Shameer PTK

Shameer PTK

Share

If not me, who? If not now, when?

17/04/2024

മരുമകളാണ് 💪💪💪

നമ്മൾ ജയിക്കും

26/02/2024

ഹൃദയ തന്ത്രികളില്‍ സുഖകരമായ അനുഭൂതി നിറയ്ക്കുന്ന ആ ശബ്ദത്തിനുടമ വിടവാങ്ങി

നിലാവുളള രാത്രികളിൽ പ്രണയത്തിന്റെ അഴകായി, വിരഹത്തിന്റെ ദീർഗ്ഗ നിശ്വാസമായി, മഞ്ഞിന്റെ കുളിരിനും ഇളംകാറ്റിന്റെ സംഗീതത്തിനുമൊപ്പം ഗസല്‍ ആസ്വാദകരുടെ മനസ്സിൽ പടർന്നു കയറിയ ശബ്ദത്തിനുടമ ഇനിയോർമ്മ..... പങ്കജ് ഉദാസ്

"ചിട്ടി ആയീ ഹേ, ചിട്ടി ആയീ ഹേ, ചിട്ടി ആയീ ഹേ വതൻ സേ ചിട്ടി ആയീ ഹേ, ബഡെ ദിനോം കെ ബാത് ഹം ബേ വതനോം കോ യാദ് വതൻ കി മിട്ടി ആയീ ഹേ...''

കടലേഴും കടന്നെത്തിയ പിറന്ന മണ്ണിന്റെ ഗൃഹാതുരത്വ ഗന്ധമുള്ള പ്രവാസിയുടെ ആത്മഗീതം. ആനന്ദ് ഭക്ഷിയുടെ "നോം" എന്ന സിനിമയിൽ പങ്കജ് ഉദാസ് പാടി അഭിനയിച്ച മണ്ണിന്റെ മണമുള്ള സന്ദേശത്തെ കുറിച്ചുള്ള ഈ ഗീതം ഒരു തവണയെങ്കിലും മൂളാത്തവരായി ആരുണ്ട്? നോവ് പേറുന്ന ജന്മനാട്ടിൽനിന്ന് ഒരുപാട് ഓർമകളുമായി വന്നെത്തുന്ന കുറിമാനത്തിലെ സർവ്വ വരികളിലുമുണ്ട് എല്ലാ അർഥത്തിലുമുല്ല പ്രവാസിയുടെ ജീവിതം.

ആദരാഞ്ജലികൾ 🙏🙏🙏
==================

ചിട്ടി ആയി ഹേ

ചിട്ടി ആയി ഹേ ആയിഹെ ചിട്ടി ആയി ഹേ
ചിട്ടി ആയി ഹേ വതന്‍ സെ
ചിട്ടി ആയി ഹേ.
ബഡെ ദിനോം കേ ബാദ്
ബേ വതനോം കൊ യാദ്
വതന്‍ കീ മിട്ടി ആയി ഹേ.

ഊപര്‍ മേരാ നാം ലിഖാ ഹേ
അന്തര്‍ യെ പൈഗാം ലിഖാ ഹേ
ഓ പര്‍ദേശ് കൊ ജാനേ വാലെ
ലൌട്ട് കെ ഫിര്‍ ന ആനെ വാലെ
സാത് സമന്ധര്‍ പാര്‍ഗയാ തൂ
ഹംകോ സിന്ദാ മാര്‍ഗയാ തൂ
ഖൂന്‍ കി രിശ്താ തോട് ഗയാ തൂ
ആഖ് മേ ആസൂ ചോട് ഗയാ തൂ

