QATAR INC Changaramkulam

QATAR INC Changaramkulam

Share

For indian National Congress from Qatar

06/06/2023

*കോൺഗ്രസ്‌ എന്ന പ്രസ്ഥാനത്തെ ആലംകോടിന്റെ മണ്ണിൽ വേരുറപ്പിച്ച അതികായൻ*

*പിടി അബ്ദുൾഖാദർ*

പാർട്ടി പിളർന്ന് ഡിഐസി രൂപമെടുത്ത് വലിയ പ്രതിസന്ധി ഉണ്ടായ സമയത്ത് പിടി സുബ്രമണ്യൻ,സിദ്ധിഖ് പന്താവൂർ, സുലൈമാൻ മാന്തടം എന്നിവർകൊപ്പം ചേർന്ന് പാർട്ടിയെ പഴയ പ്രതാപ കാലത്തേക്ക് തിരികെ കൊണ്ടുവരാൻ ആലംകോട് മണ്ഡലത്തിൽ അഹോരാത്രം കഷ്ടപ്പെട്ട് ഒരു മെമ്പർ എന്ന നിലയിലേക്ക് കൂപ്പ് കുത്തിയ പ്രസ്ഥാനത്തെ തന്റെ നിശ്ചയദാർഢ്യം കൊണ്ട് സിപിഎം കോട്ടകളിൽ പോലും കയറി ചെന്ന് വെന്നി കൊടി പാറിച്ച് പാർട്ടിക്ക് 5 മെമ്പർമാരെ ഉണ്ടാക്കിയെടുക്കുന്നതിന് മുന്നിൽ നിന്ന നേതാവ്..

ആലംകോട് - നന്നംമുക്ക് പഞ്ചായത്തുകളിലെ കോൺഗ്രസ് പാർട്ടിക്ക് ഒരു ആസ്ഥാനമന്ദിരം എന്ന ലക്ഷ്യത്തിൽ സ്ഥലം കണ്ടെത്തുകയും ഇന്ന് ചങ്ങരംകുളം പട്ടണത്തിൽ മൂന്ന് നിലയിൽ തലയുയർത്തി നിൽക്കുന്ന ഇന്ദിരാഭവൻ എന്ന പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്ത അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടിയിൽ നിന്നും ഓഫീസിന്റ ചാവി ഏറ്റുവാങ്ങേണ്ടത് പിടി അബ്ദുൽ ഖാദർ ആണെന്ന് കെസിക്കയും . ഒതളൂർ ഉണ്ണിയേട്ടനും , പട്ടയം സുബ്രേട്ടനും ഒരുമിച്ച് തീരുമാനിച്ചത് അദ്ധേഹത്തിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരം തന്നെയാണ്.

സാധാരണ പ്രവർത്തകനിൽ നിന്ന് തുടങ്ങി പതിനെട്ടാം വയസിൽ യൂത്ത്കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ്,ഐഎൻടിയുസി ചുമട്ടുതൊഴിലാളി, ഐഎൻടിയുസി യൂണിയൻ ലീഡർ, യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം പ്രസിഡന്റ് , ഐഎൻടിയുസി യൂണിയൻ പൊന്നാനി താലൂക്ക് പ്രസിഡന്റ് , കെയർ ചങ്ങരംകുളം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ,ഗോൾഡ് സ്റ്റാർ സാംസ്കാരിക കേന്ദ്രം ചെയർമാൻ ,ആലംകോട് മഹല്ല് കമ്മറ്റി പ്രസിഡന്റ് ,
ആലംകോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്
ബ്ലോക് കോൺഗ്രസ് ട്രഷറർ , സംയുക്ത ട്രേഡ് യൂണിയൻ കൺവീനർ , ദീർഘകാലം ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പർ , KFA (കേരള സെവൻസ് ഫുട്ബോൾ അസോസിയേഷൻ) സംസ്ഥാന കമ്മറ്റി മെംബർ എന്നീ സ്ഥാനങ്ങളിൽ എല്ലാം സ്വന്തമായി വ്യക്തി മുദ്ര ചാർത്തിയ ആലംകൊടിന്റെ സ്വന്തം ഖാദർക്ക..

പാർട്ടി പ്രവർത്തകർക്കിടയിൽ അവരിൽ ഒരാളായി നിലകൊണ്ട നേതാവിനെ വെളിയംകോട് ബ്ലോക് കോൺഗ്രസ് പ്രസിഡന്റായി നിയമിച്ചു കൊണ്ട് അർഹിച്ച അംഗീകാരം നൽകിയ കോൺഗ്രസ്‌ പ്രസ്ഥാനത്തിന് അഭിനന്ദനങ്ങൾ...

