DYFI Thomattuchal MC

DYFI Thomattuchal MC

Share

The official page of DYFI Thomattuchal megala committee

secretary: RADHUL
President: AMAL JOSE

02/07/2025

ചൂരൽമല ദുരന്ത ബാധിതർക്കായി വീടുകൾ നൽകുമെന്ന് ഏറ്റവും ആദ്യം പ്രഖ്യാപിച്ച സംഘടന ഡിവൈഎഫ്ഐയായിരുന്നു.

ഇത്രയധികം വീടുകൾ തകർന്നു എന്ന് വ്യക്തമാകുന്നതിന് മുൻപാണ് ഡിവൈഎഫ്ഐ 25 വീടുകൾ പ്രഖ്യാപിക്കുന്നത്.

ഡിവൈഎഫ്ഐ 25 ആണല്ലോ പ്രഖ്യാപിച്ചത് ' അതിനേക്കാൾ കൂട്ടി അടിച്ചേക്കാം' എന്ന മട്ടിൽ യൂത്ത് കോൺഗ്രസ് 30 വീടുകൾ പ്രഖ്യാപിച്ചു.

ആക്രി ശേഖരിച്ചും വിവിധ ചലഞ്ചുകൾ സംഘടിപ്പിച്ചും ഫണ്ട് സമാഹരിച്ച് ഡിവൈഎഫ്ഐ കൈമാറിയത് ഒരു വീടിന് 20 ലക്ഷം രൂപ വീതം 100 വീടുകൾക്കായി 20 കോടി രൂപ. ദുരന്തമുണ്ടായ ജില്ലയായ വയനാട്ടിൽ നിന്ന് മാത്രം സമാഹരിച്ചത് 62 ലക്ഷം രൂപ.

ഡിവൈഎഫ്ഐ പ്രഖ്യാപിച്ചതിനേക്കാൾ 5 വീട് കൂടുതൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് എത്ര വീട് നൽകി? ഒന്നും നൽകിയില്ലെന്ന് മാത്രമല്ല അതിൻ്റെ പേരിൽ പിരിച്ച പൈസയ്ക്ക് കണക്കുമില്ല എന്ന വിവരമാണ് പുറത്ത് വരുന്നത്. ചൂരൽമല ദുരന്തത്തിൻ്റെ പേരിൽ യൂത്ത് കോൺഗ്രസ് തട്ടിപ്പ് നടത്തിയിരിക്കുന്നു എന്നാണ് വ്യക്തമാവുന്നത്.

ദുരന്ത ബാധിതരുടെ പേരിൽ പോലും തട്ടിപ്പ് നടത്താൻ ഇക്കൂട്ടർക്കല്ലാതെ മറ്റാർക്ക് സാധിക്കും....

കെ റഫീഖ്

24/03/2025

DYFI

20/03/2025

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ...

