IUML Mundumuzhi

Directions

IUML Mundumuzhi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IUML Mundumuzhi, Political organisation, VAZHAKKAD, Malappuram.

ന്യൂഡൽഹിയിൽ വാഴക്കാട് നിന്നുള്ള  ശബ്ദം എം എസ് എഫിന്റെ ഇയാസ് റഹ്മാൻ കവാട്ട്  മുണ്ടുമുഴി.ജനാധിപത്യം സംരക്ഷിക്കാൻ പോരാട്ടവീ...
10/10/2026

ന്യൂഡൽഹിയിൽ വാഴക്കാട് നിന്നുള്ള ശബ്ദം

എം എസ് എഫിന്റെ ഇയാസ് റഹ്മാൻ കവാട്ട് മുണ്ടുമുഴി.

ജനാധിപത്യം സംരക്ഷിക്കാൻ പോരാട്ടവീഥിയിൽ അണിനിരന്ന MSF-ന്റെ ധീരരായ സമരപോരാളികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
പോരാട്ടം തുടരട്ടെ…

IUML Mundumuzhi

കേരളവും ഫുട്ബോളിനെ സ്നേഹിക്കുന്നവരും ഏറെ ആഗ്രഹിച്ച തീരുമാനം. അർഹതയ്ക്കുള്ള അംഗീകാരം.
24/08/2026

കേരളവും ഫുട്ബോളിനെ സ്നേഹിക്കുന്നവരും ഏറെ ആഗ്രഹിച്ച തീരുമാനം. അർഹതയ്ക്കുള്ള അംഗീകാരം.

അർഹതയ്ക്കുള്ള അംഗീകാരം; പ്രിയപ്പെട്ട അനസിന് ഇത് ചരിത്രനിയോഗം!
മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ഇന്ത്യൻ പ്രതിരോധനിരയിലെ എക്കാലത്തെയും മികച്ച കരുത്തും നമ്മുടെ നാടിൻ്റെ അഭിമാനവുമായ അനസ് എടത്തൊടികയെ കേരള പോലീസ് ഫുട്ബോൾ ടീമിൻ്റെ ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചിരിക്കുന്നു. ഇതിഹാസ താരം ഐ.എം. വിജയൻ സർവീസിൽ നിന്ന് വിരമിച്ച ഒഴിവിലേക്കാണ് ഈ നിയമനം എന്നത് ഈ നേട്ടത്തിൻ്റെ തിളക്കം ഇരട്ടിയാക്കുന്നു.
അനസ് എനിക്ക് വെറുമൊരു കായികതാരം മാത്രമല്ല, എൻ്റെ അധ്യാപന ജീവിതത്തിൽ എൻ്റെ മുന്നിലിരുന്ന് പഠിച്ച ഏറെ പ്രിയപ്പെട്ട വിദ്യാർത്ഥി കൂടിയാണ്. കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് ഇന്ത്യൻ ഫുട്ബോളിൻ്റെ നെറുകയിലേക്ക് അവൻ നടന്നു കയറിയത് വലിയ അഭിമാനത്തോടെയാണ് എന്നും കണ്ടുനിന്നത്.
രാജ്യത്തിൻ്റെ ജഴ്സിയണിഞ്ഞ് നാടിൻ്റെ യശസ്സുയർത്തിയ ഒരു അന്താരാഷ്ട്ര താരത്തിന് കഴിഞ്ഞ സർക്കാർ നൽകിയത് ക്ലർക്ക് തസ്തിക മാത്രമായിരുന്നു എന്നത് എന്നും വലിയൊരു വിഷമമായി അവശേഷിച്ചിരുന്നു. അനസിൻ്റെ അനുഭവസമ്പത്തിനും കായിക മികവിനും അനുയോജ്യമായ അർഹമായ പദവി നൽകണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയ്ക്ക് നിവേദനവും നൽകിയിരുന്നു.
ആ ഇടപെടലുകൾക്ക് ഒടുവിൽ ഫലമുണ്ടായിരിക്കുന്നു; അനസിൻ്റെ പ്രതിഭയ്ക്കുള്ള അർഹമായ അംഗീകാരം തേടിയെത്തിയിരിക്കുന്നു. ഈ വിഷയത്തിൽ അനുകൂലമായ നടപടി സ്വീകരിച്ച കേരള സർക്കാരിനും ആഭ്യന്തര വകുപ്പിനും പ്രത്യേക നന്ദി അറിയിക്കുന്നു.
കേരള പോലീസ് ഫുട്ബോൾ ടീമിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഈ പ്രതിഭയ്ക്ക് സാധിക്കട്ടെ. പ്രിയപ്പെട്ട അനസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

