
🔺 ഈ സർക്കാർ ഡയാലിസിസ് സൗകര്യം 12 ൽ നിന്നും 150-ലധികം ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചു. 14 ജില്ലകളിലും സൗജന്യ Peritoneal Dialysis പദ്ധതി നടപ്പാക്കി.
❤ (3) ഈ സർക്കാരിന്റെ കാൻസർ രോഗത്തോടുള്ള സമീപനം.
🔺 കാൻസർ ചികിത്സ താലൂക്ക് തലത്തിൽ ലഭ്യമാക്കി.
🔺മലബാർ കാൻസർ സെന്റർ CAR T-cell തെറാപ്പി വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രമായി. മലബാർ കാൻസർ സെന്ററിൽ Bone Marrow Donor Registry ആരംഭിച്ചു.
🔺മധ്യ കേരളത്തിന്റെ കാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ മാറ്റമുണ്ടാക്കുന്ന കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റർ -- 387 കോടി ചെലവിൽ അത്യാധുനിക സംവിധാനങ്ങളോടെ തുടങ്ങി .
🔺തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ 242.42 കോടി രൂപ ചെലവഴിച്ച് 30,680 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തില്‍ 14 നില കെട്ടിടം.
🔺സർക്കാർ മേഖലയിലാദ്യമായി RCC യിലും മലബാർ കാൻസർ സെന്ററിലും റോബോട്ടിക് ശസ്ത്രക്രിയ ആരംഭിച്ചു.
🔺‘കരുണ്യ സ്പർശം’ സീറോ പ്രാഫിറ്റ് ആന്റി-കാൻസർ മരുന്ന് കൗണ്ടറുകൾ ആരംഭിച്ച് ഏറ്റവും കുറഞ്ഞ വിലയിൽ കാൻസർ മരുന്നുകൾ ലഭ്യമാക്കി. ഇതുവരെ 3 കോടിയിലധികം രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു.
🔺തിരുവനന്തപുരം RCC യിൽ ഇന്ത്യയിലെ ആദ്യ സർക്കാർ Surface-Guided Radiation Therapy (SGRT) ആരംഭിച്ചു.
🔺ഗർഭാശയ കാൻസർ നേരത്തെ കണ്ടെത്താൻ ‘CerviScan’ ഉപകരണം .
🔺ജില്ല, താലൂക്ക് ആശുപത്രികളിൽ മാമോഗ്രാഫി, ബയോപ്സി, പാപ് സ്മിയർ പരിശോധനകൾ ലഭ്യമാക്കി .
🔺 സർക്കാർ ആശുപത്രികളിലുടനീളം കാൻസർ സ്ക്രീനിംഗ് ഏകീകരിക്കുകയും Cancer Care Grid സ്ഥാപിക്കുകയും ചെയ്തു. ‘ആരോഗ്യം ആനന്ദം – അകറ്റാം അർബുദം’ ക്യാമ്പയിൻ ആരംഭിച്ചു.
❤ (4) അവയവ മാറ്റ മേഖലയോടുള്ള കമ്മിറ്റ്മെന്റ്.
🔺 643.88 കോടി രൂപ ചെലവഴിച്ചാണ് കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സജ്ജമാകുന്നത് -- അവയവദാന രംഗത്തെ ഗവേഷണ, ചികിത്സാ, പരിശീലന മികവിന്റെ കേന്ദ്രം. ഓർക്കുക, ഈ രാജ്യത്ത് തന്നെ ഇത്തരത്തിൽ ഉള്ള ആദ്യ സംരംഭം.
🔺 സ്വകാര്യ ആശുപത്രികളിൽ 40 ലക്ഷത്തിലധികം ചെലവാകുന്ന കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ സർക്കാർ മെഡിക്കൽ കോളേജുകളിൽ സൗജന്യമായി ആരംഭിച്ച് കേരളം വലിയ മുന്നേറ്റം കൈവരിച്ചു.
