23/03/2026
DYFI Wayanad
DYFI വയനാട് ജില്ലാ കമ്മിറ്റി
23/03/2026
07/03/2026
സിവിൽ സർവീസ് പരീക്ഷയിൽ 202-മത് റാങ്ക് കരസ്ഥമാക്കിയ വയനാടിൻ്റെ അഭിമാനമായി മാറിയ കൽപ്പറ്റ മുണ്ടേരി സ്വദേശി ഹൃദ്യ എസ് ബിജുവിനെ വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു. ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ്, പ്രസിഡണ്ട് കെ. ആർ. ജിതിൻ ട്രഷറർ ഷിജി ഷിബു, അർജുൻ ഗോപാൽ എന്നിവർ പങ്കെടുത്തു.
04/03/2026
മുണ്ടക്കൈയിലും ചൂരൽ മലയിലും ആശയറ്റുപോയ ജീവിതങ്ങളെ ചൂണ്ടിക്കാട്ടി പണപ്പിരിവ് നടത്തിയിട്ട് അതിൻ്റെ കണക്ക് ചോദിച്ചാൽ കൈമലർത്തിക്കാണിക്കുന്ന ഒരു കൂട്ടരുണ്ട് ഇവിടെ. ജനങ്ങൾ താടിക്കിട്ട് തട്ടുമെന്നായപ്പോൾ ഏതോ ഒരു കാട്ടിൽ കല്ലിട്ട് തടി കഴിച്ചിലാക്കാൻ നോക്കുന്ന കോൺഗ്രസുകാർ. അവർക്കിപ്പോൾ ചില കണക്കുകളൊക്കെ കാണണമത്രെ!
മലയാളികളുട നന്മ മൊത്തം പെയ്തിറങ്ങിയ വയനാട് ടൗൺഷിപ്പിൽ
100 വീടുകളുടെ സ്പോൺസർഷിപ്പ് തുകയായി DYFI കൈമാറിയ 20 കോടി രൂപയുടെ കണക്കിലാണ് കോൺഗ്രസ് ലീഗ് സൈബർ കൂട്ടങ്ങൾക്ക് വല്ലാത്ത സംശയം.
വയനാടിനായി പിരിച്ച പണം കനഗോലുവിന് കൊടുത്ത ടീമാണെങ്കിലും അവരുടെ സംശയങ്ങളൊക്കെ തീർത്തേക്കാം.
🛑1.CMDRFലേക്ക് നൽകിയ തുകയ്ക്ക് എന്തിന് PIU റസീറ്റ് എന്നാണ് ആദ്യചോദ്യം
വയനാട് പുനർനിർമ്മാണത്തിനായി പലതരത്തിലുള്ള സഹായങ്ങൾ സർക്കാർ പ്രതീക്ഷിച്ചിരുന്നു. ഏതൊരാൾക്കും ആ ഉദ്യമത്തിൽ പങ്കുചേരാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമായാണ് CMDRFലേക്കുള്ള സംഭാവനകൾ മാറുന്നത്. ആദ്യഘട്ടത്തിൽ CMDRF മുഖേന മാത്രമാണ് സഹായം സ്വീകരിച്ചിട്ടുള്ളതും. പുനരധിവാസം സംബന്ധിച്ച് ടൗൺഷിപ്പ് എന്ന ആശയം രൂപപ്പെട്ടതോടെ സ്പോൺസർഷിപ്പ് എന്ന ആശയവും പുതിയതായി ഉയർന്നുവന്നു. ഈ സാധ്യതകളെല്ലാം വിശദമായി പ്രതിപാദിച്ചാണ് 2025 ജനുവരി 15ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
100 വീടുകൾ നിർമിക്കുന്നതിന് ആവശ്യമായ 20 കോടി രൂപ നൽകാൻ തയ്യാറായ DYFI ആ ഉത്തരവ് പ്രകാരം സ്പോൺസർ ആയി മാറി. ഒരു സ്പോൺസർ എങ്ങനെയാണ് ഈ പദ്ധതിയിൽ പണം മുടക്കേണ്ടത്. അത് വളരെ വ്യക്തമായി ഉത്തരവിൽ പറയുന്നുണ്ട്. സർക്കാർ ഉത്തരവിൽ പരാമർശിക്കുന്ന രീതിയിൽ ടൗൺഷിപ്പ് പദ്ധതിയുടെ സ്പെഷ്യൽ ഓഫിസറും നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയും DYFIഉം ചേർന്ന് ത്രികക്ഷി കരാറിൽ ഏർപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതിൽ DYFI പങ്കാളികളായത്. ടൗൺഷിപ്പ് നിർമ്മാണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം ആരംഭിച്ച ജില്ലാ കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് DYFI 20 കോടി കൈമാറിയത്. ഈ തുകയും അതിലെ ചെലവുകളും ഓഡിറ്റ് ചെയ്യാനുള്ള സംവിധാനവും ഈ ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. ആ കാര്യത്തിലും ഒരു സംശയം വേണ്ട.
🛑*2ചെക്ക് നൽകിയെങ്കിൽ അത് മാറിയോ എന്നാണ് അടുത്ത സംശയം*
ജില്ലാ കളക്ടറുടെ പേരിലുള്ള ടൗൺഷിപ്പ് പ്രോജക്ടിൻ്റെ അക്കൗണ്ടിൽ പണം ലഭിച്ചതിൻ്റെ രേഖകൾ കണ്ടാൽ ആ സംശയം തീരുമല്ലോ. അത് കണ്ടോളൂ.
