28/05/2026
Top 10 airports in India by passenger footfall - April 2026
തിരുവനന്തപുരം എയർപോർട്ട് ആദാനി ഏറ്റെടുത്തോടുകൂടി അവിടെ ഒരുപാട് മാറ്റങ്ങൾ വരുന്നു യാത്രക്കാരുടെ എണ്ണം കൂടുന്നു എന്നാൽ കൊച്ചിയിൽ കുറയുന്നു...
27/05/2026
ഏകദേശം 20 വർഷത്തെ ജയിൽ ജീവിതത്തിനു ശേഷം ഇദ്ദേഹം നാട്ടിലേക്ക് വരുകയാണ് നമ്മൾ ഇദ്ദേഹത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു
ഇനി നമ്മൾ ചെയ്യേണ്ട കാര്യം അദ്ദേഹത്തെ അദ്ദേഹത്തിന്റെ ബൈക്ക് വിടുക അദ്ദേഹത്തിൻറെ പിന്നാലെ നടന്ന് വീഡിയോ എടുത്ത് ബുദ്ധിമുട്ടിക്കരുത്.....
25/05/2026
ഏതാനും 10 വർഷത്തിനുള്ളിൽ നമ്മുടെ മലപ്പുറം നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രശ്നമായിരിക്കും ഇത് ട്രാഫിക് ബ്ലോക്ക് കൺട്രോൾ ചെയ്യാൻ കഴിയാത്ത അവസ്ഥ ആയിരിക്കും കാരണം ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ് അതിനനുസരിച്ചുള്ള റോഡുകളും പാലങ്ങളും നമ്മൾക്ക് ഇല്ല.......
25/05/2026
പൈലറ്റുമാർക്ക് കറക്റ്റ് ട്രെയിനിങ് കൊടുക്കുന്നില്ല.......
25/05/2026
ഇലക്ഷനും മുമ്പ് ടിവി ഇബ്രാഹിം എംഎൽഎ ഫെബ്രുവരിയിൽ ഫേസ്ബുക്കിൽ ഇട്ട ഫോട്ടോ ആണ് ഇത്. ഇതിൽ പറയുന്നത് കോഴിക്കോട് എയർപോർട്ടിലേക്കുള്ള കവാടം......... പക്ഷേ ഇത് വെറും ഫേസ്ബുക്കിൽ മാത്രം ഒതുങ്ങി പോയി നിങ്ങൾ ഓർക്കണം കേരളത്തിൽ കവാടവും നല്ല റോഡ് ഇല്ലാത്തതുമായ ഏക എയർപോർട്ട് മാത്രമേ ഉള്ളൂ അത് നമ്മുടെ മലപ്പുറം ജില്ലയിലുള്ള കരിപ്പൂർ എയർപോർട്ട് ആണ്
23/05/2026
📢 കോഴിക്കോടിനെ ഇനിയും മറക്കരുത്; ഇത് അവഗണനയ്ക്കെതിരെയുള്ള മുന്നറിയിപ്പാണ്!
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കോഴിക്കോട് കാട്ടിയ രാഷ്ട്രീയ പ്രബുദ്ധത ആരും മറക്കരുത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13 മണ്ഡലങ്ങളിൽ 12 ഇടത്തും യു.ഡി.എഫിനെ നെഞ്ചിലേറ്റിയ മണ്ണാണ് കോഴിക്കോട്. എന്നിട്ടും കേരളത്തിലെ മന്ത്രിമാരെ തിരഞ്ഞെടുത്തപ്പോൾ ജില്ലയ്ക്ക് അർഹമായ ഒരു പരിഗണനയും നൽകാൻ യു.ഡി.എഫ് മുന്നണിയുടെ പ്രധാന കക്ഷികളായ കോൺഗ്രസിനും ലീഗിനും കഴിഞ്ഞിട്ടില്ല എന്നത് കടുത്ത നിരാശയുണ്ടാക്കുന്ന കാര്യമാണ്.
