03/06/2026
വിമാന താവളത്തിലെ ടെർമിനൽ 4 ന്റെ പ്രവർത്തനം പുനരാരംഭിച്ചതായി കുവൈത്ത് സിവിൽ വ്യോമയാന അധികൃതർ.
~~~~~~~~~~~~~~~~~~
കുവൈത്ത് അന്താ രാഷ്ട്ര വിമാന താവളത്തിലെ ടെർമിനൽ 4 ന്റെ പ്രവർത്തനം പുനരാരംഭിച്ചതായി കുവൈത്ത് സിവിൽ വ്യോമയാന അധികൃതർ വ്യക്തമാക്കി. സാങ്കേതിക വിദഗ്ദരുടെയും ബന്ധപ്പെട്ട അധികാരികളുടെയും മേൽ നോട്ടത്തിൽ നാശനഷ്ടങ്ങൾ വിലയിരുത്തിയ ശേഷം സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ ആവശ്യമായ നടപടികൾ നടപ്പിലാക്കിയതിനെത്തുടർന്നാണ് പ്രവർത്തനം പുനരാരംഭിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ഇത് പ്രകാരം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 വഴി കുവൈത്ത് എയർവേയ്‌സിന്റെ എല്ലാ വിമാനങ്ങളും പുനരാരംഭിക്കുന്നതായും അധികൃതർ വ്യക്തമാക്കി. ജസീറ എയർ വെയ്സിന്റെ പ്രവർത്തനങ്ങളും ഉടൻ പുനരാരംഭിക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ടെർമിനൽ 5 ൽ നന്നായിരിക്കും ജസീറ എയർ വെയ്സ് പ്രവർത്തനം നടത്തുക. എന്നാൽ ഇന്നത്തേ ആക്രമണത്തിൽ സാരമായ നാശ നഷ്ടങ്ങൾ സംഭവിച്ച് ടെർമിനൽ ഒന്നിന്റെ പ്രവർത്തനം പുനരാരഭിക്കുന്ന വിഷയത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം ഈ മാസം ഒന്നിനാണ് ടെർമിനൽ ഒന്നിന്റെ പ്രവർത്തനം പുനരാരംഭിച്ചത്. ഇന്ത്യൻ വിമാന കമ്പനികൾ ഉൾപ്പെടെയുള്ള വിദേശ വിമാന കമ്പനികൾക്ക് ടെർമിനൽ ഒന്നിൽ നിന്നുള്ള പ്രവർത്തനത്തിനാണ് അനുമതി നൽകിയിരുന്നത്. എന്നാൽ ടെർമിനൽ ഒന്നിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നത് ഇനിയും നീണ്ടു പോയാൽ ഇന്ത്യയിലേക്ക് ഉൾപ്പെടെയുള്ള യാത്രക്കാർ കനത്ത യാത്രാ പ്രതിസന്ധി നേരിടെണ്ടി വരുമെന്നാണ് ആശങ്ക ഉയരുന്നത്.
======================
Date: 03 June 2026
കടപ്പാട്: Kuwait News Index
======================
📱Join Whatsapp🥏 Group👇🏻
https://chat.whatsapp.com/FmG1tki2RjoLNmlo2kfBDP
page👇🏻►
https://www.facebook.com/Kuwait-Malayali-108815920876029/
JOIN TELEGRAM👇🏻►
https://t.me/kuwait_malayali
31/05/2026
കാലത്ത് 11 മണി മുതൽ വൈകീട്ട് 4 മണി വരെയുള്ള സമയങ്ങളിൽ ബൈക്കുകൾ വഴി ഡെലിവറി സേവനങ്ങൾ നടത്തുന്നതിനു വിലക്ക്.
~~~~~~~~~~~~~~~~~~
കുവൈത്തിൽ കാലത്ത് 11 മണി മുതൽ വൈകീട്ട് 4 മണി വരെയുള്ള സമയങ്ങളിൽ ബൈക്കുകൾ വഴി ഡെലിവറി സേവനങ്ങൾ നടത്തുന്നതിനു ആഭ്യന്തര മന്ത്രാലയം വിലക്ക് ഏർപ്പെടുത്ത് ജൂൺ ഒന്ന് മുതലാണ് തീരുമാനം പ്രാബല്യ ത്തിൽ വരിക. ഓഗസ്റ്റ് 31 വരെ വിലക്ക് തുടരും.രാവിലെ 11 മണിമുതൽ വൈകിട്ട് 4 മണിവരെയുള്ള സമയങ്ങളിൽ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് മറ്റു തൊഴിൽ മേഖലയിലെ തെഴിലാളികൾക്ക് മാനവ ശേഷി സമിതി അധികൃതർ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും മൂലമുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി എല്ലാ സ്ഥാപന ഉടമകളും ഉത്തരവ് പൂർണമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. രാജ്യത്ത് മാനുഷികവും സുരക്ഷിതവും ദീർഘകാലാടിസ്ഥാനത്തിലുള്ള തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള സർക്കാർ നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി.
