SDPI Keralam

Directions

SDPI Keralam “Freedom from Hunger; Freedom from Fear”
(1)

എസ്ഡിപിഐ തീരദേശ മുന്നേറ്റ യാത്ര നവംബർ 04 മുതൽകാസർകോഡ് നിന്നും ആരംഭിച്ച്  നവംബർ 13  ന്  തിരുവനന്തപുരത്ത് സമാപനം.തീരദേശ ജന...
06/10/2026

എസ്ഡിപിഐ തീരദേശ മുന്നേറ്റ യാത്ര നവംബർ 04 മുതൽ

കാസർകോഡ് നിന്നും ആരംഭിച്ച്
നവംബർ 13 ന്
തിരുവനന്തപുരത്ത് സമാപനം.

തീരദേശ ജനതയുടെ തൊഴിൽ, പാർപ്പിട സുരക്ഷ ഉറപ്പാക്കുക, കെട്ടിക്കിടക്കുന്നക്ഷേമനിധി ഫണ്ട് മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഉപയോഗപ്പെടുത്തുക, സമഗ്രമായ തീരദേശ നയം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ഡിപിഐ തീരദേശ മുന്നേറ്റ യാത്ര നവംബർ 04ന് ആരംഭിക്കും.

പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. സിയാദ് നയിക്കുന്ന തീരദേശ മുന്നേറ്റ യാത്രയിൽ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ, സംസ്ഥാന പ്രവർത്തകസമിതി അംഗം വി.എം. ഫൈസൽ എന്നിവർ ഉപനായകന്മാരായിരിക്കും. നവംബർ 04ന് കാസർകോഡ് ജില്ലയിലെ മഞ്ചേശ്വരത്തു നിന്നും ആരംഭിച്ച് വിവിധ ജില്ലകളിലെ തീരദേശങ്ങളിലൂടെ പര്യടനം നടത്തി നവംബർ 13ന് തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിൽ സമാപിക്കും.

കേരളത്തിന്റെ തീരദേശ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ മത്സ്യത്തൊഴിലാളി സമൂഹം കടലിലെ പ്രതികൂല കാലാവസ്ഥയും പ്രകൃതിക്ഷോഭങ്ങളും ഉൾപ്പെടെയുള്ള നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് ഉപജീവനം നടത്തുന്നത്. മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളും അനുബന്ധ തൊഴിലാളികളും ഉൾപ്പെടുന്ന തീരദേശ ജനത ഇന്ന് തൊഴിൽ പ്രതിസന്ധി, വർധിച്ചുവരുന്ന ജീവിതച്ചെലവ്, തീരശോഷണം, കടൽക്ഷോഭം, മത്സ്യസമ്പത്തിന്റെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങൾ നേരിടുകയാണ്.

തീരദേശ വികസനത്തിന്റെ പേരിൽ സ്വന്തം മണ്ണിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയും മത്സ്യത്തൊഴിലാളികളുടെ തൊഴിൽ, പരമ്പരാഗത അവകാശങ്ങൾ, പാർപ്പിട സുരക്ഷ എന്നിവ ഉറപ്പാക്കുകയും വേണം. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പിരിച്ചെടുക്കുന്ന ഫണ്ടുകൾ കെട്ടിക്കിടക്കാതെ വിദ്യാഭ്യാസം, ചികിത്സ, ഭവനം, തൊഴിൽ സുരക്ഷ, പെൻഷൻ തുടങ്ങിയ മേഖലകളിൽ ഫലപ്രദമായി വിനിയോഗിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
തീരദേശത്തിന്റെ പരിസ്ഥിതി സംരക്ഷണം, ജനങ്ങളുടെ ഉപജീവനം, വികസനം, അവകാശങ്ങൾ എന്നിവ ഒരുപോലെ പരിഗണിക്കുന്ന സമഗ്രമായ തീരദേശ നയം സർക്കാർ പ്രഖ്യാപിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് തീരദേശ മുന്നേറ്റ യാത്ര സംഘടിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശ ജനതയും ജനാധിപത്യ വിശ്വാസികളും യാത്രയിൽ പങ്കാളികളാകണമെന്ന്
അഭ്യർത്ഥിക്കുന്നു.

