Fraternity Malappuram

Call Directions Website Contact the organization

Fraternity Malappuram Fraternity Movement Malappuram
Official Page

കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ എസ്.എഫ്.ഐയും എം.എസ്.എഫും തമ്മിൽ തുടരുന്ന ഏറ...
30/10/2026

കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ എസ്.എഫ്.ഐയും എം.എസ്.എഫും തമ്മിൽ തുടരുന്ന ഏറ്റുമുട്ടലുകളും പരസ്പരമുള്ള കൊലവിളികളും ക്യാമ്പസിന്റെ ജനാധിപത്യ അന്തരീക്ഷത്തെ ഭീതിയിലാഴ്ത്തുകയാണ്. ആയുധങ്ങളും അക്രമവും ഉപയോഗിച്ച് പരസ്പരം നേരിടുമ്പോൾ ഭീതിയോടെ കഴിയേണ്ടിവരുന്നത് ക്യാമ്പസിൽ പഠിക്കുന്നവരും വിവിധ ആവശ്യങ്ങൾക്കായി അവിടെയെത്തുന്നവരുമായ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ്. പഠനവും സുരക്ഷിതമായ ക്യാമ്പസ് ജീവിതവും ഉറപ്പാക്കേണ്ട സർവകലാശാലയിൽ അക്രമരാഷ്ട്രീയം വിദ്യാർത്ഥികളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാവുകയാണ്.
ആശയങ്ങൾകൊണ്ടും രാഷ്ട്രീയ നിലപാടുകൾകൊണ്ടും എതിരാളികളെ നേരിടാനുള്ള ജനാധിപത്യശേഷിയില്ലായ്മയാണ് ആയുധങ്ങളിലൂടെയും കൊലവിളികളിലൂടെയും പുറത്തുവരുന്നത്. അക്രമത്തിന് നേതൃത്വം നൽകുന്നവരും അതിന് രാഷ്ട്രീയ സംരക്ഷണം നൽകുന്നവരും ഒരുപോലെ വിദ്യാർത്ഥി സമൂഹത്തോട് മറുപടി പറയണം. പരസ്പരം കുറ്റപ്പെടുത്തിയും രാഷ്ട്രീയ ന്യായീകരണങ്ങൾ നിരത്തിയും അക്രമങ്ങളെ വെള്ളപൂശുന്ന എസ്.എഫ്.ഐയുടെയും എം.എസ്.എഫിന്റെയും നിലപാടുകൾ ഒരുപോലെ അപലപനീയമാണ്. അക്രമത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് പരസ്പരമുള്ള ആരോപണങ്ങളിലൂടെ ആർക്കും ഒഴിഞ്ഞുമാറാനാവില്ല.
ഇരുസംഘടനകളുടെയും നേതൃത്വങ്ങൾ അണികളിലെ അക്രമവാസനയ്ക്ക് കടിഞ്ഞാണിടാൻ തയ്യാറാകണം. ക്യാമ്പസിൽ ആയുധങ്ങൾക്കും കൊലവിളികൾക്കും ഭീഷണികൾക്കും ഗുണ്ടായിസത്തിനും യാതൊരു സ്ഥാനവുമുണ്ടാകരുത്. വിദ്യാർത്ഥികളുടെ ജീവനും സുരക്ഷയും ജനാധിപത്യപരമായ സംഘടനാ സ്വാതന്ത്ര്യവും ഉറപ്പാക്കാൻ സർവകലാശാലാ അധികൃതർ അടിയന്തരമായി ഇടപെടുകയും അക്രമസംഭവങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും വേണം.
കാലിക്കറ്റ് സർവകലാശാല ഒരു സംഘടനയുടെയും സ്വകാര്യ സാമ്രാജ്യമല്ല.അത് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും ഭാവിയുടെയും ഇടമാണ്. അവിടെ നിലനിൽക്കേണ്ടത് സംഘടനാബലത്തിന്റെയും ആയുധങ്ങളുടെയും രാഷ്ട്രീയമല്ല; ആശയങ്ങൾ ഏറ്റുമുട്ടുന്ന ജനാധിപത്യവും വിദ്യാർത്ഥികൾക്ക് നിർഭയമായി പഠിക്കാനും അഭിപ്രായം പറയാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യവുമാണ്.

ഹാദി ഹസ്സൻ കെ. പി.
ജില്ലാ ജനറൽ സെക്രട്ടറി
ഫ്രറ്റേണിറ്റി മൂവ്മെന്റ്, മലപ്പുറം

26/10/2026

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയെ ഹിന്ദുത്വവത്കരിക്കാൻ അനുവദിക്കില്ല
ബോർഡ് ഓഫ് സ്റ്റഡീസിൽ സംഘ്പരിവാറുകാരെ നിയമിച്ചത് പുനപരിശോധിക്കുക

യൂണിവേഴ്സിറ്റി മാർച്ച്‌
ഒക്ടോബർ 26 തിങ്കൾ

26/10/2026
സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തെ മലപ്പുറത്തിന്റെ വിപ്ലവമണ്ണിൽ കെ.വി. സഫീർഷ നയിക്കും.
26/10/2026

സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തെ മലപ്പുറത്തിന്റെ വിപ്ലവമണ്ണിൽ കെ.വി. സഫീർഷ നയിക്കും.

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലയെ ഇനി ഇവർ നയിക്കുംപ്രസിഡന്റ്‌ കെ വി സഫീർഷ  ജനറൽ സെക്രട്ടറി മുനീബ് കാരകുന്നുജനറൽ സെക്രട്ടറ...
25/10/2026

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലയെ ഇനി ഇവർ നയിക്കും

പ്രസിഡന്റ്‌ കെ വി സഫീർഷ

ജനറൽ സെക്രട്ടറി മുനീബ് കാരകുന്നു

ജനറൽ സെക്രട്ടറി നസീറ ബാനു

അഭിവാദ്യങ്ങൾ

16/10/2026

സാഹോദര്യ രാഷ്ട്രീയത്തിന്റെ ക്യാമ്പസ് പോരാളികൾക്ക് സ്വീകരണം.
2026 ഒക്ടോബർ 15

15/10/2026

Address

Up Hill
Malappuram
676505

Alerts

Be the first to know and let us send you an email when Fraternity Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Fraternity Malappuram:

Shortcuts

Share