Global Kmcc Muttil Panchayath

Global Kmcc Muttil Panchayath

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Global Kmcc Muttil Panchayath, Political organisation, Muttil, Wayanad.

Photos from Global Kmcc Muttil Panchayath's post 27/01/2024

*സ്നേഹസംഗമം 2024*

*മുട്ടിൽ സ്പർശം പെയിൻ & പാലിയേറ്റീവിനുള്ള ഫണ്ട് സമർപ്പണം, വയനാട് ജില്ലാ ഗോബൽ കെഎംസിസി ആസ്റ്റർ മിംസ് പ്രിവിലേജ് കാർഡ് വിതരണം, മുട്ടിൽ പഞ്ചായത്തിൽ ഗ്ലോബൽ കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി 2024-25 ഉദ്ഘാടനം, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികൾക്കുള്ള സ്വീകരണം*
എന്നിവ വളരെ മികച്ച രീതിയിൽ വിജയകരമായി സംഘടിപ്പിച്ച
*മുട്ടിൽ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ഭാരവാഹികൾക്കും സഹ പ്രവർത്തകർക്കും* അഭിവാദ്യങ്ങൾ നേരുന്നു.

.

09/06/2023
04/08/2022

കേരള നിയമ സഭയിലെ ഒരു എം.എൽ.എ.യ്ക്ക് ലഭിക്കുന്ന നിലവിലുള്ള സൗകര്യങ്ങൾ ഒന്ന് പരിശോധിക്കാം...!

സ്ഥിരം മാസ അലവൻസ് :
2,000 രൂപ
മണ്ഡലം അലവൻസ് :
25,000 രൂപ
ടെലഫോൺ അലവൻസ് : 11,000 രൂപ
ഇൻഫർമേഷൻ അലവൻസ്:4,000 രൂപ
മറ്റ് സ്വകാര്യ ചിലവ് : 8,000 രൂപ

ആകെ മാസം :50000 രൂപ.

യാത്ര ചെയ്താലും ഇല്ലെങ്കിലും യാത്രാ ബത്ത : 20,000 രൂപ
ഇതിന് പുറമെ ഒരു കി.മീറ്റർ യാത്രയ്ക്ക് 10 രൂപ.

ട്രെയിനിൽ ഫസ്റ്റ് ക്ലാസ്സ് എ.സി. യിൽ സൗജന്യ യാത്രയും ഒരു കിമീറ്ററിന് ഒരു രൂപ തോതിൽ ചിലവിലേക്കും ലഭിക്കും.

ഇന്ധനം വാങ്ങിക്കാൻ ഒരു വർഷം 3 ലക്ഷം രൂപ.

ദിവസ ക്ഷാമബത്ത സംസ്ഥാനത്തിന് അകത്താണെങ്കിൽ ദിവസം :1000 രൂപ.
പുറത്താണെങ്കിൽ ദിവസം 1200 രൂപ

ഒരു വർഷം വിമാനയാത്രയ്ക്ക് 50000 രൂപ.

മറ്റ് ചിലവിനത്തിൽ :
മെട്രോപൊളിറ്റൻ സിറ്റിയിൽ ദിവസം 2000 രൂപ.
മറ്റ് സ്ഥലങ്ങളിൽ 1500 രൂപ.

കുടുംബ സമേതം സൗജന്യ ചികിത്സ

വാഹനവായ്പ : 10 ലക്ഷം (പലിശ ഇല്ല )

ഭവന വായ്പ : 20,00,000 ലക്ഷം

പുസ്തകങ്ങൾ വാങ്ങാൻ ഒരു വർഷം 15,000/- രൂപ.

ഇത്രയുമാണ് ഒരു എം.എൽ.എ.യുടെ വരുമാനം.
നമ്മുടെ നിയമസഭയിലേക്ക് തന്നെ ഒന്ന് എത്തി നോക്കുക.