കം ഖാതെ ഹേ കം സോതെ ഹേ
ബഹുത് സിയാദാ ഹാം രോതെ ഹേ

(കത്ത് വന്നെത്തി

ഒടുവിലിതാ കുറിമാനം വന്നു
തരള ചിത്തന്‍ ഞാന്‍ എഴുത്തു കൈപ്പറ്റി
കുറുകുമോര്‍മ്മകള്‍ നിറയും കത്തിന്
പിറന്ന മണ്ണിന്റെ ഗൃഹാതുര ഗന്ധം
സര്‍വ്വ വരികള്‍ക്കും മീതെ
പ്രിയത്തിലെന്‍ നാമം കുറിച്ചിരിക്കുന്നു
പിറന്ന നാട് വിട്ടകലെ വാഴുന്ന
പരദേശിക്കിനി മടക്കമില്ലയോ?
കടലേഴും താണ്ടി കടന്നു പോയി നീ
പിടയുന്നു പ്രാണന്‍ നീ പിരിഞ്ഞ നോവിനാല്‍
പ്രവാസിയാകാന്‍ മുറിച്ചു നീ
സുഹൃദ് ചരടുകള്‍, രക്ത ബന്ധത്തിന്‍ കെട്ടും
കണ്‍ തടങ്ങളിലശ്രുകണം പകര്‍ന്ന്നു നീ
വിദൂര ദിക്കോര്‍ത്തു ഗമിച്ചതല്ലയോ
വിരഹ ദുഖത്താല്‍ കുറച്ചു ഭക്ഷണം
കുറഞ്ഞൂ നിദ്രയും
അതി ദീര്‍ഘ നേരം വിലപിപ്പൂ ഞങ്ങള്‍)

ശൂനി ഹോഗയി ഷഹര്‍ കി ഗലിയാം
കാട്ടെ ബന്‍ ഗയി ബാഗ് കി കലിയാം
കെഹ്തെ ഹേ സാവന്‍ കി ജൂലെ
ഭൂല്‍ ഗയാ തൂ ഹം നഹി ഭൂലെ
തേരേ ബിന്‍ ജബ് ആതി ദിവാലി
ദീപ് നഹി, ദില്‍ ജലേ ഹേ ഖാലി
തേരേ ബിന്‍ ജബ് ആയെ ഹോളി
പിച്കാരി സെ ചൂട്ടി ഗോലി
പീപല്‍ ശൂനാ പന്‍ഗട്ട് ശൂനാ
ഘര്‍ ശംശാന് കാ ബനാ നമുനാ
ഫസല്‍ കട്ടി ആയി ബര്സാതി
തേരാ ആനാ രഹ്ഗയാ ബാകി

പെഹലെ ജബ്തൂ ഖത് ലിഖ്താ ഥാ
കാഗസ് മേ ചെഹരാ ദിഖ്താ ഥാ
ബന്ദ് ഹുവാ യെ മേല്‍ ഭി അബ്തോയെ
ഖതം ഹുവാ യെ ഖേല്‍ ഭി അബ് തോ
ഡോളി മേ ജബ് ബൈട്ടി ബഹനാ
രസ്താ ദേഖ് രഹേ ഥേ നേനാ

(നീ പിരിഞ്ഞ ശോകത്താല്‍
തെരുവുകള്‍ ശൂന്യം
കറുത്തു പോയ്‌ തോട്ടം കരിഞ്ഞു പുഷ്പങ്ങള്‍
മറന്നുവോ സര്‍വ്വം നീ മറക്കില്ല ഞങ്ങളൊന്നുമേ
നിന്നഭാവത്തിലെത്തി ഹോളി, ദീപാവലി
എരിയുന്നീല ദീപം, കത്തുന്നതീ
ഹൃദയങ്ങള്‍ മാത്രം, കടവ് ശൂന്യമായ്
അരയാല്‍ ചുവടും ശൂന്യമായ്
ഋതുക്കള്‍ മാറുന്നു വൈശാഖ ദിനം പിറക്കുന്നു
നിന്‍ വരവെപ്പോളതസംഭവ്യ സ്വപ്നമോ?

തുടക്കത്തില്‍ നീ അയച്ച കത്തുകള്‍
തുടുത്ത നിന്‍ മുഖം പ്രതിഫലിപ്പിച്ചു
അരിയ സ്നേഹം വഴിയുമത്തരം
ലിഖിതങ്ങളിപ്പോള്‍ എവിടെ മാഞ്ഞു പോയി
വഴിയില്‍ കണ്ണ് നട്ടിരിപ്പൂ മഞ്ചലില്‍
നിന്നിളയ സോദരി നിന്‍ വരവിനായ് പേര്‍ത്തു
കരഞ്ഞും മിഴി തുറന്നും നിത്യം)

മേ തോ ബാപ് ഹു മേരാ ക്യാ ഹേ
തേരി മാ കാ ഹാല്‍ ബുരാ ഹേ
തേരി ബീവി കര്‍തി ഹേ സേവാ
സൂരത് സെ ലഗതി ഹേ ബേവാ

തൂനേ പൈസാ ബഹുത് കമായാ
ഇസ്‌ പൈസ നെ ദേശ് ചുടായാ
പഞ്ചി പിഞ്ച്രാ തോട് കെ ആജാ
ദേശ് പരായാ ചോദ്കെ ആജാ
ആജാ ഉമര്‍ ബഹുത് ഹേ ചോട്ടി
അപ്നെ ഘര്‍ മേ ഭീ ഹേ റോട്ടി.....

