Nava Keralam നവകേരളം - റാക്ക

Nava Keralam നവകേരളം - റാക്ക

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nava Keralam നവകേരളം - റാക്ക, Social service, Kerala, Dammam.

04/06/2023

കേരളത്തിന്റെ വിവരസാങ്കേതിക വിദ്യാരംഗത്ത് വലിയ കുതിച്ചുച്ചാട്ടം സൃഷ്ടിക്കുന്ന കെ-ഫോൺ പദ്ധതി നാളെ നിലവിൽ വരികയാണ്. സമഗ്രമായ സാമൂഹികപുരോഗതിക്ക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള കേരളത്തിന്റെ ജനകീയ ബദൽ കൂടിയാണ് കെ-ഫോൺ. എല്ലാവർക്കും ഹൈസ്പീഡ് ഇന്റർനെറ്റ് എന്ന വലിയ സ്വപ്നം യാഥാർത്ഥ്യമാക്കാനും കെ-ഫോൺ വഴി സാധ്യമാകും.
1,548 കോടി രൂപയുടെ ഈ ബൃഹദ് പദ്ധതി വഴി ഒരുക്കിയിരിക്കുന്നത് 30,000 കിലോമീറ്റർ നീളമുള്ള വലിയ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ്. ഇന്റർനെറ്റ് സേവനങ്ങളൊരുക്കാനുള്ള അടിസ്ഥാന സൗകര്യ പദ്ധതിയാണ് കെ-ഫോൺ. ഇതുവഴി ഹൈസ്പീഡ് ഇന്റർനെറ്റ് മിതമായ നിരക്കിൽ സാധാരണക്കാർക്ക് ലഭ്യമാക്കാനാവും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായാണ്‌ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നത്. ഇതിന്റെ ആദ്യഘട്ടമായി കേരളത്തിലെ 140 മണ്ഡലങ്ങളിലെ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കും. വിഷുക്കൈനീട്ടമായി 7,080 കുടുംബങ്ങൾക്ക് കണക്ഷൻ നൽകിക്കഴിഞ്ഞു. ഇതുവഴി ഇന്റർനെറ്റ് സൗകര്യങ്ങളുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അസമത്വമായ ഡിജിറ്റൽ ഡിവൈഡ് ലഘൂകരിക്കാനാകും.
30,438 സർക്കാർ ഓഫീസുകൾക്ക് കെ-ഫോൺ വഴി ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെ 26,542 ഓഫീസുകളിൽ കണക്ഷൻ നൽകുകയും 17,155 ഓഫീസുകളിൽ കെ-ഫോൺ കണക്ഷൻ സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നു. സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമെന്ന നേട്ടം കൈവരിച്ച കേരളത്തിന് കൂടുതൽ മുന്നേറാൻ കെ-ഫോൺ പദ്ധതി കരുത്തു പകരുമെന്നതിൽ സംശയമില്ല. ഭരണ നിർവഹണത്തിന്റെ വേഗത്തിനും ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ പരമാവധി വേഗത്തിൽ ഉറപ്പാക്കുന്നതിനും കെ-ഫോൺ നൽകുന്ന മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി വലിയ പിന്തുണ നൽകും.
ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം. കെ-ഫോൺ യാഥാർത്ഥ്യമാകുന്നതോടെ എല്ലാവർക്കും ഇന്റർനെറ്റ് എന്ന വലിയ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്കടുക്കുകയാണ് നാം. കുറഞ്ഞ വിലയ്ക്ക് ഹൈസ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതോടെ സ്വന്തമായി ഇന്റർനെറ്റ് ഉള്ള സംസ്ഥാനമായി കേരളം മാറും. വിജ്ഞാന സമ്പദ്‌വ്യവസ്ഥയെന്ന വലിയ ലക്ഷ്യത്തിലേക്ക് മുന്നേറുന്ന കേരളസമൂഹത്തിന്റെ പ്രധാന കാൽവെയ്പാണ് കെ-ഫോൺ.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

04/06/2023

'എല്ലാവർക്കും ഇന്റർനെറ്റ്' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനായുള്ള കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് അഥവാ കെഫോൺ. സുശക്തമായ ഫൈബർ ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിലൂടെ കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നു.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും 14,000 വീടുകളിലും കെഫോണിന്റെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. തുടർന്ന്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തിൽ ഒരു നിയമസഭാ മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 100 വീടുകൾ എന്ന നിലയിലാണ് കെഫോൺ കണക്ഷൻ നൽകുന്നത്.

കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ പര്യാപ്തമായ ഐ.ടി ഇൻഫ്രസ്ട്രക്ചർ ഇതിനകം കെഫോൺ സജ്ജീകരിച്ചിട്ടുണ്ട്. 20 mbps മുതൽ വേഗതയോടെ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാനാകും. ആവശ്യാനുസരണം വേഗത വർധിപ്പിക്കാനും കഴിയും. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ വിഭാവനം ചെയ്തിട്ടുള്ള 30000 സർക്കാർ ഓഫീസുകളിൽ 26542 ഓഫീസുകളിൽ കെഫോൺ കണക്ഷൻ നൽകുന്നതിനുള്ള അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു. ഇവയെ നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സെന്ററുമായി (NOC) ബന്ധിപ്പിക്കുന്ന ജോലികളും അവസാനഘട്ട ടെസ്റ്റിംഗ് പ്രവർത്തനങ്ങളും പൂർത്തിയായി. നിലവിൽ 17284 സർക്കാർ ഓഫീസുകളിൽ കെഫോൺ സേവനം ലഭ്യമാക്കി.

ഏഴായിരത്തിലധികം വീടുകളിലേക്ക് കണക്ഷൻ നൽകാനാവശ്യമായ കേബിൾ വലിക്കുന്ന ജോലികൾ പൂർത്തിയാക്കിയപ്പോൾ ആയിരത്തിലധികം ഉപഭോക്താക്കൾ നിലവിൽ കെഫോണിനുണ്ട്. 2023 ഓഗസ്റ്റോടുകൂടി ആദ്യഘട്ടം പൂർത്തീകരിച്ച് വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികളിലേക്ക് കടക്കും. ആദ്യ വർഷം രണ്ടരലക്ഷം വാണിജ്യ കണക്ഷനുകൾ നൽകുന്നതിലൂടെ പദ്ധതി ലാഭത്തിലാക്കാനാണ് സർക്കാർ തീരുമാനം.
കെ.എസ്.ഇ.ബിയും കെ.എസ്.ഐ.റ്റി.ഐ.എല്ലും ചേർന്നുള്ള സംയുക്ത സംരംഭമായ ഈ പദ്ധതി കെഫോൺ ലിമിറ്റഡ് വഴിയാണ് നടപ്പാക്കുന്നത്.

സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കാര്യക്ഷമമാക്കുന്നതിനും സമ്പൂര്‍ണ്ണ ഇ- ഗവേർണൻസിന് കുതിപ്പേകാനും കെഫോൺ സഹായിക്കും.

കെഫോൺ പദ്ധതി ഔദ്യോഗികമായി മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 5ന് നാടിന് സമർപ്പിക്കും.

26/03/2023

ജീവിതശൈലി രോഗങ്ങളോട് വിട പറയാം. ആരോഗ്യത്തോടെ ജീവിക്കാം.
കോഴിക്കോട് ജില്ല ജീവതാളം പദ്ധതിയുടെ പ്രചരണാർത്ഥം ഇറക്കിയ വീഡിയോ

Photos from Nava Keralam നവകേരളം - റാക്ക's post 26/03/2023

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവന്‍സ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു. ഈ പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സാധിക്കും. ആ പരാതിയിന്‍മേല്‍ എടുത്ത നടപടികളും ഇതിലൂടെ അറിയാന്‍ സാധിക്കും. പരാതി സംബന്ധിച്ച വീഡിയോയും ഫോട്ടോയും അപ് ലോഡ് ചെയ്യാനും സാധിക്കും.

എങ്ങനെ പരാതിപ്പെടണം?

ആദ്യമായി ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ https://www.eatright.foodsafety.kerala.gov.in/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

റിപ്പോര്‍ട്ട് കംപ്ലൈന്റ്, മൈ കംപ്ലൈന്റസ് എന്നീ രണ്ട് ഐക്കണുകള്‍ കാണാം.

