22/09/2024
സൗദി അറേബ്യ ദേശീയ ദിനത്തിന് നന്മ അബ്ഖൈഖിന്റെ ഹൃദ്യമായ ആശംസകൾ ❤️❤️❤️🇸🇦🇸🇦🇸🇦❤️❤️❤️
�അബ്ഖൈഖ് പ്രവാസികളുടെ സാംസ്കാരിക സംഘടന
22/09/2024
സൗദി അറേബ്യ ദേശീയ ദിനത്തിന് നന്മ അബ്ഖൈഖിന്റെ ഹൃദ്യമായ ആശംസകൾ ❤️❤️❤️🇸🇦🇸🇦🇸🇦❤️❤️❤️
22/09/2024
94th സൗദി അറേബ്യ ദേശീയ ദിനത്തോട് അനുബന്ധിച്ചു നടക്കുന്ന ഘോഷയാത്രയിൽ നന്മയും പങ്ക് ചേരുകയാണ് . നാളെ തിങ്കളാഴ്ച്ച വൈകീട്ട് 4 മണിക്ക് അബ്ഖൈഖിലെ മുറൂർ ഓഫീസിന് മുൻവശമുള്ള പാർക്കിൽ നിന്ന് നന്മയുടെ ഘോഷയാത്ര പുറപ്പെടും . പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മെമ്പർമാർ നാളെ വൈകീട്ട് നാല് മണിക്ക് മുറൂർ പാർക്കിൽ എത്തിച്ചേരുക . വാഹനങ്ങൾ ഉള്ള മെമ്പർമാർ വാഹനവുമായി വരേണ്ടതാണ്
21/09/2024
സി പി എം മുൻ കേന്ദ്ര കമ്മിറ്റി മെമ്പർ എം എം ലോറൻസ് അല്പ സമയം മുമ്പ് അന്തരിച്ചു . നന്മ അബ്ഖൈഖിന്റെ ആദരാഞ്ജലികൾ
20/09/2024
നാലു തലമുറകളുടെ അമ്മയായി അഭ്രപാളികളിൽ അഭിനയം കൊണ്ട് വിസ്മയം തീർത്ത പ്രിയപ്പെട്ട അഭിനയെത്രി...
സൗഹൃദം കൊണ്ടും ശാന്തത കൊണ്ടും കേരളത്തിന്റെ മനസ്സിൽ ഇടം നേടിയ പ്രിയപ്പെട്ട അമ്മ കവിയൂർ പൊന്നമ്മ വിടവാങ്ങി.. 😥😥
നന്മ അബ്ഖൈഖിന്റെ ആദരാഞ്ജലികൾ 🥲
14/09/2024
നന്മ അബ്ഖൈഖിന്റെ എല്ലാവര്ക്കും ഹൃദ്യമായ ഓണാശംസകൾ നേരുന്നു ❤️❤️❤️
12/09/2024
നന്മ അബ്ഖൈഖിന്റെ ആദരാഞ്ജലികള്‍
അടിയുറച്ച ആദർശങ്ങൾക്കൊപ്പം വിട്ടുവീഴ്ചകളില്ലാതെ നിലകൊണ്ട വിപ്ലവസൂര്യൻ വിടവാങ്ങി. സജീവവും സവിശേഷവുമായ ഇടപെടലുകളിലൂടെ ഏറെക്കാലമായി ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ നിർണായക സാന്നിധ്യമായിരുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. സൗമ്യതയും വിനയവും മുഖമുദ്രയാക്കി രാഷ്ട്രീയ വൃത്തങ്ങളിൽ മാതൃകയായ യെച്ചൂരിയെന്ന അതികായന്റെ ആകസ്മിക വിയോഗത്തോടെ സക്രിയമായ ഒരു അധ്യായത്തിനാണ് അവസാനമാകുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിരിക്കേയാണ് അന്ത്യം. നന്മയുടെ ആദരാഞ്ജലികള്‍
03/09/2024
സാമൂഹ്യ പ്രവർത്തകൻ നാസർ മദനി അൽ ഹസ്സ യുടെ ഫേസ് ബുക്ക് പേജിൽ നിന്നും
01/09/2024
സൗദിയിൽ കൊടും ചൂടിന് അവസാനമായി തുടങ്ങി 🙏
29/08/2024
*സൗദി അല്‍ഖോബാറില്‍ മലയാളി ദമ്പതികളെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.*
സൗദിയിൽ മലയാളി ദമ്പതികളെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി കൂടെയുണ്ടായിരുന്ന അഞ്ച് വയസ്സുകാരിയായ മകളുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരു...
26/08/2024
ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട സങ്കല്പമാണ് ശ്രീകൃഷ്ണന്റേത്. ലീലാ കൃഷ്ണനായി വരെ അവർ ഓമനിക്കുന്ന ഈ സങ്കല്പം സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതിരൂപം കൂടിയാണ്. അധർമങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതും മനുഷ്യ മനസ്സുകളിലെ സ്നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ. എല്ലാവർക്കും നന്മ അബ്ഖൈഖിന്റെ ശ്രീ കൃഷ്ണജയന്തി ആശംസകൾ.
20/08/2024
ആദരാഞ്ജലികള്‍
നന്മ അബ്ഖൈഖ് മെമ്പര്‍ ഹായില്‍ സൂപ്പര്‍ മാര്‍ക്കെറ്റില്‍ ജോലി ചെയ്യുന്ന ഷിബു ആന്റണിയുടെ അമ്മ കോട്ടയം കോതനല്ലൂര്‍ സ്വദേശി മേരികുട്ടി ആന്റണി (80) മരണപ്പെട്ടു . നാളെ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊതനെല്ലൂര്‍ കണ്തീസങ്ങള് പള്ളി സെമിത്തേരിയില്‍ കബറടക്കും . ഷിബുവിന്റെ അമ്മയുടെ വിയോഗത്തില്‍ നന്മ അബ്ഖൈഖ് അനുശോചനവും അഗാതമായ ദു:ഖം രേഖപ്പെടുത്തുന്നു , കുടുംബത്തിന്റെ വിഷമത്തില്‍ നന്മ അബ്ഖൈഖ് പ്രവര്‍ത്തകരും പങ്കുചേരുന്നു
20/08/2024
നന്മയുടെ ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ.
കേരളീയ നവോത്ഥാനത്തിന്റെ സൂര്യതേജസാണ് ഗുരുദേവൻ.
ഒരു നാടിന്റെ ചരിത്രത്തെയും സംസ്കാരത്തെയും മാറ്റിമറിച്ച യുഗപ്രഭാവൻ. ആധുനിക കേരളത്തെ രൂപപ്പെടുത്തിയതിൽ ഗുരുവിന്റെ സംഭാവനകൾ നിസ്തുലമാണ്.
നന്മ അബ്ഖൈഖ് ജയന്തി ദിനത്തിൽ ഗുരുവിനെ ആദരവോടെ സ്മരിക്കുന്നു.🌹🙏💪