23/07/2026

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
ജനറൽ സെക്രട്ടറി
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാർക്ക്
പ്രാർത്ഥനകളോടെ
വിട

إنا لله وإنا إليه راجعونമുണ്ടുമുഴി: മഹല്ല് കാരണവരും മുൻ ഗോളിയോർ റയോൺസ് ജീവനക്കാരനുമായ നാറാംകുഴി മഠത്തിൽ അബ്ദുക്ക മരണപ്പെ...
06/07/2026

إنا لله وإنا إليه راجعون

മുണ്ടുമുഴി:

മഹല്ല് കാരണവരും മുൻ ഗോളിയോർ റയോൺസ് ജീവനക്കാരനുമായ നാറാംകുഴി മഠത്തിൽ അബ്ദുക്ക മരണപ്പെട്ടു.

പരേതന്റെ പേരിലുള്ള മയ്യിത്ത് നമസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് മുണ്ടുമുഴി മഹല്ല് ജുമാമസ്ജിദിൽ വച്ച് നടക്കുന്നതാണ്, വാർദ്ധക്യ സഹജമായ അസുഖത്താൽ വീട്ടിൽ വിശ്രമത്തിൽ ആയിരുന്നു.

നുസ്രത്തുൽ ഇസ്ലാം മദ്രസ പ്രസിഡണ്ടും മൂന്നാം വാർഡ് മുണ്ടുമുഴി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ ഷംസുദ്ദീൻ മേപ്പാത്തൂരിന്റെ പിതാവാണ്.
മറ്റു മക്കൾ മുഹമ്മദലി, നൗഷാദ്, നിസാർ ആയിഷ റുഖിയ , സുഹറ.

ഭാര്യ കായലം മുക്കുണ്ടി പാറക്കൽ സൈനബ നേരത്തെ മരണപ്പെട്ടു.

മരുമക്കൾ , അസീസ് ആക്കോട് ,മുഹമ്മദ് കൊടിയത്തൂർ, പരേതനായ അസീസ് പെരുമണ്ണ, ഉമ്മുസൽമ ഒളവട്ടൂർ, ഫാത്തിമ ഇരട്ടമുഴി, തസ്നിയ വെട്ടത്തൂർ, ഹഫീഫ മുണ്ടുമുഴി.

അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.

✨✨✨✨✨✨✨✨✨✨✨

“ജയിക്കണം… ഏത് വിധേനയും”ഇടതുപക്ഷ യുവജന രാഷ്ട്രീയത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന ഒരാളിൽ നിന്ന് ഇത്തരമൊരു വ്യക്തിഹത്യാ രാഷ...
16/06/2026

“ജയിക്കണം… ഏത് വിധേനയും”

ഇടതുപക്ഷ യുവജന രാഷ്ട്രീയത്തിന്റെ
പേരിൽ പ്രവർത്തിക്കുന്ന ഒരാളിൽ നിന്ന് ഇത്തരമൊരു വ്യക്തിഹത്യാ രാഷ്ട്രീയം
മുൻപേ പ്രതീക്ഷിച്ചിരുന്നു. .

ആശയങ്ങളെയും
നയങ്ങളെയും വിമർശിക്കാം, വിയോജിക്കാം.
പക്ഷേ ഒരു വ്യക്തിയുടെ സ്വകാര്യ ദുഃഖത്തെയോ ദുരന്തത്തെയോ രാഷ്ട്രീയ ആയുധമാക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണ്.

സമൂഹത്തിന് വേണ്ടത് ആശയങ്ങളുടെ പോരാട്ടമാണ്; വ്യക്തിവേട്ടയല്ല.
എതിരാളിയെ തോൽപ്പിക്കാൻ എന്തും
ചെയ്യാമെന്ന മനോഭാവം ജനാധിപത്യത്തിനും രാഷ്ട്രീയത്തിനും ഒരുപോലെ അപകടകരമാണ്.

“ജയിക്കണം… ഏത് വിധേനയും” എന്ന രാഷ്ട്രീയം ഒരു സമൂഹത്തെയും മുന്നോട്ട് നയിക്കില്ല.

