08/04/2026
Aseer Pravasi Sangam
അസീർ പ്രവാസി സംഘം
08/04/2026
04/04/2026
ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയപ്പിക്കുവാൻ പ്രവാസി സമൂഹം മുന്നൊരുക്കങ്ങൾ നടത്തുക: അസീർ പ്രവാസി സംഘം.
കമ്മീസ്.മുഷൈത്ത്:
ആസന്നമായ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ പ്രവാസി സമൂഹം ഒന്നടങ്കം മുന്നിട്ടിറങ്ങണമെന്ന് അസീർ പ്രവാസി സംഘം രക്ഷാധികാരി സ: ബാബു പരപ്പനങ്ങാടി അഭ്യാർത്ഥിച്ചു.
പത്ത് വർഷക്കാലമായി അധികാരത്തിൽ നിന്ന് പുറത്ത് നിൽക്കുന്ന യു.ഡി.എഫ് ഏത് വിധേനേയും അധികാരം പിടിക്കാൻ സംസ്ഥാനത്ത് ബി.ജെ.പിയുമായി ഡീൽ ഉറപ്പിച്ചിരിക്കുകയാണെന്നും അത്യന്തം അപകടകരമായ ഈ ദുഷ്ചെയ്തിക്കെതിരെ ജനാധിപത്യ-മതേതര സമൂഹം ശക്തമായ തിരിച്ചടി വേട്ടിംഗിലൂടെ യു.ഡി.എഫിന് നൽകണമെന്നും ബാബു പരപ്പനങ്ങാടി കേരള ജനതയോട് അഭ്യാർത്ഥിച്ചു.
അസീർ പ്രവാസി സംഘം കമ്മീസ് ഏരിയ കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കകയായിരുന്നു അദ്ധേഹം.
മുഖ്യപ്രഭാഷണം നടത്തിയ അസീർ പ്രവാസി സംഘം ജന: സെക്രട്ടറി സുരേഷ് മാവേലിക്കര മതസൗഹാർദ്ദ അന്തരീക്ഷം കേരളത്തിൽ നിലനിർത്തുന്നതിലും ന്യൂനപക്ഷ -പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും പ്രതിജ്ഞാബന്ധമായ നിലപാടാണ് ഇടത്പക്ഷം സ്വീകരികുന്നതെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളം നേരിട്ട വലിയ തരത്തിലുള്ള പ്രതിസന്ധികളെ അതിജീവിക്കാനയതിനും വികസന കുതിപ്പ് നടത്തിയതിനും പിന്നിൽ കഠിനന്ദ്വാനവും നിശ്ചയദാർഢ്യത്തിലൂന്നിയ തീരുമാനങ്ങളുമായിരുന്നുവെന്നും സുരേഷ് മാവേലിക്കര സൂചിപ്പിച്ചു.
അസീർ പ്രവാസി സംഘം കമ്മീസ് ഏരിയ സെക്രട്ടറി പൊന്നപ്പൻ കട്ടപ്പനയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച കൺവൻഷന് ഏരിയ പ്രസിഡന്റ് മുഹമ്മദ് ബഷീർ വണ്ടൂർ അദ്ധ്യക്ഷനായിരുന്നു.
അസീർ പ്രവാസി സംഘം പ്രസിഡന്റ് അബ്ദുൾ വാഹാബ് കരുനാഗപള്ളി, ഐ എം.സി.സി സൗദി നാഷ്ണൽ കമ്മറ്റി അംഗം സൈനുദ്ധീൻ അമാനി , റഷീദ് ചെന്ത്രാപ്പിന്നി എന്നിവരും കൺവൻഷനിൽ സംസാരിച്ചു. യോഗത്തിന് നന്ദി പ്രകാശിപ്പിച്ച് കേന്ദ്ര കമ്മറ്റി അംഗം അശോകൻ പി.വിയും സംസാരിച്ചു.
14/02/2026
*നൗഷാദ് കുടുംബ സഹായ ഫണ്ട് കൈമാറി*
കൊല്ലം: മരണപ്പെട്ട അസീർ പ്രവാസി സംഘം ദർബ് യുണീറ്റ് മെമ്പർ നൗഷാദിന്റെ കുടുംബ സഹായ ഫണ്ട് കൈമാറി
സി പി ഐ (എം ) കൊല്ലം ജില്ലാ സെക്രട്ടറി സ:ജയമോഹൻ നൗഷാദിന്റെ കുടുംബത്തിന് കൈമാറി.
ചടങ്ങിൽ സിപിഎം ജില്ലാ കമ്മറ്റി മെമ്പർ ടി കെ ബാലചന്ദ്രൻ, കേരളാ പ്രവാസിസംഘം ജില്ലാ സെക്രട്ടറി നൗഷാദ് അമ്പലംകുന്ന്, വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ജെ.അമ്പിളി, LC മെമ്പർ സതീഷ് ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൗഷാദ്, വിനോദ് കുമാർ, സംഘടനയെ പ്രതിനിധീകരിച്ചു കേന്ദ്ര എക്സിക്ക്യുട്ടീവ് മെമ്പർ നവാബ്ഖാൻ ഖമ്മീസ് ഏരിയ എക്സിക്ക്യുട്ടീവ് മെമ്പർ ബിജു എന്നിവർ പങ്കെടുത്തു.
