Kenichira
our home town
18/07/2020
*◆◇◆◇◆ FCK INFORMATION CELL*
*📢👉◆ 18/07/2020 ◆*
*🛑 അറിയിപ്പ് 🛑*
*✿👇❁════❁FCK❁════❁👇✿*
*ജില്ലയില്‍ 26 പേര്‍ക്ക് കോവിഡ് 19*
*നാല് പേര്‍ക്ക് രോഗമുക്തി*
വയനാട് ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. നാല് പേര്‍ രോഗമുക്തരായി. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. തൊണ്ടര്‍നാട് സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള 10 പേര്‍ക്കും ഒരു പീച്ചങ്കോട് സ്വദേശിക്കുമാണ് സമ്പര്‍ക്കം വഴി കോവിഡ് പകര്‍ന്നത്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 268 ആയി. ഇതുവരെ രോഗമുക്തര്‍ 109. ഒരു മരണം. നിലവില്‍ രോഗം സ്ഥിരീകരിച്ച് 158 പേര്‍ ചികില്‍സയിലുണ്ട്. ഇതില്‍ 153 പേര്‍ ജില്ലയിലും കോഴിക്കോട് രണ്ടുപേരും തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികിത്സയില്‍ കഴിയുന്നത്.
*ഇന്ന് പോസിറ്റീവായവര്‍*
ജൂലൈ ആറിന് ഒമാനില്‍ നിന്നു വന്ന് 15 മുതല്‍ ചികിത്സയിലായിരുന്ന മാനന്തവാടി സ്വദേശി (49), ജൂലൈ 15 ന് ആന്ധ്രപ്രദേശില്‍ നിന്നു വന്ന മുട്ടില്‍ സ്വദേശി (35), സൗദിയില്‍ നിന്നു വന്ന മേപ്പാടി സ്വദേശി (57), ജൂണ്‍ 26 ന് ദുബായിയില്‍ നിന്നു വന്ന സുഗന്ധഗിരി സ്വദേശി (24),
ജൂലൈ 14ന് കുടകില്‍ നിന്നു വന്ന കോട്ടത്തറ സ്വദേശി (30),ജൂലൈ 10 ന് സൗദിയില്‍ നിന്നു വന്ന കണിയാമ്പറ്റ സ്വദേശി (33), ജൂലൈ 14ന് ബാംഗ്ലൂരില്‍ നിന്ന് വന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വെള്ളമുണ്ട സ്വദേശി (26), മൂപ്പൈനാട് സ്വദേശി (40), മീനങ്ങാടി സ്വദേശി (39), കോട്ടത്തറ സ്വദേശി (30), വിവിധ സ്ഥാപനങ്ങളില്‍ നിരീക്ഷണത്തിലായിരുന്ന മൂപ്പൈനാട് സ്വദേശി (26), ഗൂഡല്ലൂര്‍ സ്വദേശികള്‍ (58, 22, 22), ജൂലൈ 13 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള എടവക സ്വദേശി 32 കാരന്റെ കൂടെ ബാംഗ്ലൂരില്‍ നിന്ന് വന്ന മൂന്നു വയസ്സുകാരി, ജൂലൈ നാലിന് കോഴിക്കോട് നാദാപുരത്ത് നിന്ന് വന്ന പീച്ചങ്കോട് സ്വദേശി (50), കര്‍ണാടകയില്‍ നിന്ന് വന്ന് ജൂലൈ 11 മുതല്‍ ചികിത്സയിലുള്ള തൊണ്ടര്‍നാട് സ്വദേശി 38 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള കുഞ്ഞോം സ്വദേശി (46), തൊണ്ടര്‍നാട് സ്വദേശികളായ 20 കാരന്‍, 1, 4 വയസ്സുള്ള രണ്ട് കുട്ടികള്‍, 54, 30 വയസ്സുള്ള രണ്ട് സ്ത്രീകള്‍, 33, 62, 30, 18 വയസ്സുള്ള നാല് പുരുഷന്മാര്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
*നെഗറ്റീവായവര്‍*
ജൂലൈ 9 മുതല്‍ ചികിത്സയിലുള്ള പേരിയ സ്വദേശി (20), ജൂലൈ 8 മുതല്‍ ചികിത്സയിലുള്ള മാടക്കര സ്വദേശി (43), ജൂലൈ 7 മുതല്‍ ചികിത്സയിലുള്ള കല്‍പ്പറ്റ സ്വദേശി (28), ജൂലൈ 8 മുതല്‍ ചികിത്സയിലുള്ള പയ്യമ്പള്ളി സ്വദേശി (52) എന്നിവരാണ് സാമ്പിള്‍ പരിശോധന നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്ന് ആശുപത്രി വിട്ടത്.
