02/11/2026
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടന്ന കേരള ആരോഗ്യ സർവ്വകലാശാല സൗത്ത് സോൺ മത്സരങ്ങളിൽ ചാമ്പ്യന്മാരായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്കുനേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്.
സമ്മാനദാന ചടങ്ങിനിടെ പുറത്തുനിന്നെത്തിയ DYFI – SFI തീവ്രവാദികൾ കമ്പിപ്പാരകളും വടികളുമായി വിദ്യാർത്ഥികളെ, പെൺകുട്ടികളടക്കം, ക്രൂരമായി ആക്രമിച്ചുവെന്നത് ഏറെ ഗൗരവത്തോടെയാണ് കാണേണ്ടത്. കലയുടെ വേദിയെ അക്രമത്തിന്റെ വേദിയാക്കി മാറ്റിയ ഇത്തരം ക്രിമിനൽ നടപടികൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
ചരിത്രത്തിലാദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കെ.എസ്.യു നേടിയ വിജയത്തിന്റെ പേരിൽ വിദ്യാർത്ഥികളോടുള്ള രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സൗത്ത് സോൺ കലോത്സവത്തിൽ പങ്കെടുത്ത നിരപരാധികളായ വിദ്യാർത്ഥികളെയും കലാകാരന്മാരെയും ആക്രമിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. തങ്ങളുടെ രാഷ്ട്രീയ ആധിപത്യത്തിന് തിരിച്ചടിയുണ്ടായപ്പോൾ അതിന്റെ പ്രതികാരം വിദ്യാർത്ഥികളുടെ നേർക്കുള്ള അക്രമത്തിലൂടെ തീർക്കാനാണ് SFI-DYFI തീവ്രവാദികൾ ശ്രമിക്കുന്നത്.
ക്യാമ്പസുകൾ ആശയസംവാദത്തിന്റെയും സർഗാത്മകതയുടെയും വേദികളാകേണ്ടടത്ത് ഭരണം നഷ്ടമായത് മുതൽ ഗുണ്ടായിസത്തിന്റെയും അക്രമരാഷ്ട്രീയത്തിന്റെയും കേന്ദ്രങ്ങളാക്കുകയാണ് എസ്എഫ്ഐ-DYFI തീവ്രവാദികൾ..