സംസ്ഥാന പ്രവർത്തകസമിതി അംഗം വി എം ഫൈസൽ, കോഴിക്കോട് ജില്ലാ സെക്രട്ടറി ഷാനവാസ് മാത്തോട്ടം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

എം അലിയാരുകുട്ടിയുടെ സംഭാവനകൾ നിസ്തുലം : സിപിഎ ലത്തീഫ് മുസ്‌ലിം എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (MECA) മുൻ സംസ്ഥാന പ...
06/10/2026

എം അലിയാരുകുട്ടിയുടെ സംഭാവനകൾ നിസ്തുലം : സിപിഎ ലത്തീഫ്

മുസ്‌ലിം എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (MECA) മുൻ സംസ്ഥാന പ്രസിഡന്റും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ എം അലിയാരുകുട്ടിയുടെ നിര്യാണത്തിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് അനുശോചിച്ചു.
വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്.
സംവരണം ഉൾപ്പെടെയുള്ള
പിന്നോക്ക ജന വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങളിൽ എന്നും മുന്നണി പോരാളിയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

"തീരദേശ ജനതയുടെ തൊഴിൽ പാർപ്പിട സുരക്ഷ ഉറപ്പുവരുത്തുക.""കെട്ടിക്കിടക്കുന്ന ക്ഷേമനിധി ഫണ്ട്മത്സ്യത്തൊഴിലാളികൾക്കായിഉപയോഗപ്...
06/10/2026

"തീരദേശ ജനതയുടെ തൊഴിൽ
പാർപ്പിട സുരക്ഷ ഉറപ്പുവരുത്തുക."

"കെട്ടിക്കിടക്കുന്ന ക്ഷേമനിധി ഫണ്ട്
മത്സ്യത്തൊഴിലാളികൾക്കായി
ഉപയോഗപ്പെടുത്തുക."

സമഗ്രമായ തീരദേശ നയം
പ്രഖ്യാപിക്കുക

തീരം കാക്കാൻ
SDPI
തീരദേശ മുന്നേറ്റ യാത്ര

2026 നവംബർ 04–13
കാസർഗോഡ് – തിരുവനന്തപുരം

ക്യാപ്റ്റൻ

പി . ആർ. സിയാദ്
സംസ്ഥാന ജനറൽ സെക്രട്ടറി

വൈസ് ക്യാപ്റ്റന്മാർ

ജോൺസൺ കണ്ടച്ചിറ
സംസ്ഥാന സെക്രട്ടറി

വി. എം. ഫൈസൽ
സംസ്ഥാന പ്രവർത്തക സമിതി അംഗം

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ
സംസ്ഥാന കമ്മിറ്റി, കേരളം

06/10/2026
06/10/2026

തീരദേശ ജനതയുടെ തൊഴിൽ
പാർപ്പിട സുരക്ഷ ഉറപ്പുവരുത്തുക.

കെട്ടിക്കിടക്കുന്ന ക്ഷേമനിധി ഫണ്ട്
മത്സ്യത്തൊഴിലാളികൾക്കായി
ഉപയോഗപ്പെടുത്തുക.