*ജില്ലയില്‍ 153 പേര്‍ കൂടി നിരീക്ഷണത്തില്‍*
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 153 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ നിലവില്‍ നിരീക്ഷണത്തിലുള്ളത് 3442 പേരാണ്. 243 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ഇതുവരെ പരിശോധനയ്ക്കയച്ച 12602 സാമ്പിളുകളില്‍ 10737 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 10469 നെഗറ്റീവും 268 പോസിറ്റീവുമാണ്.
01/05/2020
നമ്മൾ തോൽക്കാതിരിക്കാൻ ഇവരുടെ കൂടെ നിൽക്കാം
കായലും ചതുപ്പും നികത്തി ഫ്ലാറ്റ് ഉണ്ടാക്കിയവർ പറയുന്ന വായനാട്ടുകാർ കാട് നശിപ്പിച്ചു എന്ന്
നാട്ടിലെ പുതുതലമുറ ഒന്നാകെയിളകി മറിഞ്ഞ് മുദ്രാവാക്യം വിളികളോടെ നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ കണ്ട് മനസുനിറഞ്ഞിരിക്കുമ്പോ ദേ ഏഷ്യാനെറ്റ് ചർച്ചയിൽ ഒരു ചേട്ടൻ പറയുന്നു നാളെ ഈ കുട്ടികളൊക്കെയും പ്ലക്കാർഡുകളുമേന്തി ഞങ്ങളെയെന്തിന് തെരുവിലിറക്കിയെന്ന് അച്ഛനമ്മമാരോട് ചോദിക്കുമെന്ന്.... നാളെയൊരിക്കൽ അവരതിൽ ഖേദിക്കുമെന്ന്....
ഇല്ല സർ!വയനാട്ടിലെ കുട്ടികൾ കണ്ടിട്ടുള്ളത്രയും വനവും വന്യജീവികളെയുമൊന്നും നിങ്ങളാരും കണ്ടിട്ടുണ്ടാവില്ല....
രാവിലെ മുറ്റത്തിറങ്ങി പല്ലുതേച്ചു നിൽക്കുമ്പോ തൊട്ടുമുന്നിലായി മഴവെളള്ളം നിറഞ്ഞുകിടക്കുന്ന ആനച്ചുവടുകൾ നോക്കി അമ്മേ ദേ ആനയിന്നലെ കോമാവിൻെറ ചോട്ടിലാരുന്നൂട്ടോ എന്ന് വിളിച്ചു പറഞ്ഞിട്ടുണ്ടോ നിങ്ങളിലാരെങ്കിലും.അങ്ങനെയൊരു ബാല്യം നിങ്ങളുടെയൊന്നും ഓർമ്മകളിൽ പോലും ഉണ്ടാവില്ല....
രാവിലെ ഇരുളത്തങ്ങാടിബസ്റ്റോപ്പിൽ നിൽക്കുമ്പോ മണിയൻ വന്നതും കടക്കാര് ചേട്ടമ്മാര് പഴവും സാധനങ്ങളുമൊക്കെ കൊടുത്ത കഥയും കൂട്ടുകാർ ക്ലാസിൽ വന്നു പറഞ്ഞിട്ടുണ്ടോ നിങ്ങളിലാരോടെങ്കിലും.നിങ്ങൾക്ക് ഞങ്ങളുടെ മണിയനെപ്പോലൊരു കാട്ടാനയെ സ്വപ്നങ്ങളിൽപ്പോലും കാണാനാവില്ല......
മണിയൻ ചരിഞ്ഞ വിവരമറിഞ്ഞ് അയ്യോന്നു പറഞ്ഞ് താടിക്കുകൈകൊടുത്ത അമ്മമാരുണ്ടോ നിങ്ങളുടെ നാട്ടിലെവിടെയെങ്കിലും....അവനൊരു സ്മാരകം വേണമെന്നു പറയുമ്പോ തന്നെ തന്നെയെന്ന് തലകുലുക്കുന്നവരുണ്ടോ നിങ്ങളുടെ നാട്ടിൽ......