നമ്മുടെ 140 ജനപ്രതിനിധികളിൽ മൂന്ന് പേർ മാത്രമാണ് ബിസിനസ്സുകാർ. രണ്ട് പേർ അഭിനേതാക്കളും,
മൂന്ന് പേർ കൃഷിക്കാരുമാണ്. ഇവരൊഴികെ ബാക്കി എല്ലാവരും തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ നൽകിയ സത്യവാങ്മൂലത്തിലെ തൊഴിൽ എന്ന കോളത്തിൽ പൂരിപ്പിച്ചത് രാഷ്ട്രീയ പ്രവർത്തനം, പൊതുപ്രവർത്തനം, സാമൂഹ്യ പ്രവർത്തനം എന്നീ മൂന്ന് വാക്കുകൾ (തൊഴിലുകൾ) ആണ്...!

രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും, സാമൂഹ്യ പ്രവർത്തനവും എപ്പോഴാണ് തൊഴിൽ ആയത്... ?

അതവിടെ നിൽക്കട്ടെ.

2011 ലെ നിയമസഭയിലെ എം.എൽ.എ. മാരുടെ ശരാശരി ആസ്തി 1.42 കോടിയായിരുന്നു.
5 വർഷം എം.എൽ.എ. ആയവർ 2016 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇവരുടെ ആസ്തി നേരെ ഇരട്ടിച്ച് 2.82 കോടിയായി.
മുകളിൽ കൊടുത്ത വരുമാനം കൊണ്ട് ഒരു എം.എൽ.എ.യ്ക്ക് എങ്ങനെയാണ് കോടികളുടെ ആസ്തികൾ സൃഷ്ടിക്കാൻ കഴിയുന്നത്...?

ഇത്തരത്തിലാണ് എം.എൽ.എ. മാരുടെ ആസ്തിയിൽ ഉണ്ടാവുന്ന വർദ്ധനവ്. പക്ഷേ ജനപ്രതിനിധികളുടെ ആസ്തികൾ വർദ്ധിക്കുമ്പോൾ മറുവശത്ത് കഴിഞ്ഞ 7 വർഷം കൊണ്ട് സംസ്ഥാനത്തെ ദരിദ്രരുടെ എണ്ണം 20 ലക്ഷത്തിൽ നിന്ന് 35 ലക്ഷത്തിലേക്കാണ് ഉയർന്നത്.

നാം ചിന്തിക്കേണ്ടത് രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യ പ്രവർത്തനവും
പൊതുപ്രവർത്തനവും തൊഴിലായി പ്രഖ്യാപിച്ചത് എന്നു മുതലാണ്..?

അന്നുമുതൽ നമ്മുടെ നാടും നശിച്ച് തുടങ്ങി....!
വിശക്കുന്നവരുടെ വേദന വിശപ്പ് എന്താണെന്ന് അറിയുന്നവർ തന്നെ നിയമനിർമാണസഭയിൽ എത്തിക്കട്ടെ. രാഷ്ട്രീയം തൊഴിലാക്കി ലാഭമുണ്ടാക്കുന്നവരെ തിരിച്ചറിയുകയെന്നത് രാഷ്ട്രീയത്തിൻ്റെ സംശുദ്ധിക്ക് അനിവാര്യമായ കാലമാണിത്.
മാറ്റം അനിവാര്യവും...!!

20/06/2022

*മഴക്കാല മുന്നൊരുക്കം വിവിധ വാർഡുകളിൽ ടാർപോളിൻ ഷീറ്റ് കൈമാറി*

മുട്ടിൽ : മുട്ടിൽ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പളാട്, മാണ്ടാട് ,ചിലഞ്ഞിച്ചാൽ ശാഖകളിൽ നിന്ന് ലഭിച്ച സഹായ അഭ്യാർത്ഥനയുടെ അടിസ്ഥാനത്തിൽ മുന്ന് വീടുകളുടെ സുരക്ഷയ്ക്ക് ആവശ്യമായ ടാർപായ മുട്ടിൽ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി കമ്മിറ്റി ശാഖ കമ്മിറ്റികൾക്ക് കൈമാറി

ചടങ്ങിൽ മുട്ടിൽ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി പ്രസിഡണ്ട് അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി നിസാർ വാഴയിൽ സെക്രട്ടറി സിദ്ദീഖ് മുട്ടിൽ, റിലീഫ് കമ്മിറ്റി കൺവീനർ അഷ്റഫ് കല്ലടാസ് ,അക്‌ബർ ചിലഞ്ഞിച്ചാൽ, ഹാരിസ് കുമ്പളാട് തുടങ്ങിയവർ സംബന്ധിച്ചു.