കഷ്ടം…! രാഷ്ട്രീയത്തിന്റെ നിലവാരം
ഇത്രയേറെ താഴ്ന്നുപോയോ എന്ന്
ചിന്തിക്കേണ്ട അവസ്ഥയാണ്..

22/05/2026

പ്രിയപ്പെട്ടവരെ,

കേരള നിയമസഭയിൽ കൊണ്ടോട്ടിയുടെ എം.എൽ.എയായി ഇന്നത്തെ സത്യപ്രതിജ്ഞയോടെ ഔദ്യോഗികമായി ചുമതലയേറ്റെടുത്തു. കൊണ്ടോട്ടിയിലെ പ്രിയപ്പെട്ട UDF പ്രവർത്തകരുടെ ചോരനീരാക്കിയും രാത്രികൾ പകലാക്കിയുമുള്ള പ്രവർത്തനങ്ങളുടെയും പ്രാർഥനകളുടെയും ഫലമാണ് ഈ വിജയം. മണ്ഡലത്തിലെ ഓരോ വോട്ടർമാരും എന്നിലേൽപ്പിച്ച ഉത്തരവാദിത്വം കേവലമായൊരു പദവിയല്ലെന്നും ജനസേവനത്തിനുള്ള വലിയ ഉത്തരവാദിത്വമാണെന്നും ഞാൻ തിരിച്ചറിയുന്നു.

ഈ യാത്രയിൽ എന്റെ കൂടെ നിന്ന ഓരോ വോട്ടർമാർക്കും, UDF പ്രവർത്തകർക്കും, സ്നേഹിതർക്കും, ബഹുമാനപ്പെട്ട സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾക്കും, രാഷ്ട്രീയാതീതമായ പിന്തുണ നൽകിയ ഓരോരുത്തർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. വികസനപ്രവർത്തനങളിൽ രാഷ്ട്രീയാതീതമായ പിന്തുണ നൽകിയും തെറ്റുകൾ സ്നേഹബുദ്ധ്യാ തിരുത്തിയും, ശ്രദ്ധ പതിയാതെ പോവുന്ന ഇടങ്ങൾ ഓർമപ്പെടുത്തിയും കൊണ്ടോട്ടിയിലെ ഓരോ വോട്ടർമാരും പിന്തുണക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു. കൊണ്ടോട്ടിയുടെ വികസനത്തിനായി നമുക്കൊന്നിച്ചൊരുമിച്ച് മുന്നേറാം.

സ്നേഹപൂർവം
ടിപി അഷ്റഫലി എം.എൽ.എ
കൊണ്ടോട്ടി

15/05/2026

കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണ് ഇനി വരാനിരിക്കുന്നത്. നഷ്ടപ്രതാപങ്ങളിലേക്കുള്ള തിരിച്ചുപോക്ക്.

ജനങ്ങൾ ആഗ്രഹിച്ച ഭരണത്തിന് നേതൃത്വം നൽകാൻ അവർ ആഗ്രഹിച്ചയാളെ തന്നെ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നു. വി.ഡി സതീശൻ കേരളത്തെ നയിക്കും നല്ല നാളെകളിലേക്ക്.

കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് കേവല പരസ്യ വാചകമായ 'നമ്പര്‍ വണ്‍ കേരളം' നമുക്ക് സാധ്യമാക്കണം. ഒറ്റക്കെട്ടായ പ്രവർത്തനം നമുക്ക് കരുത്താകും. വികസന സൂചികകളിലെ നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ, ദുര്‍ഭരണമുണ്ടാക്കിയ വിള്ളലുകള്‍ തീര്‍ക്കാന്‍ സദ്ഭരണം വരുന്നു.

ജനമിടിപ്പിനൊപ്പം ചേരാന്‍, കേരളത്തിന്റെ ഉയിര്‍പ്പ് സാധ്യമാക്കാന്‍ പുതിയ മുഖ്യമന്ത്രിക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

കേരളത്തിലെ യുവാക്കൾക്ക് നിരന്തരം ജോലി നൽകി നൽകി അവസാനം UDF നെ 102 ലേക്ക് എത്തിച്ച താങ്കളുടെ വലിയ മനസ്സിനെ എങ്ങനെ കാണാതെ ...
06/05/2026

കേരളത്തിലെ യുവാക്കൾക്ക് നിരന്തരം ജോലി നൽകി നൽകി അവസാനം UDF നെ 102 ലേക്ക് എത്തിച്ച താങ്കളുടെ വലിയ മനസ്സിനെ എങ്ങനെ കാണാതെ പോവും.