ആദ്യമായി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്ററില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി എടുക്കുക. തുടര്‍ന്ന് പേര്, ഒടിപി എന്നിവ നല്‍കുമ്പോള്‍ കംപ്ലൈന്റ് രജിസ്റ്റര്‍ ചെയ്യാനുള്ള പേജ് വരും.

അതില്‍ ജില്ല, സര്‍ക്കിള്‍, സ്ഥാപനത്തിന്റെ പേര്, ലൊക്കേഷന്‍, ലാന്‍ഡ്മാര്‍ക്ക്, പരാതി, പരാതിയുടെ വിശദാംശങ്ങള്‍ എന്നിവ നല്‍കണം. തുടര്‍ന്ന് ഫോട്ടോയും വിഡിയോയും അപ് ലോഡ് ചെയ്യണം. ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടെങ്കില്‍ നോ ഐക്കണ്‍ കൊടുക്കണം. അത് കഴിഞ്ഞ് സബ്മിറ്റ് ചെയ്യാം.

ഹോം പേജിലെ മൈ കംപ്ലൈന്‍സിലൂടെ പരാതിയിന്‍മേല്‍ സ്വീകരിച്ച നടപടികളും അറിയാനാകും.

26/03/2023

വി മിഷൻ വായ്പയിലൂടെ സ്ത്രീ സംരംഭകർക്ക് 50 ലക്ഷം രൂപ വായ്പ
5% പലിശയ്ക്ക്. വായ്പ മൊറട്ടോറിയം ആറ് മാസത്തിൽ നിന്ന് ഒരു വർഷമാക്കി.
ബിസിനസ് ഇൻകുബേറ്റർ സെന്ററുകളിൽ വനിതാ സംരംഭകർക്ക് 50% വായ്പാ ഇളവ്
വനിതാ സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിന് തിരിച്ചടയ്ക്കേണ്ടതില്ലാത്ത 5ലക്ഷം രൂപ ഗ്രാന്റ്

സ്ത്രീശാക്തീകരണത്തിൻ്റെ മറ്റൊരുഘട്ടത്തിലേക്കാണ് കേരളത്തിലെ സ്ത്രീകൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 40,000ത്തിലധികം വനിതകൾ സംരംഭകരായത് ഈ മാറ്റത്തിൻ്റെ ഉദാഹരണമാണ്. സ്ത്രീസമത്വവും സ്ത്രീശാക്തീകരണവും ലക്ഷ്യമായി കാണുന്ന സർക്കാരിന് അഭിമാനം കൂടിയാണ് സംരംഭകവർഷം പദ്ധതിയിലെ സ്ത്രീകളുടെ പ്രകടനം.

സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന സ്ത്രീകൾ മറ്റുള്ള സ്ത്രീകൾക്കുകൂടി പ്രചോദനമാകുകയാണ്. ഇത്തരത്തിൽ സ്വന്തം കാലിൽ നിൽക്കാനായി സംരംഭകലോകത്തേക്ക് കടന്നുവരാനാഗ്രഹിക്കുന്ന സ്ത്രീകൾക്കാവശ്യമായ പ്രോത്സാഹനം നൽകാൻ സർക്കാർ എപ്പോഴും കൂടെയുണ്ടാകും എന്ന ഉറപ്പ് കൂടിയാണ് കെ എസ് ഐ ഡി സി വഴി നടപ്പിലാക്കുന്ന വി മിഷൻ പദ്ധതിയിലൂടെയും ജില്ലാ വ്യവസായ കേന്ദ്രം പദ്ധതികളിലൂടെയും പ്രഖ്യാപിക്കുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും സംരംഭകലോകത്തേക്ക് കടന്നുവരുന്നതിനും നിങ്ങൾക്ക് വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. സർക്കാർ ഒപ്പമുണ്ട്.