05/06/2022

ഒരു പക്ഷേ ഇന്നലെ സൂര്യന് പടിഞ്ഞാറൻ ചക്രവാളത്തിൽ ചുമന്ന ശോഭയിൽ ആഴ്ന്നിറങ്ങാൻ മടിയായിരിക്കാം. കാരണം ഇങ്ങി വയനാടൻ മലമടക്കുകളിൽ മണൽ തരികൾ പോലും ആനന്ദ നൃത്തമാടുന്ന അസുലഭ നിമിഷങ്ങൾ നഷ്ടമാവാതിരിക്കാൻ . ടിപ്പു വാണ നാട്ടിൽ, പഴശ്ശി പട നയിച്ച നാട്ടിൽ , നമ്മുടെ മാമല നാട്ടിൽ ആയിരങ്ങൾ സംഘമിച്ച സായംസന്ധ്യയിൽ കടൽ കടന്ന കരുണ വറ്റാത്ത കാരണവർ മുതൽ കുരുന്നുകൾ വരെ കൈകോർത്തു നിന്നപ്പോൾ , കരഘോഷം കൊണ്ട് കൽപ്പറ്റയെ പ്രഗംഭനം കൊളളിക്കുമ്പോഴും, ആനന്ദാശ്രുവാൽ മിഴി നനച്ച വരും കുറച്ചല്ല. ഹൗ !. എന്തൊരു ആനന്ദദായകം ഈ നിമിശം.
KMCC
ഇത് കേവലം ഇംഗ്ലീഷിലെ നാലക്ഷരമല്ല. മലയാളിക്ക് അഭിമാനകരമായ അസ്തിത്വം പതിച്ചു നൽകിയ ഹരിത രാഷ്ട്രീയത്തിന്ന് കാരുണ്യത്തിന്റെ രാഷ്ട്രീയം കൊണ്ട് പുതിയ ചരിതം രചിച്ച ഒരു വലിയ പ്രസ്ഥാനമാണത്.
അവിടെ ഒരു പാട് ഇടങ്ങളുണ്ട്. നെഞ്ചിടിപ്പിന്റെ താളം കുറക്കാൻ, കരയുന്നവന്റെ കണ്ണിരൊപ്പാൻ , വിശക്കുന്നവന്റെ വിശപ്പകറ്റാൻ ........ അങ്ങനെ എഴുതിയാൽ തീരാത്തത്ര ഇടങ്ങൾ ...
ഇന്നലെ കണ്ടതും, കണ്ടവർ പറഞ്ഞതും , പറഞ്ഞവർ പങ്കുവെച്ചതും ഒന്ന് മാത്രമായിരുന്നു അത് വയനാടിന്റെ ലീഗ് രാഷ്ട്രിയ ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി.
അതെ കൂട്ടരെ .....
ഇത് ചരിത്രം -
രചിച്ചവർ നാം -
കാരണം നമ്മുടെ സംഘശക്തി .
എതിരാളികൾ അമ്പരന്നുപോയ ദിവസം.
നമുക്ക് കൂട്ട് കൂടാം - ശക്തരാവാം. കടല് പോലെ കരുണയുള്ളവരാകാം.
ഇന്നലെ കണ്ട കാഴ്ച നേതൃത്വം സുശക്തം കൂടെ അണികളിൽ സംഘബോധം. കൂടെ നിൽക്കാൻ മാതൃസംഘടന.
എല്ലാം സമം ചേർന്നപ്പോൾ ജൂൺ 4 ഗ്ലോബൽ Kmcc യുടെതായി . നമ്മുടേതും.
കൂടെ നിന്നവർക്ക് , സഹായിച്ചവർക്ക്, ഉപദേശം തന്നവർക്ക് , പ്രാർത്ഥിച്ചവർക്ക്, ന്നേതാക്കൾക്ക് ഇതിനെ നയിച്ചവർക്ക് എല്ലാറ്റിലുമപരി ഈ പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്തവർക്ക് ഒരായിരം നന്ദി. നാഥൻ തുണക്കട്ടെ .
*മുട്ടിൽ പഞ്ചായത്ത് ഗ്ലോബൽ KMCC*