നിങ്ങൾ തന്ന അവഗണനയ്ക്കും അപ്പുറം ഈ മണ്ണ് അർഹിക്കുന്ന ചില യാഥാർത്ഥ്യങ്ങളുണ്ട്:
മെട്രോ നഗരമാകാനുള്ള അർഹത: 2011-ലെ സെൻസസ് പ്രകാരം തന്നെ കൊച്ചിക്ക് തൊട്ടുപിന്നിൽ കേരളത്തിലെ രണ്ടാമത്തെ വലിയ നഗരസമൂഹമാണ് (UA) കോഴിക്കോട്.
രാജ്യത്തെ പത്താമത്തെ വലിയ നഗരം: പുതിയ സെൻസസ് റിപ്പോർട്ടുകൾ ഔദ്യോഗികമായി വന്നിട്ടില്ലെങ്കിൽ പോലും, പല അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരവും ജനസംഖ്യയിൽ ഇന്ന് കേരളത്തിലെ ഏറ്റവും വലുതും, ഇന്ത്യയിൽ പത്താം സ്ഥാനത്തുമുള്ള വലിയ മെട്രോപൊളിറ്റൻ ഏരിയയായി കോഴിക്കോട് UA മാറിയിരിക്കുകയാണ്!
ഇത്രയും വലിയൊരു ജനസംഖ്യയും വികസന സാധ്യതയുമുള്ള കോഴിക്കോടിനെ ഇനിയും അവഗണിക്കാൻ ആകില്ല. ആ ജനവിശ്വാസത്തിന് പകരം നൽകേണ്ടത് അവഗണനയല്ല, മറിച്ച് കോഴിക്കോടിന്റെ വികസനക്കുതിപ്പാണ്!
🚊 കോഴിക്കോടിന് അടിയന്തരമായി വേണ്ടത് ഇവയാണ്:
വോട്ട് വാങ്ങിപ്പോയവർ ഈ ആവശ്യങ്ങൾക്ക് മറുപടി നൽകിയേ തീരൂ:
1 കോഴിക്കോട് മെട്രോ പദ്ധതി: നഗരത്തിന്റെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമായി മെട്രോ പദ്ധതി യാഥാർത്ഥ്യമാക്കുക.
2 ബേപ്പൂർ തുറമുഖ വികസനം: മലബാറിന്റെ വ്യാപാര-വ്യവസായ മേഖലകൾക്ക് ഉണർവേകാൻ ബേപ്പൂർ തുറമുഖ വികസനം അടിയന്തരമായി യാഥാർത്ഥ്യമാക്കുക.
3 കനാൽ സിറ്റി പ്രൊജക്ട്: നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന കനാൽ സിറ്റി പദ്ധതി യാഥാർത്ഥ്യമാക്കുക.
4 സൈബർ പാർക്ക് തുടർവികസനം: ഐടി മേഖലയിൽ കോഴിക്കോടിന്റെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ സൈബർ പാർക്കിന്റെ രണ്ടാം ഘട്ട വികസനം വേഗത്തിലാക്കുക.
5 മാവൂർ റോഡ് & സിറ്റി റോഡ് ഇംപ്രൂവ്മെന്റ് (CRIP Phase 2): മാവൂർ റോഡ് ആറുവരിയായി വീതി കൂട്ടുക, ഒപ്പം നഗരത്തിലെ മറ്റ് പ്രധാന റോഡുകളെയും ഉൾപ്പെടുത്തി സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ നടപ്പിലാക്കുക.
6 മോബിലിറ്റി ഹബ്ബ് & KSRTC ബസ്റ്റാന്റ്: ആധുനിക സൗകര്യങ്ങളോടെയുള്ള മോബിലിറ്റി ഹബ്ബും, കെ.എസ്.ആർ.ടി.സി ബസ്റ്റാന്റ് അടിയന്തരമായ പുതുക്കിപ്പണിയലും.
7 കണക്റ്റിവിറ്റി വികസനം: കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ യാഥാർത്ഥ്യമാക്കുക, ഒപ്പം കോഴിക്കോട് വിമാനത്താവള റോഡ് നാലുവരിപ്പാതയാക്കി പെരിന്തൽമണ്ണ വരെ നീട്ടുക.
8 മാവൂരിലെ വ്യവസായം: മാവൂരിലെ ഭൂമിയിൽ പരിസ്ഥിതി സൗഹൃദമായ പുതിയ വൻകിട വ്യവസായ സംരംഭങ്ങൾ കൊണ്ടുവരിക.
