Office of Assistant Executive Engineer -Agri, Wayanad

Office of Assistant Executive Engineer -Agri, Wayanad

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Office of Assistant Executive Engineer -Agri, Wayanad, Government Organization, O/o Assistant Executive Engineer ( Agri) Wayanad, Wayanad.

Photos from Office of Assistant Executive Engineer -Agri, Wayanad's post 24/02/2024
24/02/2024
Digital Platform for Farm Mechanization and Technology | Govt of India 31/07/2023

*കാർഷിക യന്ത്രോപകരണങ്ങൾക്കുള്ള വ്യക്തിഗത ഗുണഭോക്താക്കളുടെ ഓൺലൈൻ അപേക്ഷ 01.08.2023 മുതൽ*

കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടുപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതി - SMAM) ഈ പദ്ധതിയിൻ കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിള സംസ്കരണ, മൂല്യ വർദ്ധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നൽകിവരുന്നു .ഇതനുസരിച്ച് വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40% മുതൽ 60% വരെയും കർഷകരുടെ കൂട്ടായ്മകൾ, FPO കൾ ,വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ (കസ്റ്റം ഹയറിങ് സെന്ററുകൾ ) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40% സാമ്പത്തിക സഹായവും യന്ത്രവൽക്കരണതോത്കുറവായ പ്രദേശങ്ങളിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് കർഷക ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 % എന്ന നിരക്കിൽ 8 ലക്ഷം രൂപയും സാമ്പത്തിക സഹായം അനുവദിക്കുന്നു.
ഈ പദ്ധതി പൂർണ്ണമായും ഓൺലൈനായാണ് നടപ്പിലാക്കുന്നതെന്നതിനാൽ കർഷകർക്ക് സർക്കാർ ഓഫീസുകളിൽ പോകേണ്ടതില്ല .ഈ പദ്ധതിയിൽ അംഗമാകുന്നതിന് http://agrimachinery.nic.in/index എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് .
2023-2024 സാമ്പത്തിക വർഷത്തിലെ വ്യക്തിഗത ഗുണഭോക്താക്കളുടെ അപേക്ഷകൾ ഓൺലൈൻ ആയി ഈ പോർട്ടലിൽ 01.08.2023 മുതൽ നൽകാവുന്നതാണ് .കാർഷിക യന്ത്രവൽക്കരണ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങൾക്കും വയനാട് കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടാവുന്നതാണ്.
ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9383471924

Digital Platform for Farm Mechanization and Technology | Govt of India Department Of Agricultur and Farmers Welfare, Ministry Of Agriculture & Farmers Welfare

Want your business to be the top-listed Government Service in Wayanad?

Click here to claim your Sponsored Listing.

Location

Website

Address


O/o Assistant Executive Engineer ( Agri) Wayanad
Wayanad
673124