Photos from QATAR INC Changaramkulam's post 25/11/2022

ചങ്ങരംകുളം പോലീസ് സ്റ്റേഷൻ ൽ ദീർഘകാലം Sub Inspecter ആയി സേവനമനുഷ്ഠിക്കയും ചങ്ങരംകുളത്തു നിന്ന് തന്നെ വിരമിക്കുകയും ചെയ്ത് ശ്രീ ബാബുരാജ് തവനൂർ ഫിഫ world cup നേരിൽ കാണാൻ ഖത്തറിൽ എത്തിയപ്പോൾ ഖത്തർ ഐ എൻ സി പ്രവാസി കൂട്ടായ്മ ചങ്ങരംകുളം പ്രതിനിധികൾ നേരിൽ കാണുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

18/09/2022

ഇൻകാസ് ഖത്തർ യൂത്ത് വിങ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത പ്രിയ സഹപ്രവർത്തകൻ ശറഫുദ്ധീൻ നന്നമുക്കിനു ഖത്തർ INC ചങ്ങരംകുളത്തിന്റെ അഭിവാദ്യങ്ങൾ

24/02/2022

നരണിപ്പുഴ പാർട്ടി ഓഫീസിലേക്ക് വേണ്ടി #ഖത്തർ_INC_ചങ്ങരംകുളം_പ്രവാസികൂട്ടായ്മ ധനസഹായം കൈമാറി...

Photos from QATAR INC Changaramkulam's post 06/06/2021

പ്രവാസികൾക്കായി സൗജന്യ വാക്സിൻ രെജിസ്ട്രേഷൻ ക്യാമ്പ്.
യുഡിഎഫ് നന്നംമുക്ക് ❤️💪

ഖത്തർ inc ചങ്ങരംകുളത്തിന്റെ അഭിവാദ്യങ്ങൾ

31/03/2021

"പ്രവാസികളെ അടിമകളായി കാണാതെ,സഹോദര സഹോദര സ്നേഹത്തോടെ ചേർത്തുപിടിക്കാൻ യു ഡി എഫ് സർക്കാർ അധികാരത്തിൽ വരണം"

പൊന്നാനി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി എ എം രോഹിതിനെ വിജയിപ്പിക്കുക..

26/01/2021

🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
*ഖത്തർ INC ചങ്ങരംകുളം പ്രവാസികൂട്ടായ്മ* സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിൽ നിന്നും... 🇮🇳HAPPY REPUBLIC DAY🇮🇳

12/11/2020

കരുത്തരായ സാരഥികൾക്ക് വിജയാശംസകൾ...

30/08/2020

ഏവർകും #ഖത്തർ_INC_ചങ്ങരംകുളത്തിന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ...

09/08/2020

നന്നംമുക്ക് മണ്ഡലം പ്രവാസി കോൺഗ്രസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഷാജി മുടവത്തിന് അഭിനന്ദനങ്ങൾ

09/08/2020

നന്നംമുക്ക് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്
പി സി ജേക്കബ് ചേലക്കടവ്
മരണപ്പെട്ടു
🌹 ആദരാഞ്ജലികൾ🌹

28/06/2020

കോവിഡ് എന്നു കേൾക്കുമ്പോഴേക്കു കാടടച്ചു വെടി വെക്കുകയും കോവിഡ് ബാധിത പ്രദേശമായതിനാൽ ഗൾഫിൽ നിന്നു സ്വന്തം വീട്ടിലേക്കാണെങ്കിലും വരുന്ന പ്രവാസികളെ - അവർ കൊറന്റൈൽ ചെയ്യപ്പെടുന്നവരായിട്ടു കൂടി അവരെ തടയാൻ സംഘടിക്കുന്ന സംഭവങ്ങൾ ഏറെ റിപ്പോർട്ട് ചെയ്യപ്പെട്ട വർത്തമാനകാലത്ത് സ്വന്തം വീട് കൊറന്റൈൽ സെന്ററാക്കാൻ തയ്യാറാകുക എന്നത് പുണ്യ പ്രവൃത്തി മാത്രമല്ല ധീരതയുമാണ്. അതിന് തയ്യാറായ ആളാണ് ആലംകോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്
പ്രിയപെട്ട കാദർക്ക. ഞങ്ങൾ പ്രവാസികൾ നിങ്ങളോട് ഒരുപാട് നന്ദി അറിയിക്കുന്നു, we salute you.

Want your business to be the top-listed Government Service in Al Wajba?

Click here to claim your Sponsored Listing.

Location

Website

Address


Al Wajba