Qatar KMCC Kasaragod Constituency

Qatar KMCC Kasaragod Constituency

Share

Kerala Muslim Cultural Center known popularly as KMCC does not need any introduction in the Gulf cou

26/12/2012

മുസ്ലിം ലീഗിന്‍റെ ശക്തിസ്രോതസ്സ് ഇസ്ലാമിക ആശയങ്ങള്‍ തന്നെ-യതീന്ദ്രന്‍ മാസ്റ്റര്‍
ദോഹ:മുസ്ലിംലീഗിന്‍റെ ശക്തി സ്രോതസ്സ് ഇസ്ലാമിക ആശയങ്ങള്‍തന്നെയാണെന്നും അതുകൊണ്ടാണ് സാമുദായിക സൌഹാര്‍ദ്ദത്തിന് വേണ്ടി നിലകൊള്ളാന്‍ സാധിക്കുന്നതെന്നും സാംസ്കാരിക പ്രവര്‍ത്തകനായ യതീന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. ഖത്തറിന്‍റെ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച സദസ്സ് എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്ത് നടക്കുന്ന എല്ലാസംഭവങ്ങള്‍ക്കും ഉത്തരം പറയേണ്ട ബാധ്യത മുസ്ലിംലീഗിനാണെന്ന വിധത്തിലാണ് ലീഗ് വിരോധികളുടെ സമീപനമെന്ന് ഖത്തര്‍ കെ.എം.സി.സി മുന്‍ പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ പറഞ്ഞു.
പ്രസിഡണ്ട് ലുക്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ബഷീര്‍ തൃക്കരിപ്പൂര്‍ ഉല്‍ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.എസ് മുഹമ്മദ് കുഞ്ഞി, ജില്ലാജനറല്‍ സെക്രട്ടറി കെ.എസ് അബ്ദുല്ലകുഞ്ഞി, ട്രഷറര്‍ അഷറഫ് ആനക്കല്‍, സംസ്ഥാന കൌണ്‍സിലര്‍ മുട്ടം മഹമൂദ്, മുസ്തഫ ബാങ്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍റെ മാതാവ് മറിയുമ്മ ഹജ്ജുമ്മയ്ക്ക് വേണ്ടി നടന്ന മയ്യത്ത് നിസ്കാരത്തിന് പി.കെ പൂക്കോയതങ്ങള്‍ നേതൃത്വം നല്‍കി. ആദം കുഞ്ഞി തളങ്കര സ്വാഗതവും ഡി.എസ് അബ്ദുല്ല ദേശമംഗലം നന്ദിയും പറഞ്ഞു.

Photos 22/10/2012

എന്താ ഇതിനു നിങ്ങള്‍ക്ക് ഒന്നും പറയാനില്ലേ

KMCC Iftar Meet 01/08/2012
01/07/2012

MUSLIM LEAGUE KERALA STATE COMMITTEE:-
PRESIDENT-HYDERALI THANGAL
GENERAL SEC-KPA MAJEED
TREASURER-PKK BAVA
VICE PRESIDENTS-CT AHAMEDALI,VK MOULAVI,MI THANGAL,SALAM HAJI,KUTTY AHAMED KUTTY
SECRETARIES-MAHIN HAJI,TPM ZAHIR,PV VAHAB,TM SALIM,PMA SALAM

Photos 29/06/2012
ഖത്തര്‍ കാസര്‍കോട് കെ എം സി സി സ്‌കോളര്‍ഷിപ്പ് നല്‍കുന്നു 18/06/2012

ഖത്തര്‍ കാസര്‍കോട് കെ എം സി സി സ്‌കോളര്‍ഷിപ്പ് നല്‍കുന്നു ദോഹ: കാസര്‍കോട് മണ്ഡലത്തില്‍പ്പെട്ട നിര്‍ധരരായ കുടുംബത്തിലെ വിദ്യാര്‍ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് ഖത്തര്‍ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നല്‍കി വരുന്ന..