Photos from Nava Keralam നവകേരളം - റാക്ക's post 06/02/2023

ബജറ്റ് പ്രവാസി സൗഹൃദം :
സീസൺ സമയത്തെ വിമാനയാത്രാനിരക്കിൽ ഇടപെടാനുളള തീരുമാനം രാജ്യത്താദ്യം -പി.ശ്രീരാമകൃഷ്ണൻ

പ്രവാസികള്‍ക്ക് പ്രതീക്ഷാ നിര്‍ഭരമായ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ച പ്രവാസീ സൗഹൃദ ബജറ്റാണ് സംസ്ഥാന സർക്കാറിന്റേതെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഏറ്റവും പ്രധാനം ലക്ഷക്കണക്കിന് വരുന്ന സാധാരണ പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന വിമാനയാത്രാക്കൂലിയില്‍ ഇടപെടാനുള്ള തീരുമാനമാണ്. സീസണ്‍ സമയത്ത് എയര്‍ലൈന്‍ ഓപ്പറേററര്‍മാരുമായി ഇടപെട്ട് യാത്രക്കാര്‍ക്ക് താങ്ങാവുന്ന നിരക്ക് ഉറപ്പുവരുത്താനായി 15 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് രൂപീകരിക്കാനുള്ള തീരുമാനം ഗള്‍ഫ് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏററവും ആശ്വാസം നൽകുന്നതാണ്. ഇത്തരമൊരു പ്രഖ്യാപനം രാജ്യത്ത് തന്നെ ആദ്യമായാണ്. പ്രവാസി പുനരധിവാസത്തിനും, ക്ഷേമത്തിനും നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കി വരുന്ന എല്ലാ പദ്ധതികളും തുടരുന്നതിനോടൊപ്പമാണ് പുതിയ പദ്ധതികൾ കൂടി ഉൾപ്പെടുത്തിയത്തെന്നും ശ്രീരാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.

മടങ്ങിവരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് പരമാവധി 100 ദിനങ്ങള്‍ എന്ന നിലയില്‍ ഒരു ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യം വച്ചുകൊണ്ടുള്ള Norka Assisted & Mobilised Employment (NAME) പ്രഖ്യാപനവും അതീവ നൂതനമായ പദ്ധതിയാണ്. വിദേശങ്ങളില്‍ വിദ്യാഭ്യാസത്തിനായി പോകുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി O.E.T/I.E.L.T.S തുടങ്ങിയ പരീക്ഷകളുടെ പരിശീലനത്തിനായി നോര്‍ക്കാ ശുഭയാത്ര എന്ന പേരില്‍ രണ്ട് കോടി രൂപയും മാറ്റിവച്ചിരിക്കുന്നു.

മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായും പുതിയ നൈപുണ്യ വികസന പദ്ധതികള്‍ക്കുമായും 84.60 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതുപോലെ തന്നെ കുറഞ്ഞ വരുമാനക്കാരായ റിട്ടേണ്‍ഡ് എമിഗ്രന്‍റസിന് വേണ്ടിയുള്ള പ്രവാസിഭദ്രത, പ്രവാസി ഭദ്രത-മൈക്രോ,കെ.എസ്.ഐ.ഡി.സി മുഖേനയുള്ള പ്രവാസി ഭദ്രത-മെഗാ, സാന്ത്വന എന്നിവയ്ക്കും, എൻ.ഡി,പി.ആർ.ഇ.എം പദ്ധതിയ്ക്കും ആവശ്യമായ തുകയും നീക്കി വച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് എമര്‍ജന്‍സി ആംബുലന്‍സ് സേവനങ്ങള്‍ക്ക് 60 ലക്ഷം രൂപയും ലോക കേരളസഭയുടെ തൂടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 2.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

മാവേലിക്കരയില്‍ നോര്‍ക്കയുടെ കൈവശമുള്ള ഭൂമിയില്‍ ലോക മലയാള കേന്ദ്രം/ലോക സാംസ്കാരിക കേന്ദ്രം എന്ന പ്രഖ്യാപനവും സ്വാഗതാര്‍ഹമാണ്. പ്രവാസലോകത്തെ മുഖ്യമായ പല പ്രശ്നങ്ങളേയും ശരിയായ നിലയില്‍ അഭിസംബോധന ചെയ്യുന്ന ഈ ബജററ് പ്രവാസികള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്. പ്രായോഗികമായി പദ്ധതികളെ കണ്ട ധനകാര്യ വകുപ്പുമന്ത്രി കെ. എന്‍. ബാലഗോപാലിനെ നോര്‍ക്കയ്ക്ക് വേണ്ടി അഭിനന്ദിക്കുകയാണെന്നും പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു.

