21/09/2026
ആലത്തൂർ സൗഹൃദവേദി ഓണാഘോഷവും വാർഷിക ജനറൽബോഡിയോഗവും നടത്തി:
വർഗീയതക്കും മനുഷ്യർ തമ്മിലുള്ള ജാതി-മത വിഭജനത്തിനും എതിരെ ഒന്നിച്ചു നിൽക്കലാണ് എല്ലാ സൗഹൃദ വേദികളുടെയും രൂപീകരണ ലക്ഷ്യം എന്നും ശ്രീനാരായണഗുരുവും യേശു ക്രിസ്തുവും മുഹമ്മദ് നബിയും പറഞ്ഞ മനുഷ്യർ തമ്മിലുള്ള ഒരുമയും ഐക്യവും സാഹോദര്യ ബോധവുമാണ് ആലത്തൂർ സൗഹൃദവേദിയുടെ ഉദ്ദേശലക്ഷ്യങ്ങളെന്നും പാലക്കാട് സൗഹൃദവേദി ചെയർമാൻ ഡോ. മഹാദേവൻ പിള്ള പറഞ്ഞു. ആലത്തൂർ സൗഹൃദവേദി സംഘടിപ്പിച്ച ഓണാഘോഷവും വാർഷിക ജനറൽബോഡിയും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലത്തൂർ സൗഹൃദവേദി ചെയർമാൻ കെ രവികുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് അബ്ദുൽ ഗഫൂർ മൗലവി ഓണ സന്ദേശം നൽകി. ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഹസനാർ 2024 - 2026 വാർഷിക റിപ്പോർട്ടും ട്രഷറർ കെഎസ് ജെയിംസ് വാർഷിക കണക്കും അവതരിപ്പിച്ചു.
2026-2028 പ്രവർത്തന കാലയളവിലേക്ക് താഴെപ്പറയുന്നവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു:
രക്ഷാധികാരികൾ:
01) പോൾ വർഗീസ്
02) അബ്ദുൽ ഗഫൂർ മൗലവി
03) എം വിശ്വനാഥൻ
എക്സിക്യൂട്ടീവ് അംഗങ്ങൾ:
01) ആർ രവികുമാർ
02) അബ്ദുറഹ്മാൻ ഹസനാർ
03) കെ എസ് ജെയിംസ്
04) അസനാർ കുട്ടി മാസ്റ്റർ
05) അബ്ദുൽ മജീദ് മാസ്റ്റർ
06) പ്രൊഫ. രഞ്ജിത്ത് കുമാർ
07) ശശി പൂങ്കോട്
08) ചന്ദ്രൻ കെ
09) അബ്ദുറഹ്മാൻ ഹൈദർ
10) ചെന്താമര
11) എസ് ഗോപി പുതിയങ്കം
12) അപ്പുക്കുട്ടൻ
13) ബഷീർ കൽക്കി
14) ബഷീർ ബാങ്ക് റോഡ്
15) ജംഷീർ കെ
16) സക്കീർ ഹുസൈൻ എം.എ
17) എ ഉസ്മാൻ
18) ഗോപകുമാർ മാസ്റ്റർ
19) അബ്ദുൽ റഷീദ് മാസ്റ്റർ
20) ഷാഹിദ ഇസ്മായിൽ
21) ജന്നത്ത് ഹുസൈൻ
22) അഡ്വ. ആനന്ദ്
23) ബാലസുബ്രഹ്മണ്യൻ
24) സലീം അസീസ് മാസ്റ്റർ
25) ഉമർ നെല്ലിക്കാട്
26) ശിവദാസൻ പുള്ളോട്
27) ഉസ്മാൻ മാളിക പറമ്പ്
അതാത് പ്രദേശത്തെ വാർഡ് അംഗങ്ങൾ പരിപാടികളിലേക്കുള്ള പ്രത്യേക ക്ഷണിതാക്കൾ ആയിരിക്കും. തെരഞ്ഞെടുപ്പിന് ഡോ .മഹാദേവൻ പിള്ള നേതൃത്വം നൽകി.
അംഗങ്ങൾ പരസ്പരം പരിചയപ്പെടുകയും പ്രവർത്തന നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. ഷാഹിദ ഇസ്മാഈലിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ സെക്രട്ടറി അബ്ദുൽ മജീദ് മാസ്റ്റർ സ്വാഗതവും വൈസ് ചെയർമാൻ ഡോ. പോൾ വർഗീസ് നന്ദിയും പറഞ്ഞു. 52 അംഗങ്ങൾ പങ്കെടുത്ത പരിപാടി ഓണസദ്യയോടെ സമാപിച്ചു.