Cpim Tirurangadi AC

Directions

Cpim Tirurangadi AC This is the official Face book page of the Tirurangadi Area committee of the Communist Party of India (Marxist)

SIR നെതിരെ തിരൂരങ്ങാടി ഏരിയയിൽ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സംയുക്തമായി സംഘടിപ്പിച്ച നൈറ്റ്‌ മാർച്ച്
23/10/2026

SIR നെതിരെ തിരൂരങ്ങാടി ഏരിയയിൽ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സംയുക്തമായി സംഘടിപ്പിച്ച നൈറ്റ്‌ മാർച്ച്

എസ് ഐ ആർ വിരുദ്ധ മുദ്രാവാക്യം ഉയർത്തിയുള്ള ഡൽഹിയിലെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് AIDWA തിരൂരങ്ങാടി ഏരിയാ ക...
21/10/2026

എസ് ഐ ആർ വിരുദ്ധ മുദ്രാവാക്യം ഉയർത്തിയുള്ള ഡൽഹിയിലെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് AIDWA തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് സംഘടിപ്പിച്ച ഐക്യദാർഢ്യ സമരം

പരപ്പനങ്ങാടി ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം സി പി ഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സഖാവ് പി ജ...
20/10/2026

പരപ്പനങ്ങാടി ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം സി പി ഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സഖാവ് പി ജയരാജൻ ഉദ്ഘാടനം ചെയ്‌തു

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 54 വർഷം പൂർത്തിയാ...
19/10/2026

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 54 വർഷം പൂർത്തിയാകുന്നു. ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിലും അച്ചടക്കവും കരുത്തും കേഡർ സ്വഭാവവുമുള്ള പ്രസ്ഥാനമായി പാർടിയെ മാറ്റുന്നതിലും സി എച്ച് കാട്ടിയ മാതൃക എന്നും സ്മരിക്കപ്പെടുന്നതാണ്.
സഖാവ് ഇഎംഎസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘ഞാൻ കണ്ട ഏറ്റവും മികച്ച സംഘാടകൻ' എന്നാണ്. ജന്മി നാടുവാഴിത്തത്തിന്റെയും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും മർദകവാഴ്ചയുടെ കാലത്തായിരുന്നു സി എച്ചിന്റെ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. ആദ്യകാലത്ത് അധ്യാപകനായി പ്രവർത്തിച്ചുകൊണ്ടായിരുന്നു രാഷ്ട്രീയപ്രവർത്തനം നടത്തിയത്. അതുവഴി വിപുലമായ ജനവിഭാഗവുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. അക്കാലത്ത് ഉയർന്നുവന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അദ്ദേഹം മുന്നിലുണ്ടായിരുന്നു.
ജാതി ആചാരങ്ങൾക്കും യാഥാസ്ഥിതികത്വത്തിനും എതിരായി അന്ന് വലിയ സമരങ്ങൾതന്നെ ഉയർന്നുവന്നു. പുരോഗമന ജനാധിപത്യ, മതനിരപേക്ഷ ഉള്ളടക്കത്തോടെയുള്ള നിലപാടുമായാണ് സി എച്ചും സഹപ്രവർത്തകരും പ്രവർത്തിച്ചത്.
നവോത്ഥാന ആശയങ്ങൾ പ്രചരിപ്പിച്ച സംഘടനയായിരുന്നു അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി പ്രതികരിക്കാൻ രൂപംകൊണ്ട ‘കോട്ടയം താലൂക്ക് സ്വതന്ത്ര ചിന്താസമാജം'. നിലനിന്ന പലവിധ അനാചാരത്തെയും ശക്തിയുക്തം എതിർക്കാൻ അവർ തയ്യാറായി.
ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ പ്രസംഗിച്ചതിന്റെ പേരിലാണ് സി എച്ചിനെ പൊലീസ് ആദ്യമായി അറസ്റ്റ് ചെയ്തത്. 1932-ൽ തുടർന്ന് ജയിലിൽ അടയ്ക്കപ്പെട്ട വേളയിലാണ് വിപ്ലവകാരികളുമായി അടുത്തിടപഴകുന്നത്. ആ ഘട്ടത്തിലാണ് കമ്യൂണിസ്റ്റ് ആശയം ആഴത്തിൽ പതിയുന്നത്.
1942-ൽ ബോംബെ പാർടി സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ജയിലറകളും കേസുകളുമൊന്നും സി എച്ചിലെ പോരാളിയെ ദുർബലപ്പെടുത്തിയില്ല. കൂടുതൽ കരുത്തോടെ പ്രവർത്തനരംഗത്ത് സജീവമാകുന്നതിനാണ് ഇതൊക്കെ കാരണമായത്. ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള വലിയ പോരാട്ടം രാജ്യത്ത് നടക്കുന്ന ഘട്ടത്തിലാണ് സി.എച്ച് ദിനം നാം ആചരിക്കുന്നത്. കേരളം നേടിയ നേട്ടങ്ങളെല്ലാം തകർക്കുന്ന വിധം യു.ഡി.എഫ് സർക്കാർ ഇടപെട്ടുകൊണ്ടിരിക്കുകയാണ്.
പാർടി നേതാക്കൾക്കും, പ്രവർത്തകർക്കുമെതിരെ നിരവധി കള്ളക്കേസുകൾ ചുമത്തപ്പെടുന്ന സാഹചര്യം കൂടിയാണ് നിലവിലുള്ളത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരായി വർത്തമാനകാലത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് സി.എച്ചിന്റെ സ്‌മരണ കരുത്താകും.

