Pandikkad Panchayat Pravasi Association - PAPPA

Pandikkad Panchayat Pravasi Association - PAPPA

Share

PAPPA

Photos from Pandikkad Panchayat Pravasi Association - PAPPA 's post 29/11/2025

#പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ ( #പപ്പാ) പപ്പോത്സവം എന്ന നാമധേയത്തിൽ സൗഹൃദസംഗമം നടത്തി....

ജിദ്ദയിലും പരിസരങ്ങളിലും താമസിക്കുന്ന എഴുന്നൂറോളം പാണ്ടിക്കാട്ടുകാർ കുടുംബ സമേതം പപ്പോത്സവത്തിൽ പങ്കെടുത്തു.

നാട്ടിലും മറുനാട്ടിലുമായി നിരവധി ജീവകാരുണ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന സംഘടനയാണ് പപ്പ.

വൈവിധ്യമാർന്ന കലാപരിപാടികൾ, പ്രൊഫഷണൽ ഗായകരുടെ ഗാനമേള, നൃത്തനിർത്യങ്ങൾ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. കുരുന്നു പ്രതിഭകളുടെയും മുതിർന്നവരുടേയും കലാപ്രകടനങ്ങൾ മികവുറ്റതായിരുന്നു. #കൺവീനർകെകെബാവയുടെ നേതൃത്വത്തിൽ നടന്ന കലാ പരിപാടികൾ ഫൈസൽ, അബു സിദ്ദിഖ് എന്നിവർ നിയന്ത്രിച്ചു.

സാംസ്കാരിക സമ്മേളനം ജിദ്ദ പൗരാവലി ചെയർമാൻ #കബീർകൊണ്ടോട്ടി ഉത്ഘാടനം ചെയ്തു. ഇതിഹാസ ഭൂമികയിൽ നിന്നും വരുന്ന പാണ്ടിക്കാട്ടുകാർ ജിദ്ദയുടെ മണ്ണിൽ പുതിയ ചരിത്രം രചിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു പപ്പയുടെ ഐക്യവും കാരുണ്യപ്രവർത്തനങ്ങളും തുടരണമെന്നും പ്രവാസികൾക്ക് ഗുണകരമായ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നതായും എല്ലാ സഹായ സഹകരണങ്ങളും ജിദ്ദാ സമൂഹത്തിൽ നിന്നും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിലെ #നിതിൻജോർജ്ജ്‌ ആരോഗ്യസെമിനാർ നടത്തി. ജിദ്ദയിലെ പ്രശസ്ത പത്ര പ്രവർത്തകൻ #മുസാഫിർ ആശംസ നേർന്നു.പപ്പയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ സവിസ്തരം പ്രതിപാദിച്ച് കൊണ്ട് #ഫൈസൽ സ്വാഗതപ്രസംഗം നടത്തി. #പ്രസിഡണ്ട്നർഷാദ്കെകെ അദ്ധ്യക്ഷതവഹിച്ചു. എടിഇസ്ഹാക്, അമ്പുപാണ്ടിക്കാട് റസാഖ്‌ റീഗൾ എന്നിവർ ആശംസകൾ അർപ്പിച്ചു. #സമീർപിപി നന്ദി പറഞ്ഞു.

കായിക പ്രതിഭകളുടെ മാറ്റ് പരീക്ഷിച്ച ഫുട്ബോൾ ഷൂട്ടൗട് മത്സരത്തിൽ പഞ്ചായത്തിലെ പതിനാലോളം ക്ലബുകൾ പങ്കെടുത്തു. ബാവ ചെമ്പ്രശേരി, ആപ്പ കൊടശ്ശേരി, നൗഷാദ് വിപി, സമീർ വളരാട്, ഹക്കീം, അമീൻ എ ടി, ഷാഫി മഹമൂദ്, ബഷീർ, അൻഷാദ് എന്നിവർ വിജയികൾക്ക് സമ്മാനം നൽകി.

ഖാലിദ്, ഷംസു, മുനീർ എന്നിവർ ഊട്ടുപുരക്ക് നേതൃത്വം നൽകി . ജിദ്ദ കണ്ട മഹോൽത്സവമായിരുന്നു പപ്പോത്സവം...💪🏼💪🏼

29/11/2025
Photos from Pandikkad Panchayat Pravasi Association - PAPPA 's post 29/11/2025

പപ്പോത്സവം 2k25
Other Part3 Photos



#പപ്പോത്സവം2k25

17/03/2025

*2025 വർഷത്തേക്ക് പപ്പയെ നയിക്കാൻ നിലവിൽ ​വന്ന പുതിയ കമ്മറ്റി ഭാരവാഹികൾ*

*പ്രസിഡന്റ് 😗 നെർഷാദ് കാരക്കാടന്‍
*ജനറൽ സെക്രട്ടറി 😗 സമീർ പാലത്തിങ്ങൽ
*ട്രഷറർ 😗 ഫാറൂഖ് പുതിയത്ത്

*വൈസ് പ്രസിഡന്റ് 😗
ഖാലിദ് ആനപ്പട്ടത്ത്, അബ്ദുല്‍ മുനീര്‍ വടക്കന്‍
*ജോയന്റ് സെക്രട്ടറിമാർ 😗
സമീർ വെള്ളാരം പാറ, ഷംസുദ്ദീൻ ഉച്ചപ്പള്ളി

_*ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ*_

29/06/2024

Congratulations 👏🏻❣️

03/03/2024

2024 വർഷത്തേക്ക് പപ്പയെ നയിക്കാൻ നിലവിൽ ​വന്ന പുതിയ കമ്മറ്റി ഭാരവാഹികൾ
പ്രസിഡന്റ് : ഇസ്ഹാഖ് എ ടി
ജനറൽ സെക്രട്ടറി : അഞ്ചില്ലൻ ഉമർ
ട്രഷറർ : മുസ്തഫ തറിപ്പടി

വൈസ് പ്രസിഡന്റ് :
മുനീർ വള്ളുവങ്ങാട് അബു MP പാണ്ടിക്കാട്
ജോയന്റ് സെക്രട്ടറിമാർ :
സമീർ തറിപ്പടി ഫാറൂഖ് കിഴക്കേ പാണ്ടിക്കാട്

ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ

Photos from Pandikkad Panchayat Pravasi Association - PAPPA 's post 02/03/2024

പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ (PAPPA )
പതിമൂന്നാം വാർഷിക ആഘോഷവും ജനറൽബോഡിയും
01/03/2024 FRIDAY
അബീർ ഓപ്പൺ ഓഡിറ്റോറിയം ജിദ്ദ ഷറഫിയ

വിവിധ ദൃശ്യങ്ങളിലൂടെ .....

Want your business to be the top-listed Government Service in Jeddah?

Click here to claim your Sponsored Listing.

Location

Category

Website

Address


Jeddah
21421