Photos from Global Kmcc Muttil Panchayath's post 02/04/2022

*മുട്ടിൽ പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി റമദാൻ ഹദിയ വിതരണ ഉദ്ഘാടനവും സംഗമവും* *സംഘടിപ്പിച്ചു*
01/04/2022
മുട്ടിൽ : മുട്ടിൽ പഞ്ചായത്ത്‌ ഗ്ലോബൽ കെ എം സി സി കമ്മിറ്റി തേങ്ങുന്ന മനസ്സുകൾക്ക് കനിവിന്റെ ചിറകൊരുക്കുക എന്ന സന്ദേശത്തിൽ വർഷം തോറും സംഘടിപ്പിച്ചു വരുന്ന റമദാൻ ഹദിയ വിതരണോത്ഘാടനം പരിയാരം മുസ്ലിം ലീഗ് ഓഫീസിൽ മുട്ടിൽ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് മുഹമ്മദ് വടകര നിർവ്വഹിച്ചു. പരിയാരം മഹല്ല് ഖത്തീബിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ കൽപ്പറ്റ മണ്ഡലം ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് പനന്തറ മുഖ്യപ്രഭാഷണം നടത്തി.

മുട്ടിൽ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് അബ്ദുൽ കാദർ മടക്കിമല അധ്യക്ഷം വഹിച്ചു. മുസ്ലിം ലീഗ് നേതാക്കളായ
C.നൂറുദ്ദീൻ എം അന്ത്രു, KMആലി ഷക്കീർ O.K, MK.യാക്കൂബ്,ആയിഷാബി,
അഷ്‌റഫ് മണ്ണാരത്,
മുഹമ്മദ് മലപ്പുറം,
ജമാലുദ്ദീൻ തെനേരി,
അഷ്റഫ് കാഞ്ഞിരകാട്ടിൽ,
ചേക്കു ഉള്ളി വീട്ടിൽ,
റഷീദ് കൊളവയൽ,
C മുസ്തഫ, തുടങ്ങിയവർ ആശംസകൾ നേർന്നു

മുട്ടിൽ പഞ്ചായത്ത്‌ ഗ്ലോബൽ കെ എം സി സി കൂട്ടായ്മയും പ്രമുഖ വ്യക്തിത്വങ്ങളും സഹകരിച്ചു ഒരുക്കിയ റമദാൻ ഹദിയ ഗ്ലോബൽ കെ എം സി സി അംഗങ്ങളിലെ കുടുംബങ്ങൾക്കും ഒപ്പം മുട്ടിൽ പഞ്ചായത്തിലെ നിർദ്ദനരായ മുന്നൂറ്റി അൻപതോളം കുടുംബങ്ങൾക്കാണ് വിതരണം ചെയ്യുന്നതെന്ന് സംഘാടകർ അറിയിച്ചു.

പുതുതായി രൂപീകരിച്ച ശാഖ കമ്മിറ്റകൾ മുഖേന വിതരണം ചെയ്യുന്ന റമദാൻ ഹദിയ റമദാൻ ഒന്നിന് മുൻപ് തന്നെ നിശ്ചയിക്കപ്പെട്ട വീടുകളിൽ എത്തിക്കുന്നതായിരിക്കുമെന്ന് റിലീഫ് കമ്മറ്റി ചെയർമാൻ മജീദ് മണിയോടൻ , കൺവീനർ അഷ്റഫ് കല്ലടാസ് എന്നിവർ അറിയിച്ചു.

സംഗമത്തിൽ മുട്ടിൽ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി നിസാർ വാഴയിൽ സ്വാഗതവും അഷ്‌റഫ് മണ്ണാരത് നന്ദിയും പറഞ്ഞു.

03/11/2021

*പ്രിയമുള്ള സഹപ്രവർത്തകരെ,*
*5/11/2021 ന് ലീഗ് ഹൌസിൽ വെച്ച്* *നടക്കുന്ന ID കാർഡ് വിതരണ ചടങ്ങിൽ* *നാട്ടിലുള്ള പ്രവർത്തകർ നിർബന്ധമായും* *പങ്കെടുക്കുകയും, നാട്ടിൽ ഇല്ലാത്തവർ നിങ്ങളുടെ ഒരു പ്രതിനിധിയെ അയക്കുക