സമഗ്രമായ തീരദേശ നയം
പ്രഖ്യാപിക്കുക

തീരം കാക്കാൻ
SDPI
തീരദേശ മുന്നേറ്റ യാത്ര

2026 നവംബർ 04–13
കാസർഗോഡ് – തിരുവനന്തപുരം

ക്യാപ്റ്റൻ

പി . ആർ. സിയാദ്
സംസ്ഥാന ജനറൽ സെക്രട്ടറി

വൈസ് ക്യാപ്റ്റന്മാർ

ജോൺസൺ കണ്ടച്ചിറ
സംസ്ഥാന സെക്രട്ടറി

വി. എം. ഫൈസൽ
സംസ്ഥാന പ്രവർത്തക സമിതി അംഗം

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ
സംസ്ഥാന കമ്മിറ്റി, കേരളം

കഴിഞ്ഞ 15 വർഷത്തെ മതാടിസ്ഥാനത്തിലുള്ള വിവരങ്ങൾ ഉപയോഗിച്ച് “ജനസംഖ്യാ മാറ്റങ്ങൾ” പരിശോധിക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രാല...
02/10/2026

കഴിഞ്ഞ 15 വർഷത്തെ മതാടിസ്ഥാനത്തിലുള്ള വിവരങ്ങൾ ഉപയോഗിച്ച് “ജനസംഖ്യാ മാറ്റങ്ങൾ” പരിശോധിക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉന്നതതല സമിതി (HLCDC) സംശയാസ്പദവും ഭിന്നിപ്പുണ്ടാക്കുന്നതുമായ നടപടിയാണ്.

ജനനം, വാഹനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ, സ്കൂൾ പ്രവേശനം, സ്വത്തിടപാടുകൾ, മതസ്ഥാപനങ്ങൾ, ആധാർ രജിസ്ട്രേഷൻ, വോട്ടർ തിരിച്ചറിയൽ കാർഡുകൾ, റേഷൻ കാർഡുകൾ തുടങ്ങി കഴിഞ്ഞ 15 വർഷത്തെ വിപുലമായ മതാടിസ്ഥാനത്തിലുള്ളതും ജില്ല തിരിച്ചുള്ളതുമായ വിവരങ്ങളാണ് സമിതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ നടപടിയുടെ ലക്ഷ്യങ്ങൾ ഗുരുതരമായ ആശങ്കയുണ്ടാക്കുന്നു. ജനന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പരിമിതമായ വിവരങ്ങൾ ഒഴികെ, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും മതാടിസ്ഥാനത്തിലുള്ള കണക്കുകൾ സൂക്ഷിക്കുന്നില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം വിവരങ്ങൾ ആവശ്യപ്പെടുന്നത് അന്യായമാണ്. മതത്തിന്റെ പേരിൽ പൗരന്മാരോട് വിവേചനം കാണിക്കരുതെന്ന ഭരണഘടനാ തത്വത്തിനും ഇത് വിരുദ്ധമാണ്.

യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, അഴിമതി തടയുക തുടങ്ങിയ അടിയന്തര വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, അനാവശ്യവും ഭരണഘടനാപരമായി സംശയാസ്പദവുമായ ഇത്തരം നടപടികളിലൂടെ ജനശ്രദ്ധ തിരിച്ചുവിടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് തോന്നുന്നു.

എം.കെ. ഫൈസി
ദേശീയ പ്രസിഡന്റ്-
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ

ആറുമാസമായി റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ മരവിപ്പിക്കാനുള്ള നീക്കം: അർഹരായവരുടെ ഭക്ഷ്യാവകാശം ഉറപ്പാക്കണം : എസ്.ഡി.പി.ഐആറുമാ...
01/10/2026

ആറുമാസമായി റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ മരവിപ്പിക്കാനുള്ള നീക്കം: അർഹരായവരുടെ ഭക്ഷ്യാവകാശം ഉറപ്പാക്കണം : എസ്.ഡി.പി.ഐ

ആറുമാസമായി റേഷൻ ആനുകൂല്യം ഉപയോഗിക്കാത്തവരുടെ റേഷൻ കാർഡുകൾ താൽക്കാലികമായി പ്രവർത്തനരഹിതമാക്കി, തുടർന്ന് പരിശോധനയും ഇ-കെ.വൈ.സി.യും നടത്തണമെന്ന കേന്ദ്രസർക്കാർ ഉത്തരവ് ആശങ്കയുണ്ടാക്കുന്നതാണ് എന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു . ഈ വ്യവസ്ഥ നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ആദ്യഘട്ടത്തിൽ ഏകദേശം 48,000 കാർഡുകൾ മരവിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