🔺സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ആദ്യ വിജയകരമായ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ 2022 ഫെബ്രുവരിയിൽ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഇത് ആരംഭിച്ചു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലും ഇത് തുടങ്ങും.
🔺എറണാകുളം ജനറൽ ആശുപത്രി വൃക്ക മാറ്റിവെക്കൽ നടത്തുന്ന ഇന്ത്യയിലെ ആദ്യ ജില്ലാ തല ആശുപത്രിയായി ദേശീയ നേട്ടം കൈവരിച്ചു. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ കഴിയുന്ന രാജ്യത്തിലെ ആദ്യ ജില്ലാ ആശുപത്രിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
✅ ഇനിയുമുണ്ട് പറയാൻ...
⭕ ആലപ്പുഴയിൽ 109.82 കോടി രൂപ ചിലവിൽ ഹോംകോയുടെ രണ്ടാംഘട്ട വികസനം -- ഗുളികകളും ഓയിൻമെന്റുകളും നിര്‍മ്മിക്കാന്‍ കഴിയുന്ന പുതിയ ഫാക്ടറി.
⭕ കോട്ടയം മെഡിക്കല്‍ കോളേജില്‍ 257 കോടി രൂപ ചെലവഴിച്ച് പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് -- 8 നിലകളിലായി 526 കിടക്കകളും, 14 ഓപ്പറേഷന്‍ തീയറ്ററുകളും, 44 ഐസിയു ബെഡുകളും, 12 ഐസൊലേഷന്‍ ബെഡുകളും 115 കോടിയുടെ അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും.
⭕ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV): ഗ്ലോബൽ വൈറസ് നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിട്ടുള്ള അത്യാധുനിക സംവിധാനം സ്ഥാപിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ വൈറസ് ഗവേഷണത്തിനായി Kerala One Health Centre സ്ഥാപിച്ചു.
⭕ സംസ്ഥാനത്തെ ആദ്യ Skin Bank കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിച്ചു.
⭕ ഇന്ത്യയിലെ ആദ്യ AI സഹായത്തോടെ പ്രവർത്തിക്കുന്ന പുനരധിവാസ സാങ്കേതിക വിദ്യയായ ‘JIGGAITER’ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അവതരിപ്പിച്ചു.
⭕ ‘Kerala United Against Rare Diseases’ (KARE) പദ്ധതി ആരംഭിക്കുകയും ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾക്കുള്ള മരുന്നുകൾ നൽകുന്ന മുൻഗാമി പദ്ധതിയും നടപ്പാക്കി.
⭕ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ-ഇന്റർവെൻഷൻ സെന്റർ സ്ഥാപിച്ചു.
ഇന്ത്യയിലെ ആദ്യ സർക്കാർ മേഖലാ ന്യൂറോ കാത് ലാബും, 14.3 കോടി രൂപ ചെലവിൽ Comprehensive Stroke Centre ഉം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ചു.
⭕ രോഗനിർണ്ണയത്തിനായി Hub and Spoke മാതൃകയിലെ ലാബ് ശൃംഖല ഉടൻ നിലവിൽ വരും.
⭕ Kerala Centre for Disease Control (K-CDC) സ്ഥാപിക്കുന്നു.
⭕ പുരോഗമിച്ച Blood Bag Traceability സംവിധാനം നടപ്പാക്കി.
⭕ S.A.T. ആശുപത്രിയിലെ ശിശു ഹൃദ്രോഗ വിഭാഗം അത്യാധുനിക ശസ്ത്രക്രിയാ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. ആദ്യ സർക്കാർ SMA ക്ലിനിക്കും ,Fatty Liver Clinic ഉം ആരംഭിച്ചു. Critical Care, Genetics, Interventional Radiology, Rheumatology, Paediatric Gastroenterology, Foetal Medicine വിഭാഗങ്ങൾ ആദ്യമായി ആരംഭിച്ചു.
⭕ കോന്നിയിലും ഇടുക്കിയിലും പുതിയ സർക്കാർ മെഡിക്കൽ കോളേജുകൾ തുറന്നു.