======================
Date: 31 May 2026
കടപ്പാട്: Kuwait News Index
======================
📱Join Whatsapp🥏 Group👇🏻
https://chat.whatsapp.com/FmG1tki2RjoLNmlo2kfBDP
page👇🏻►
https://www.facebook.com/Kuwait-Malayali-108815920876029/
JOIN TELEGRAM👇🏻►
https://t.me/kuwait_malayali
26/05/2026
ഇന്ത്യൻ വിദ്യാലയങ്ങളിൽ ട്യൂഷൻ ഫീസ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു.
~~~~~~~~~~~~~~~~~~
കുവൈത്തിൽ ഇന്ത്യൻ വിദ്യാലയങ്ങളിൽ ട്യൂഷൻ ഫീസ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചു. ഇത് സംബന്ധിച്ച് ചില വിദ്യാലയങ്ങളിൽ നിന്ന് രക്ഷിതാക്കൾക്ക് അറിയിപ്പ് ലഭിച്ചു തുടങ്ങി. നിലവിൽ ചില വിദ്യാലയങ്ങളിൽ15 ശതമാനം വർദ്ധനവ് ആണ് നടപ്പിലാക്കിയിരിക്കുന്നത്. എൽ കെ ജി, യു കെ ജി ക്ളാസുകളിൽ 391 ദിനാർ ആണ് പുതുക്കിയ ഫീസ് നിരക്ക്. നേരത്തെ 340 ദിനാർ ആയിരുന്നു ഇത് . ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ ഫീസ് നിരക്ക് 377 ദിനാറിൽ നിന്നും 435 ദിനാർ ആയാണ് ഉയർത്തിയിരിക്കുന്നത് . ആറ് മുതൽ എട്ട് വരെയുള്ള ക്ളാസുകളിലെ വിദ്യാർഥികൾക്ക് 435 ദിനാറിൽ നിന്ന് 500 ദിനാറായും ഒമ്പത് മുതൽ പ്ലസ് റ്റു വരെയുള്ള
ക്ളാസുകളിൽ 488 ദിനാറിൽ നിന്നും 561 ദിനാർ ആയും ഫീസ് വർദ്ധിപ്പിച്ചു. ഈ അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിലാണ് വർദ്ദ്ധനവ് നടപ്പിലാക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിന് ശേഷം ആദ്യമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി പ്രകാരം ഫീസ് വർദ്ധനവ് നടത്തുന്നത് എന്നാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യായീകരണം. ഒന്നിൽ കൂടുതൽ കുട്ടികളുള്ള രക്ഷിതാക്കൾക്ക് കുടുംബ ബാഡ്ജറ്റ് താളം തെറ്റിക്കുന്നതാണ് പുതിയ ഫീസ് നിരക്ക്. മേഖലയിലെ യുദ്ധ സാഹചര്യത്തിൽ ജോലി നഷ്ടപ്പെടൽ, സാധനങ്ങളുടെ വില വർദ്ദ്ധനവ് മുതലായ ഭീഷണികൾ നേരിടുന്ന സമയത്താണ് രക്ഷിതാക്കൾക്ക് അധിക സാമ്പത്തിക ബാധ്യതയായി സ്കൂൾ ഫീസ് വർദ്ധനവ് നടപ്പിലാക്കുന്നത്. മേഖലയിലെ പ്രത്യേക സാഹചര്യം മുൻ നിർത്തി യു എ ഈ ഉൾപ്പെടെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സ്കൂൾ അധികൃതർ ഈ വർഷം ഫീസ് വർദ്ദ്ധനവ് നടപ്പിലാക്കേണ്ടെന്ന് കഴിഞ്ഞ ദിവസം സ്വമേധയാ പ്രഖ്യാപനം നടത്തിയിരുന്നു.കുവൈത്തിലെ ഇന്ത്യൻ വിദ്യാലയങ്ങളിലെ പഠന നിലവാരം അനു ദിനം മോശമായി കൊണ്ടിരിക്കുന്നു എന്ന രക്ഷിതാക്കളുടെ പരാതി നില നിൽക്കവേയാണ് മന്ത്രാലയത്തിന്റെ തീരുമാനം മറയാക്കി വിദ്യാലയങ്ങൾ ഫീസ് വർദ്ദ്ധനവ് നടപ്പിലാക്കുന്നത് എന്ന ആക്ഷേപവും രക്ഷിതാക്കളിൽ നിന്നും ഉയർന്നിട്ടുണ്ട്.