Photos from Nava Keralam നവകേരളം - റാക്ക's post 06/02/2023

നോർവേയിലേക്ക് ലോകത്തിലെ തന്നെ ആദ്യ സമ്പൂർണ ഓട്ടോമാറ്റിക് ബാർജുകൾ നിർമ്മിച്ചു നൽകിയ കൊച്ചിൻ ഷിപ് യാർഡ് ഇപ്പോൾ ജർമ്മനിയിലേക്കുള്ള മൾട്ടി പർപ്പസ് വെസലുകളുടെ പണിപ്പുരയിലാണ്‌. കരാർ ലഭിച്ച 8 മൾട്ടി പർപ്പസ് വെസലുകളിൽ രണ്ടെണ്ണത്തിന്റെ നിർമ്മാണം ആരംഭിച്ചുകഴിഞ്ഞു. നിശ്ചിതസമയത്തിനുള്ളിൽ തന്നെ ഇവ കൈമാറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 110 മീറ്റർ നീളത്തിലും 16.5 മീറ്റർ വീതിയിലും നിർമ്മിക്കുന്ന വെസലുകൾക്ക് 7,000 ടൺ വരെ ഭാരം വഹിക്കാൻ കഴിയും. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്നതിനായി ഏറ്റവും പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഈ വെസലുകൾ തയ്യാറാക്കുന്നത്.

മലയാളി സി എം ഡി നയിക്കുന്ന , നമ്മുടെ നാട്ടുകാരായ തൊഴിലാളികൾ പണിയെടുക്കുന്ന , മിക്കവാറും എല്ലാ തൊഴിലാളി യൂണിയനുകൾ പ്രവർത്തിക്കുന്ന കൊച്ചിൻ ഷിപ്പ് യാർഡ് കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മുന്നോട്ടുപോവുകയാണ്. സമ്പൂർണ ഓട്ടോമാറ്റിക് ബാർജിന് പുറമെ ഇന്ത്യയിൽ ആദ്യമായി വിമാനവാഹിനി കപ്പൽ നിർമ്മിച്ചതും കേരളമാണ്. make in India, made in Kerala. ഇതിൽ കേരളത്തിലെ 29 എം.എസ്.എം.ഇകളും രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും സഹകരിച്ചിരുന്നു. നോർവ്വേയിൽ നിന്ന് മറ്റൊരു 1000 കോടിയുടെ പുതിയ ഓർഡറും കൊച്ചിൻ ഷിപ് യാർഡിന് ലഭിച്ചിട്ടുണ്ട്.

#വ്യവസായത്തിൽ_കേരളം_ഇനികൊച്ചുകേരളമല്ല

24/01/2023

സംസ്ഥാനത്തെ ആദ്യ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (എൽ.സി.എൻ.ജി) സ്റ്റേഷനുകൾ തിരുവനന്തപുരത്തെ കൊച്ചുവേളിയിലും ആലപ്പുഴയിലെ ചേർത്തലയിലും ഇന്ന് ഉദ്ഘാടനം ചെയ്തു. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി എജി ആൻഡ് പി ആണ് ഇവ ആരംഭിച്ചിരിക്കുന്നത്. ഇതുവഴി തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ വ്യാവസായിക ആവശ്യത്തിനും ഗാർഹിക ഉപഭോഗത്തിനും എൽ.സി.എൻ.ജി വിതരണം ചെയ്യാൻ സാധിക്കും. ആദ്യഘട്ടത്തിൽ 30,000 വീടുകളിലേക്കും 150- ഓളം വ്യവസായ, വാണിജ്യ യൂണിറ്റുകളിലേക്കും ദ്രവീകൃത ഇന്ധനം പൈപ്പ്‌ലൈൻ ശൃംഖലയിലൂടെ എത്തിക്കും. മലിനീകരണം കുറഞ്ഞതും ക്ഷമത കൂടിയതും ചെലവു കുറഞ്ഞതുമായ ദ്രവീകൃത പ്രകൃതി വാതകം പദ്ധതി വിപുലീകൃതമാകുന്നതോടെ കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കാൻ സാധിക്കും. കേരളത്തിന്റെ ഊർജ്ജമേഖലയിൽ വിപ്ലവകരമായ മാറ്റം അതോടെ സൃഷ്ടിക്കപ്പെടും.