⭕ 1,020 പുതിയ B.Sc. Nursing സീറ്റുകൾ അനുവദിച്ചു.
⭕ പാലിയേറ്റീവ് കെയർ രംഗത്ത് കേരളം സംസ്ഥാനതല Palliative Care Grid സ്ഥാപിച്ച് WHO യുടെ അംഗീകാരം നേടി.
⭕ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (AMR) നിയന്ത്രണത്തിൽ കേരളം ദേശീയതലത്തിൽ മുൻപന്തിയിലാണ്. അനാവശ്യ ആന്റിബയോട്ടിക് ഉപയോഗം 30% കുറയ്ക്കാൻ ഇന്ത്യയിൽ ആദ്യമായി Anti Biogram പദ്ധതി ആരംഭിച്ചു.
👉 തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തിന് കേന്ദ്ര സർക്കാരിന്റെ സെന്റർ ഓഫ് എക്സലൻസ് പദവി ലഭിച്ചു.
S.A.T. ആശുപത്രി അപൂർവ രോഗങ്ങൾക്ക് ഉള്ള Centre of Excellence പദവി ലഭിച്ചു .
കേരളത്തിലെ മെഡിക്കൽ, ഡെന്റൽ കോളേജുകൾ ആദ്യമായി ദേശീയ റാങ്കിംഗിൽ ഇടം നേടി.
ഇതുവരെ 202 ആരോഗ്യ സ്ഥാപനങ്ങൾക്ക് NQAS അംഗീകാരം ലഭിച്ചു; 12 ആശുപത്രികൾക്ക് National Target Certification ലഭിച്ചു.
✅ പറയാൻ ഇനിയുമുണ്ട്...
Dr Shanavas AR
17/03/2026
ഉമ്മൻ ചാണ്ടിയുടെ മരുമോൻ BJP സ്ഥാനാർഥി 😅😅😅
17/03/2026
പരാതിയോ പരിഭവമോ ഇല്ല. എന്ന് മാത്രമല്ല.., അവർ ഇറങ്ങിക്കഴിഞ്ഞു.
ഒപ്പം നമ്മളും..
17/03/2026
പതിവ് പോലെ മുസ്ലിംലീഗ് അവരുടെ പണി തുടങ്ങിയിട്ടുണ്ട്
, ഇത്തവണ ആദ്യത്തെ ഇര വേങ്ങര നിയോജകമണ്ഡലം ഇടതുപക്ഷ സ്വാതന്ത്ര സ്ഥാനാർത്ഥി സബാഹ് കുണ്ടുപുഴക്കലാണ്,
മുസ്ലിം ലീഗേരോട് ആമുഖമായി പറയട്ടെ,സബാഹിനെ പേടിച്ചാണ് നിങ്ങളുടെ പുലിക്കുട്ടി കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മണ്ടലം മാറുന്നത്, സബാഹിനെ നേരിടാനുള്ള ത്രാണി നിലവിൽ കുഞ്ഞാലിക്കുട്ടിക്കും മുസ്ലിംലീഗിനും കൊടപ്പനക്കൽ തറവാട്ടിനുമില്ല, അതൊരു സത്യമാണ്, അതിന് വിറളി പിടിച്ചിട്ടൊന്നും കാര്യമില്ല,
ഇനി ലീഗ് സൈബറുകൾ ഇന്നലെ മുതൽ പ്രചരിപ്പിക്കുന്നത് സബാഹ് കഴിഞ്ഞതവണ എസ്.ഡി.പി.ഐക്ക് വേണ്ടിയാണ് മത്സരിച്ചത് എന്നാണ്, പച്ച നുണയാണ് ലീഗെ നിങ്ങൾ പ്രചരിപ്പിക്കുന്നത്,