തൊഴിൽസാഹചര്യം, താമസമാറ്റം, രോഗം, സാങ്കേതിക തടസ്സങ്ങൾ തുടങ്ങി പല കാരണങ്ങളാൽ ചില കുടുംബങ്ങൾക്ക് തുടർച്ചയായി റേഷൻ വാങ്ങാൻ കഴിയാതെ വരാം. റേഷൻ വാങ്ങിയിട്ടില്ലെന്ന കാരണത്താൽ മാത്രം അവർ ആനുകൂല്യത്തിന് അർഹരല്ലെന്ന് തീരുമാനിക്കരുത്. കാർഡ് താൽക്കാലികമായി മരവിപ്പിക്കുന്നതിന് മുമ്പ് വ്യക്തമായ അറിയിപ്പ് നൽകുകയും, കുടുംബങ്ങളുടെ സാഹചര്യം പരിശോധിച്ച് വിശദീകരണം നൽകാനും അർഹത തെളിയിക്കാനും മതിയായ അവസരം ഉറപ്പാക്കുകയും വേണം.

കേന്ദ്രത്തിന്റെ നിർദേശം നടപ്പാക്കുമ്പോൾ അർഹരായ ഒരു കുടുംബത്തിന്റെയും ഭക്ഷ്യസുരക്ഷയും റേഷൻ ആനുകൂല്യവും നഷ്ടപ്പെടാതിരിക്കാൻ സംസ്ഥാന സർക്കാർ ഉറച്ച നിലപാട് സ്വീകരിക്കണം. നിർദേശം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതിനൊപ്പം, ബാധിക്കപ്പെടാൻ സാധ്യതയുള്ള കുടുംബങ്ങൾക്ക് സഹായവും പരാതി പരിഹാര സംവിധാനവും ഒരുക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ പി അബ്ദുൽ ഹമീദ്, വി ടി ഇക്റാമുൽ ഹഖ്, ജനറൽ സെക്രട്ടറിമാരായ പി ആർ സിയാദ്, പി പി റഫീക്ക്, റോയ് അറയ്ക്കൽ, കെ കെ അബ്ദുൽ ജബ്ബാർ, പി കെ ഉസ്മാൻ, സെക്രട്ടറിമാരായ അൻസാരി ഏനാത്ത്, ജോൺസൺ കണ്ടച്ചിറ, ട്രഷറർ അഡ്വ. എ കെ സലാഹുദ്ദീൻ, സെക്രട്ടറിയേറ്റ് അംഗം അഷ്റഫ് പ്രാവച്ചമ്പലം, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ വി എം ഫൈസൽ, എസ് പി അമീറലി എന്നിവർ സംബന്ധിച്ചു..

മസ്ജിദുകളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ അവസാനിപ്പിക്കണംബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മസ്ജിദുകൾ ആസൂത്രിതമായി ...
29/09/2026

മസ്ജിദുകളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ അവസാനിപ്പിക്കണം

ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മസ്ജിദുകൾ ആസൂത്രിതമായി ലക്ഷ്യമിടപ്പെടുന്നുവെന്ന വാർത്തകൾ ഇപ്പോൾ പതിവായിരിക്കുകയാണ്. മസ്ജിദുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയും നശിപ്പിക്കുകയും ചെയ്ത നിരവധി സംഭവങ്ങൾ രാജ്യത്തിന്റെ മതനിരപേക്ഷതയുടെ അടിത്തറയെ തകർത്തിട്ടുണ്ട്.