(ഞാനോ നിന്നച്ഛന്‍ സ്വയമെന്തുരക്കുവാന്‍
നിന്‍ മാതാവിന്‍ നില മോശം
സഹ ധര്‍മ്മിണി, നിന്റെ ചുവരില്‍ തൂക്കിയ
ചിത്രത്തില്‍ നോക്കി മിഴി തുടച്ചിരിക്കുന്നു.

പരദേശ മണ്ണില്‍ സ്വരൂപിച്ച ധനം
മുഴുക്കെ നീ നാട്ടില്‍ അയച്ചതു സത്യം
കനകക്കൂമ്പാരമിതുമതിയിനി
പണക്കണക്കുകള്‍ കളഞ്ഞു പോരിക,
വരിക നാടിന്റെ തുടിപ്പിലെക്ക് നീ!
ഗ്രഹിക്ക, അതി ഹ്രസ്വം ഭുവന ജീവിതം

അന്നത്തെയപ്പമിപ്പുരയിലും ലഭ്യം....)

21/04/2023

Wishing you all a happy and blessed Eid filled with love, peace, and harmony. May Allah's blessings be with you and your family always.💗

May this Eid bring you closer to your loved ones and deepen the bond of friendship.

“Thaqabbalallahu minna wa minkum (May Allah accept [good deeds] from you and us)”

Eid Mubarak

Shameer PTK

15/04/2023

ഏതു ധൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും
ഏതു യന്ത്രവല്ക്കൃതലോകത്തിൽ പുലർന്നാലും

മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും, ഇത്തിരി കൊന്നപ്പൂവും

എല്ലാവർക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആശംസകൾ

ഷമീർ പി ടി കെ

Photos from Shameer PTK's post 10/02/2023

യാസ്മിൻ മുഹമ്മദ് ഷെയ്ഖ്
മുംബൈ

ഇന്ന് മുതൽ സ്ഥിരവിലാസം:
നമ്പർ: 12072
അൽ അമിറാത്ത് ശ്‌മശാനം
മസ്കത്ത് മുനിസിപ്പാലിറ്റി
ഒമാൻ

ജനുവരി 30 നായിരുന്നു യാസ്മീന്റെ തൊഴിലുടമ വിളിക്കുന്നത്. 2023 ജനുവരി 2 നു അൽ ഖൂദിൽ നടന്ന ഒരു വാഹനാപകടത്തിൽ റോഡ് മുറിച്ച് കടക്കവെ മരണപ്പെട്ട കാൽനടയാത്രക്കാരിയെ തിരിച്ചറിയാത്ത മൃതദേഹമായി മോർച്ചറിയിലേക്ക് മാറ്റുകയും 4 ആഴ്ചകൾക്ക് ശേഷം പോലീസ് ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച് അദ്ദേഹത്തെ ബന്ധപ്പെട്ട വിവരം അറിയിക്കുവാനുമായിരുന്നു അത്.

മുംബൈ സ്വദേശിനിയായ യാസ്മിൻ 2022 ജൂൺ 10 നാണു സന്ദർശക വിസയിൽ ആദ്യമായി ഒമാനിൽ എത്തിയത്. ജൂൺ 29 ന് ഒരു സ്വദേശി കുടുംബത്തിന്റെ രണ്ട് വർഷത്തേക്കുള്ള ഗാർഹിക തൊഴിൽ വിസയിലേക്ക് മാറുകയും ചെയ്തു. 2022 ആഗസ്റ്റ് 4 ന് തൊഴിൽ ചെയ്ത്‌ കൊണ്ടിരുന്ന വീട്ടിൽ നിന്നും പുറത്തേക്ക് വന്ന യാസ്മിൻ തിരിച്ച് ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്ന് തൊഴിലുടമ തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകുകയും ചെയ്തു. ഇതിനെ തുടർന്ന് നാട്ടിലേക്കുള്ള തിരിച്ചു പോക്ക് സാധ്യമാക്കുവാൻ യാസ്മിൻ ഇന്ത്യൻ എംബസ്സിയെ സമീപിക്കുകയും അതിന്റെ നടപടികക്രമങ്ങൾ പൂർത്തീകരിച്ച് എംബസ്സി ജനുവരി യിൽ യാസ്മീനെ ബന്ധപ്പെടുവാൻ ശ്രമിക്കുകയുമുണ്ടായി. തുടർച്ചായി എംബസ്സി യാസ്മീന്റെ ഫോൺ നമ്പറിൽ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