പിണറായി വിജയൻ
മുഖ്യമന്ത്രി

04/01/2023

േരളമുന്നേറ്റം
#വ്യവസായമുന്നേറ്റം

കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ്

കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായി കൈയ്യൊഴിയാൻ തീരുമാനിച്ച വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുന:സംഘടിപ്പിച്ച് പുതുതായി രൂപം നൽകിയ വെള്ളൂർ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിൽ പ്രവർത്തനമാരംഭിച്ച വർഷമാണ് 2022. കേരളത്തിന്റെ പൊതുമേഖലാ നയത്തിന് ഊർജ്ജം നൽകി വ്യാവസായികാടിസ്ഥാനത്തിലുള്ള ഉൽപാദനപ്രക്രിയ ആരംഭിച്ച് കെപിപിഎൽ മുന്നോട്ടുപോവുകയാണ്. 2022 ജനുവരി ഒന്നിനാരംഭിച്ച പുനരുദ്ധാരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയാണ് കമ്പനിയുടെ പ്രവർത്തനാരംഭം കുറിച്ചത്. 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെ പി പി എല്ലിനെ വികസിപ്പിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. മൂവായിരത്തോളം പേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന, പ്രതിവർഷം അഞ്ച് ലക്ഷം മെട്രിക് ടൺ ഉൽപാദന ശേഷിയുള്ള സ്ഥാപനമായി കെ.പി.പി.എല്ലിനെ മാറ്റും.

നാല് ഘട്ടങ്ങളായി 1000 കോടിയിലധികം രൂപ ചിലവിൽ ആസൂത്രണം ചെയ്ത പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ആദ്യ രണ്ട് ഘട്ടം പൂർത്തിയായി. പുനരുദ്ധാരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ എത്തുമ്പോൾ പേപ്പർ വ്യവസായത്തിലെ മറ്റേതൊരു സ്ഥാപനത്തോടും കിടപിടിക്കുന്ന വിധത്തിൽ ലാഭകരമായ സ്ഥാപനമായി കെ.പി.പി.എൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നര വർഷത്തിലേറെ അടച്ചുപൂട്ടിയ ഒരു സ്ഥാപനം ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കി തുറന്നു പ്രവർത്തിപ്പിക്കുന്നത് രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തിൽ ആദ്യമായാണ്. രാജ്യം പൊതുമേഖലയെ വിൽപനക്ക് വെച്ചിരിക്കുന്ന കാലത്ത് കേരളം മുന്നോട്ടുവെക്കുന്ന ബദലും മാതൃകയുമാണ് കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ്.

06/11/2022

കഴിഞ്ഞ ആറു വർഷത്തിനിടയിൽ കേരളത്തിലെ സർക്കാർ ഐടി മേഖല കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങളാണ്. 2016-ൽ അന്നത്തെ എൽഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ കേരളത്തിലെ സർക്കാർ ഐടി പാർക്കുകൾ വഴിയുള്ള കയറ്റുമതി 9,753 കോടി രൂപയായിരുന്നു. 2022-ൽ 17,536 കോടി രൂപയായി അത് ഏകദേശം ഇരട്ടിയോളം വർദ്ധിച്ചിരിക്കുന്നു. കമ്പനികളുടെ എണ്ണം 640 ആയിരുന്നെങ്കിൽ ഇന്നത് 1106 ആയി വർദ്ധിച്ചു. ഐടി തൊഴിലാളികളുടെ എണ്ണത്തിലും വലിയ തോതിലുള്ള വർദ്ധനവാണുണ്ടായത്. 2016-ൽ 78,068 പേരാണ് ഐടി പാർക്കുകളിൽ തൊഴിലെടുത്തിരുന്നത്. ഇന്നത് 1,35,288 ആയി ഉയർന്നിരിക്കുന്നു.
ഐടി മേഖലയിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ക്രിയാത്മക ഇടപെടലുകളുടെ ഗുണഫലമാണ് ഈ നേട്ടങ്ങൾ. ഇനിയും ഒരുപാടു ദൂരം മുന്നേറാനുണ്ട്. ഈ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി ഐടി മേഖലയെ പുതിയ ഉയരങ്ങളിലേയ്ക്ക് നയിക്കാൻ ഒരുമിച്ച് നിൽക്കാം. കേരളത്തിലെ യുവതലമുറയ്ക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കാം.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