ഇത്തരം നടപടികൾ ന്യൂനപക്ഷ സമൂഹങ്ങളിൽ അരക്ഷിതബോധവും ഭീതിയും സൃഷ്ടിക്കുന്നു.
ഉജ്ജയിനിലെ ഷാഹി മസ്ജിദുമായി ബന്ധപ്പെട്ട സംഭവത്തിൽ നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെങ്കിലും, മുനിസിപ്പൽ അധികൃതരുടെയും പോലീസിന്റെയും ധാർഷ്ട്യവും നിയന്ത്രണമില്ലാത്ത പെരുമാറ്റവും നഗരത്തിലെ സാഹചര്യം കൂടുതൽ വഷളാക്കി.

നഗരത്തിൽ അരക്ഷിതാവസ്ഥയുടെ അന്തരീക്ഷം സൃഷ്ടിച്ച ഈ സംഭവത്തിലെ പോലീസ് അതിക്രമത്തെ എസ്.ഡി.പി.ഐ ശക്തമായി അപലപിക്കുന്നു.
എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുകയും സമൂഹത്തിലെ ഐക്യവും പരസ്പരബന്ധവും ശക്തിപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് ഭരണകൂടം സ്വീകരിക്കേണ്ടത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടികളിലേക്കും വിവേചനപരമായ നയങ്ങളിലേക്കും ഭരണാധികാരികൾ കടക്കരുത്.

മുഹമ്മദ് ഷാഫി
ദേശീയ വൈസ് പ്രസിഡന്റ്
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ

തെരുവുനായ ശല്യംശാശ്വത പരിഹാരം കാണണം : അൻസാരി ഏനാത്ത്   സംസ്ഥാനത്ത് ജനങ്ങളുടെസ്വൈര്യജീവിതത്തിന് ഭീഷണി ഉയർത്തുന്ന തെരുവുനാ...
29/09/2026

തെരുവുനായ ശല്യം
ശാശ്വത പരിഹാരം കാണണം : അൻസാരി ഏനാത്ത്

സംസ്ഥാനത്ത് ജനങ്ങളുടെസ്വൈര്യജീവിതത്തിന് ഭീഷണി ഉയർത്തുന്ന തെരുവുനായ പ്രശ്നത്തിൽ സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ശാശ്വത പരിഹാരം കാണണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഈ വർഷം ആദ്യം മുതൽ ജൂലൈ 31 വരെ മാത്രം 1.94 ലക്ഷം പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇതിൽ 13 പേർ മരണപ്പെട്ടു എന്നുമാണ് കണക്ക്. മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം 9 ലക്ഷം കടന്നിരിക്കുന്നു. വിദ്യാർത്ഥികളും പൊതുജനങ്ങളും ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്.
സർക്കാർ ആശുപത്രി കോമ്പൗണ്ടുകളിൽ തെരുവ് നായ്ക്കളുടെ വലിയൊരു കൂട്ടം തന്നെ കാണാം. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയ അഞ്ചുവയസ്സുകാരിയുടെ കഴുത്തിന് ആശുപത്രി വളപ്പിൽ ഉണ്ടായിരുന്ന തെരുവുനായ കടിച്ചത് ഈ അടുത്തിടെയാണ്.
പ്രജനനം നിയന്ത്രിക്കണമെന്ന് ഉദ്ദേശത്തോടെ നടപ്പിലാക്കി വന്ന വന്ദ്യംകരണ പദ്ധതി വേണ്ടത്ര ഫലപ്രദമായിട്ടില്ല.
അനിയന്ത്രിതമായി പെരുകുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ ദയാവധം ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ സർക്കാർ സ്വീകരിക്കണം. ഈ വിഷയത്തിൽ ആവശ്യമാണെങ്കിൽ ജനങ്ങളുടെ സുരക്ഷിതത്വം മുൻ നിർത്തി കോടതിയെ സമീപിക്കാനും സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Address

TC 14/2173(3), Neethiman Mansions, Meads Lane, Jubilee Hospital Road, Palayam

695034

Website

Alerts

Be the first to know and let us send you an email when SDPI Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share