======================
Date: 26 May 2026
കടപ്പാട്: Kuwait News Index
======================
📱Join Whatsapp🥏 Group👇🏻
https://chat.whatsapp.com/FmG1tki2RjoLNmlo2kfBDP
page👇🏻►
https://www.facebook.com/Kuwait-Malayali-108815920876029/
JOIN TELEGRAM👇🏻►
https://t.me/kuwait_malayali
21/05/2026
വിമാന സർവീസുകൾ ജൂൺ ഒന്നുമുതൽ ഘട്ടംഘട്ടമായി പുനരാരംഭിക്കും.
~~~~~~~~~~~~~~~~~~
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ ഒന്നിൽ നിന്നുള്ള വിമാന സർവീസുകൾ ജൂൺ ഒന്നുമുതൽ ഘട്ടംഘട്ടമായി പുനരാരംഭിക്കും. വിമാനത്താവളത്തിലെ നവീകരണ-അറ്റകുറ്റപ്പണികൾ പൂർത്തിയായതിനെ തുടർന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സുപ്രധാന പ്രഖ്യാപനം.ഇത് പ്രകാരം ജൂൺ ഒന്നുമുതൽ കുവൈത്ത് വിമാനത്താവളത്തിൽ വിദേശ എയർലൈൻ സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി ചെയർമാൻ ഷെയ്ഖ് ഹമൂദ് മുബാറക് അൽ സബാഹ് അറിയിച്ചു. വിമാനത്താവളത്തിലെ പ്രവർത്തന സൗകര്യങ്ങളുടെ നവീകരണവും സാങ്കേതിക സംവിധാനങ്ങളുടെ സജ്ജീകരണവും പൂർത്തിയായ ശേഷമാണ് സർവീസുകൾ പുനരാരംഭിക്കുന്നത്.എയർ ഇന്ത്യ എക്സ്പ്രസ്
ജൂൺ ഒന്ന് മുതൽ കുവൈത്തിൽ നിന്ന് നേരിട്ട് സർവീസ് നടത്തുമെന്ന് കഴിഞ്ഞ ദിവസം കുവൈത്ത് ന്യൂസ് ഇന്റക്സ് റിപ്പോർട്ട് ചെയ്തിരുന്നു.യാത്രക്കാരുടെ സുരക്ഷയും വിമാന ഗതാഗതത്തിന്റെ സൗകര്യവും ഉറപ്പാക്കുന്ന രീതിയിലായിരിക്കും സർവീസുകളുടെ മടങ്ങിവരവ്. പൂർണമായ പ്രവർത്തനക്ഷമത കൈവരിക്കുന്നതുവരെ ഘട്ടംഘട്ടമായ വിലയിരുത്തലുകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ടി-വൺ യാത്രാ ടെർമിനലിൽ ആവശ്യമായ എല്ലാ നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കി പുതിയ രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 28 മുതൽ നിർത്തിവെച്ചിരുന്ന സർവീസുകളാണ് മാസങ്ങൾക്ക് ശേഷം വീണ്ടും സജീവമാകുന്നത്.
======================
Date: 21 May 2026
കടപ്പാട്: Kuwait News Index
======================
📱Join Whatsapp🥏 Group👇🏻
https://chat.whatsapp.com/FmG1tki2RjoLNmlo2kfBDP
page👇🏻►
https://www.facebook.com/Kuwait-Malayali-108815920876029/
JOIN TELEGRAM👇🏻►
https://t.me/kuwait_malayali
19/05/2026
ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു.