06/02/2026
ശരവണകുമാർ കുടുംബ സഹായ ഫണ്ട്*
മധുര: 05/02/2026
മരണപ്പെട്ട അസീർ പ്രവാസി സംഘം മെമ്പർ ശരവണകുമാർ കുടുംബസഹായ ഫണ്ട് നാട്ടിൽ കൈമാറി.
തമിഴ്നാട് മധുരയ്ക്കടുത്ത് ശിവഗംഗാ സിപിഐ(എം) ജില്ലാകമ്മറ്റി ഓഫീസിൽ വെച്ച്നടന്ന ചടങ്ങിൽ സിപിഐ(എം) തമിഴ്നാട് സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ സ:അർജുനൻ സംഘടന സ്വരൂപിച്ച 566000 രൂപ ശരവണകുമാറിന്റെ കുടുംബത്തിന് കൈമാറി.
ചടങ്ങിൽ സിപിഐ(എം) തമിഴ്നാട് സംസ്ഥാന കമ്മിറ്റി അംഗം സ : എസ്സ്.കെ പൊന്നുത്തായി സിപിഐ(എം )ശിവഗംഗ ജില്ലാ സെക്രട്ടറി സഖാവ് എ. ആർ.മോഹനൻ മറ്റ് പ്രദേശത്തെ പാർട്ടി നേതാക്കളും പങ്കെടുത്തു.
അസീർ പ്രവാസ സംഘത്തിനെ പ്രതിനിധീകരിച്ച് മുൻ ഖമ്മീസ് ഏരിയ സെക്രട്ടറി സഖാവ് ജലീൽ വേങ്ങര, മുൻ കമ്മീസ് ഏരിയ എക്സിക്യൂട്ടീവ് മെമ്പർ സഖാവ് അഷറഫ്, ഷെല്ലാൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സഖാവ് സുൽഫി എന്നിവർ പങ്കെടുത്തു. ഷെല്ലാൽ യൂണിറ്റ് മെമ്പർ ആയിരുന്ന സഖാവ് ശരവണകുമാർ പക്ഷാഘാതം ബാധിച്ച് അൽ അഹലി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും അവിടെവച്ച് മരണപ്പെടുകയുമാണുണ്ടായത് മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു
29/01/2026
ശരവണകുമാർ കുടുംബ സഹായ ഫണ്ട് വിതരണം...
മരണപ്പെട്ട അസീർ പ്രവാസി സംഘം
ഖമ്മീസ് ഷല്ലാൽ യുണീറ്റു മെമ്പർ
ശരവണകുമാർ കുടുംബ സഹായ ഫണ്ട്
തീയതി :05/02/2026 11 am ന്
സ്ഥലം:തമിഴ്നാട് മധുരയ്ക്കടുത്ത് ശിവഗംഗാ
സിപിഐ (എം ) തമിഴ്നാട് സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ സ:അർജുൻകൈമാറുന്നു
സംസ്ഥാന കമ്മറ്റി മെമ്പർ സ:SK പൊന്നുത്തായി ശിവഗംഗ ജില്ലാ സെക്രട്ടറി സ: A R മോഹനൻ എന്നിവർ പങ്കെടുക്കുന്നു.
26/01/2026
ആശംസകൾ
31/12/2025
Happy New Year
അസീർ പ്രവാസിസംഘം...
കഴിഞ്ഞ ഒര് വർഷത്തെ....
പ്രവർത്തന വഴികളിലൂടെ....
അഭിമാനം...
29/11/2025
ആദരാഞ്ജലികൾ 🌹🌹🌹
16/11/2025
സ : നാസ്സർ കുടുംബ സഹായ ഫണ്ട് കൈമാറി*
കോഴിക്കോട് : അസീർ പ്രവാസി സംഘം മെമ്പർ ആയിരിക്കെ അസുഖത്തെ തുടർന്ന് നാട്ടിൽ എത്തിക്കുകയും ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്ത് സ: നാസറിന്റെ കുടുംബ സഹായ ഫണ്ട് കൈമാറി.
സഖാവിന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങി CPI(M) ഫറൂഖ് ഏരിയ സെക്രട്ടറി സ: രാധഗോപി സംഘടന സ്വാരൂപിച്ച അഞ്ച് ലക്ഷം രൂപ നാസറിന്റെ മകന് കൈമാറി.
ചടങ്ങിൽ ചാലിയം LC സെക്രട്ടറി സ: വിപിൻ LC മെമ്പർ മാരായ സ:വിനോദ്, സ: ഗഫൂർ, കേരളാ പ്രവാസിസംഘം ഫറൂഖ് ഏരിയ സെക്രട്ടറി രാജീവൻ, ഏരിയകമ്മറ്റി മെമ്പർ മാരായ പീറ്റർ, ഗഫൂർ, മുഹമ്മദ് റാഫി, സുരേഷ് എന്നിവർ പങ്കെടുത്തു അസീർ പ്രവാസി സംഘം മുൻ അബ്ദുൽ അസീസ് മുൻ രക്ഷധികാരി സമതി അംഗം സി. കെ. പ്രകാശൻ, മുൻ കേന്ദ്ര കമ്മറ്റി അംഗം സിദ്ദിഖ് എന്നിവർ പങ്കെടുത്തു
Click here to claim your Sponsored Listing.
Location
Category
Contact the business
Website
Address
King Fahad
Khamis Mushait