20/03/2025

വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൻ്റെ ഭീതിദമായ ഓർമകൾക്ക് ഒരു വർഷം തികഞ്ഞിട്ടില്ല.
കേരളം ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ആഘാതം സൃഷ്ടിച്ച പ്രകൃതി ദുരന്തമായാണ് മുണ്ടക്കൈ - ചൂരൽ മല ഉരുൾപൊട്ടലിനെ കാലം അടയാളപെടുത്തിയത്.
ഒരു രാത്രി പുലരും മുമ്പ് ജീവൻ നഷ്ടപ്പെട്ടു പോയവരും ഉറ്റവരെ നഷ്ടപ്പെട്ടവരും ഇന്നും കേരള മനസാക്ഷിക്ക് മുന്നിൽ കണ്ണീരുണങ്ങാത്ത ചിത്രങ്ങളാണ്.
സ്വന്തമെന്ന് കരുതിയതെല്ലാം നഷ്ടപ്പെട്ടവർ ഇനിയെന്ത് ചെയ്യുമെന്ന് ഓർത്ത് പകച്ച് പോയ നിമിഷങ്ങൾ.
സംസ്ഥാന സർക്കാരും മറ്റ് സംവിധാനങ്ങളും
ആ മനുഷ്യരെ ചേർത്തുപിടിച്ചപ്പോൾ രക്ഷാപ്രവർത്തന ഘട്ടത്തിന്റെ ആദ്യ മിനുട്ട് മുതൽ ഡിവൈഎഫ്ഐ - യൂത്ത് ബ്രിഗേഡ് രംഗത്തുണ്ടായിരുന്നു.
ദുരന്തം ബാധിച്ച ജനതയുടെ പുനരധിവാസത്തിന്
ഡിവൈഎഫ്ഐ യാണ് ആദ്യമായി
25 വീട് നിർമ്മിച്ചു നല്കുമെന്ന് പ്രഖ്യാപിച്ചത്.
ഡിവൈഎഫ്ഐ പ്രവർത്തകരുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും
100 വീട് നിർമ്മിക്കുന്നതിലേക്ക്
ആ ദൗത്യത്തെ എത്തിച്ചുവെന്ന സന്തോഷം അറിയിക്കട്ടെ.
ആക്രി ശേഖരിച്ചും ചായക്കട നടത്തിയും
കൂലിപ്പണികൾ ചെയ്തും
പുസ്തകങ്ങൾ വിറ്റും വാഹനങ്ങൾ കഴുകിയും
മത്സ്യം പിടിച്ച് വില്പന നടത്തിയുമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ വീട് നിർമിക്കാനുള്ള പണം കണ്ടെത്തിയത്.
പുരസ്കാര , ഫെലോഷിപ്പ് , ശമ്പള തുകകൾ സംഭാവന ചെയ്തും വിവാഹ ചടങ്ങുകൾക്ക് മാറ്റിവച്ച തുക തന്നും,
ആഭരണങ്ങൾ ഊരി തന്നും,
ഭൂമി സംഭാവന ചെയ്തും
ആട്, പശു ഉൾപ്പെടുന്ന വളർത്ത് മൃഗങ്ങളെ തന്നും
സുമനസുകൾ
ഈ ഉദ്യമത്തിനൊപ്പം കൈകോർത്തു.

നാടിനുവേണ്ടി ഡിവൈഎഫ്ഐ ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ ഏറ്റവും ബൃഹത്തായ ഈ ഉദ്യമം പുതുചരിത്രം കുറിച്ചു.

നമ്മൾ വയനാട് പദ്ധതിയിൽ
100 വീടുകൾ നിർമ്മിച്ചു നൽകുന്നതിനുള്ള ധാരണാ പത്രവും സമാഹരിച്ച തുകയും കൈമാറുന്ന ചടങ്ങ്
മാർച്ച് 24ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽവൈകുന്നേരം
5 മണിക്ക് നടക്കും.
മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
യൂത്ത് ബ്രിഗേഡ് സംഗമവും നടക്കും.

പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നു.
ഉദ്യമം വിജയിപ്പിക്കാൻ കൂടെ നിന്ന എല്ലാവർക്കും നന്ദി.

12/03/2025

യുഗസംവാദം

26/12/2024

വിട..... 🌹

(നന്ദി.....
വായനയെ...
കാഴ്ചയെ....
എഴുത്തിനെ....
കൂടുതൽ ദൃഢമാക്കിയതിന്....❤️)

06/12/2024

അഭിമാനം 💪💪💪

07/10/2024

*സോഷ്യലിസമാണ് ഭാവി*
*സമരമാണ് മാർഗ്ഗം*
*DYFI അംഗമാവുക*


28/09/2024

Red salute comrade

11/09/2024

വിട.....

03/09/2024

മീനങ്ങാടി ബ്ലോക്ക്‌ കമ്മിറ്റിക്ക് കീഴിൽ ഏറ്റവും ആദ്യം പാഴ് വസ്തുക്കൾ ശേഖരിച്ച് വിൽപ്പന നടത്തിയും ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചുമാണ് 9 യൂണിറ്റുകൾ മാത്രം ഉൾക്കൊള്ളുന്ന തോമാട്ടുച്ചാൽ മേഖലയിൽ നിന്നും 123000/- രൂപ ശേഖരിച്ച് നൽകിയത്.
മാതൃകാപരം .. പ്രവർത്തനമേറ്റെടുത്ത സഖാക്കൾക്കും സഹകരിച്ച മുഴുവനാളുകൾക്കും സ്നേഹാഭിവാദ്യങ്ങൾ.

26/08/2024

ചൂരൽമലക്കൊരു കൈത്താങ്ങ്..

Want your business to be the top-listed Government Service in Wayanad?

Click here to claim your Sponsored Listing.

Location

Telephone

Address


Wayanad
673581