റൊമ്പം നന്ദി അണ്ണാ..... നന്ദി

UDF

IUML Mundumuzhi

യു ഡി എഫിന്റെ ഈ പടുകൂറ്റൻ വിജയത്തിൽ ഈ വർഗീയ ഭീകര കൊടും രാക്ഷസന്റെ പങ്ക് പറയാതെ പോകുന്നത് ശരിയായിരിക്കില്ല.ഒരു സമുദായത്തെ...
05/05/2026

യു ഡി എഫിന്റെ ഈ പടുകൂറ്റൻ വിജയത്തിൽ ഈ വർഗീയ ഭീകര കൊടും രാക്ഷസന്റെ പങ്ക് പറയാതെ പോകുന്നത് ശരിയായിരിക്കില്ല.

ഒരു സമുദായത്തെ ഉന്നം വച്ച് ഇന്നേവരെ കേരളം കണ്ടതിൽ വെച്ച് ഏറ്റവും മലീമസമായ വിഷം തുപ്പി കൊണ്ട് വർഗീയത ഛർദ്ദിച്ചപ്പോഴും അയാളെ നെഞ്ചോട് ചേർത്ത് പിടിച്ച പിണറായി വിജയൻ,

നായാടി മുതൽ നസ്രാണി വരെ ഐക്യം ഉണ്ടാക്കി അവരെ കുളം തോണ്ടും എന്ന് പറഞ്ഞപ്പോഴും, അത് മുസ്ലിം ലീഗിനെതിരെയുള്ള വാക്കാണെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച കെ ടി ജലീൽ,

മലപ്പുറം ജില്ലയിലെ ആ ഒരൊറ്റ മണ്ഡലം മാത്രം ഉദാഹരിക്കുന്നു, 1% പോലും ക്രിസ്ത്യൻ സമുദായം ഇല്ലാത്ത തവനൂർ മണ്ഡലത്തിൽ, ആ സമുദായത്തിൽ നിന്നും ഒരാളെ ഞങ്ങൾ ജയിപ്പിച്ചിരിക്കുന്നു, പണവും സമയവും ഊർജ്ജവും ചെലവാക്കി തന്നെ, എന്തിനുവേണ്ടി എന്നറിയുമോ?
ഈ കൊടും വർഗീയ വിഷത്തിനും അവനെ നെഞ്ചോട് ചേർത്ത് തെരഞ്ഞെടുപ്പിനെ നേരിട്ട് പിണറായി വിജയനും അത്രമേൽ വിഷം ചൊരിഞ്ഞിട്ടും അതിനെ പോലും ന്യായീകരിച്ച് സമുദായത്തിന്റെ നെഞ്ചിൽ കുത്തിയ ഒരുത്തനും ഒന്നിച്ച് തിരിച്ചടി നൽകുന്നതിന് വേണ്ടി. മലപ്പുറം എന്താണെന്ന് പ്രവർത്തിപഥത്തിൽ തെളിയിച്ചു കൊടുക്കുന്നതിനു വേണ്ടി, മലപ്പുറത്തിൽ ഭൂരിപക്ഷ സമുദായത്തിന്റെ മനസ്സും വിചാരങ്ങളും എന്താണ് എന്ന് ബോധ്യപ്പെടുത്തുന്നതിന് വേണ്ടി.

ഒരു ശങ്കയുമില്ലാതെ ഉറപ്പിച്ചു പറയാം. വർഗീയതയുടെ കൊടും വിഷം പേറുന്ന ഈ തെമ്മാടിയുടെ പുലമ്പൽ ഒന്ന് മാത്രമാണ്, വി ഡി സതീശൻ എന്ന നേതാവിനെയും അദ്ദേഹം നേതൃത്വം കൊടുക്കുന്ന യുഡിഎഫിനെയും ഈ പടുകൂറ്റൻ വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകം.
നന്ദി വിഷമേ,
കൊടും വിഷമേ.

IUML Mundumuzhi

_Visionary Leaders_💚💙IUML Mundumuzhi
04/05/2026

_Visionary Leaders_💚💙

IUML Mundumuzhi

Address

VAZHAKKAD
Malappuram
673640

Website

Alerts

Be the first to know and let us send you an email when IUML Mundumuzhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services