07/11/2026
നാട്ടുകാരെ ഭീതിയിലാക്കി ഭീമൻ പെരുമ്പാമ്പ്
മങ്കട: അരിപ്ര സ്വകാര്യ വ്യക്തിയുടെ വീടിന്റെ പരിസരത്ത് കാണപ്പെട്ട പെരുമ്പാമ്പിനെ പിടികൂടി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കേരള വനംവകുപ്പ് സർപ്പാ റെസ്ക്യൂവറും പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡറുമായ ജബ്ബാർ ജൂബിലി പ്രവർത്തകരായ നിസാം മാനത്ത് മംഗലം,ജിൻഷാദ് പൂപ്പലം എന്നിവർ സ്ഥലത്തെത്തിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പെരുമ്പാമ്പിനെ വനം വകുപ്പിന് കൈമാറും.