9 കിനാലൂർ AIIMS: കിനാലൂരിൽ പ്രഖ്യാപിച്ച എയിംസ് (AIIMS) യാഥാർത്ഥ്യമാക്കാൻ ശക്തമായ സമ്മർദ്ദം ചെലുത്തുക.
ഒരു കാര്യം വ്യക്തമാണ്: കോഴിക്കോടിന്റെ ഈ വികസന ആവശ്യങ്ങൾക്ക് വേണ്ടി ആർജ്ജവം കാണിച്ചാൽ, ഈ ജില്ലയിലെ നിയമസഭാ വോട്ടർമാർ അടുത്ത 5 വർഷവും യു.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കും. ഇല്ലെങ്കിൽ കാലം കണക്കുചോദിക്കും!
ഇനി വാഗ്ദാനങ്ങൾ പോര, പ്രവൃത്തിയാണ് വേണ്ടത്. കോഴിക്കോടിന്റെ വികസനം കോഴിക്കോട്ടുകാരുടെയും മലബാറുകരുടെയും ഭാവി കേരളത്തിന്റെയും അവകാശമാണ്!
21/05/2026
Saudi airlines A321 XLR ജൂൺ മുതൽ സർവീസ് ആരംഭിക്കുന്നു ജിദ്ദയിൽ നിന്നും Maldives Europe Russia തുടങ്ങിയ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിക്കും
A321 neo 6850 km പറക്കാൻ കഴിയുമ്പോൾ A321 XLR 8700km ആണ് ഇതിൽ ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് ഏകദേശം 4084 km വരുന്നത്..
21/05/2026
ലോകരാജ്യങ്ങൾ മുന്നോട്ട് നമ്മൾ പുറകിലേക്ക്....
പണ്ട് നമ്മുടെ മുത്തശ്ശന്മാർ കാളവണ്ടി ആയിരുന്നു ഉപയോഗിച്ചിരുന്നത് അന്ന് പുതുതലമുറ പുതിയ കാർ വാങ്ങുന്നതിനെ കുറിച്ച് ആലോചിച്ചു കാരണം വേഗത്തിൽ എത്താമെന്ന്.
100 കാളവണ്ടി പോകുന്ന റോഡിൽ കേവലം 5 കാറ് ന് വേണ്ടി എന്തിനാണ് റോഡ് നിർമ്മിക്കുന്നത് എന്ന് സർക്കാർ ചിന്തിച്ചിരുന്നെങ്കിൽ.....?
നമ്മുടെ പൊതു തലമുറ തൊഴിൽ തേടി പോകുന്നത് ഇനി വിദേശരാജ്യങ്ങളെ അല്ല പകരം നമ്മുടെ വലിയ സിറ്റികളെയാണ് മലപ്പുറത്തുനിന്നും തിരുവനന്തപുരത്തേക്ക് എത്താൻ എന്താണ് ഇപ്പോഴുള്ള അവസ്ഥ ഒന്നില്ലെങ്കിൽ ബസ് അല്ലെങ്കിൽ ട്രെയിന് എത്ര മണിക്കൂർ എടുക്കും ഇതിനു പകരം ഇതേപോലുള്ള റെയിൽവേ പദ്ധതികൾ വരികയാണെങ്കിൽ മിനിറ്റുകൾ കൊണ്ട് എത്താം.....
20/05/2026
മൈനിങ് ജിയോളജി വകുപ്പ് കുഞ്ഞാലിക്കുട്ടി ആണ്
നിലവിൽ കോഴിക്കോട് എയർപോർട്ട് റൺവേ റിസ നിർമ്മാണം നിർത്തിവച്ചിട്ടുണ്ട് കാരണം മൂന്നുമാസം മണ്ണ് എടുക്കാൻ അനുമതി ഇല്ല എന്നാൽ മിനിസ്റ്റർക്ക് ഇതിൽ ഇടപെടാൻ സാധിക്കും തൽക്കാലികമായി ജൂൺ മാസത്തിൽ മണ്ണെടുക്കാൻ അനുമതി നൽകുകയായിരുന്നെങ്കിൽ വർക്ക് അത്രയും തീരും