11/02/2026
*അക്ഷര നഗരിയുടെ തനിമ വിളിച്ചോതിയ നാടൻ പന്തുകളി മത്സരം പ്രവാസ സമൂഹത്തിനു നവ്യാനുഭവമായി*:
അക്ഷര നഗരി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരള നേറ്റീവ് ബോൾ അസ്സോസിയേഷനുമായി സഹകരിച്ചു ഖത്തർ ദേശീയ കായിക ദിനത്തിൽ (10th February 2026) സംഘടിപ്പിച്ച നാടൻ പന്തുകളി മത്സരം കാണികൾക്കു നാടിന്റെ നല്ല ഓർമ്മകൾ സമ്മാനിച്ചു.
മീനടം, മണർകാട്, അരീപ്പറമ്പ് ടീമുകൾ മാറ്റുരച്ച വാശിയേറിയ പോരാട്ടത്തിൽ അരീപ്പറമ്പ് ടീമിനെ പരാജയപ്പെടുത്തി മീനടം ജേതാക്കളായി.
വിജയികൾക്ക് ഫാ. അജു കെ തോമസ്, ശ്രീ. വർഗീസ് വന്നല, ശ്രീ റോയ് ജേക്കബ്, ശ്രീ. അജത് എബ്രഹാം ശ്രീ. ജോബി തോമസ് എന്നിവർ ചേർന്ന് ANAQ - Ever Rolling Trophy യും വ്യക്തിഗത മെഡലുകളും സമ്മാനിച്ചു.
പന്തുകളി കാണുവാനും ആസ്വദിക്കുവാനും വന്ന എല്ലാ കുടുംബാംഗങ്ങൾക്കും സംഘാടകർ സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.
✨🌟ANAQ – United In Harmony 💪✨
Follow us on Instagram :-
https://www.instagram.com/aksharanagari.qatar
Follow us on Facebook:-
https://www.facebook.com/share/1BN4EJGER8
Website :- www.anaq.org
TEAM - ANAQ
08/02/2026
അക്ഷര നഗരിയുടെ നാടൻ കായിക വിനോദമായ നാടൻ പന്തുകളി മത്സരം കാണുവാനും ആസ്വദിക്കുവാനുമുള്ള സുവർണ്ണാവസരം ഇതാ വരുന്നു.
അക്ഷര നഗരി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരള നേറ്റീവ് ബോൾ അസ്സോസിയേഷനുമായി സഹകരിച്ചു ഖത്തർ ദേശീയ കായിക ദിനത്തിൽ (10th February 2026 - ചൊവ്വാഴ്ച) *ആരവം 2K26* നാടൻ പന്തുകളി മത്സരം സംഘടിപ്പിക്കുന്നു.
മീനടം, മണർകാട്, അരീപ്പറമ്പ് ടീമുകൾ മാറ്റുരക്കുന്ന വാശിയേറിയ മത്സരം ആസ്വദിക്കുവാനും കാണുവാനും അക്ഷര നഗരിയുടെ നല്ലവരായ ജനമനസ്സുകളെ ബർവ സിറ്റിയിലെ മൈതാനിയിലേക്കു ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
മത്സരങ്ങൾ അന്നേ ദിവസം 9 മണിക്ക് ആരംഭിച്ചു 12 മണിക്ക് അവസാനിക്കുന്നതാണ്.
ഏവർക്കും സ്വാഗതം
✨🌟ANAQ – United In Harmony 💪✨
Follow us on Instagram :-
https://www.instagram.com/aksharanagari.qatar
Follow us on Facebook:-
https://www.facebook.com/share/1BN4EJGER8
Website :- www.anaq.org
TEAM - ANAQ
19/01/2026
*സ്നേഹക്കൂടിന് അക്ഷരനഗരി അസോസിയേഷന്റെ സഹായഹസ്തം*:
അക്ഷര നഗരി അസോസിയേഷൻ ഓഫ് ഖത്തറിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി, കോട്ടയം സ്നേഹക്കൂട് (കൊല്ലാട്) അഭയമന്ദിരത്തിൽ താമസിക്കുന്നവർക്കായി ആവശ്യമായ ആശുപത്രി കിടക്ക (Hospital Cot) വാങ്ങുന്നതിനുള്ള തുക കൈമാറി.
അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗമായ ശ്രീ. ബോബൻ മാണിയും അസോസിയേഷൻ അംഗമായ ശ്രീ. കെ. എം. മാത്യുവും ചേർന്ന് സ്നേഹക്കൂട് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡയറക്ടർ ശ്രീമതി. നിഷ സ്നേഹക്കൂടിന് തുക കൈമാറി.
അക്ഷര നഗരി അസോസിയേഷന്റെ എല്ലാ സദുദ്യമത്തിലും നിങ്ങൾ ഓരോരുത്തരുടെയും കരുതൽ ഉണ്ടാകും എന്ന വിശ്വാസമാണ് ഞങ്ങളുടെ പ്രചോദനം.
✨🌟ANAQ – United In Harmony 💪✨
Follow us on Instagram :-
https://www.instagram.com/aksharanagari.qatar
Follow us on Facebook:-
https://www.facebook.com/share/1BN4EJGER8
Website :- www.anaq.org
General Secretary
ANAQ
Nisha Snehakoodu
17/12/2025
Warm wishes from ANAQ on the occasion of Qatar National Day 🇶🇦
May this great nation continue to grow with peace, unity, and prosperity.
Team ANAQ
17/12/2025
പ്രിയ അംഗങ്ങളെ,
നമ്മുടെ സംഘടന (ANAQ) അംഗമായിരിക്കുന്ന ശ്രീ. അതിഷ് ജോസഫ് ന്റെ മാതാവ് ശ്രീമതി. അക്കാമ്മ ജോസഫ് (Parackal House, Vellor P.O, Kottayam) അന്തരിച്ചു.
സംസ്കാര ശുശ്രുഷ വെള്ളിയാഴ്ച (19/12/2025) 12 മണിക്ക് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം മീനടം നോർത്ത് St. മേരീസ് ഓർത്തഡോൿസ് പള്ളിയിൽ നടത്തപ്പെടും.
പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം, നിര്യാണത്തിൽ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളോടുള്ള സംഘടനയുടെ ആദരാഞ്ജലികൾ അറിയിക്കന്നു.
Athish Joseph +97450346302
General Secretary
അക്ഷര നഗരി അസോസിയേഷൻ ഖത്തർ (ANAQ)
09/12/2025
പ്രിയ അംഗങ്ങളെ,
നമ്മുടെ സംഘടന (ANAQ) അംഗമായിരിക്കുന്ന ശ്രീ. പ്രദീപ് ജോയിയുടെ ഭാര്യാ പിതാവ് ശ്രീ. കെ വി മാത്യു (78 വയസ്സ് - Koithot House, Thanavu, Olavakkode, Palakkad) അന്തരിച്ചു.
സംസ്കാര ശുശ്രുഷ വെള്ളിയാഴ്ച 12/12/2025 ന് St. ജോർജ് ഓർത്തഡോൿസ് പള്ളി, ഒലവക്കോട് വെച്ച് നടത്തപ്പെടും.
പരേതനുടെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം, നിര്യാണത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളോടുള്ള സംഘടനയുടെ ആദരാഞ്ജലികൾ അറിയിക്കന്നു.
Pradeep Joy +974 5585 1745
General Secretary
അക്ഷര നഗരി അസോസിയേഷൻ ഖത്തർ (ANAQ)
14/11/2025
Happy Children’s Day from ANAQ!
To all the little dreamers, explorers, and creators—today is a celebration of your laughter, your curiosity, and the beautiful future you carry within you.
Keep shining, keep learning, and keep spreading joy wherever you go. 💛✨
12/11/2025
കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പങ്കെടുത്ത മലയാളോത്സവം 2025 പരിപാടിക്ക് കോട്ടയം ജില്ലയുടെ പവലിയൻ അണിയിച്ചൊരുക്കിയ അക്ഷര നഗരി അസോസിയേഷന് സ്നേഹാദരം.
നോർക്ക റൂട്സ് ഡയറക്ടർ ശ്രീ. സി. വി. റപ്പായി, പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ശ്രീ. ഇ. എം. സുധീർ എന്നിവരിൽനിന്നും അക്ഷര നഗരി അസോസിയേഷൻ ഭാരവാഹികൾ ഉപഹാരം ഏറ്റുവാങ്ങി.
ANAQ - United in Harmony 💕
TEAM ANAQ