മുസ്ലിംലീഗ് അനുഭാവിയായിരുന്ന സബാഹ് കുഞ്ഞാലിക്കുട്ടിയുടെ അധികാരമോഹത്താൽ ഡൽഹിക്കും തിരുവനന്തപുരത്തേക്കും മാറി മാറി മത്സരിക്കുന്ന നിലപാടിനെതിരെയാണ് സബാഹ് മത്സരിച്ചത്, വേറെയും ചിലഘടകങ്ങൾ അതിലുണ്ട്,
ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ തീർത്തും സ്വാതന്ത്രനായി മത്സരിച്ച സബാഹ് എങ്ങനെ എസ്.ഡി.പി.ഐക്കാരനാകും? സബാഹ് പിടിച്ച പതിനായിരത്തിന് മുകളിലുള്ള വോട്ടുകളാണ് നിങ്ങളെ ഇന്ന് ഭയപ്പെടുത്തുന്നത്, അതുകൊണ്ടാണ് ഈ പച്ചനുണ പ്രചരിപ്പിക്കുന്നതും,
പിന്നെയുള്ള അധിക്ഷേപം സബാഹ് പണച്ചാക്കാണ്, ആ പണം കൊടുത്ത് സീറ്റുറപ്പിച്ചതാണ് എന്നാണ്,
സബാഹിൻ്റെ കയ്യിൽ കാശുണ്ടങ്കിൽ അതയാൾ അധ്വാനിച്ച് നേടിയതാണ്, ലീഗുകാർക്ക് സംശയമുണ്ടങ്കിൽ വേങ്ങരയങ്ങാടിയിൽ വന്ന് ഒന്ന് അന്വേഷിക്കുക, നിങ്ങളുടെ ആ കടിയങ്ങ് മാറിക്കിട്ടും,
വേങ്ങരയിൽ സബാഹ് വിജയിക്കുമോ പരാജയപ്പെടുമോ എന്ന് പ്രവചിക്കാനൊന്നുമില്ല, പക്ഷെ,
സബാഹ് എന്ന പേര് മുസ്ലിംലീഗിനെ ഭയപ്പെടുത്തുന്നുണ്ട്, കാരണം സബാഹിൻ്റെ ജനകീയതതന്നെയാണ്, .
വേങ്ങരക്ക് സബാഹിനെയും സബാഹിന് വേങ്ങരയെയും നന്നായിട്ടറിയാം,
മുസ്ലീംലീഗിന് അതറിയില്ലങ്കിൽ പന്ത്കളി ജീവിതത്തോടൊപ്പം കൊണ്ട് നടക്കുന്ന കുമാരേട്ടനോട് ചോദിച്ചാൽ മൂപ്പര് പറഞ്ഞ്തരും സബാഹാരാണന്നും സബാഹിൻ്റെ ജനകീയത എത്രത്തോളമുണ്ടെന്നും,
അന്തസ്സായി രാഷ്ട്രിയം പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് പകരം അധിക്ഷേപങ്ങൾകൊണ്ടാണ് നിങ്ങൾ സബാഹിനെ നേരിടുന്നതെങ്കിൽ വേങ്ങര നിങ്ങൾക്കൊരു ഓർമ്മയാകും...!!
Sabah Kundupuzhakkal സബാഹിന് വിജയാശംസകൾ..❤
24 മണിക്കൂർ കഴിഞ്ഞു
തെറിവിളിയുമായി അയാൾ എത്തി
പതിവുപോലെ 🤣
ഇപ്പൊ ആരുടെ ക്രെഡിബിലിറ്റിയാണ് പോയത് നുണേശാ...⁉️
രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർട്ടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്. ബിജെപിയെ എതിർക്കുന്നു എന്ന മുദ്രാവാക്യമുയർത്തി ജനങ്ങളോട് വോട്ട് ചോദിക്കുന്ന കോൺഗ്രസ്, നിർണായക ഘട്ടങ്ങളിൽ ബിജെപിക്ക് വിജയവഴി തുറന്നുകൊടുക്കുന്ന രാഷ്ട്രീയമാണ് തുടർച്ചയായി സ്വീകരിക്കുന്നത്.
