06/06/2023
*കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ ആലംകോടിന്റെ മണ്ണിൽ വേരുറപ്പിച്ച അതികായൻ*
*പിടി അബ്ദുൾഖാദർ*
പാർട്ടി പിളർന്ന് ഡിഐസി രൂപമെടുത്ത് വലിയ പ്രതിസന്ധി ഉണ്ടായ സമയത്ത് പിടി സുബ്രമണ്യൻ,സിദ്ധിഖ് പന്താവൂർ, സുലൈമാൻ മാന്തടം എന്നിവർകൊപ്പം ചേർന്ന് പാർട്ടിയെ പഴയ പ്രതാപ കാലത്തേക്ക് തിരികെ കൊണ്ടുവരാൻ ആലംകോട് മണ്ഡലത്തിൽ അഹോരാത്രം കഷ്ടപ്പെട്ട് ഒരു മെമ്പർ എന്ന നിലയിലേക്ക് കൂപ്പ് കുത്തിയ പ്രസ്ഥാനത്തെ തന്റെ നിശ്ചയദാർഢ്യം കൊണ്ട് സിപിഎം കോട്ടകളിൽ പോലും കയറി ചെന്ന് വെന്നി കൊടി പാറിച്ച് പാർട്ടിക്ക് 5 മെമ്പർമാരെ ഉണ്ടാക്കിയെടുക്കുന്നതിന് മുന്നിൽ നിന്ന നേതാവ്..
ആലംകോട് - നന്നംമുക്ക് പഞ്ചായത്തുകളിലെ കോൺഗ്രസ് പാർട്ടിക്ക് ഒരു ആസ്ഥാനമന്ദിരം എന്ന ലക്ഷ്യത്തിൽ സ്ഥലം കണ്ടെത്തുകയും ഇന്ന് ചങ്ങരംകുളം പട്ടണത്തിൽ മൂന്ന് നിലയിൽ തലയുയർത്തി നിൽക്കുന്ന ഇന്ദിരാഭവൻ എന്ന പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്ത അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടിയിൽ നിന്നും ഓഫീസിന്റ ചാവി ഏറ്റുവാങ്ങേണ്ടത് പിടി അബ്ദുൽ ഖാദർ ആണെന്ന് കെസിക്കയും . ഒതളൂർ ഉണ്ണിയേട്ടനും , പട്ടയം സുബ്രേട്ടനും ഒരുമിച്ച് തീരുമാനിച്ചത് അദ്ധേഹത്തിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരം തന്നെയാണ്.
സാധാരണ പ്രവർത്തകനിൽ നിന്ന് തുടങ്ങി പതിനെട്ടാം വയസിൽ യൂത്ത്കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ്,ഐഎൻടിയുസി ചുമട്ടുതൊഴിലാളി, ഐഎൻടിയുസി യൂണിയൻ ലീഡർ, യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം പ്രസിഡന്റ് , ഐഎൻടിയുസി യൂണിയൻ പൊന്നാനി താലൂക്ക് പ്രസിഡന്റ് , കെയർ ചങ്ങരംകുളം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ,ഗോൾഡ് സ്റ്റാർ സാംസ്കാരിക കേന്ദ്രം ചെയർമാൻ ,ആലംകോട് മഹല്ല് കമ്മറ്റി പ്രസിഡന്റ് ,
ആലംകോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്
ബ്ലോക് കോൺഗ്രസ് ട്രഷറർ , സംയുക്ത ട്രേഡ് യൂണിയൻ കൺവീനർ , ദീർഘകാലം ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പർ , KFA (കേരള സെവൻസ് ഫുട്ബോൾ അസോസിയേഷൻ) സംസ്ഥാന കമ്മറ്റി മെംബർ എന്നീ സ്ഥാനങ്ങളിൽ എല്ലാം സ്വന്തമായി വ്യക്തി മുദ്ര ചാർത്തിയ ആലംകൊടിന്റെ സ്വന്തം ഖാദർക്ക..
പാർട്ടി പ്രവർത്തകർക്കിടയിൽ അവരിൽ ഒരാളായി നിലകൊണ്ട നേതാവിനെ വെളിയംകോട് ബ്ലോക് കോൺഗ്രസ് പ്രസിഡന്റായി നിയമിച്ചു കൊണ്ട് അർഹിച്ച അംഗീകാരം നൽകിയ കോൺഗ്രസ് പ്രസ്ഥാനത്തിന് അഭിനന്ദനങ്ങൾ...

25/11/2022
18/09/2022
24/02/2022
06/06/2021
31/03/2021
26/01/2021
12/11/2020
30/08/2020
09/08/2020
09/08/2020