Valavannur Grama Panchayath

Directions Website

Valavannur Grama Panchayath വളവന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട്

വളവന്നൂർ ഗ്രാമപഞ്ചായത്ത് സാമൂഹിക ആരോഗ്യകേന്ദ്രം വളവന്നൂർ പാലിയേറ്റീവ് സെക്കൻഡ് യൂണിറ്റിന്റെ ഉദ്ഘാടനം 2026 നവംബർ 11 11:00...
10/11/2026

വളവന്നൂർ ഗ്രാമപഞ്ചായത്ത് സാമൂഹിക ആരോഗ്യകേന്ദ്രം വളവന്നൂർ പാലിയേറ്റീവ് സെക്കൻഡ് യൂണിറ്റിന്റെ ഉദ്ഘാടനം

2026 നവംബർ 11
11:00 AM
CHC വളവന്നൂർ

09/11/2026

വയോജനങ്ങൾക്ക് സ്നേഹവും കരുതലും സന്തോഷവും പകരുന്നതിനായി വളവന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹൃദയപൂർവ്വം വയോജന സംഗമം സംഘടിപ്പിച്ചു.

വളവന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ! 🪔
07/11/2026

വളവന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ! 🪔

വളവന്നൂർ  ഗ്രാമപഞ്ചായത്ത്                                   വളവന്നൂർ ഗ്രാമ പഞ്ചായത്തിൽ "നിർമ്മലം പുതുയുഗ ശുചിത്വ കേരളം "...
07/11/2026

വളവന്നൂർ ഗ്രാമപഞ്ചായത്ത്

വളവന്നൂർ ഗ്രാമ പഞ്ചായത്തിൽ "നിർമ്മലം പുതുയുഗ ശുചിത്വ കേരളം " പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ കടുങ്ങാത്തുകുണ്ട് അങ്ങാടി ശുചീകരണം നടത്തി. പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം ബഹു : ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.ടി കെ ഷംസുമാസ്റ്റർ നിർവഹിച്ചു. വളവന്നൂർ പഞ്ചായത്തിനെ പൂർണ്ണമായും മാലിന്യമുക്തമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം എന്നും,, ഇനി ഓരോ വാർഡുകളിലും വാർഡ് തല ശുചിത്വ പ്രവർത്തനങ്ങൾ അടുത്ത ദിവസങ്ങളിലായി ആരംഭിക്കുമെന്നും പ്രസിഡന്റ്‌ അറിയിച്ചു.വൈസ് പ്രസിഡന്റ് ശ്രീമതി. നഫീസു തിരുത്തി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷറഫുദ്ധീൻ കുന്നത്ത്. വാർഡ് മെമ്പർ മാരായ
സുബ്രമണ്യൻ, ഫൗസിയ, സഫിയ, ശരീഫ്, വഹാബ് അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി.ബിജി എസ്,: HC. മുനീർ, അക്കൗണ്ടന്റ് : ജിനീഷ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അഭിലാഷ്. മറ്റു ഉദ്യോഗസ്ഥർ, NREGS തൊഴിലാളികൾ, BYKVHSS ലെ NSS, NCC വളണ്ടിയേഴ് സ്, അധ്യാപകർ, ഹരിതകർമ്മ സേന അംഗങ്ങൾ, രാഷ്ട്രീയ പ്രതിനിധികൾ, വിവിധ സന്നദ്ധ പ്രവർത്തകർ, പൊതുപ്രവർത്തകർ,നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

07/11/2026

നിർമ്മലം പുതുയുഗ ശുചിത്വ കേരളം
മാലിന്യമുക്ത വളവന്നൂരിനായി ജനപങ്കാളിത്തത്തോടെ ശുചിത്വ പ്രവർത്തനങ്ങൾക്ക് തുടക്കമായി വളവന്നൂർ ഗ്രാമപഞ്ചായത്ത്

വളവന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹൃദയപൂർവ്വം വയോജന സംഗമം സംഘടിപ്പിക്കുന്നു. നവംബർ 07, ശനി രാവിലെ 10 AM മുതൽ വൈക...
06/11/2026

വളവന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹൃദയപൂർവ്വം വയോജന സംഗമം സംഘടിപ്പിക്കുന്നു.