04/11/2022

കേരളത്തിൽ ഒട്ടാകെ മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി ഒരുക്കുന്നതിനും, ദരിദ്ര കുടുംബങ്ങളിൽ ഇന്റർനെറ്റ് സൗജന്യമായി എത്തിക്കുന്നതിനും ലക്ഷ്യമിടുന്ന കെ ഫോൺ യാഥാർഥ്യത്തിലേക്ക്.
കെ ഫോൺ പദ്ധതിയിലൂടെ സൗജന്യ ഇൻറർനെറ്റ് കണക്ഷനായി 14,000 ബിപിഎൽ കുടുംബങ്ങളെ ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുക്കാനുള്ള മാർഗനിർദേശം തയ്യാറായി.

ഓരോ നിയമസഭാ മണ്ഡലത്തിലും നൂറുവീതം കുടുംബങ്ങൾക്കാണ് ആദ്യം കണക്ഷൻ നൽകുക. സ്ഥലം എംഎൽഎ നിർദേശിക്കുന്ന ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ ഒന്നോ തൊട്ടടുത്തുള്ള ഒന്നിലധികം വാർഡുകളിൽ നിന്നോ മുൻഗണനാടിസ്ഥാനത്തിലാകും കുടുംബങ്ങളുടെ തെരഞ്ഞെടുപ്പ്. കെ ഫോൺ കണക്ടിവിറ്റി ഉള്ളതും, പട്ടികജാതി-പട്ടികവർഗ ജനസംഖ്യ കൂടുതലുള്ളതുമായ വാർഡ് തെരഞ്ഞെടുക്കാനാണ് തീരുമാനം.
മണ്ഡലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ ബിപിഎൽ വിഭാഗത്തിൽപ്പെട്ടതും സ്‌കൂൾ വിദ്യാർഥികൾ ഉള്ളതുമായ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കുമാണ് തെരഞ്ഞെടുപ്പിൽ ഏറ്റവും ആദ്യം പരിഗണന നൽകുന്നത്. ബിപിഎൽ വിഭാഗത്തിൽപ്പെട്ട, സ്‌കൂൾ വിദ്യാർഥികളുള്ള പട്ടികജാതി കുടുംബങ്ങളെ ഇതിന് ശേഷം പരിഗണിക്കും. ബിപിഎൽ വിഭാഗത്തിൽപ്പെട്ട, കോളേജ് വിദ്യാർഥികളുള്ള പട്ടികവർഗ-പട്ടികജാതി കുടുംബങ്ങൾക്കാണ് പിന്നീടുള്ള പരിഗണന. ബിപിഎൽ വിഭാഗത്തിൽപ്പെട്ട, സ്‌കൂൾ വിദ്യാർഥികളുള്ള, കുടുംബത്തിലെ കുറഞ്ഞത് ഒരാൾക്കെങ്കിലും 40%മോ അതിലധികമോ അംഗവൈകല്യമുള്ളതുമായ എല്ലാ കുടുംബങ്ങൾക്കും ശേഷം പരിഗണന നൽകും. ബിപിഎൽ വിഭാഗത്തിൽപ്പെട്ടതും സ്‌കൂൾ വിദ്യാർഥികളുള്ളതുമായ മറ്റെല്ലാ കുടുംബങ്ങളെയും ഇതിന് പിന്നാലെ പരിഗണിക്കും. മുൻഗണനാക്രമത്തിൽ ഈ അഞ്ച് വിഭാഗത്തിലെ ഏത് വിഭാഗത്തിൽ വെച്ച് 100 ഗുണഭോക്താക്കൾ തികയുന്നുവോ, ആ വിഭാഗത്തിലെ മുഴുവൻ ആളുകളെയും ഉൾക്കൊള്ളിച്ച് കെ ഫോൺ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കണം. ഒരു വാർഡിലെ ഗുണഭോക്തൃ പട്ടികയിൽ ഇങ്ങനെ നൂറിലധികം പേർ ആകാം .