മരണം രംഗ ബോധമില്ലാത്ത കോമാളി ആണെന്നാണ് പറയുക. കോമാളികൾ ചിരിപ്പിക്കുന്നവരല്ലേ. മരണം ആരെയെങ്കിലും ചിരിപ്പിച്ചിട്ടുണ്ടോ? യാത്ര രേഖകളൊക്കെ ശരിയാക്കി നാട്ടിലേക്ക് പോകുവാൻ തയ്യാറാകുവാനുള്ള അറിയിപ്പുമായി ആളെ തേടുമ്പോൾ ആൾ ഇതൊന്നുമറിയാതെ മോർച്ചറിയിലെ മരവിപ്പിൽ നിന്നും മോക്ഷം കാത്തിരിക്കുകയായിരുന്നു.

തൊഴിലുടമയിൽ നിന്നും പാസ്സ്പോർട്ടും തൊഴിൽമന്ത്രാലയത്തിൽ നൽകിയ റിപ്പോർട്ടിന്റെ കോപ്പിയും ഏറ്റുവാങ്ങി. തുടർന്ന് മുംബൈയിലുള്ള യാസ്മീന്റെ കുടുംബവുമായി ബന്ധപ്പെട്ടു മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള സമ്മതപത്രം ആവശ്യപ്പെട്ടപ്പോൾ, ഇവിടെ തന്നെ മറവ് ചെയ്യാനായിരുന്നു കുടുംബം ആവശ്യപ്പെട്ടത്.രേഖകൾ എല്ലാം ശരിയാക്കി. 38 ദിവസം മോർച്ചറിയിൽ സൂക്ഷിച്ചതിന്റെ ഭീമമായ ചാർജ്ജ് പൂർണ്ണമായും ഒഴിവാക്കി ആർ ഓ പി ഹോസ്പിറ്റൽ അധികൃതരും സഹായിച്ചു. ഒരു പാട് പ്രതീക്ഷകളുമായി കുടുംബം പോറ്റുവാൻ 7മാസം മുൻപ് കടൽ കടന്ന യാസ്മീൻ ഇന്ന് ജുമുഅക്ക് ശേഷം അമിറാത്തിലെ ശ്‌മശാനത്തിലെ മണ്ണിലേക്ക് അലിഞ്ഞു.

ചുട്ടുപഴുത്ത ഇരുമ്പില്‍ പതിക്കുന്ന ജലകണങ്ങള്‍ പോലെ ക്ഷണികമാണ് ജീവിതമെന്ന് മഹാഭാരതം പറയുന്നുണ്ട്. മനുഷ്യന്‍ ഒരു പിടി മണ്ണു മാത്രമാണെന്നും അവന്റെ ദിവസങ്ങള്‍ പുല്ലുപോലെയും വയലിലെ പുഷ്പം പോലെയുമാണെന്നും ഒരു ചുടുകാറ്റ് അടിച്ചുവീശിയാല്‍ അവന്‍ ഉണങ്ങിപ്പോകുമെന്നും മനസ്സിലാക്കിയാവണം നാം ജീവിക്കേണ്ടത് എന്ന് ബൈബിളും ഓര്‍മപ്പെടുത്തുന്നു. ഭൗതിക ജീവിതവും അതിലെ വിഭവങ്ങളും അതിനിസ്സാരമാണെന്ന് ഖുര്‍ആനും നാടുവിട്ടിറങ്ങിയ പരദേശിയുടേതു പോലെയോ യാത്രക്കിടയില്‍ വിശ്രമത്തിനായി സത്രത്തില്‍ തങ്ങിയ വഴിയാത്രക്കാരന്റേതു പോലെയോ ആണ് ജീവിതമെന്ന് മുഹമ്മദ് നബി(സ)യും പറയുന്നുണ്ട്.

ജീവിതം എന്ന്, എവിടെ, എങ്ങനെ അവസാനിക്കുമെന്ന ചോദ്യങ്ങളുടെ മുമ്പില്‍ എത്ര വലിയ ശക്തരും നിസ്സഹായരാണ്.

യാസ്മീനു സർവ്വ ശക്തൻ പൊറുത്ത് കൊടുക്കട്ടെ ... ആമീൻ

ഷമീർ പി ടി കെ
മസ്കത്ത്

25/01/2023

"I feel that the constitution is workable, it is flexible and it is strong enough to hold the country together both in peacetime and in wartime. Indeed, if I may say so, if things go wrong under the new Constitution, the reason will not be that we had a bad Constitution. What we will have to say is that Man was vile." - B. R. Ambedkar

Happy Republic Day!!!!!