~~~~~~~~~~~~~~~~~~
കുവൈത്തിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മെയ് 26 മുതൽ മെയ് 31വരെ 6 ദിവസങ്ങളിൽ ആയിരിക്കും അവധി.6 ദിവസത്തെ അവധിക്ക് ശേഷം ജൂൺ 1 മുതൽ രാജ്യത്തെ എല്ലാ സർക്കാർ കാര്യാലയങ്ങളും പൊതു മേഖല സ്ഥാപനങ്ങളും പ്രവർത്തനം പുനരാരംഭിക്കും. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
======================
Date: 19 May 2026
കടപ്പാട്: Kuwait News Index
======================
📱Join Whatsapp🥏 Group👇🏻
https://chat.whatsapp.com/FmG1tki2RjoLNmlo2kfBDP
page👇🏻►
https://www.facebook.com/Kuwait-Malayali-108815920876029/
JOIN TELEGRAM👇🏻►
https://t.me/kuwait_malayali
01/05/2026
കുവൈത്ത് മലയാളി ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കുവൈത്ത് സിറ്റി: കുവൈത്ത് മലയാളി ഫോറവും കുവൈത്ത് മലയാളി വാട്സ്ആപ്പ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച അഞ്ചാമത് രക്തദാന ക്യാമ്പ് മെയ് ഒന്നാം തീയതി വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ അദാൻ ബ്ലഡ് ബാങ്കിൽ നടന്നു. രക്തദാന ക്യാമ്പ് ലുലു മണി എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീ രാജേഷ് രംഗ റായ് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന് മുഹമ്മദ് റോഷന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ റിയാസ് അഹമ്മദ് സ്വാഗതവും, ജോയിന്റ്
സെക്രട്ടറി ഷാരോണ്‍ എടാട്ട് നന്ദിയും പറഞ്ഞു. 150 ല്‍ പരം ആളുകള്‍ പങ്കെടുത്ത രക്തദാന ക്യാമ്പിന് ജനറൽ സെക്രട്ടറി അന്റോ SM, ഉമ്മര്‍ KA , ജോസ്സി വടക്കേടം, ഷബാദ് ,അൻസൽ , ബിജോ ,മധു, സുധീർ,ഷറഫ് ,സിബി, ആമീൻ ,ബിജു ,പ്രദീപ് ,സവാദ്,
സിജേഷ് ,സൂരജ് എന്നിവർ നേതൃത്വം നൽകി.
27/04/2026
*🩸🌡രക്തദാനം മഹാദാനം 🌡🩸*
-----------------------------
*കുവൈറ്റ് മലയാളി വാട്സപ്പ് ഗ്രൂപ്പിലെ പ്രിയ സുഹൃത്തുക്കളെ🙏*
*കുവൈറ്റ് മലയാളി ഫോറവും, കുവൈറ്റ് മലയാളി വാട്സപ്പ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ്.*
📌 _*തീയതി: 2026 മെയ് 1 (വെള്ളിയാഴ്ച)*_
*സമയം: ഉച്ചക്ക് 2 മണി മുതൽ 7 മണി വരെ*
*സ്ഥലം: അദാൻ ബ്ലഡ് ബാങ്ക്*
*പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ 👇 ലിങ്ക് വഴി ജോയിന്റ് ചെയ്യാം*
👇
https://chat.whatsapp.com/LKQoUQ3JpGTJOHE9WxE4Y6?mode=gi_t
*NB: ആവശ്യമായവർക്ക് വാഹന സൗകര്യം ക്രമീകരിക്കുന്നതാണ്.*
_Sponsored By_
♦️Thakara Restaurant
♦️Lulu Exchange
*🔻നിബന്ധനകൾ🔺*
============================
*♦️കഴിഞ്ഞ 2 മാസക്കാലയളവിൽ രക്തം ദാനം ചെയ്തവർ ആകരുത്.*
*♦️കഴിഞ്ഞ 1 മാസക്കാലയളവിൽ പ്ലേറ്റ്ലെറ്റ് ദാനം ചെയ്തവർ ആകരുത്.*
*♦️ കഴിഞ്ഞ 6 മാസത്തിനുള്ളിൽ കുവൈറ്റിന്റെ പുറത്തു സന്ദർശിച്ചവർ ആകരുത്.*
*♦️കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ശരീരത്തിൽ ടാറ്റൂ കുത്തിയവർ ആകരുത്.*
*♦️നിലവിൽ ഇൻസുലിൻ, ആന്റി ബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുന്നവർ ആകരുത്.*
------------------------
chat.whatsapp.com
07/04/2026
മുന്നറിയിപ്പ് : അർധരാത്രി മുതൽ രാവിലെ 6 വരെ വീട്ടിൽ തുടരാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം.
