IUML Kuruva Panchayath-Official

Directions Website

IUML Kuruva Panchayath-Official Official facebook Page for IUML Kuruva Panchayath Committee

ചന്ദ്രിക കാമ്പയിന്‍ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ, കാമ്പയിന്‍ വിജയിപ്പിക്കുക: സാദിഖലി തങ്ങള്‍        കോഴിക്കോട്: 202...
03/11/2026

ചന്ദ്രിക കാമ്പയിന്‍ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ, കാമ്പയിന്‍ വിജയിപ്പിക്കുക: സാദിഖലി തങ്ങള്‍



കോഴിക്കോട്: 2026 നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ നടക്കുന്ന ചന്ദ്രിക വാര്‍ഷിക കാമ്പയിന്‍ വന്‍ വിജയമാക്കുന്നതിന് രംഗത്തിറങ്ങാന്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

രാജ്യത്തിന്റെയും ജനതയുടെയും സര്‍വതോന്മുഖമായ പുരോഗതിക്കും മതമൈത്രി കാത്തുസൂക്ഷിക്കുന്നതിനും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഒന്‍പത് പതിറ്റാണ്ടിലേറെയായി നിരന്തരം പ്രയത്നിച്ചുപോരുന്ന അഭിമാനകരമായ പാരമ്പര്യമുള്ള ‘ചന്ദ്രിക’ യുടെ പ്രചാരണം ഊര്‍ജിതമാക്കാന്‍ മുസ്‌ലിം ലീഗ് ഘടകങ്ങളും അഭ്യുദയകാംക്ഷികളും മുന്നിട്ടിറങ്ങണം.

സ്വതന്ത്രലബ്ധിക്ക് മുന്‍പ് മുതല്‍ ഭരണകൂടങ്ങളുടെ അവഗണനക്കും അവകാശ നിഷേധങ്ങള്‍ക്കും വിധേയമായി ഇരുളില്‍ കഴിയേണ്ടിവന്ന ജനവിഭാഗങ്ങളില്‍ അറിവും ആത്മബലവും പകര്‍ന്ന്, അവരെ രാഷ്ട്രീയ പ്രബുദ്ധവും സംഘടിത ശക്തിയുമാക്കി മാറ്റുന്നതില്‍ ഇക്കാലമത്രയും ചന്ദ്രിക വഹിച്ച പങ്ക് ചരിത്രത്തില്‍ രേഖപ്പെട്ടതാണ്.

നാടിന്റെ സാമൂഹിക വിദ്യാഭ്യാസ വളര്‍ച്ചയിലും സര്‍വതുറകളിലുമുള്ള വികസനത്തിലും അതുല്യ സംഭാവനകളര്‍പ്പിച്ചതാണ് ചന്ദ്രികയുടെ കര്‍മപഥം. രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക പൊതുമണ്ഡലം പ്രശ്ന സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഭരണകൂട ഭീകരത രാജ്യത്തിന്റെ പാരമ്പര്യത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

ജനവിരുദ്ധവും മനുഷ്യത്വരഹിതവുമായ ഇത്തരം രാഷ്ട്രീയ സമീപനങ്ങളെ തുറന്നുകാണിക്കാനും വേട്ടയാടപ്പെടുന്ന മനുഷ്യരുടെ വേദനകള്‍ ലോകത്തിന് മുന്നില്‍ അറിയിക്കാനും ആദര്‍ശ ധീരതയാര്‍ന്ന മാധ്യമ സ്ഥാപനങ്ങള്‍ അനിവാര്യമാണ്. 90 വര്‍ഷത്തിലേറെയായി അധികാര കേന്ദ്രങ്ങളുടെ തിന്മകളോട് രാജിയാകാതെ ധീരമായ ചുവടുകളോടെ മുന്നേറിയ പാരമ്പര്യമാണ് ചന്ദ്രികക്കുള്ളത്. ഇനിയും സമൂഹത്തിന്റെ കണ്ണും കാതും നാവുമായി പ്രവര്‍ത്തിക്കാന്‍ ചന്ദ്രികക്കു കഴിയട്ടെ. തുടര്‍ന്നുള്ള പ്രയാണത്തിന് എല്ലാവരും കരുത്തേകണമെന്നും തങ്ങള്‍ പറഞ്ഞു. ചന്ദ്രികക്ക് കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്നതിനും പാര്‍ട്ടി ഘടകങ്ങള്‍ സമയബന്ധിതമായി നിശ്ചിത ക്വാട്ട പൂര്‍ത്തിയാക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ വിവിധ ഘടകങ്ങള്‍ ഏറ്റെടുത്ത് നടത്തണമെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു.