നവംബർ 07, ശനി
രാവിലെ 10 AM മുതൽ വൈകിട്ട് 4 PM വരെ
ബാഫഖി യത്തീംഖാന ഐ.ടി.സി, കടുങ്ങാത്തുകുണ്ട്

വളവന്നൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026-ന്റെ ഭാഗമായി ബാഡ്മിന്റൺ മത്സരം സംഘടിപ്പിക്കുന്നു. നവംബർ 06, വെള്ളിയാഴ്ച വൈകുന്ന...
05/11/2026

വളവന്നൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026-ന്റെ ഭാഗമായി ബാഡ്മിന്റൺ മത്സരം സംഘടിപ്പിക്കുന്നു.

നവംബർ 06, വെള്ളിയാഴ്ച
വൈകുന്നേരം 05:00 PM
MISC, പുത്തനത്താണി

ഭിന്നശേഷി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു:വളവന്നൂർ: വളവന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭ...
05/11/2026

ഭിന്നശേഷി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു:
വളവന്നൂർ: വളവന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും അവരുടെ ആരോഗ്യപരമായ ആവശ്യങ്ങൾ വിലയിരുത്തുന്നതിനുമായി ഭിന്നശേഷി മെഡിക്കൽ ക്യാമ്പ് ചെവന്നൂർ
ജി.എം.എൽ.പി.എസ് സ്കൂളിൽ വെച്ച് നടന്നു.
ക്യാമ്പിന്റെ ഉദ്ഘാടനം വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ഷംസു മാസ്റ്റർ നിർവഹിച്ചു. മെമ്പർമാരായ
മുഹമ്മദ് ഷാഫി,മുസ്തഫ,ഷെരീഫ്, സഫിയ, ഫാത്തിമ, സൽഫത്ത്,,കബീർ ബാബു, ഐ.സി.ഡി.എസ് സൂപ്പർവൈസർ, GRC കോർഡിനേറ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഭിന്നശേഷിക്കാരായ വ്യക്തികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, അവരുടെ ശാരീരികവും ആരോഗ്യപരവുമായ ആവശ്യങ്ങൾ തിരിച്ചറിയുക, അർഹരായ ഗുണഭോക്താക്കൾക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നിവയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ. പദ്ധതിക്കായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.നൂറോളം ഭിന്ന ശേഷിക്കാർ ക്യാമ്പിൽ പങ്കെടുത്തു.

വളവന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യമുക്തവും ശുചിത്വപൂർണ്ണവുമായ നാടെന്ന ലക്ഷ്യത്തോടെ IC 100 ചലഞ്ചിന്റെ ഭാഗമ...
04/11/2026

വളവന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യമുക്തവും ശുചിത്വപൂർണ്ണവുമായ നാടെന്ന ലക്ഷ്യത്തോടെ IC 100 ചലഞ്ചിന്റെ ഭാഗമായി വാർഡ്തല ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.

നവംബർ 5
രാവിലെ 09:30 AM
കടുങ്ങാത്തുകുണ്ട് ടൗൺ

വളവന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹൃദയപൂർവ്വം വയോജന സംഗമം 2026 സംഘടിപ്പിക്കുന്നു.   നവംബർ 7, ശനി രാവിലെ 10 മുതൽ ...
03/11/2026

വളവന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹൃദയപൂർവ്വം വയോജന സംഗമം 2026 സംഘടിപ്പിക്കുന്നു.

നവംബർ 7, ശനി
രാവിലെ 10 മുതൽ വൈകിട്ട് 4 വരെ
ബാഫഖി യതീംഖാന ഐ.ടി.സി, കടുങ്ങാത്തുകുണ്ട്

Address

Kadungathukundu Town, Valavannur, Kalpakanchery
Malappuram
676551

Alerts

Be the first to know and let us send you an email when Valavannur Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services