~~~~~~~~~~~~~~~~~~
കുവൈത്ത് സിറ്റി: രാജ്യത്തും മേഖലയിലും നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ച് പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകരുതൽ നടപടിയായി എല്ലാവരും വീടുകളിൽ തന്നെ തുടരണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ അറിയിപ്പിൽ പ്രകാരം ഏപ്രിൽ 7 (ചൊവ്വ) അർധരാത്രി 12 മണി മുതൽ ഏപ്രിൽ 8 (ബുധൻ) രാവിലെ 6 മണിവരെ, അത്യാവശ്യ സാഹചര്യങ്ങൾ ഒഴികെ പുറത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു.
സുരക്ഷാ ഏജൻസികൾക്ക് അവരുടെ ചുമതലകൾ കൂടുതൽ കാര്യക്ഷമമായി നിർവഹിക്കാൻ സഹായിക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുൻകരുതൽ നടപടിയായാണ് ഈ നിർദേശം. ഈ ഘട്ടത്തിൽ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കുവൈത്തിനും അതിലെ ജനങ്ങൾക്കും സുരക്ഷയും സമാധാനവും ലഭിക്കട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു.
======================
Date: 7 April 2026
കടപ്പാട്: Colors News Live
======================
📱Join Whatsapp🥏 Group👇🏻
https://chat.whatsapp.com/FmG1tki2RjoLNmlo2kfBDP
page👇🏻►
https://www.facebook.com/Kuwait-Malayali-108815920876029/
JOIN TELEGRAM👇🏻►
https://t.me/kuwait_malayali
29/01/2026
ട്രാഫിക് പിഴയുടെ പേരിൽ കുവൈറ്റിൽ വൻ തട്ടിപ്പ്; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്.
~~~~~~~~~~~~~~~~~~
കുവൈത്ത്സിറ്റി: കുവൈറ്റിലെ സ്വദേശികളെയും പ്രവാസികളെയും ലക്ഷ്യമിട്ട് ട്രാഫിക് പിഴയുടെ പേരിൽ വ്യാപകമായ പണമിടപാട് തട്ടിപ്പ് നടക്കുന്നുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. വ്യാജമായ ടെക്സ്റ്റ് മെസേജുകൾ അയച്ചാണ് തട്ടിപ്പ് സംഘങ്ങൾ ജനങ്ങളെ വലയിലാക്കുന്നത്. ട്രാഫിക് നിയമലംഘനത്തിന് പിഴയൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് മെസേജുകൾ വരുന്നത്. 20 ദിനാർ പിഴ ഉടൻ അടച്ചില്ലെങ്കിൽ അത് 200 ദിനാറായി വർദ്ധിക്കുമെന്നാണ് സന്ദേശത്തിൽ പറയുന്നത്.പണമടയ്ക്കാനായി സന്ദേശത്തിനൊപ്പം ഒരു ലിങ്കും നൽകിയിട്ടുണ്ടാകും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അത് ബാങ്ക് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ചോർത്താൻ രൂപകൽപ്പന ചെയ്ത വ്യാജ വെബ്‌സൈറ്റിലേക്കാണ് എത്തുന്നത്. ആഭ്യന്തര മന്ത്രാലയം ട്രാഫിക് പിഴകളെക്കുറിച്ച് അത്തരം സന്ദേശങ്ങൾ അയക്കാറില്ലെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. പിഴകളെക്കുറിച്ച് അറിയാനും പണമടയ്ക്കാനും സർക്കാർ ആപ്പായ ‘സഹൽ’ അല്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ മാത്രമേ ഉപയോഗിക്കാവൂ. ഇത്തരം തട്ടിപ്പ് സംഘങ്ങൾ മിക്കവാറും കുവൈറ്റിന് പുറത്തുനിന്നാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്ന ലിങ്കുകളിൽ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്ന് പ്രത്യേക നിർദേശവുമുണ്ട്.
======================
Date: 29 January 2029
കടപ്പാട്: Colors News Live
======================
📱Join Whatsapp🥏 Group👇🏻
https://chat.whatsapp.com/FmG1tki2RjoLNmlo2kfBDP
page👇🏻►
https://www.facebook.com/Kuwait-Malayali-108815920876029/
JOIN TELEGRAM👇🏻►
https://t.me/kuwait_malayali