കെ-ഫോണിനെ ഔദ്യോഗിക ഇന്റർനെറ്റ് സേവനദാതാവായി കേന്ദ്രസർക്കാർ നേരത്തെ അംഗീകരിച്ചിരുന്നു. കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസ് ആണ് നൽകിയിരിക്കുന്നത്.

സുശക്തമായ ഒപ്റ്റിക്കൽ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് കെ ഫോൺ പദ്ധതി. ഇതുവഴി അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും ഓഫിസുകളിലും എത്തിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ പദ്ധതി സഹായകമാകും.

സംസ്ഥാന സർക്കാരിന്റെയും മറ്റ് സ്വകാര്യ ടെലകോം സർവ്വീസ് പ്രൊവൈഡറിന്റെയും നിലവിലുള്ള ബാന്റ് വിഡ്ത്ത് പരിശോധിച്ച് അതിന്റെ അപര്യാപ്തത മനസ്സിലാക്കുകയും അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാന്റ് വിഡ്ത്ത് സജ്ജമാക്കുന്നരീതിയിലാണ് കെ ഫോൺ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
കെ.എസ്.ഇ.ബി-യും കെ.എസ്.ഐ.റ്റി.ഐ.എൽ-ഉം കേരള സർക്കാരും ചേർന്നുള്ള സംയുക്ത സംരംഭം കെഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
ആകെ 30,000 സർക്കാർ ഓഫീസിലാണ് ഇന്റർനെറ്റ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്നത്. ഇതിൽ 8082 എണ്ണം പ്രവർത്തനസജ്ജമാവുകയും ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ വിഭാവന ചെയ്തിട്ടുള്ള 30000 സർക്കാർ ഓഫീസുകളിൽ 25762 ഓഫീസുകളിൽ കെഫോൺ കണക്ഷൻ നൽകുന്നതിനുള്ള അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയെ നെറ്റ് വർക്ക് ഓപ്പറേറ്റിംഗ് സെന്ററുമായി (NOC) ബന്ധിപ്പിക്കുന്ന ജോലികളും അവസാനഘട്ട ടെസ്റ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങളും പൂർത്തിയായി. അവസാനഘട്ട ടെസ്റ്റിംഗ് തുടങ്ങിയ നടപടികൾ ദ്രുതഗതിയിൽ നടന്നുവരുകയാണ്.
സർക്കാർ തീരുമാനത്തിന് വിധേയമായി കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലേയും സാമ്പത്തികമായി പിന്നോക്കാവസ്ഥയിuലുള്ള 100 വീതം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്നതിന് വേണ്ടിയുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയുണ്ട്. സർക്കാർ തീരുമാനത്തിന് വിധേയമായി സൗജന്യ കണക്ഷൻ ഉടൻ നൽകി തുടങ്ങും.

കെ ഫോണിന്റെ ഏറ്റവും തിളക്കമാർന്ന വശം അതിന്റെ സാമൂഹ്യ കാഴ്ചപ്പാടാണ്. ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള 20 ലക്ഷംപേർക്കാണ് പദ്ധതിയിൽ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഡിജിറ്റൽരംഗത്തെ അസമത്വത്തിന്‌ വലിയൊരളവുവരെ പരിഹാരമാകുന്ന പദ്ധതിയാണിത്.

04/11/2022

മയക്കുമരുന്നിന്റെ ചതിക്കെണി തിരിച്ചറിയുക, ലഹരിവസ്തുക്കളെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്തുക

ലഹരി വിമുക്തിക്ക് സൗജന്യ കൗൺസിലിംഗിനായി വിളിക്കാം : 14405
---
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വാട്സ് ആപ്പ് വഴി അറിയിക്കാം. യോദ്ധാവ്: 99 95 96 66 66
---

ലഹരിമുക്ത കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം
--

Want your business to be the top-listed Government Service in Dammam?

Click here to claim your Sponsored Listing.

Location

Category

Website

Address


Kerala
Dammam