*നമ്മുടെ കുറുവക്ക് ഒന്നാം സ്ഥാനം* ശുചിത്വ മിഷൻ – സ്വച്ഛതാ ഹി സേവ 2026*കൈയ്യോട് കൈ ക്യാമ്പയിൻ**മലപ്പുറം ജില്ല മങ്കട ബ്ലോക...
31/10/2026

*നമ്മുടെ കുറുവക്ക് ഒന്നാം സ്ഥാനം*

ശുചിത്വ മിഷൻ – സ്വച്ഛതാ ഹി സേവ 2026
*കൈയ്യോട് കൈ ക്യാമ്പയിൻ*

*മലപ്പുറം ജില്ല മങ്കട ബ്ലോക്കിൽ ഒന്നാം സ്ഥാനം കുറുവ പഞ്ചായത്തിന്*

23/10/2026

കമ്പിവളപ്പ് നിവാസികൾക്ക് പട്ടയം

കമ്പിവളപ്പ് നിവാസികളുടെ പട്ടയം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ ബഹു. റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാറിനും മങ്കടമണ്ഡലം എംഎൽഎ മഞ്ഞളാംകുഴി അലി സാഹിബിനും അഭിനന്ദനങ്ങൾ.

-കുറുവ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി

23/10/2026
📢 പ്രൊട്ടസ്റ്റ് നൈറ്റ് 2026 | കുറുവ മേഖല മുസ്ലിം യൂത്ത് ലീഗ് 💚🤍മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ...
13/10/2026

📢 പ്രൊട്ടസ്റ്റ് നൈറ്റ് 2026 | കുറുവ മേഖല മുസ്ലിം യൂത്ത് ലീഗ് 💚🤍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ ജ്വാല!

ഡൽഹിയിലെ തെരുവുകളിൽ ജനാധിപത്യ സംരക്ഷണത്തിനായി പ്രതിഷേധിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കുറുവ മേഖല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രൊട്ടസ്റ്റ് നൈറ്റ് ജനപങ്കാളിത്തംകൊണ്ടും പ്രതിഷേധത്തിന്റെ കരുത്തുകൊണ്ടും ശ്രദ്ധേയമായി.

കുറുവയിൽ നിന്ന് കീരംകുണ്ട് വരെ നടന്ന പ്രതിഷേധ മാർച്ചിലൂടെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത ഉയർത്തിപ്പിടിച്ചു.

അനീതികൾക്കെതിരെ ശബ്ദമുയർത്താനും ജനാധിപത്യത്തിന്റെ കാവലാളുകളായി നിലകൊള്ളാനും യുവത്വം എന്നും മുന്നിലുണ്ടാകുമെന്ന പ്രഖ്യാപനം കൂടിയായി ഈ പ്രതിഷേധ രാത്രി.

ജനാധിപത്യത്തിനായി ഒരുമിച്ച്… നീതിക്കായി ഉറച്ച ശബ്ദം! ✊

💚 മുസ്ലിം യൂത്ത് ലീഗ്
കുറുവ മേഖല കമ്മിറ്റി

#ജനാധിപത്യം

Address

Kuruva
Malappuram
676507

Alerts

Be the first to know and let us send you an email when IUML Kuruva Panchayath-Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share