അടുത്ത സംശയം നൽകിയ തുകയാണോ നൽകാനുള്ള തുകയാണോ എന്നാണ്.
അക്കൗണ്ടിലേക്ക് പണം കൈമാറിയ രേഖകൾ കണ്ട് തൃപ്തിയായ സ്ഥിതിക്ക് ഇതിൽ കൂടുതൽ മറുപടി വേണ്ടല്ലോ.
🛑3.കൃത്യം 20 കോടി എങ്ങനെ എന്നാണ് അടുത്ത ചോദ്യം.
20 ലക്ഷം രൂപ
ഒരു വീടിന്റെ സ്പോൺസർഷിപ്പ് തുകയായി സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രൊജക്ടിൽ 100 വീടുകൾ നൽകുന്ന ഒരു സ്പോൺസർ 20 കോടി റൗണ്ടാക്കിത്തന്നെയല്ലേ നൽകേണ്ടത്.
20 കോടി എന്നത് ടൗൺഷിപ്പിലെ 100 വീടുകളുടെ സ്പോൺസർഷിപ്പ് തുക മാത്രമാണ്.
DYFI കണക്ക് കനഗോലു ടീമിനെ ബോധിപ്പിക്കാനല്ല,
നിങ്ങൾ പെരും സതീശൻ (നുണ) വിതറി തെറ്റിധരിപ്പിക്കാൻ ലക്ഷ്യമിടുന്ന സാധാരണക്കാർക്ക് വേണ്ടി മാത്രമാണ്....
അല്ലെങ്കിലും നിങ്ങൾ കനഗോലു ടീമിനിത് ബോധ്യമാകുമെന്ന തോന്നലൊന്നും ഞങ്ങൾക്കില്ല..
നിങ്ങളിപ്പോഴും സർക്കാർ ഭൂമി തരാത്തതിനാൽ കോൺഗ്രസ് വീട് നിർമ്മാണം വൈകി എന്ന സിദ്ധാന്തക്കാരല്ലേ...?
DYFI കണക്ക്
പൊതു സമക്ഷത്തിലാണ് ഞങ്ങൾ ഓഡിറ്റ് ചെയ്യുന്നത്.
ഇനി പറ കോൺഗ്രസിന്റെ ആപ്പ് എവിടെ.....?
പിരിച്ച തുകയെത്ര....?
നിങ്ങൾ തറക്കല്ലിട്ട ( പണിയുമോ എന്ന് കാത്തിരുന്ന് കാണാം )
വീടുകളുടെ ഗുണഭോക്താക്കൾ ആരെല്ലാം....?
യൂത്ത് കോൺഗ്രസ് പിരിച്ച തുകയെത്ര.....?
നാട്ടുകാരെ ഓഡിറ്റ് ചെയ്യാനിറങ്ങിയ നിങ്ങൾ
നിങ്ങളെ കുറിച്ച് പറയാൻ അൽപ്പ സമയം നീക്കി വെക്കൂ..
24/02/2026
🥰
19/02/2026
"വാഗ്ദാനങ്ങൾ വാക്കുകളിലൂടെ നൽകിപ്പോകാനുള്ളതല്ല, അവ നടപ്പാക്കാനുള്ളതാണ്" എന്ന് തെളിയിച്ച പത്തു വർഷത്തെ വികസന ചരിത്രത്തിന് അടിവരയിടുകയാണ് കൽപ്പറ്റ ടൗൺഷിപ്പ്. മാർച്ച് ഒന്നിന് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച ആദ്യഘട്ട വീടുകൾ കൈമാറുമ്പോൾ, അത് കേരളത്തിന്റെ ഭരണമികവിന്റെയും ജനങ്ങളോടുള്ള പ്രതിബദ്ധതയുടെയും ഉത്തമ ഉദാഹരണമായി മാറുന്നു.
നമ്മളെ എഴുതിത്തള്ളിയവർക്കും അർഹമായ സഹായങ്ങൾ നിഷേധിച്ചവർക്കും മുന്നിൽ ഈ നാട് തലയുയർത്തി നിൽക്കുകയാണ്. വെറുമൊരു കെട്ടിട സമുച്ചയമല്ല, മറിച്ച് പ്രതിസന്ധികളിൽ തളരാത്ത മലയാളി മനസ്സിന്റെ കരുത്താണ് കല്പറ്റയിൽ ഉയർന്നിരിക്കുന്നത്. 175 കുടുംബങ്ങൾ അന്ന് പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കും.
18/02/2026
സംസ്ഥാന യുവജന കമ്മീഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട DYFI മാനന്തവാടി ബ്ലോക്ക് കമ്മിറ്റി അംഗം മൃദൂലയ്ക്ക് അഭിനന്ദനങ്ങൾ.
16/02/2026
പുതിയ നേതൃത്വം
15/02/2026
മാനന്തവാടി ചൂട്ടക്കടവ് വച്ച് നടക്കുന്ന DYFI മാനന്തവാടി ബ്ലോക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സ: ശ്യംപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
09/02/2026
DYFI എമിലി യൂണിറ്റ് സംഘടിപ്പിച്ച കൾച്ചറൽ ഫെസ്റ്റ് ജില്ലാ പ്രസിഡണ്ട് ജിതിൻ കെ ആർ ഉദ്ഘാടനം ചെയ്യുന്നു.
Click here to claim your Sponsored Listing.
Location
Contact the business
Telephone
Website
Address
Kalpetta
Wayanad
673591