അതൊക്കെ പോട്ടെ....നാളെയീ കുട്ടികൾ ഞങ്ങൾക്ക് നേരെ വിരൽ ചൂണ്ടുമെന്നത് വെറും തോന്നൽ മാത്രമാണ് സർ..കാരണം നിങ്ങൾ കണ്ടിട്ടുള്ള കുട്ടികളിൽനിന്നും തികച്ചും വ്യത്യസ്തരാണവരെന്നതുതന്നെ....അവരുടെ അച്ഛനമ്മമ്മാർ പഠിച്ചിറങ്ങിയ അതേ പള്ളിക്കൂടങ്ങളിലാണവർ പലരും പഠിക്കുന്നത് വീട്ടിൽ നിന്നും നാലഞ്ചുകിലോമീറ്ററകലെ.....
ഇരുപതെന്നും മുപ്പതെന്നും നമ്പറിട്ട സ്കൂൾ ബസുകളൊന്നും പ്രതീക്ഷിക്കവയ്യ.....
സിബിഎസ്ഇ എന്നും ഐസിഎസ്ഇ എന്നും കേട്ടുതുടങ്ങിയിട്ടധികകാലമായില്ല.പന്ത്രണ്ടാം ക്ലാസുകഴിഞ്ഞാലൊരു നല്ല കാലം സ്വപ്നം കാണുന്നവരിൽ ഭൂരിഭാഗത്തിനും ചുരമിറങ്ങാതെയും മുത്തങ്ങയ്ക്കപ്പുറം കടക്കാതെയും വയ്യ....
നിങ്ങൾ കരുതും പോലെ ആൺകുട്ടികളും പെൺകുട്ടികളും അന്യസംസ്ഥാനങ്ങളിലേക്കു ചേക്കേറുന്നത് 'മറ്റൊന്നിനും' വേണ്ടിയല്ല സൗകര്യക്കുറവുകൊണ്ടുതന്നെയാണു സർ!
പ്രായമേറെയായ അച്ഛനമ്മമാരെ വീട്ടിൽ തനിച്ചാക്കുന്ന പ്രവണത ഞങ്ങളുടെ നാട്ടിൽ കണ്ടുതുടങ്ങിയിട്ടും കുറഞ്ഞകാലമേ ആയിട്ടുള്ളൂ സർ!കാരണം മറ്റൊന്നല്ല പണിയെടുക്കാൻ റെയിൽവേയും ഐടിപാർക്കും എയർപോർട്ടും ഒന്നുമില്ല സർ.....
അതുംപോരാഞ്ഞ് വീട്ടിലെന്തെങ്കിലുമൊരത്യാവശ്യമുണ്ടെന്നറിഞ്ഞാലും ഞങ്ങളിങ്ങനെ മണിക്കൂറെണ്ണി കാടിനക്കരെ ഇക്കരെയായി കാത്തിരിക്കണമെന്നുവന്നാലോ...
പണിതിട്ടും പണിതിട്ടും മതിയാവാതെ പൊളിച്ചു പണിയുന്ന പഞ്ചവടിപ്പാലങ്ങളൊന്നും ഇന്നാട്ടിൽ വേണമെന്നല്ലല്ലോ ഞങ്ങളുടെ കാലുകൾ ചങ്ങലയ്ക്കിടരുതെന്നല്ലേ ആ കുഞ്ഞുങ്ങൾ പറഞ്ഞത് സർ!
ചിത്രശലഭങ്ങൾ പാറിക്കളിച്ചോട്ടെ സർ!
കടപ്പാട് manju ps
മനുഷ്യന്റെ മൗലിക അവകാശം നിക്ഷേദിച്ചുകൊണ്ട് മൃഗങ്ങളെ വളർത്തണമെന്നുള്ള വാദം ചിലർ ഉന്നയിക്കുന്നതിൽ തെറ്റൊന്നുമില്ല. ചിലരുടെ മാനസിക അവസ്ഥ അങ്ങനെയാണ്. ഇവർ മനുഷ്യരെക്കാളും മൃഗത്തെ സ്നേഹിക്കുന്നു, അതും മൗലിക അവകാശമില്ലേ?
മൃഗസ്നേഹികൾ അവരുടെ പണി എടുക്കട്ടെ. മനുഷ്യസ്നേഹികൾ സഞ്ചാര സ്വാതന്ത്രിയത്തിന് വേണ്ടി പരിശ്രമിക്കട്ടെ. ഞാൻ മനുഷ്യസ്നേഹിയാണ്, സമരത്തോടൊപ്പം.
21/02/2017
...
06/04/2014
Gud after noon....
16/02/2014
Have a nice day....
Click here to claim your Sponsored Listing.
Location
Website
Address
Kenichira
Wayanad
673596