Photos from Global Kmcc Muttil Panchayath's post 18/06/2021

*കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കുക എന്നാവശ്യപ്പെട്ട് മുട്ടിൽ മുസ്ലിം ലീഗ് കമ്മിറ്റിയും ,മുട്ടിൽ പഞ്ചായത്ത് ഗ്ലോബൽ KMCC കമ്മിറ്റിയുo സംയുക്തമായി പ്രതിഷേധം നടത്തി. മുസ്ലിം ലീഗ് യൂത്ത് ലീഗ് പ്രസിഡണ്ട് സകീർ സാഗതം പറഞ്ഞു . മുട്ടിൽ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി സെക്രട്ടറി നിസാർ തങ്ങൾ അധ്യക്ഷത വഹിച്ചു ,പ്രവാസി ലീഗ് വയനാട് ജില്ലാ സെക്രട്ടറി MB ഫൈസൽ ഉൽഘടനം ചെയ്യ്തു .മുട്ടിൽ പഞ്ചായത്ത് ഗ്ലോബൽ ഭാരവാഹി റസാഖ് സാഹിബ് ,മൊയ്‌ദീൻ സാഹിബ് ,അഷ്‌റഫ് സാഹിബ് ,ഷാജി സാഹിബ് തുടങ്ങിയവർ പങ്കെടുത്തു GKMCC ട്രഷറർ നിസാർ വാഴയിൽ നന്ദി പറഞ്ഞു* .

30/11/2020

കനിവിന്റെചിറകൊരിക്കാം ഒരുമയിൽ അണിനിരക്കാം '''
മെമ്പർഷിപ്പ് ക്യബയിൽ സജിവമായി
========================
മടക്കിമല.കനിവിന്റെ ചിറകൊരു ക്കാം ഒരുമയിൽ അണിനിരക്കാം
എന്ന പ്രമേഹവുമായി വയനാട് ജില്ല ഗ്ലോബൽ.കെ.എം.സി.സി.നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനം മുട്ടിൽ പഞ്ചായത്തിൽ സജീവമായി മടക്കിമല യു.ഡി.എഫ്.ഓഫീസിൽ
അബ്ദുൾ ഖാദർ മടക്കിമല യുടെ അധ്യക്ഷതയിൽചേർന്ന മെമ്പർഷിപ്പ് വിതരണ ഉദ്ഘാടന യോഗം മുട്ടിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വടകര മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കോവിഡ കാരണം വിദേശ രാജ്യങ്ങളിൽ നിന്നും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുംതൊഴിലുകൾ നഷ്ടപ്പെട്ട് തിരിച്ചു നാട്ടിലെത്തിയ മുഴുവൻ പ്രവാസികൾക്കും സർക്കാർ സ്വയംതൊഴിൽ കണ്ടെത്തുന്നതിനു വേണ്ടി അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും.തിരിച്ചുവന്ന പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ചസാമ്പത്തിക സഹായങ്ങൾ ലഭിക്കാത്ത പ്രവാസികൾ ക്ക്‌ എത്രയും വേഗത്തിൽ സഹായങ്ങൾവിതരണം ചെയ്യണമെന്നുംയോഗം ആവശ്യപ്പെട്ടു. ആദ്യ മെമ്പർഷിപ്പ് മുട്ടിൽ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് അഷ്റഫ് അല്ലടാസ്. സമീർതച്ചറമ്പന് നൽകി. യോഗത്തിൽ അഡ്വക്കറ്റ് എം സി എം മുഹമ്മദ് ജമാൽ.അഷ്റഫ് കല്ലടാസ്. അഷ്റഫ് കാഞ്ഞിര കാട്ടിൽ.റസാക്ക് തയ്യിൽ. ഷമീർ തച്ചറബൻ.ബഷിർ കണ്ണൻപറ്റ. സിറാജ്. പോത്തൻ കോടൻ.അഷ്റഫ് ചിറക്കൽ.ചേർക്കു ഉള്ളി വീട്ടിൽ. സിറാജ്കണ്ണൻ പറ്റ.മുഹമ്മദ്‌ പുളി പറബ്ബൻ തുടങ്ങിയവർ പ്രസംഗിച്ചു

Photos from Global Kmcc Muttil Panchayath's post 18/11/2020
Want your business to be the top-listed Government Service in Wayanad?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Muttil
Wayanad