13/04/2012

ലോകത്തിലെ മുഴുവന്‍ ഇരുട്ട് വിജാരിച്ചാലും വെളിച്ചത്തെ ഇല്ലാതാക്കാന്‍ കഴിയില്ല ...ഞങ്ങളെ അപമാനിച്ചവര്‍ക്കും നിന്ദിച്ചവര്‍ക്കും ഇത് ഒരു പാഠമായിരിക്കട്ടെ ...ഈ കരങ്ങള്‍ മുറുകെ പിടിച്ചവരാരും അപമാനിക്കപ്പെട്ടിട്ടില്ല...അതിനു ഞങ്ങള്‍ അനുവദിക്കുകയില്ല .. ഈ കരങ്ങളാണ് ഞങ്ങളുടെ ശക്ത്തി .ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തിനെതിരെ വര്‍ഗീയ വിഷം ചീറ്റുന്ന പെരുന്നയിലെ തമ്പുരാനോടും ,ചില മുസ്ലിം നാമ ധാരികളായ വര്‍ഗീയ വാദികളോടും ,ലീഗിനെതിരെ കോമരം തുള്ളുന്ന ലീഗ് വിരോധികളോടും ഒന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ ...... ഞങ്ങളുടെ അവകാശം നേടിയെടുക്കാന്‍ ഒരുത്തന്റെയും അനുവാദം ഞങ്ങള്‍ക്ക് വേണ്ട .......ചാലിയാറിലെ വെള്ളം എടുക്കാന്‍ സാമൂതിരിയുടെ സമ്മതം വേണ്ടെന്നു പണ്ട് സി എച്ച് പറഞ്ഞത് പോലെ .....ആ വാക്ക് ഞങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു ......ഓലപ്പാന്പ് കാട്ടി വെരട്ടെല്ലേ മക്കളെ ....ഇത് കേരളമാണ് ....ജയ് മുസ്ലിം ലീഗ് ജയ് യൂത്ത് ലീഗ് ...ജയ് ഹൈദരലി തങ്ങള്‍ .

13/04/2012

മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി : ദോഹയില്‍ ആഹ്ലാദം ദോഹ: മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലി സത്യപ്രതിജ്ഞ ചെയ്ത ശേഷം ദോഹ സൂഖിലുള്ള കെ എം സി സി പ്രവര്‍ത്തകര്‍ മജീദ് ചെമ്പരിക്കയുടെ..

31/03/2012

ദോഹ: ഖത്തര്‍ കാസര്‍കോട് മണ്ഡലം കെ എം സി സി യുടെ 2012 -2014 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ജനറല്‍ കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു.പ്രസിഡണ്ട് ലുഖ്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് എ എം ബഷീര്‍ യോഗം ഉദ്ഘാടനം ചെയ്തു.സെക്രട്ടറിയേറ്റ് അംഗം എം പി ഷാഫി ഹാജി, സെക്രട്ടറി കെ എസ് മുഹമ്മദ് കുഞ്ഞി, ജില്ല പ്രസിഡണ്ട് എം ടി പി മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി തളങ്കര, ട്രഷറര്‍ ഖാദര്‍ ഉദുമ, സെക്രട്ടറി മുസ്തഫ ബാങ്കോട്, മഹമൂദ് മുട്ടം, മൊയ്തീന്‍ ആദൂര്‍, കുന്നില്‍ മുഹമ്മദ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി.റിട്ടേണിംഗ് ഓഫീസര്‍ ശംസുദ്ധീന്‍ ഉദിനൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികള്‍: ലുകമാന്‍ തളങ്കര ( പ്രസിഡണ്ട് ), ബഷീര്‍ ചാലക്കുന്ന്, ശംസുദ്ധീന്‍ തളങ്കര, ഹാരിസ് എരിയാല്‍, ഹമീദ് മാന്യ( വൈസ് പ്രസിഡന്റുമാര്‍), ഡി. എസ് അബ്ദുള്ള ദേശമംഗളം( ജനറല്‍ സെക്രട്ടറി ), ശാനിഫ് പൈക്ക, അഹമ്മദ് അലി ചേരൂര്‍,യുസുഫ് മാര്‍പ്പനടുക്ക, അഷറഫ് പള്ളം( സെക്രട്ടറിമാര്‍), ഇബ്രാഹിം നാട്ടക്കല്‍((( (ട്രഷറര്‍).))))))) )))))))))0

Want your business to be the top-listed Government Service in Doha?

Click here to claim your Sponsored Listing.

Location

Website

Address


Doha