സ. എം.വി ഗോവിന്ദൻ മാസ്റ്റർ
സിപിഐഎം സംസ്ഥാന സെക്രട്ടറി

ഡൽഹിയിൽ CPIM നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്  തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ നടത്...
10/10/2026

ഡൽഹിയിൽ CPIM നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ നടത്തിയ പ്രതിഷേധം..

മലപ്പുറം ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഖാക്കൾ
05/10/2026

മലപ്പുറം ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഖാക്കൾ

ഒക്ടോബർ 5സ. ആനത്തലവട്ടം ആനന്ദൻ ദിനംതൊഴിലാളിവർഗത്തിന് വേണ്ടി ജീവിതമാകെ ഉഴിഞ്ഞുവെച്ച പ്രിയ സഖാവ് ആനത്തലവട്ടം ആനന്ദന്റെ ഓർമ...
05/10/2026

ഒക്ടോബർ 5
സ. ആനത്തലവട്ടം ആനന്ദൻ ദിനം

തൊഴിലാളിവർഗത്തിന് വേണ്ടി ജീവിതമാകെ ഉഴിഞ്ഞുവെച്ച പ്രിയ സഖാവ് ആനത്തലവട്ടം ആനന്ദന്റെ ഓർമ്മകൾക്ക് മൂന്നു വർഷം പൂർത്തിയാവുകയാണ്.

കയർ പിരിക്കുന്ന തൊഴിലാളികളുടെ കഥയാണ് സഖാവിന്റെ സമരോജ്വലമായ സംഘടനാ ജീവിതത്തിന്റെയും തുടക്കം.1956-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ സഖാവിന്,
കയർ തൊഴിലാളികളെ സംഘടിപ്പിക്കുന്ന ഘട്ടത്തിലാണ് റെയിൽവേയിൽ ടി.ടി.ഇ. ആയി ജോലി ലഭിക്കുന്നത്.എന്നാൽ തൊഴിലാളികളെ സമരമുഖത്തേക്ക് തള്ളിവിട്ടിട്ട് ജോലിക്ക് പോകുന്നത് ശരിയല്ലെന്ന ബോധ്യത്തിൽ അദ്ദേഹം ആ ജോലി വേണ്ടെന്നുവച്ചു.

1975-ൽ കയർ തൊഴിലാളികളുടെ പട്ടിണി ജാഥയ്ക്ക് ആവേശകരമായ നേതൃത്വം നൽകിയ സഖാവ്, അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഷ്ഠിച്ചു. സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സി.ഐ.ടി.യു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, കയർ തൊഴിലാളി യൂണിയൻ നേതാവ്, കയർ സെന്റർ നേതാവ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച് ജീവിതമാകെ തൊഴിലാളിവർഗത്തിന്റെ മോചനത്തിനായി പോരാടിയ പ്രിയ സഖാവ് എന്നും തിരുവനന്തപുരം ജില്ലയിലെ സമര-സംഘടനാ പ്രവർത്തനങ്ങൾക്ക് മാർഗദർശിയായിരുന്നു.

അഭിവാദ്യങ്ങൾ
05/10/2026

അഭിവാദ്യങ്ങൾ

01/10/2026

Address

AKG Bhavan, Parappangadi
Tirur
676303

Website

Alerts

Be the first to know and let us send you an email when Cpim Tirurangadi AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share