Qatif Navodaya
Navodaya Cultural Center Qatif
12/02/2026
നിയമപോരാട്ടത്തിന് വിരാമം” രാജു ചെല്ലപ്പൻ നാടണഞ്ഞു.
വർഷങ്ങളായി ഖത്തീഫിൽ കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന രാജു ചെല്ലപ്പൻ നവോദയ ദമാം റീജിയണൽ വെൽഫയർ കമ്മിറ്റിയുടെ ഇടപെടൽ മൂലം നാട്ടിലേക്ക് മടങ്ങി കൊല്ലം സ്വദേശി രാജു ചെല്ലപ്പൻ വർഷങ്ങളായി കമ്പനിയിൽ ജോലിചെയ്തു വരികയായിരുന്നു.പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചപ്പോൾ തനിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കായി കമ്പനിയെ സമീപിച്ചപ്പോൾ ഒരു ആനുകൂല്യവും നൽകാതെ കമ്പനി നാട്ടിൽ കയറ്റി വിടാൻ ശ്രമിച്ചപ്പോൾ നവോദയയെ സമീപിക്കുകയും തുടർന്ന് നിയമപോരാട്ടത്തിൽ കലാശിക്കുകയായിരുന്നു.
നവോദയ കേന്ദ്ര സാമൂഹിക ക്ഷേമ കൺവീനർ ജയൻ മെഴുവേലി,ഏരിയ സാമൂഹിക ക്ഷേമ കൺവീനർ മൻസൂർനൈന,
കേന്ദ്രകമ്മിറ്റി അംഗം സലീംപട്ടാമ്പി,റീജിയണൽ സാമൂഹ്യക്ഷേമ പ്രസിഡന്റ് മൊയ്ദീൻ,ഏരിയസെക്രട്ടറി ബിജു,ദല്ല സാമൂഹിക ക്ഷേമ കൺവീനർ ബദറുദ്ധീൻ,എന്നിവരുടെ ഇടപെടൽ മൂലം തുടക്കം മുതൽ ഉണ്ടായിരുന്നു ലേബർ കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടായിട്ടും കമ്പനി അധികാരികൾ ആനുകൂല്യങ്ങൾ നല്കാൻ തയ്യാറായില്ല കമ്പനിയുടെ നാളിതുവരെ ഉള്ള ചരിത്രത്തിൽ ഒരാൾക്കു പോലും പിരിഞ്ഞു പോകുമ്പോൾ ആനുകൂല്യങ്ങൾ നൽകിയിരുന്നില്ല തുടർന്ന് നവോദയ ചുമതലപ്പെടുത്തിയ അഭിഭാഷകൻ മുഖേന കോടതിയിൽ കേസ്സ് നൽകി മുഴുവൻ ആനുകൂല്യങ്ങളും നാട്ടിലേക്ക് മടങ്ങാൻ ഉള്ള രേഖയും ടിക്കറ്റും നല്കാൻ അനുകൂല വിധി നേടിയെടുത്തു തുടർന്ന് കമ്പനി കോടതി വിധി അംഗീകരിച്ചു.മുഴുവൻ ആനുകൂല്യങ്ങളും നൽകി ആദ്യമായി ആണ് ഈകമ്പനിയിൽനിന്ന് മുഴവൻ അവകാശങ്ങളും കൈപ്പറ്റി ഒരാൾ നാട്ടിലേക്ക് മടങ്ങുന്നത് കഴിഞ്ഞ ദിവസം നവോദയ കേന്ദ്ര സാമൂഹ്യക്ഷേമ കൺവീനർ കൺവീനർ ജയൻ മെഴുവേലി യാത്ര രേഖകൾ അദ്ദേഹത്തിന് കൈമാറി തുടക്കം മുതൽ ഉള്ള നിയമ പോരാട്ടത്തിന് കൂടെ നിന്നു സഹായിച്ച മുഴുവൻ നവോദയ പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗങ്ങളും മറ്റു പ്രവർത്തകരും പങ്കെടുത്തു.
03/02/2026
❤️
20/01/2026
കിഴക്കൻ പ്രവിശ്യയുടെ ശൈത്യത്തിന്
സംഗീതം കൊണ്ട് ചൂട് പകരാൻ…
മലയാളത്തിന്റെ എനർജറ്റിക് ഗായിക റിമി ടോമിയുടെ
ഗാന–താള വിസ്മയങ്ങളാൽ നിറഞ്ഞ
ഒരു അത്യുഗ്രൻ വിനോദ രാത്രി ഒരുങ്ങുന്നു!
മനം കവരുന്ന നൃത്ത–നൃത്യങ്ങളാൽ
വിസ്മയം തീർക്കാൻ
നവോദയ നിങ്ങളെ ഹൃദയപൂർവ്വം ക്ഷണിക്കുന്നു —
🔥 ദമ്മാം ഫെസ്റ്റ് 2026
09/01/2026
സഖാവെ,🙏🙏🙏🙏🙏
06/01/2026
ജനുവരിയുടെ തണുത്ത സായാഹന സന്ധ്യയെ
നർമ്മം കൊണ്ടും
മാന്ത്രിക സ്വരം കൊണ്ടും
അനശ്വര സംഗീതം കൊണ്ടും
തരളിതമാക്കാൻ…
ഓർമയിൽ എന്നെന്നും സൂക്ഷിക്കാനായി
ഹൃദയച്ചെപ്പിലൊളിപ്പിച്ച
പാട്ടുപെട്ടിയുടെ സപ്തസ്വര രാഗങ്ങളുമായി
റിമ്മി ടോമി ദമ്മാമിൽ എത്തുന്നു…
ഈ മനോഹര പരിപാടിക്ക്
സഹകരിക്കാൻ മുന്നോട്ട് വന്നത്…
ഈ പരിപാടിയുടെ
ഞങ്ങളുടെ അഭിമാന പങ്കാളിയായ
ജോയി ആലുക്കാസ് ടീമിനെ പരിചയപ്പെടുത്തുന്നതിൽ
ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.
സ്വർണ്ണവ്യാപാരത്തിൽ വർഷങ്ങളായുള്ള പാരമ്പര്യവും
മലയാളിയുടെ വിശ്വാസവും നേടിയെടുത്ത
പ്രമുഖ വ്യാപാര സ്ഥാപനമാണ്
ജോയി ആലുക്കാസ് ജ്വല്ലറി.
ജനുവരി 30-ന്റെ വൈകുന്നേരം
സംഗീതമഴയിൽ നനയാനും
സ്വയം ഒരു കുളിരായി മാറാനും…
ഈ സായാഹ്നം
ഓർമയിൽ സൂക്ഷിക്കുക…
പ്രിയരെ,
നിങ്ങൾക്കേവർക്കും ഈ സംഗീത വിരുന്നിലേക്ക്
ഹൃദയം നിറഞ്ഞ സ്വാഗതം… 🎶✨
29/12/2025
🥰🥰🥰
Click here to claim your Sponsored Listing.
Location
Category
Website
Address
Qatif