ഒഡീഷയിൽ ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥിയുടെ വിജയത്തിന് ക്രോസ് വോട്ടിംഗ് വഴിയൊരുങ്ങി. ബിജെപിയെ തടയുമെന്ന് പ്രഖ്യാപിക്കുന്ന പാർടി തന്നെയാണ് പിന്നാമ്പുറത്തിൽ ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയത്.
ബീഹാറിൽ കണ്ടത് ഇതിലും തുറന്ന രാഷ്ട്രീയകാപട്യമാണ്. മഹാസഖ്യത്തിന്റെ വിജയഗണിതം ഉറപ്പിക്കേണ്ട സമയത്ത് കോൺഗ്രസിലെ മൂന്ന് എംഎൽഎമാർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. അതോടെ ബിജെപി നയിക്കുന്ന എൻഡിഎക്ക് അനുകൂല സാഹചര്യം രൂപപ്പെട്ടു. ബിജെപിയുടെ രാജ്യസഭയിലെ അംഗബലം വർധിപ്പിക്കുന്നതിൽ കോൺഗ്രസിന്റെ “സഹായം” വീണ്ടും നിർണായകമായി.
ഇത് ഒറ്റപ്പെട്ട സംഭവം അല്ല. വിവിധ സംസ്ഥാനങ്ങളിൽ എംഎൽഎമാരുടെ രാജിയും ക്രോസ് വോട്ടിംഗും രാഷ്ട്രീയ കള്ളക്കളികളും വഴി ബിജെപിക്ക് അധിക രാജ്യസഭാ സീറ്റുകൾ ലഭിക്കാൻ സാഹചര്യം സൃഷ്ടിച്ചിട്ടുള്ളത് കോൺഗ്രസാണ്.
2024-ൽ കോൺഗ്രസ്സ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റിൽ ബിജെപി വിജയിച്ചത് നമ്മൾ കണ്ടതാണ്. ഇത്തവണ ഹിമാചൽ പ്രദേശിൽ ഒഴിവുവന്ന ഏക സീറ്റ് കോൺഗ്രസ്സിനു ജയിക്കാനായത് അവിടെ ബിജെപി സ്ഥാനാർത്ഥിയെ നിർത്താതെ സഹായിച്ചതുകൊണ്ടു മാത്രമാണ്.
മുദ്രാവാക്യങ്ങളിൽ ബിജെപി വിരുദ്ധത,
പ്രവർത്തിയിൽ ബിജെപിക്ക് കൈത്താങ്ങ്-
ഇതാണ് കോൺഗ്രസിന്റെ യഥാർത്ഥ രാഷ്ട്രീയം. ബിജെപിയ നിർലജ്ജം സഹായിക്കുന്ന കോൺഗ്രസ് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ നേതാവാണെന്ന് സ്വയം അവകാശപ്പെടുന്നത് ഇന്ത്യൻ ജനാധിപത്യത്തെ തന്നെ പരിഹസിക്കുന്നതാണ്.
ബിജെപിയുടെ ബി ടീം ആരാണ് എന്ന ചോദ്യമുയരുന്നത് ഈ സാഹചര്യത്തിലാണ്. കോൺഗ്രസല്ലെങ്കിൽ പിന്നെ ആരാണ് അത്?
16/03/2026
അടുത്ത വിസ്മയം....
മോദി സർക്കാരിനെതിരെ ഗ്രാമങ്ങളിൽ പോയി ജനങ്ങളെ സംഘടിപ്പിക്കുന്നു സഖാവ് വൃന്ത കാരാട്ട്.
ഇതാണ് കമ്മ്യൂണിസ്റ്റുകാർ. ജീവൻ പണയം വെച്ചും തങ്ങളുടെ രാഷ്ട്രീയ ദൗത്യം നിർവഹിക്കുന്നു.
Click here to claim your Sponsored Listing.
Location
Category
Website
Address
Muttil
Wayanad
673122