18/01/2023

Teacher professional development is any type of continuing education effort for educators. It’s one way teachers can improve their skills and, in turn, boost student outcomes also

Learning can take place in formal or informal settings. Formal settings include conferences, courses, seminars, retreats and workshops. Informal opportunities for teacher professional development include independent research or investigation, peer learning initiatives or even just chatting with a colleague in the staff room.

അധ്യാപകരുടെ നൈപുണ്യ വികസനം എന്നത് സാദ്ധ്യമായ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തിയുള്ള തുടർ പരിശീലന ശ്രമങ്ങളാണ്. ഒരേ സമയം അധ്യാപകർക്ക് അവരുടെ കഴിവുകളും വിദ്യാർത്ഥികളിലെ ബോധന നിലവാരവും ഇതിലൂടെ മെച്ചപ്പെടുത്തുവാൻ സാധിക്കും

നൈപുണ്യ വികസനം പ്രധാനമായും രണ്ട് രീതിയിൽ സാധ്യമാക്കാം. ഔപചാരികമോ അനൗപചാരികമോ ആയ ക്രമീകരങ്ങളാണിവ. ഔപചാരിക ക്രമീകരണങ്ങളിൽ നൈപുണ്യ വികസന പരിശീലന കളരികൾ, അനുബന്ധ കോഴ്സുകൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവ ഉൾപ്പെടുന്നു. അധ്യാപകരുടെ നൈപുണ്യ വികസനത്തിനുള്ള അനൗപചാരിക അവസരങ്ങളിൽ പ്രധാനമായും ഗവേഷണം, പരീക്ഷണങ്ങൾ, സഹപ്രവർത്തകർ തമ്മിലുള്ള ആശയവിനിമയങ്ങൾ സാധ്യമാക്കൽ എന്നിവ ഉൾപ്പെടുന്നു

Shameer PTK

17/01/2023

Technology empowers students by giving them ownership of how they learn, making education relevant to their digital lives and preparing them for their futures

With technology and access to resources beyond classroom walls, students are inspired to become problem-solvers, critical thinkers, collaborators, and creators. Where technology has been successfully integrated into classrooms, students develop a lifelong love of learning.

15/01/2023

Schools are the initial enablers of progress and a healthy perspective towards life. Diversity needs to be promoted in classrooms to give students the chance to experience and imbibe a plethora of cultural connotations.

Shameer PTK

Photos from Shameer PTK's post 13/01/2023

Creating innovative learning environment, fostering social development, and preparing students to tackle tomorrow’s biggest challenges are the key responsibilities of the educationists. It is important to recognize that the only guarantee of prosperity for a nation is the ability of its people to develop, adapt, and innovate.

It is imperative to push the boundaries of conventional educational models by integrating and adopting modern technologies and best practices.

Multidisciplinary approach encourages students to live a life of creativity, curiosity, and contemplation.

10/01/2023

All children are naturally self-absorbed, and parenting only intensifies that sense of being the centre of their own little world. Logically, the concept of sharing does not come to children naturally.
Those who learn the art of sharing and the importance of caring for each other develop as better adjusted individuals in both a social and emotional, and even a cognitive sense. It is the responsibility of parents and educators to start the process of socializing children to understand the concept of sharing, and to learn empathy and the art of caring for each other
When children are taught how to share things and care for each other, they also learn to collaborate with peers, internalize the concept of empathy, and experience the importance for themselves of doing things for others. Caring and sharing are important elements of positive behavioral traits that are essential to help children naturally develop social awareness from their growing years
https://rebuildwithshameer.com/

10/01/2023

Fine arts improves and encourages kids creativity, confidence, and perseverance which is essential to a child’s growth. Also, develop academic skills, motor skills, visual learning, decision-making, focus, collaboration, and accountability
The performing arts encourages children to explore their emotions, expand their imagination and helps them develop their own, unique voice. Each discipline of music, dance and drama engage a child's brain, body and emotions in different ways to encourage their confidence and find joy in self-expression.
Let us reaffirm that Fine Arts and Performing Arts are for all the students and every child should have the opportunity to hone their skills
https://rebuildwithshameer.com/

Want your business to be the top-listed Government Service in Muscat?

Click here to claim your Sponsored Listing.

Location

Category

Address


Muscat